Sunday, December 1, 2019

അനര്‍ഘ നിമിഷം; അത്യപൂര്‍വ സംഗമം

അനര്‍ഘ നിമിഷം; അത്യപൂര്‍വ സംഗമം


വേശത്തേക്കാള്‍ ആദ്യവസാനം ആഢ്യത്വം തുളുമ്പി  ദുബായ്  ഇത്തിസലാത്ത് അക്കാദമി സ്‌റ്റേഡിയത്തിലെ നിറഞ്ഞു കവിഞ്ഞ സദസ്സ്.  വേദിയില്‍ നടന വിസ്മയം മോഹന്‍ലാല്‍ എന്ന മഹാനടന്‍  നിറഞ്ഞാടുന്ന മെഗാഷോ. മലയാള സിനിമയുടെ ചരിത്രത്തിലെ നാഴികക്കല്ലായ പരിപാടി മനം നിറഞ്ഞ് ആസ്വദിക്കുന്ന ജനക്കൂട്ടം. ഒന്നര മണിക്കൂര്‍ പിന്നിട്ടതാരും അറിഞ്ഞില്ല.
വേദിയിലേക്ക് മൈക്കുമായെത്തിയ യുവസുന്ദരി സ്വയം പരിചയപ്പെടുത്തി. 'ഞാന്‍ കീര്‍ത്തി. നിര്‍മ്മാതാവ് സുരേഷ് കുമാറിന്റേയും  നടി മേനകയുടേയും മകള്‍. ഇത്തരമൊരു പരിപാടിയില്‍ ഭാഗമാകാനായത് പുണ്യം. ഈശ്വരാനുഗ്രഹം'. മികച്ച നടിക്കുള്ള ദേശീയപുരസ്‌കാര ജേത്രിയായ കീര്‍ത്തി സുരേഷിന്റെ ഓരോ വാക്കുകളും സന്തോഷാധിക്യത്തോടെ സദസ്സ് സ്വീകരിച്ചു. കുറച്ചു കൂട്ടുകാരെക്കൂടി പരിചയപ്പെടുത്താം എന്നു പറഞ്ഞ് കീര്‍ത്തി പേരു വിളിച്ചു .'പ്രണവ് മോഹന്‍ലാല്‍'.  നിലയക്കാത്ത കൈയ്യടി. മുന്‍നിരയില്‍നിന്ന് എഴുന്നേറ്റ് സ്‌റ്റേജിലെത്തി സദസ്സിനെ പ്രണമിച്ച പ്രണവ് നിരത്തിയിട്ട കസേരയിലിരിക്കാതെ പിന്നില്‍ നിന്നു. അടുത്ത കൂട്ടുകാരിയെ വിളിച്ചു. 'വിസ്മയ മോഹന്‍ലാല്‍'. സദസ്സില്‍ ഒപ്പം ഇരുന്ന അച്ഛന്‍ മോഹന്‍ലാലിന്റേയും അമ്മ സുചിത്രയുടേയും അനുഗ്രഹം വാങ്ങി വിസ്മയയും വേദിയിലെത്തി സഹോദരന്‍ പ്രണവിന്  ഓരം ചേര്‍ന്നു നിന്നു. കീര്‍ത്തി വീണ്ടും കൂട്ടുകാരുടെ പേരുകള്‍ വിളിച്ചു.  നിരഞ്ജന്‍ രാജു, കല്യാണി പ്രിയദര്‍ശന്‍, സിദ്ധാര്‍ഥ് പ്രിയദര്‍ശന്‍, കുഞ്ഞുണ്ണി എസ് കുമാര്‍. അവസാനം സഹോദരി രേവതിയേയും. എല്ലാവരും വേദിയിലെത്തി നിരത്തിയിട്ടിരുന്ന കസേരകളുടെ പിന്നിലായി നിന്നു. ഇനി, മുന്നിലിട്ടിരിക്കുന്ന കസേരകളിലേക്ക് ഞങ്ങളുടെ മാതാപിതാക്കളെ ക്ഷണിക്കുന്നുവെന്ന്  കീര്‍ത്തി പറഞ്ഞപ്പോള്‍ മുന്‍നിരയിലിരുന്ന, മലയാള സിനിമയില്‍ ആമുഖമൊന്നും തന്നെ ആവശ്യമില്ലാത്തവര്‍ എഴുന്നേറ്റ് വേദിയിലേക്ക്. പ്രിയദര്‍ശന്‍, മോഹന്‍ലാല്‍, സുചിത്ര, സുരേഷ് കുമാര്‍ മേനക, എസ്. കുമാര്‍, മണിയന്‍പിള്ള രാജു, ഇന്ദിര. എല്ലാവരും തങ്ങളുടെ മക്കളുടെ മുന്നിലെ കസേരകളില്‍ ഇരുന്നു.
 ദുബായിയില്‍ ജന്മഭൂമി സംഘടിപ്പിച്ച മോഹന്‍ലാലും കൂട്ടരും@41 പരിപാടിയിലെ സുന്ദര നിമിഷം. സിനിമയില്‍ ഉന്നതങ്ങള്‍ കീഴടക്കിയ മാതാപിതാക്കളുടേയും ഉന്നതിയിലേക്ക് കുതിക്കുന്ന മക്കളുടേയും അത്യപൂര്‍വ സംഗമം. മലയാള സിനിമയിലല്ല, ഇന്ത്യന്‍ സിനിമയിലല്ല ലോക സിനിമയില്‍ പോലും ഇത്തരമൊരു നിമിഷം സാധ്യമല്ലന്ന് പറഞ്ഞ് ജനപ്രതിനിധിയും നടനുമായ കെ.ബി. ഗണേഷ് കുമാര്‍ വേദിയിലെത്തി ആശംസ നേര്‍ന്നു.
ജന്മഭൂമിയുടെ എല്ലാമെല്ലാമായ, ഏവരുടേയും പ്രിയങ്കരനായ മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജേട്ടനെക്കൂടി വേദിയിലേക്കു ക്ഷണിക്കുന്നു എന്നു പറഞ്ഞപ്പോള്‍ തുടങ്ങിയ കൈയ്യടി അവസാനിച്ചത് കുമ്മനം രാജശേഖരന്‍ വേദിയിലെത്തി അഭിവാദ്യം ചെയ്ത ശേഷം. മോഹന്‍ലാലും പ്രിയദര്‍ശനും ഉള്‍പ്പെടെ എല്ലാവരും കൂപ്പു കൈകളോടെ എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിച്ചു.
41 ദിവസത്തെ വ്രതമെടുക്കുന്ന മണ്ഡലകാലത്ത്  41 വയസ്സ് പിന്നിട്ട ജന്മഭൂമി സൗഹൃദ കൂട്ടായ്മയുടെ 41-ാം വാര്‍ഷികം ആഘോഷിക്കുന്നു. എല്ലാം ഒത്തുവന്നത് ദൈവനിശ്ചയമെന്ന് സൂചിപ്പിച്ചുകൊണ്ടായിരുന്നു കുമ്മനത്തിന്റെ പ്രസംഗം.  നാലു പതിറ്റാണ്ടിലേറെയായി തുടങ്ങിയ സൗഹൃദത്തിന് ഒരു കോട്ടവും തട്ടാതെ സിനിമയില്‍ ഉയരങ്ങളിലെത്തിയ മാതാപിതാക്കള്‍. അവരുടെ വഴിയെ സഞ്ചരിച്ച് സിനിമയില്‍ വ്യക്തിമുദ്ര പതിപ്പിക്കുന്ന മക്കള്‍. രണ്ടു തലമുറകളുടെ ഈ ഒത്തുചേരല്‍ തന്നെയാണ് യാഥാര്‍ത്ഥ നവോത്ഥാനം  എന്നും കുമ്മനം പറഞ്ഞപ്പോള്‍ വേദിയിലും സദസ്സിലും നിലയ്ക്കാത്ത കൈയ്യടി.  മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ കീര്‍ത്തിയെ അനുമോദിക്കാന്‍ ജന്മഭൂമി സാരഥികളായ എം. രാധാകൃഷ്ണന്‍ (മാനേജിങ് ഡയറക്ടര്‍), കെഎന്‍ആര്‍ നമ്പൂതിരി (എഡിറ്റര്‍), കെ.കുഞ്ഞിക്കണ്ണന്‍ (റെസി.എഡിറ്റര്‍), കെ.ബി ശ്രീകുമാര്‍(ജനറല്‍ മാനേജര്‍) എന്നിവരും വേദിയിലേക്ക്. രാജേട്ടന്‍ പൊന്നാട അണിയിച്ചപ്പോള്‍ കീര്‍ത്തി പാദനമസ്‌കാരം ചെയ്തു. അനുഗ്രഹം തേടി. അതില്‍ത്തന്നെയുണ്ടായിരുന്നു പരിപാടിയുടെ അന്തസും ആഭിജാത്യവും സംസ്‌കാരവും എല്ലാം.  ജന്മഭൂമിയുടെ ഫലകം മോഹന്‍ലാല്‍ സമ്മാനിച്ചതോടെ മെഗാഷോയുടെ ഇടയിലെ ഔദ്യോഗിക ചടങ്ങ് പര്യവസാനിച്ചു.
താരങ്ങളില്‍ താരമായി കുമ്മനം
സിനിമാതാരങ്ങള്‍ പ്രഭ ചൊരിഞ്ഞ  പരിപാടിയില്‍   താരങ്ങളില്‍ താരമായി കുമ്മനം രാജശേഖരന്‍. സദസ്സില്‍ ഏറ്റവുമധികം കൈയ്യടി ഉയര്‍ന്നത് കുമ്മനത്തെ വേദിയിലേക്ക്  ക്ഷണിച്ചപ്പോള്‍. അദ്ദേഹം വേദിയിലെത്തിയപ്പോള്‍ ഏവരും ബഹുമാനസൂചകമായി എഴുന്നേറ്റുനിന്നു.  മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ കീര്‍ത്തി സുരേഷ്  പാദത്തില്‍ തൊട്ടു വന്ദിച്ചാണ് ആദരവ് പ്രകടിപ്പിച്ചത്.  പിന്നീട് കീര്‍ത്തി ഉള്‍പ്പെടെയുള്ള യുവതാരങ്ങള്‍ കുമ്മനത്തിനൊപ്പം സെല്‍ഫി എടുക്കാന്‍ തിരക്കു കൂട്ടുന്നതുകണ്ട്് യഥാര്‍ത്ഥ താരം രാജേട്ടനെന്ന് മുതിര്‍ന്ന താരങ്ങള്‍ പറയുന്നുണ്ടായിരുന്നു
മോഹന്‍ലാലിന്റെ നടക്കാതെ പോയ ആഗ്രഹം
സിനിമയില്‍ ആഗ്രഹിച്ചതൊക്കെ നേടിയ താരമാണ് മോഹന്‍ലാല്‍. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മനസ്സില്‍ മുളച്ച ഒരാഗ്രഹം സാധ്യമായില്ല. അതിനി സാധിക്കുകയുമില്ല.  ലാലിന്റെ ആദ്യകാല നായിക മേനകയാണ് നടക്കാതെ പോയ ആഗ്രഹ രഹസ്യം പരസ്യമാക്കിയത്. ഒന്നിച്ചഭിനയിച്ചപ്പോഴാണ് ലാലേട്ടന്‍ തന്റെ ആഗ്രഹം പറഞ്ഞതെന്നും മേനക വെളിപ്പെടുത്തി.  ശ്രീദേവിയോടെപ്പം അഭിനയിക്കണം എന്നായിരുന്നു ലാല്‍ ആഗ്രഹിച്ചത്.
''അമ്മ'' പ്രസിഡന്റ് സ്ഥാനം തിരിച്ചു ചോദിച്ച് ഇന്നസെന്റ്
''അമ്മ''യുടെ പ്രസിഡന്റ് സ്ഥാനമെങ്കിലും തിരിച്ചുതരുമോ' എന്നായിരുന്നു ഇന്നസെന്റിന്്   മോഹന്‍ലാലിനോടു ചോദിക്കാനുണ്ടായിരുന്നത്്. ദല്‍ഹിക്ക് ഇനി പോകാനാകില്ല. ഇരിങ്ങാലക്കുടക്കാര്‍ തോല്‍പിച്ചു. എം പിയായി മത്സരിക്കാന്‍ അമ്മയുടെ പ്രസിഡന്റ് പദവി ഒഴിഞ്ഞതിനാല്‍ അതും പോയി. സിനിമയിലേക്കും വിളിക്കുന്നില്ല. എല്ലാം കൊണ്ടും നഷ്ടം.  എനിക്കു ശേഷം അമ്മയുടെ അധ്യക്ഷനായ ലാല്‍ ആ ചുമതലയെങ്കിലും തിരിച്ചു തരുമോ. ഇന്നസെന്റ് ചോദിച്ചു. ഉത്തരം മോഹന്‍ലാല്‍ ചിരിയിലൊതുക്കി.
അസൂയ വെളിപ്പെടുത്തി നെടുമുടി
മോഹന്‍ലാലിനോട് നെടുമുടി വേണുവിന് വലിയ അസൂയ ഉണ്ട്. അഭിനയത്തില്‍ തന്നേക്കാള്‍ ഉന്നതിലെത്തിയതിലുള്ള അസൂയയല്ല.  ലാലിന്റെ വളര്‍ച്ച അടുത്തു നിന്നു കണ്ട നെടുമുടിക്ക് അഭിനയത്തിന്റെ കാര്യത്തിലല്ല അസൂയ. വലുപ്പച്ചെറുപ്പമില്ലാതെ എല്ലാവരേയും കൂട്ടുകാരാക്കാനും അതു നിലനിര്‍ത്താനും ഉള്ള ലാലിന്റെ കഴിവിനോടാണ് അസൂയ.
കിരീടത്തിന്റെ പേര് മണ്ണായാല്‍
മോഹന്‍ലാലിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം കിരീടത്തിന്  ഉദ്ദേശിച്ചിരുന്ന പേര് മറ്റൊന്നായിരുന്നു. ആദ്യം ഗുണ്ട എന്നും പിന്നീട് മണ്ണ് എന്നുമായിരുന്നു പേരിട്ടത്. അവസാനമാണ് കിരീടം എന്ന പേര് നല്‍കിയത്. ആദ്യം നിശ്ചയിച്ചിരുന്ന പേരുകളായിരുന്നെങ്കില്‍ നിര്‍മ്മാതാവിന്റെ പേര് എന്താകുമെന്ന് എം.ജി. ശ്രീകുമാര്‍ ചോദിച്ചപ്പോള്‍ കിരീടം ഉണ്ണി ഉള്‍പ്പെടെ കുലുങ്ങി ചിരിച്ചു.

ആഹ്ലാദത്തേരിലേറ്റി ലാലും കൂട്ടുകാരും പി. ശ്രീകുമാര്‍

ആഹ്ലാദത്തേരിലേറ്റി ലാലും കൂട്ടുകാരും


അഭ്രപാളിയില്‍ നടന മികവിന്റെ പ്രഭപരത്തുന്ന മഹാനടന്‍ മോഹന്‍ലാല്‍. 41 വര്‍ഷം പിന്നിടുന്ന അഭിനയ ജീവിതത്തിലെന്നപോലെ സ്വജീവിതത്തിലും അദ്ദേഹത്തോട് ചേര്‍ന്നുനില്‍ക്കുന്ന ഉറ്റസുഹൃത്തുക്കളുണ്ട്. ഒരു കുടുംബം പോലെ കഴിയുന്നവര്‍. അവരെയെല്ലാം അണിനിരത്തി ജന്മഭൂമി നവംബര്‍ 22 ന് ദുബായ് ഇത്തിസലാത്ത് അക്കാദമി സ്റ്റേഡിയത്തില്‍ ഒരു ദൃശ്യവിരുന്ന് ഒരുക്കി. മോഹന്‍ലാലിന്റേയും കൂട്ടുകാരുടേയും സൗഹൃദവും സ്‌നേഹവും ഇഴചേര്‍ന്നു നിന്ന കാഴ്ചയുടെ വസന്തത്തിലൂടെ...
''ഇത്തരമൊരു ഷോ കണ്ടിട്ടില്ല, ഇനി കാണുവാനും പോകുന്നില്ല' എന്ന് പറഞ്ഞ് കാണികള്‍ പിരിഞ്ഞപ്പോള്‍ പാതിരാത്രി കഴിഞ്ഞു. ആയിരങ്ങളെ ആസ്വാദനത്തിന്റെ കൊടുമുടി കയറ്റി നൃത്ത സംഗീത ഹാസ്യാനുഭൂതി പകര്‍ന്ന അഞ്ചര മണിക്കൂര്‍. 'മോഹന്‍ലാലും കൂട്ടുകാരും@41'  എന്ന പേരില്‍ ജന്മഭൂമി സംഘടിപ്പിച്ച മെഗാ ഷോ മലയാളി കണ്ട എല്ലാത്തരം ദൃശ്യവിരുന്നുകളേയും പിന്നിലാക്കുന്നതായി.
മോഹന്‍ലാലും ഉറ്റ സുഹൃത്തുക്കളും പിന്നിട്ട വഴികളുടെ ദൃശ്യാവിഷ്‌കാരത്തിന്റെ പശ്ചാത്തലത്തില്‍ ഓര്‍മ്മകളുടെ ചെപ്പ് തുറന്നപ്പോള്‍ അരനൂറ്റാണ്ടുകാലത്തെ മലയാളസിനിമയുടെ ചരിത്രമാണ് വിരിഞ്ഞത്. മോഹന്‍ലാല്‍ തന്നെ പരിപാടിയുടെ അവതാരകനായെത്തിയത് കാണികള്‍ക്കും അപൂര്‍വ്വ അനുഭവമായി.  ബാല്യത്തിലും കൗമാരത്തിലും യൗവനത്തിലും എന്നുവേണ്ട കളിയിലും പഠനത്തിലും സിനിമയിലും എല്ലാം ഒപ്പം നിന്ന കൂട്ടുകാരെ ഓരോരുത്തരെയും സദസ്സിലേക്ക് ആനയിച്ചു കൊണ്ടുവന്നു. അവരുമ ായുള്ള ബന്ധം, കടപ്പാട്, സ്‌നേഹം ഒക്കെ വിശദീകരിച്ചു. മാത്രമല്ല, സ്വയം പാട്ടുപാടിയും കൂട്ടുകാരെക്കൊണ്ട് പാടിപ്പിച്ചും പറയിപ്പിച്ചും മോഹന്‍ലാല്‍ ഷോ അസാധാരണമാക്കി. ഒരുപക്ഷേ  മോഹന്‍ലാല്‍ എന്ന നടനുമാത്രം സാധ്യമാകുന്ന ഒന്ന്. 
പ്രേമോദാരനായ് അണയൂ നാഥാ... എന്ന ഗാനത്തിന്റെ അകമ്പടിയില്‍ ആശാ ശരത്തിന്റെ നേതൃത്വത്തില്‍ നൂറിലധികം നര്‍ത്തകര്‍ അണിനിരന്ന അവതരണ നൃത്തത്തോടെയാണ് പരിപാടി തുടങ്ങിയത്. തുടര്‍ന്ന് എം.ജി. ശ്രീകുമാറിനെ മോഹന്‍ലാല്‍ പരിചയപ്പെടുത്തി. ഇഷ്ടമുള്ള പാട്ടുപാടാന്‍ ലാല്‍ ആവശ്യപ്പെട്ടപ്പോള്‍ ശ്രീകുമാര്‍ ഓര്‍മ്മകളോടിക്കളിക്കുവാന്‍.... എന്ന മനോഹരഗാനം ആലപിച്ചു. സദസ്സിനെ ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോയി. തുടര്‍ന്ന് കെ.എസ്. ചിത്ര എത്തി ഞാറ്റുവേലക്കിളിയേ നീ.... പാടി. ലാലിന്റെ ആദ്യ സംവിധായകന്‍ അശോക് കുമാറും ലേഡി മോഹന്‍ലാല്‍ മഞ്ജുവാര്യരും എത്തി. എംജി കോളേജിലെ പഠനവും ഇന്ത്യന്‍ കോഫി ഹൗസിലെ ഒത്തുചേരലും ഒക്കെ പങ്കുവച്ച് ലാലും അശോക് കുമാറും സൗഹൃദത്തിന്റെ ദൃഢത എന്തെന്ന് വരച്ചിട്ടു. ദൂരെക്കിഴക്കുദിക്കും മാണിക്ക ചെമ്പഴുക്ക... ലാലും മഞ്ജുവും ചേര്‍ന്ന് മനോഹരമായി പാടിയപ്പോള്‍, ചിത്രം സിനിമയ്ക്കുവേണ്ടി ആ ഗാനം ആലപിച്ച എം.ജി. ശ്രീകുമാറും  ദൃശ്യവല്‍ക്കരിച്ച എസ്.കുമാറും സംവിധാനം ചെയ്ത പ്രിയദര്‍ശനും കൈയ്യടിച്ചു.
മധു ബാലകൃഷ്ണന്റെ ഹരിമുരളീരവം... പാട്ടിനുശേഷം ഷംനാകാസിമും നിഥിനും ചേര്‍ന്നുള്ള നൃത്തം.  ജ്യോത്സ്‌നയുടെ എന്തേ മനസ്സിലൊരു നാണം..., ചിത്രയും  മധു ബാലകൃഷ്ണനും ചേര്‍ന്നുള്ള നീയെന്‍ കിനാവോ.... ഗാനങ്ങള്‍ക്ക് ശേഷം ദുര്‍ഗ്ഗാകൃഷ്ണയും അര്‍ജ്ജുന്‍ലാലും ചേര്‍ന്നുള്ള ചെമ്പൂവേ പൂവേ... നൃത്തം. കള്ളിപൂങ്കുയിലെ...യും നൃത്തത്തിന്റെ അകമ്പടിയോടെ  ബൊമ്മ, ബൊമ്മ...യും പാടി എം.ജി. ശ്രീകുമാര്‍ കയ്യടി വാങ്ങി. പാടി തൊടിയിലേതോ... പാടി കെ.എസ്. ചിത്ര. സ്വാസികയും നിഥിനും ചേര്‍ന്ന് ഒന്നാനാം കുന്നിന്‍ മേലെ.... നൃത്തം. ശ്രീകുമാറിന്റെ സ്വാമിനാഥ പരിപാലയാ ശുമാം.....ഗാനം എന്നിവയക്ക് ശേഷമായിരുന്നു  ഇരുതലമുറകളുടെ അപൂര്‍വ്വ സംഗമം.
അതിനുശേഷം മോഹന്‍ലാല്‍ തന്റെ ആദ്യ നായകന്‍ ശങ്കറുമായെത്തി. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ മിഴിയോരം നനഞ്ഞൊഴുകും...പാട്ടുമായി മധു ബാലകൃഷ്ണനും വന്നു. നെടുമുടിയെ കൈപിടിച്ച് ലാല്‍ വീണ്ടും. ''മോഹന്‍ലാല്‍ എന്ന നടന്റെ വളര്‍ച്ച അടുത്തു നിന്നു കാണാനായിട്ടുണ്ട്. ഒരസൂയയും തോന്നിയിട്ടില്ല. എന്നാല്‍ വലുപ്പച്ചെറുപ്പമില്ലാതെ എല്ലാവരോടും സൗഹൃദം കാക്കാനുള്ള ലാലിന്റെ കഴിവിലൊരല്‍പ്പം  അസൂയയുണ്ടുതാനും''. നെടുമുടിയുടെ വാക്കുകള്‍... അതിരുകാക്കും മലയൊന്നു തുടുത്തേ..... നാടന്‍പാട്ടുമായി നെടുമുടി കയ്യടി വാങ്ങി. തന്റെ ഹിറ്റ് സംവിധായകന്‍ പ്രിയദര്‍ശനെയാണ് പിന്നീട് ലാല്‍ പരിചയപ്പെടുത്തിയത്. അമ്മൂമ്മക്കിളി വായാടിയുമായി... ഷംനാ കാസിമിന്റെ നൃത്തം. കെ.എസ് ചിത്രയൊടോപ്പം എത്തിയ ലാല്‍ ഇരുവരും തമ്മിലുള്ള പരിചയത്തിന്റേയും സ്‌നേഹത്തിന്റേയും കഥ പറഞ്ഞു..  ലാല്‍ ആവശ്യപ്പെട്ടതനുസരിച്ച്   ശ്യാമമേഘമേ നീ.... ഗാനം ആലപിച്ചാണ് ചിത്ര മടങ്ങിയത്.
ഇന്നസെന്റിന്റെ കൈപിടിച്ച്  മോഹന്‍ലാല്‍ വേദിയിലേക്ക്. തമാശ പറഞ്ഞും പാട്ടുപാടിയും ഇന്നസെന്റ് സദസ്സിനെ കൈയ്യിലെടുത്തു. 'ഇരങ്ങാലക്കുടക്കാര്‍ തോല്‍പിച്ചതിനാല്‍ ദല്‍ഹിക്കിനി പോകേണ്ട. എംപിയായി മത്സരിക്കാന്‍ അമ്മയുടെ പ്രസിഡന്റ് പദവി ഒഴിഞ്ഞതിനാല്‍ അതുംപോയി. സിനിമയിലേക്കും വിളിക്കുന്നില്ല. എല്ലാം കൊണ്ടും നഷ്ടം. അമ്മയുടെ പ്രസിഡന്റ് സ്ഥാനമെങ്കിലും തിരിച്ചുതരുമോ' എന്ന ചോദ്യത്തിനുത്തരം മോഹന്‍ലാല്‍ ചിരിയിലൊതുക്കി.
 ശ്രീകുമാറും ജ്യോത്സ്‌നയും ചേര്‍ന്ന് മഴവില്‍ കൊതുമ്പിലേറി വന്ന വെണ്ണിലാക്കിളി യുഗ്മഗാനം പാടി തീര്‍ന്നപ്പോള്‍ തന്റെ മുഖത്ത് ചായംതേച്ച മണിയന്‍പിള്ള രാജുവിനെ ലാല്‍ പരിചയപ്പെടുത്തി. മോഡല്‍ സ്‌ക്കൂളിലെ പഠനകാലവും നാടക പ്രവര്‍ത്തനവുമൊക്കെ ഇരുവരും അയവിറക്കി. തുടര്‍ന്ന് ലാലും മധു ബാലകൃഷ്ണനും ചേര്‍ന്ന് സുന്ദരി സുന്ദരി ഒന്നൊരുങ്ങി വാ.... പാടി തകര്‍ത്തു. ലാലിനെ ഒപ്പം നിര്‍ത്തി... കണ്ടു ഞാന്‍ പാടി ശ്രീകുമാറും.
മേനകയുമായി അഭിനയിച്ചപ്പോഴുള്ള അനുഭവത്തെക്കുറിച്ച് മോഹന്‍ലാല്‍. ശ്രീദേവിക്കൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം തന്നോടു പങ്കുവെച്ചതും, ആ രഹസ്യം മേനക പരസ്യമാക്കിയപ്പോള്‍ തലകുലുക്കി സമ്മതിച്ചു ലാല്‍. ആഗ്രഹിച്ചതെല്ലാം നേടിയിട്ടുള്ള ലാലിന്റെ ഈയൊരു ആഗ്രഹം സാധിക്കില്ലല്ലോ എന്നതില്‍ സങ്കടപ്പെട്ട് മേനകയും.
രാമായണക്കാറ്റേ..... പാട്ടിനൊപ്പം നൃത്തം വെച്ച് സ്വാസികയും നിഥിനും സംഘവും.
പൂച്ചയ്‌ക്കൊരു മൂക്കു കുത്തിയ സൗഹൃദത്തിന്റെ കഥയുമായി പ്രിയദര്‍ശനേയും ജി.സുരേഷ് കുമാറിനേയും സനല്‍കുമാറിനേയും ഒപ്പം നിര്‍ത്തി മോഹന്‍ലാല്‍. സുഹൃത്തുക്കള്‍  മമ്മൂട്ടിയെ നായകനാക്കി എടുത്ത  രാക്കുയിലിന്‍ രാഗസദസ്സിലെ പൂമുഖ വാതില്‍ക്കല്‍...പാടി മോഹന്‍ലാല്‍ സ്‌നേഹം വിടര്‍ത്തി.
തന്റെ മുഖം ആദ്യമായി ക്യാമറയില്‍ പകര്‍ത്തുകയും ഏറ്റവും കൂടുതല്‍ ചിത്രങ്ങളിലും ഒപ്പിയെടുത്ത എസ്. കുമാറുമായിട്ടാണ് ലാല്‍ പിന്നീടെത്തിയത്. കുമാറിന്റെ ക്യാമറ പകര്‍ത്തിയ ദൃശ്യങ്ങള്‍ കൊണ്ട് മനോഹരമായ ഊട്ടി പട്ടണം, പൂട്ടി കട്ടണം സൊന്നാ വാടാ..  ഒന്നിച്ചു പാടി എം.ജി. ശ്രീകുമാറും മധു ബാലകൃഷ്ണനും സൗഹൃദത്തെ സാക്ഷ്യപ്പെടുത്തി. ഗോപികാ വസന്തം ....നടനമാടി ആശാ ശരത്തും സംഘവും. പിന്നെ കിരീടം ഉണ്ണിയെന്ന സുഹൃത്തിനൊപ്പം വേദിയിലെത്തി മോഹന്‍ലാല്‍. മോഹന്‍ലാല്‍ ഇല്ലായിരുന്നെങ്കില്‍ കിരീടം ഉണ്ണി എന്നൊരാള്‍ ഉണ്ടാകുമായിരുന്നില്ലെന്ന് പറഞ്ഞപ്പോള്‍, കിരീടത്തിന് ആദ്യം നിശ്ചയിച്ച പേര് മണ്ണ് എന്നായിരുന്നുവെന്ന് എം ജി. ശ്രീകുമാര്‍. എങ്കില്‍ ഉണ്ണിയുടെ പേരെന്താകുമായിരുന്നു എന്ന ചോദ്യത്തിനുത്തരം പൊട്ടിച്ചിരി. 'കിരീട'ത്തിലെ കണ്ണീര്‍ പൂവിന്റെ കവിളില്‍ തലോടി... കാണികളുടെ കരളലിയിപ്പിച്ചാണ് ശ്രീകുമാര്‍ പാട്ടു നിര്‍ത്തിയത്. തമാശ വിതറി  നോബി, നെല്‍സണ്‍, ലാല്‍ ബാബു, അനീഷ്, ബിനുമോന്‍  സംഘം മൂന്നു സ്‌കിറ്റുകളും അവതരിപ്പിച്ചു.
ദൃശ്യചാരുതയാര്‍ന്ന് ദുര്‍ഗ്ഗകൃഷ്ണ, ജ്യോത്സ്‌ന എന്നിവരുടെ നൃത്തം. രാവേറെയായ് പൂവേ... എന്ന ഗാനം മധു ബാലകൃഷ്ണന്‍ പാടാന്‍ തയ്യാറെടുക്കുമ്പോള്‍ ദുബായ് പോലീസെത്തി. രാത്രി പന്ത്രണ്ടരയായി. അനുവദിച്ചതിലും ഒന്നര മണിക്കൂര്‍ അധികം. നിശ്ചയിച്ചിരുന്ന രണ്ടുപാട്ടും ഒരു നൃത്തവും ഉപേക്ഷിച്ച് ഷോയുടെ ലൈറ്റ് അണഞ്ഞു.  
ലോക സിനിമാ ചരിത്രത്തില്‍ വിസ്മയമാകുന്ന സംഭവങ്ങള്‍ നിരവധിയുണ്ട്. എന്നാല്‍ ഒരു മഹാനടനും അദ്ദേഹത്തിന്റെ 41 വര്‍ഷത്തെ കൂട്ടായ്മയും ആഘോഷമാക്കുന്നത് കേട്ടുകേള്‍വി ഇല്ലാത്തതാണ്. മലയാളത്തിലെന്നല്ല ഇന്ത്യന്‍ സിനിമയിലാകെ നിറഞ്ഞ മോഹന്‍ലാല്‍. ഒപ്പത്തിനൊപ്പമെന്നപോലെ പ്രിയദര്‍ശന്‍ എന്ന സംവിധായകനും നിര്‍മാതാവ് ജി.സുരേഷ്‌കുമാറുമുണ്ട്. അതത് മേഖലയില്‍ ബദലില്ലാത്ത വ്യക്തിത്വങ്ങള്‍.  മോഹന്‍ലാലിനെ നോക്കി ആദ്യം സ്റ്റാര്‍ട്ട് പറഞ്ഞ സംവിധായകന്‍ അശോക് കുമാര്‍, മുഖത്ത് ചായംതേച്ച മണിയന്‍പിള്ള രാജു. ആദ്യമായി മോഹന്‍ലാലിന്റെ മുഖം ക്യാമറയിലൊപ്പിയ എസ്. കുമാര്‍, നിര്‍മാതാക്കളായ സനല്‍കുമാര്‍, കിരീടം ഉണ്ണി...  പഠനത്തിലും കളിയിലും കലയിലും പിരിയാത്ത സന്മനസ് തെളിയിച്ചവര്‍. വെറുതെയെങ്കിലും ഇടയ്‌ക്കൊക്കെ കലഹിക്കുന്നവര്‍... 41 വര്‍ഷമായി തുടരുന്ന സൗഹൃദത്തില്‍ അണിചേര്‍ന്നവരും നിരവധി. അവരെയും കുടുംബത്തെയും ഒരു വേദിയില്‍ അണിനിരത്തുകയായിരുന്നു മലയാളത്തിന്റെ മഹാസത്യമായ 'ജന്മഭൂമി' ആവിഷ്‌കരണത്തിലും അവതരണത്തിലും വ്യത്യസ്തതയും നവീനതയും പുലര്‍ത്തി പ്രമുഖ സംവിധായകന്‍ ടി.കെ. രാജീവ്കുമാര്‍ അണിയിച്ചൊരുക്കിയ ഷോ അഞ്ചര മണിക്കൂര്‍ കാണികളെ ആഹ്‌ളാദത്തിന്റേയും ആവേശത്തിന്റേയും കൊടുമുടിയിലെത്തിച്ചു. മോഹന്‍ലാലും കൂട്ടുകാരും പിന്നിട്ട വഴികളും  സംഭവങ്ങളും അഴകപ്പന്റെ ക്യാമറയുടേയും സുജിത്തിന്റെ കാര്‍ട്ടൂണിന്റേയും  പിന്‍ബലത്തില്‍ 30 മീറ്റര്‍  സ്‌ക്രീനില്‍ മിന്നി മറയുന്നതിനനുസരിച്ച് വേദിയില്‍ ദൃശ്യവല്‍കരിച്ചുകൊണ്ട് മെഗാ ഷോകള്‍ക്ക് പുതിയൊരുമാനം നല്‍കുവാനും രാജീവ് കുമാറിന് സാധിച്ചു

Saturday, November 30, 2019

പള്ളികള്‍ അമ്പലങ്ങള്‍ ആകുമ്പോള്‍

പള്ളികള്‍  അമ്പലങ്ങള്‍ ആകുമ്പോള്‍


 പി.ശ്രീകുമാര്‍




അമേരിക്കയിലും ഇംഗ്ലണ്ടിലും പള്ളികള്‍ വെറുതെ കിടക്കുന്നു. ചിലതൊക്കെ ക്ഷേത്രങ്ങളായി മാറുന്നു.  ഈ കേട്ടത് ആദ്യമൊന്നും വിശ്വസിച്ചില്ല. ഇന്ത്യയില്‍ മുട്ടിന് മുട്ടിന്  പള്ളികള്‍ ഉയരുകയും അതിനുള്ള സാമ്പത്തിക സഹായം അമേരിക്കയില്‍ നിന്നും ഇംഗ്ലണ്ടില്‍ നിന്നും ലഭിക്കുമ്പോള്‍ അവിടങ്ങളില്‍ പള്ളികള്‍ പൂട്ടുന്നു എന്ന് പറയുന്നതില്‍ അല്‍പ്പം അതിശയോക്തിയില്ലേ?. പ്രാര്‍ത്ഥിക്കാന്‍ ആളില്ലെങ്കില്‍ തന്നെ പള്ളികള്‍ എന്തിനു വില്‍ക്കണം. വിറ്റാല്‍ തന്നെ ക്ഷേത്രമാക്കാന്‍ എന്തിനു നല്‍കണം. ക്ഷേത്രം പണിയാന്‍ എന്തിനു പള്ളി തന്നെ വാങ്ങണം എന്നിങ്ങനെയായി  സംശയങ്ങള്‍. ഫിലാഡല്‍ഫിയയിലെ ചിന്മയാ മിഷന്‍ ആസ്ഥാനമായ യാര്‍ഡിയിലെ മധുവനത്തിലെത്തിയപ്പോള്‍ സംശയം ദുരീകരിക്കപ്പെട്ടു.



എട്ട് പതിറ്റാണ്ടു പഴക്കമുള്ള പള്ളി മനോഹര ശ്രീകൃഷ്ണ ക്ഷേത്രമായി മാറിയിരിക്കുന്നത് നേരില്‍ കണ്ടു. കുര്‍ബാനയും കുമ്പസാരവും ഒക്കെ നടന്ന സ്ഥലത്തിപ്പോള്‍ പൂജയും ആരതിയും നടക്കുന്നു. യേശു ക്രിസ്തുവിന്റേയും കന്യാമറിയത്തിന്റേയും ചിത്രങ്ങള്‍ക്ക് പകരം സ്വാമി ചിന്മയാനന്ദന്റെയും സ്വാമി ശിവാനന്ദ സരസ്വതിയുടേയും ചിത്രങ്ങള്‍.

ചിന്മയാമിഷന്റെ ഫിലാഡല്‍ഫിയയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന സ്വാമി സിദ്ധാനന്ദയുടെ വിശദീകരണം പള്ളികള്‍ എന്തുകൊണ്ട്  അമ്പലങ്ങളാകുന്നു എന്ന സംശയത്തിനുള്ള ഉത്തരമായി. അമേരിക്കയില്‍ ടൗണ്‍ഷിപ്പുകള്‍ വികസിപ്പിച്ചെടുക്കുകയാണ്. രൂപരേഖ തയ്യാറാക്കുമ്പോള്‍ തന്നെ വീടുകള്‍, സ്ഥാപനങ്ങള്‍, പാര്‍ക്കുകള്‍, വിദ്യാലയങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവയ്ക്ക് പ്രത്യേക സ്ഥലം നിശ്ചയിക്കും. അതനുസരിച്ചു മാത്രമേ നിര്‍മ്മാണം അനുവദിക്കൂ. ആരാധനാലയങ്ങള്‍ക്കായി നീക്കിവെച്ച സ്ഥലത്ത് അതുമാത്രമേ നിര്‍മ്മിക്കാവൂ എന്ന് പല സംസ്ഥാനങ്ങളിലും നിയമമുണ്ട്. ആരാധനാലയം ആണെങ്കിലും നികുതി കൊടുക്കണം. വിശാലമായ പാര്‍ക്കിംഗ്, ഹാളുകള്‍, ഓഡിറ്റോറിയം തുടങ്ങി എല്ലാവിധ സൗകര്യങ്ങളും ഉള്ളവയായിരിക്കും പള്ളികള്‍. പള്ളികളില്‍ എത്തുന്നവരുടെ എണ്ണം കുറഞ്ഞു. യുവാക്കളുടെ പ്രാതിനിധ്യം ഇല്ലാതാകുന്നു. നികുതി നല്‍കാന്‍ പോലും വരുമാനമില്ലാതെ പ്രയാസപ്പെടുന്നു. വ്യത്യസ്ത സഭകള്‍ക്ക് നിശ്ചിത ദിവസം എന്ന കണക്കില്‍ ആരാധനയ്ക്കായി വാടകയ്ക്ക് നല്‍കിയും മറ്റു പിടിച്ചു നില്‍ക്കുന്ന പള്ളികളുണ്ട്. അതിനും കഴിയാതെ വരുമ്പോള്‍ വില്‍ക്കുകയല്ലാതെ വഴിയില്ല. അതേസമയം ഇന്ത്യയില്‍ നിന്നുള്ളവരുടെ എണ്ണം കൂടിയതോടെ പ്രധാന നഗരങ്ങളിലെല്ലാം ക്ഷേത്രം വേണമെന്നാണ് ആവശ്യം. പള്ളികള്‍ വാങ്ങുന്നതാണ് എളുപ്പം. ആരാധനയ്ക്കല്ലാതെ മറ്റുകാര്യങ്ങള്‍ക്ക് ഉപയോഗിക്കരുത് എന്ന നിയമമുള്ളതിനാല്‍ പള്ളികള്‍ വിറ്റുപോകാന്‍ പ്രയാസമാണ്. വളരെ കുറഞ്ഞ വിലയ്ക്ക് വാങ്ങാം എന്നതാണ് മെച്ചം.


മധുവനം അങ്ങനെ വാങ്ങിയതാണ്. മൂന്ന് ഏക്കര്‍ വരുന്ന സ്ഥലത്ത് 5335 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ 1940 ല്‍ നിര്‍മ്മിച്ച പള്ളിയാണ്. പഴമയും പ്രൗഢിയും സമ്മേളിക്കുന്ന കരിങ്കല്‍ ഭിത്തിയില്‍ ബ്രീട്ടീഷ് മാതൃകയില്‍ നിര്‍മ്മിച്ച മനോഹര കെട്ടിടം. ആരാധനയ്ക്ക് ആരും എത്താതായപ്പോള്‍ വില്‍പ്പനയ്ക്കിടുകയായിരുന്നു. ചിന്മയാമിഷന് പറഞ്ഞ വിലയ്ക്ക് കിട്ടി. കെട്ടിടത്തിന് മാറ്റമൊന്നും വരുത്താതെ ക്ഷേത്രമാക്കി മാറ്റി.
വിദേശ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ക്ഷേത്രങ്ങളുള്ളത് ഗുജറാത്തിലെ സ്വാമി നാരായണ്‍ ഗ്രൂപ്പിനാണ്. അവരുടെ അമേരിക്കയിലെ പ്രധാന ആറു ക്ഷേത്രങ്ങളും മുമ്പ് പള്ളികളായിരുന്നു. വെര്‍ജീനിയ, കാലിഫോര്‍ണിയ, ലൂസിവില്ല, പെന്‍സില്‍വാനിയ, ലോസ് ആഞ്ചലസ്, ഒഹിയോ എന്നിവിടങ്ങളിലാണ് സ്വാമി നാരായണ്‍ ക്ഷേത്രങ്ങളുള്ളത്.

വേദാന്ത സൊസൈറ്റി
'നാലു പതിറ്റാണ്ടുകളായി ഇവിടെ താമസിക്കുന്ന ഞങ്ങള്‍ക്ക്, ഇതേവരെ ഇവിടെ വന്നില്ലല്ലോ എന്നോര്‍ത്ത് കുറ്റബോധം തോന്നുന്നു'. ഹോളിവുഡിലെ വേദാന്ത സൊസൈറ്റി ആസ്ഥാനം കണ്ടിറങ്ങിയ ഉടന്‍ ഡോ. രാംദാസ് പിള്ള പറഞ്ഞു. പതിറ്റാണ്ടുകളായി അമേരിക്കയില്‍ സ്ഥിര താമസക്കാരായ രവി വള്ളത്തേരിയും വിനോദ് ബാഹുലേയനും ഇതേ വികാരം പ്രകടിപ്പിച്ചു. അമേരിക്കയിലെത്തിയ കുമ്മനം രാജശേഖന്റെ യാത്രാചുമതല വഹിച്ചവരാണ് മൂവരും. മലയാളികളുടെ സാംസ്‌കാരിക സംഘടനയുടെ ഉന്നത പദവിയില്‍ ഇരിക്കുന്ന പൊതുപ്രവര്‍ത്തകര്‍.
അമേരിക്കയിലും ലോസാഞ്ചല്‍സിലും പലതവണ വന്നിട്ടുള്ള എനിക്കും ഏതാണ്ട് അതേ വികാരമായിരുന്നു. എന്തുകൊണ്ട് ഇതേവരെ ഇവിടെ വന്നില്ല. അത്രയ്ക്ക് ആകര്‍ഷകമാണ്. ആത്മീയതയും പവിത്രതയും ശാന്തതയും സമാധാനവും ഒക്കെ തളം കെട്ടി നില്‍ക്കുന്നിടം.
ശ്രീരാമകൃഷ്ണ മഠങ്ങള്‍ അമേരിക്കയില്‍ വേദാന്ത സൊസൈറ്റി എന്ന പേരിലാണ് പ്രവര്‍ത്തിക്കുന്നത്. 1929 ല്‍ സ്ഥാപിതമായ ഹോളിവുഡിലെ വേദന്ത സൊസൈറ്റി കേന്ദ്രത്തിന്റെ പഴമ കോട്ടം വരാതെ സംരക്ഷിച്ചിരിക്കുന്നു. സെന്ററിന്റെ ചുമതലയുള്ള സ്വാമി സര്‍വദേവാനന്ദയുടെ നേതൃത്വത്തില്‍ ഊഷ്മള സ്വീകരണമാണ് ലഭിച്ചത്.
ചര്‍ച്ചയ്ക്കിടെ മലയാളികളായ സ്വാമിമാര്‍ ആരെങ്കിലും അമേരിക്കയില്‍ വേദാന്ത സൊസൈറ്റിയില്‍ ഉണ്ടോ എന്ന് കുമ്മനം ആരാഞ്ഞപ്പോഴാണ് കാലിഫോര്‍ണിയയിലെ പ്രധാന ആശ്രമത്തിന്റെ ചുമതല വഹിക്കുന്നത് മലയാളി സ്വാമിയാണെന്നറിഞ്ഞത്. പേര് കേട്ടപ്പോള്‍ കുമ്മനത്തിനും ആശ്ചര്യമായി. സ്വാമി തത്വമയാനന്ദ. അദ്ദേഹത്തിന് തൃശ്ശൂരില്‍ പ്രബുദ്ധകേരളത്തിന്റെ ചുമതലയുണ്ടായിരുന്നു. അടുത്തറിയാവുന്ന ആള്‍. ഒരുമാസത്തെ യാത്രയ്ക്കിടെ കുമ്മനം വായിക്കാന്‍ കരുതിയിരുന്ന പുസ്തകം സ്വാമി എഴുതിയ ഹിന്ദു മതം- ഇന്നലെ ഇന്ന് നാളെ. ആശ്ചര്യത്തിനു കാരണവും അതായിരുന്നു. ഉടന്‍ സ്വാമിയെ വിളിച്ചു. കാലിഫോര്‍ണിയ ആശ്രമത്തില്‍ വരാതെ പോകരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പിറ്റേദിവസം കാലിഫോര്‍ണിയയില്‍ മാതാ അമൃതാനന്ദമയിയുടെ ആശ്രമം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നു. തത്വമയാനന്ദ സ്വാമിയെ കണ്ടശേഷം അമ്മയുടെ ആശ്രമത്തില്‍ പോകാം എന്നുറപ്പിച്ചു.
മൂന്നുമണിയോടെ സമുദ്രത്തോട് ചേര്‍ന്നു കിടക്കുന്ന ഉത്തര കാലിഫോര്‍ണിയയിലെ വല്ലിജോ സ്ട്രീറ്റിലെ വേദാന്ത സൊസൈറ്റി ആസ്ഥാനത്തെത്തി.  രണ്ടര മണിക്കൂറിലധികം അവിടെ സമയം ചിലവിട്ടു. അടുത്തു തന്നെയുള്ള ക്ഷേത്രം കണ്ടേ മടങ്ങാവൂ എന്ന് സ്വാമി നിര്‍ദ്ദേശിച്ചു.
പാശ്ചാത്യ ലോകത്തെ ആദ്യ ഹിന്ദുക്ഷേത്രം. ഭാരതത്തിലെ പ്രധാന ക്ഷേത്രങ്ങളുടെ മാതൃകയിലുള്ള മകുടങ്ങളോടുകൂടിയ ക്ഷേത്രം നഗരത്തിലെ ഏറ്റവും പഴക്കം ചെന്ന കെട്ടിടങ്ങളിലൊന്നാണ്. 1906 ല്‍ സ്ഥാപിച്ച ക്ഷേത്രത്തിന്റെ ചരിത്രവും പ്രവര്‍ത്തനവും ശ്രീരാമകൃഷ്ണ മഠത്തില്‍ 'ചിരഞ്ജീവി' എന്നറിയപ്പെടുന്ന അമേരിക്കന്‍ വംശജനായ 90 വയസ്സ് കഴിഞ്ഞ സ്വാമി സത്യാനന്ദ, വിശദീകരിച്ചു.


 അമേരിക്കയിലെ വള്ളിക്കാവ്


രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത ഡൊണാള്‍ഡ് ഡോയലിന്റെ പേരിലുള്ള ദേശീയ പാതയിലൂടെ സഞ്ചരിച്ച് ഫോസ്റ്രിയ സംസ്ഥാന പാതയിലൂടെ ഡീര്‍ വുഡ് റോഡില്‍ അല്‍പം സഞ്ചരിച്ചപ്പോള്‍ വഴിയരികില്‍ ബഹുവര്‍ണ്ണ സൂചികാ ബോര്‍ഡ്. മാതാ അമൃതാനന്ദമയീ സെന്റര്‍ എന്നാണെഴുതിയിരിക്കുന്നത്. പച്ച ബോര്‍ഡില്‍ വെളുത്ത അക്ഷരത്തിലുള്ള ഔദ്യോഗിക ബോര്‍ഡുകളല്ലാതെ ഒരു സൂചിക ബോര്‍ഡുകളും കാണാനില്ലാത്ത  റോഡിലെ ആ കാഴ്ച അസാധാരണമായിരുന്നു.
സൂചിക അനുസരിച്ച് വണ്ടി മുന്നോട്ടു പോയത് ചെമ്മണ്‍ പാതയിലൂടെ. അത്തരം റോഡും അമേരിക്കയില്‍ അസാധാരണം. ആശ്രമവനത്തിനുള്ളിലൂടെയാണ് സഞ്ചാരമെന്നും പൊതുവഴിയല്ലാത്തതിനാലാണ് ടാര്‍ ചെയ്യാത്തതെന്നും പിന്നീടാണറിഞ്ഞത്. കുന്നും മലയും അരുവിയും തടാകവും മരങ്ങളും മൃഗങ്ങളും എല്ലാം ഉള്ള സ്ഥലത്തിന്റെ നടുവിലായാണ് ആശ്രമം.
200 ഏക്കറോളം പരന്നുകിടക്കുന്ന ആശ്രമം. 'അമ്മ' എന്ന മന്ത്രത്തിന്റെ നിശ്ശബ്ദസാന്നിദ്ധ്യം ഇവിടെ സദാ പ്രസരിച്ചു നില്‍ക്കുന്നു. പ്രകൃതിയുടെ കനിവും ആവോളം.
അധികം ഉയരമില്ലാത്ത മലകള്‍, കൊച്ചുകൊച്ചു കുന്നുകള്‍, കാടുകള്‍, കുളങ്ങള്‍, പൊയ്കകള്‍ എല്ലാം കൊണ്ടും സമ്പന്നമായ ഭൂപ്രകൃതി. ആരുടെയും മനസ്സ് അറിയാതെ മൗനമാവും. ഇടയ്ക്കിടെ അന്തരീക്ഷത്തില്‍ കേള്‍ക്കുന്ന കാട്ടുപറവകളുടെ സംഗീതം. മാനുകളും സദാ ചുരക്കുന്ന അകിടുമായി നാലുപാടും മേഞ്ഞുനടക്കുന്ന ഗോക്കളും ഇവിടെയുണ്ട്. വടക്കേ അമേരിക്കയില്‍ അമ്മയുടെ ആസ്ഥാന കേന്ദ്രമാണ് സാന്‍ റാമോണിലെ ഈ ആശ്രമം. 1989 ല്‍ ഉദ്ഘാടനം ചെയ്യുമ്പോള്‍ ഇന്ത്യക്ക് പുറത്ത് അമ്മയുടെ പേരില്‍ സ്ഥാപിക്കുന്ന ആദ്യ ആശ്രമമായിരുന്നു ഇത്. പിന്നീട് അമ്മയുടെ ആഗോള മാനുഷിക പ്രവര്‍ത്തനങ്ങളുടെ സംഘടനാ കേന്ദ്രവും ആത്മീയ റിട്രീറ്റ് സെന്ററുമായി ഇവിടം മാറി. വള്ളിക്കാവ് കഴിഞ്ഞാല്‍ അമ്മ ഏറ്റവും കൂടുതല്‍  വസിക്കുന്നതും ഇവിടെയാണ്.
 അമ്മയുടെ മുതിര്‍ന്ന ശിഷ്യന്‍ ദയാമൃത ചൈതന്യയ്ക്കാണ് വടക്കേ അമേരിക്കയിലെ ആശ്രമ സെന്ററുകളുടെയും സത്സംഗങ്ങളുടെയും ചുമതല. സാന്‍ ഫ്രാന്‍സിസ്‌കോ ബേ ഏരിയയില്‍ നിന്നുള്ള ആയിരക്കണക്കിന് ആളുകള്‍ക്ക് ആത്മീയ കേന്ദ്രമാണ് എംഎ സെന്റര്‍.  സാന്‍ റാമോണിലെ ഈ ആശ്രമത്തിനുപുറമെ സിയാറ്റില്‍ (വാഷിംഗ്ടണ്‍), ലോസാഞ്ചല്‍സ് (കാലിഫോര്‍ണിയ), സാന്താഫെ (ന്യൂ മെക്‌സിക്കോ), ഡാളസ് (ടെക്‌സസ്),ഹോംസ്റ്റെഡ് (അയോവ), ചിക്കാഗോ (ഇല്ലിനോയിസ്), അറ്റ്‌ലാന്റ (ജോര്‍ജിയ), വാഷിംഗ്ടണ്‍ ഡിസി, ന്യൂയോര്‍ക്ക് സിറ്റി, ബോസ്റ്റണ്‍(മസാച്ചുസെറ്റ്‌സ്). എന്നിവിടങ്ങളിലും എം എ സെന്ററുകളുണ്ട്.

https://www.janmabhumidaily.com/news/pallikal-ambalangalakumpol3421.html




Friday, November 29, 2019

അക്കിത്തം: ഭാരതീയ കാവ്യസംസ്‌കൃതിയുടെ അഗ്‌നി വ്രതശുദ്ധിയോടെ അണയാതെ സൂക്ഷിക്കുന്ന കവി

 അക്കിത്തം:ഭാരതീയ കാവ്യസംസ്‌കൃതിയുടെ അഗ്‌നി
 വ്രതശുദ്ധിയോടെ അണയാതെ സൂക്ഷിക്കുന്ന കവി

 പി ശ്രീകുമാര്‍

 കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രഥമ ആര്‍ഷദര്‍ശന പുരസ്‌ക്കാരം ആര്‍ക്കു നല്‍കണം എന്നു ചിന്തിച്ചപ്പോള്‍ വന്ന ഒരേയൊരു പേര് അക്കിത്തമാണ്. സന്തോഷ വിവരം അറിയിക്കാന്‍ പുരസ്‌ക്കാര നിര്‍ണ്ണയ സമിതി അധ്യക്ഷന്‍ സി.രാധാകൃഷ്ണന്‍ , സാഹിത്യവേദി കോ ഓര്‍ഡിനേറ്റര്‍ കെ രാധാകൃഷ്ണന്‍ നായര്‍ എന്നിവര്‍ക്കൊപ്പം  കുമരനല്ലൂരിലെ അക്കി്ത്തത്തിന്റെ മനയില്‍ എത്തിയത് ജ്ഞാനപീഠ പുരസക്കാര നിര്‍ണ്ണയ സമയത്തായിരുന്നു.  സി രാധാകൃഷ്ണന്‍ കൂടി അംഗമായിരുന്ന അന്നത്തെ ജ്ഞാനപീഠ പുരസക്കാര സമിതി അക്കിത്തത്തെ തെരഞ്ഞെടുക്കുമെന്ന് കരുതി. അത്തരമൊരു സൂചന സി രാധാകൃഷ്ണന്‍ നല്‍കുകയും ചെയ്തു. ഒരാഴ്ച കഴിഞ്ഞ്് ജ്ഞാനപീഠം പ്രഖ്യാപിച്ചപ്പോള്‍ പേര് വന്നത് അക്കിത്തത്തിന്റേതായിരുന്നില്ല. അന്ന് അക്കിത്തത്തേക്കാള്‍ ദു:ഖം എനിക്കുണ്ടായി.
ഡോ.എം.ലീലാവതി, സി രാധാകൃഷ്ണന്‍ , മാടമ്പ് കുഞ്ഞുകുട്ടന്‍, ശ്രീകുമാരന്‍ തമ്പി, വി.മധുസൂധനന്‍നായര്‍, ജി. പ്രഭ .പി നാരായണക്കുറുപ്പ്്്, ആലങ്കോട് ലീലാകൃഷ്ണന്‍  തുടങ്ങിയ പ്രതിഭകളെയെല്ലാം അണിനിരത്തി തൃശ്ശൂര്‍ സാഹിത്യ അക്കാദമിയില്‍ ആര്‍ഷദര്‍ശന പുരസ്‌ക്കാരം ചടങ്ങ് സംഘടിപ്പിക്കാനായപ്പോളാണ് വിഷമം അല്പം മാറിയത്. ശാരീരിക  പ്രശ്‌നങ്ങള്‍ അധികമുണ്ടായിട്ടും അക്കിത്തം നേരിട്ടെത്തി പുരസക്കാരം സ്വീകരിച്ചു

 രണ്ടാമതൊരു തവണകൂടി അക്കിത്തത്തിന് പുരസക്കാരം നിര്‍ണ്ണയിക്കുന്നതില്‍ ഭാഗമാകാനുള്ള ഭാഗ്യമുണ്ടായി. കഴിഞ്ഞ വര്‍ഷത്തെ ജന്മഭൂമി ലജന്‍ഡ് ഓഫ് കേരള പുരസ്‌ക്കാരമായിരുന്നു അത്.  കേന്ദ്ര സംസ്ഥാന മന്ത്രിമാരും മമ്മൂട്ടയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള താരങ്ങളും പങ്കെടുത്ത ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കാനുമായി.
മലയാള സാഹിത്യരംഗത്ത് രാമാനുജനെഴുത്തച്ഛന്റെ സര്‍ഗ്ഗ പാരമ്പര്യം നിലനിര്‍ത്തിപ്പോന്ന മഹാകവികളെ പ്രതിധാനം ചെയ്ത്, അവരുടെ ദീപ്തമായ സ്മരണ ഇന്നും കേരളമനസ്സില്‍ ഉണര്‍ത്തുന്ന ആധുനികകവികളുടെ ശ്രേണിയില്‍ അഗ്രിമസ്ഥാനത്തു പ്രതിഷ്ഠ നേടിയിരിക്കുന്ന മഹാകവിയാണ് അക്കിത്തം. ഭാരതീയ കാവ്യസംസ്‌കൃതിയുടെ അഗ്‌നി അക്കിത്തം വ്രതശുദ്ധിയോടെ അണയാതെ സൂക്ഷിക്കുന്നു. മഹാകവിത്രയത്തെ തുടര്‍ന്ന് ഇടശ്ശേരിയിലൂടെയും വൈലോപ്പിള്ളിയിലൂടെയും ഒഴുകിവന്ന കവിതാപ്രവാഹത്തിന്റെ ഇന്നത്തെ പ്രതിനിധി എന്ന നിലയില്‍ അക്കിത്തം നാളെയുടെ വഴികാട്ടിയാണ്.



ശ്രീമല്‍മഹാഭാഗവതത്തിന്റെ വൃത്താനുവൃത്ത പദാനുപദപരിഭാഷയിലൂടെ നേരിട്ടും സ്വകാവ്യങ്ങളുടെ അന്തര്‍ധാരയായും ഭാരതീയദര്‍ശനത്തിന്റെ പരിമളം പ്രസരിപ്പിക്കുന്നതിന് അക്കിത്തം തന്റെ ഇത:പര്യന്തമുള്ള സാര്‍ത്ഥകജീവിതത്തില്‍ അവിശ്രമം അനുസ്യുതം പരിശ്രമിച്ചുപോരുന്നു. ഋഷിമാരുടെ ജീവിതദര്‍ശനമാണ് അക്കിത്തത്തിന്റെ കവിതയുടെ കാതല്‍.  ഭരണകര്‍ത്താക്കളെപ്പോലും വിനീതവിധേയരാക്കാന്‍ ഋഷിമാര്‍ക്ക് കഴിഞ്ഞിരുന്നു. അവരുടെ ജീവിത ദര്‍ശനമാണ് ആര്‍ഷഭാരത സംസ്‌കാരം. അതിന്റെ ഉത്തമപ്രതിനിധിയാണ് അക്കിത്തം.ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം ഭരണകര്‍ത്താക്കള്‍ക്കുള്ള ഉപദേശമാണ്.\


കേരളത്തിന്റെ സാംസ്‌കാരികരംഗത്ത് രൂപംകൊണ്ട അധികാരകേന്ദ്രങ്ങളെ കൂസാത്ത നിസ്വന്റെ പ്രതികരണങ്ങളാണ് മഹാകവി അക്കിത്തത്തിന്റെ കവിതകളുടെ തന്റേടമായി വിലയിരുത്തപ്പെട്ടത്. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തിലൂടെ കേരളത്തെ ആകെ തിരുത്തുകയായിരുന്നു കവി. എഴുത്തുകാരന്റെ ചേരി സര്‍ഗാത്മകതയുടേതാണെന്ന് ഉറക്കെ പ്രഖ്യാപിച്ച് കന്യാകുമാരി മുതല്‍ ഗോകര്‍ണം വരെ അക്കിത്തത്തിന്റെ നേതൃത്വത്തില്‍ തപസ്യ നടത്തിയ സാംസ്‌കാരിക തീര്‍ത്ഥയാത്ര മഹാകവിയിലെ സാമൂഹ്യ സാംസ്‌കാരിക നായകന്റെ തിരനോട്ടമായിരുന്നു. പക്ഷമില്ലാത്തവന്റെ പക്ഷം ഉയര്‍ത്തിപ്പിടിച്ച രചനകളും നിലപാടുകളും കാരണം പലപ്പോഴും പലരും അവഗണിക്കാന്‍ പരിശ്രമിച്ചിട്ടും അക്കിത്തം പ്രതിഭ കൊണ്ട് പ്രശസ്തിയുടെ ഹിമാലയം താണ്ടി.  പത്മശ്രീ, മൂര്‍ത്തീദേവി പുരസ്‌കാരം, എഴുത്തച്ഛന്‍ പുരസ്‌കാരം, കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, സഞ്ജയന്‍ പുരസ്‌കാരം, വയലാര്‍, വള്ളത്തോള്‍, ആശാന്‍ അവാര്‍ഡുകള്‍ ഓടക്കുഴല്‍ പുരസ്‌കാരം,ആര്‍ഷദര്‍ശന പുരസ്‌ക്കാരം തുടങ്ങി നിരവധി അവാര്‍ഡുകള്‍ മഹാകവിയെ തേടിയെത്തിയിട്ടുണ്ട്. ജന്മഭൂമിയുടെ ലെജന്‍ഡ്‌സ് കേരള പുരസ്‌കാരമായിരുന്നു അവസാനമായി മഹാകവി അക്കിത്തം സ്വീകരിച്ചത്. ഇപ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ സാഹിത്യ പുരസ്‌ക്കാരമായ ജ്ഞാനപീഠവും.

Monday, October 14, 2019

ആനയും വ്യാളിയും, ഏഷ്യന്‍ അച്ചുതണ്ടും



ആനയും വ്യാളിയും, ഏഷ്യന്‍ അച്ചുതണ്ടും




വത്തിക്കാനില്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ച് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ആനയുടെ ശില്പം കൊടുത്ത ദിവസം തന്നെ ചൈനയില്‍ നിന്നും ഇന്ത്യയെകുറിച്ച് ആന പരാമര്‍ശം വന്നത് യാദൃശ്ചികമാണ്. ആനയും വ്യാളിയും ചേര്‍ന്നുള്ള നൃത്തമാണ് ഇരുരാജ്യങ്ങള്‍ക്കും മുന്നിലുള്ള വഴി എന്നുപറഞ്ഞത് ചൈനീസ് പ്രസിഡന്റ് സീ ജിന്‍ പിങ് ആണ്. ആന ഭാരതത്തിന്റെ പ്രതീകമാണെങ്കില്‍ ചൈനയുടെ പ്രതീകമാണ് വ്യാളി. ആനന്ദ നൃത്തത്തിനുള്ള ഇരു രാജ്യങ്ങളിലേയും ജനങ്ങളുടെ ആഗ്രഹത്തിന്റെ പ്രതിഫലനം പിങിന്റെ വാക്കുകളില്‍ കാണാം. ഇന്ത്യയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സുഹൃത്തുക്കളെപ്പോലെ ഹൃദയംകൊണ്ട് സംസാരിച്ചതിനുശേഷം നാട്ടില്‍ തിരിച്ചെത്തിയ ശേഷമായിരുന്നു പിങ്ങിന്റെ പ്രതികരണം. ഇന്ത്യ, റഷ്യ, ചൈന, ജപ്പാന്‍ എന്നിവര്‍ ഒന്നിച്ചുവരുന്ന 'ഏഷ്യന്‍ അച്ചുതണ്ട്' എന്ന വാജ്പേയിയുടെ ആശയത്തിന് ഊര്‍ജ്ജം പകരുന്നതാണ് മോദി പിങ് കൂടിക്കാഴ്ച.

ചൈനയില്‍ നയതന്ത്ര കാര്യാലയം തുറന്ന ആദ്യത്തെ കമ്മ്യൂണിസ്റ്റ് ഇതര രാജ്യമാണ് ഭാരതം. 1950 ല്‍ നയതന്ത്ര ബന്ധം ആരംഭിക്കുകയും 54 ല്‍ പ്രഥമ ചൈനീസ് പ്രധാനമന്ത്രി ഷയോ എന്‍ ലായി ഇന്ത്യയിലെത്തുകയും അതേവര്‍ഷം പ്രധാനമന്ത്രി നെഹ്റു ചൈന സന്ദര്‍ശിക്കുകയും ചെയ്തു. 57 ലും 60 ലും എന്‍ ലായി വീണ്ടും ഇന്ത്യയിലെത്തി പഞ്ചശീല തത്വങ്ങലില്‍ ഊന്നിയുള്ള സമാധാനപരമായ സഹവര്‍ത്തിത്വം പറഞ്ഞു. ഇന്ത്യാ ചൈന ഭായി ഭായി എന്ന് നാട്ടുകാരും കൊട്ടിപ്പാടി. 1962 ല്‍ നിനച്ചിരിക്കാതെ ചൈന ആക്രമിച്ചതോടെ ബന്ധം വഷളായി. പുനസ്ഥാപിച്ചത് 1979 ല്‍ അടല്‍ ബിഹാരി വാജ്പേയിയാണ്. വിദേശകാര്യമന്ത്രിയായിരുന്ന വാജ്പേയി ചൈന സന്ദര്‍ശിച്ചു. മറുപടിയായി 1981 ല്‍ ചൈനീസ് വിദേശകാര്യമന്ത്രി ഇന്ത്യയിലും എത്തി.



പ്രധാനമന്ത്രി രാജീവ് ഗാന്ധി 1988 ഡിസംബറില്‍ ചൈന സന്ദര്‍ശിച്ചു. ഇരുപക്ഷവും എല്ലാ മേഖലകളിലും ഉഭയകക്ഷി ബന്ധം വികസിപ്പിക്കാനും വിപുലീകരിക്കാനും സമ്മതിച്ചു.  അതിര്‍ത്തി  പ്രശ്നങ്ങള്‍ക്ക് ന്യായവും ന്യായയുക്തവും പരസ്പര സ്വീകാര്യവുമായ പരിഹാരം തേടുന്നതിന് ജോയിന്റ് വര്‍ക്കിംഗ് ഗ്രൂപ്പ്  സ്ഥാപിക്കാനും ധാരണയായി. ഒരു സംയുക്ത സാമ്പത്തിക ഗ്രൂപ്പിനും തീരുമാനമെടുത്തു.ചൈനീസ് പ്രധാനമന്ത്രി 1991 ല്‍ ലി പെംഗ് ഇന്ത്യ സന്ദര്‍ശിച്ചു. പ്രധാനമന്ത്രി നരസിംഹറാവു 1993 ചൈനയിലെത്തി. ഇന്ത്യ  ചൈന അതിര്‍ത്തിയിലെ   നിയന്ത്രണ രേഖയെ അംഗീകരിച്ചുകൊണ്ട് സമാധാനത്തിന്റെ പരിപാലനത്തിനുള്ള ധാരണയായി. 1992ല്‍ ചൈനയിലെത്തിയ ആര്‍ വെങ്കിട്ടരാമനാണ് ആദ്യത്തെ ഇന്ത്യന്‍ പ്രസിഡന്റ്. മറുപടിയായി 1996 ല്‍ ചൈനീസ് പ്രസിഡന്റ് ജിയാങ് സെമിന്‍ ഇന്ത്യയിലും എത്തി. പൊഖ്റാന്‍ ആണവ പരീക്ഷണത്തെതുടര്‍ന്ന് ബന്ധം വഷളായെങ്കിലും 1999ല്‍ വിദേശകാര്യമന്ത്രി ജസ്വന്ത് സിങും 2000ല്‍ രാഷ്ട്രപതി ആര്‍ വെങ്കിട്ടരാമനും ചൈന സന്ദര്‍ശിച്ചു. 2002 ല്‍ ചൈനീസ്  പ്രധാനമന്ത്രി ഷൂ റോങ്ജി ഇന്ത്യയിലെത്തി.

2003ല്‍ ചൈനയിലെത്തിയ അടല്‍ ബിഹാരി വാജ്പേയിയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉന്നതതല ഉഭയകക്ഷി കരാറിന് അവസരം ഒരുക്കിയത്. ഏഷ്യന്‍ അച്ചുതണ്ട്' എന്ന ആശയം മുന്നോട്ടുവച്ചത് വാജ്പേയിയാണ്. സമഗ്ര സഹകരണത്തിനും ഉഭയകക്ഷി ബന്ധത്തിന്റെ വികസനുമുള്ള കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തി വ്യാപാര പ്രോട്ടോക്കോള്‍ അവസാനിപ്പിച്ചു. മൊത്തത്തിലുള്ള ഉഭയകക്ഷി ബന്ധങ്ങളും അതിര്‍ത്തി പ്രശ്നങ്ങളും  രാഷ്ട്രീയ വീക്ഷണകോണില്‍ നിന്ന് പര്യവേക്ഷണം ചെയ്യാനായി പ്രത്യേക പ്രതിനിധികളേയും ഇരു രാജ്യങ്ങളും നിയമിച്ചു. തുടര്‍ന്ന് രാഷ്ട്രപതിമാരായ പ്രതിഭാ പട്ടീലും പ്രണാബ് മുഖര്‍ജിയും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും ഒക്കെ ചൈനയ്ക്ക് പോയി. ചൈനയില്‍ നിന്നും നേതാക്കള്‍ ഇവിടെയും എത്തി.



എന്നാല്‍ മുന്‍ സന്ദര്‍ശനങ്ങളെയെല്ലാം നിസ്സാരമാക്കുന്നതായിരുന്നു സീ ജിന്‍ പിങിന്റെ ഇത്തവണത്തെ വരവ്.   നയതന്ത്രം എന്നത് ഔദ്യോഗിക ചര്‍ച്ചകളോ കൂടിക്കാഴ്ചകളോ മാത്രമല്ല രാഷ്ട്രതലവന്മാരുടെ വ്യക്തിബന്ധവും കൂടിയാണെന്ന് ഊട്ടി ഉറപ്പിക്കാന്‍ നരേന്ദ്ര മോദിക്ക് ഒരിക്കല്‍ക്കൂടി കഴിഞ്ഞു. രാഷ്ട്രത്തലവന്മാരെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും അതിന് താന്‍ കഴിഞ്ഞേ ആളുള്ളൂ എന്ന് വീണ്ടും ലോകത്തെ ബോധ്യപ്പെടുത്താന്‍ കൂടിക്കാഴ്ചകൊണ്ട് നരേന്ദ്രമോദിക്ക് കഴിഞ്ഞു. അമേരിക്കയില്‍ ചെന്ന് അവിടുത്തെ പ്രസിഡന്റിന്റെ മനസ്സ് കീഴടക്കിയതുപോലെ തന്നെ ഇവിടെയെത്തിയ ചൈനീസ് പ്രസിഡന്റിനേയും മനസ്സുകൊണ്ട് കീഴടക്കി. ഇന്ത്യയുടെ ആതിഥ്യമര്യാദ വല്ലാതെ കീഴ്പ്പെടുത്തിയെന്നും ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ് ഭാരതസന്ദര്‍ശനം സമ്മാനിച്ചതെന്നും തുറന്നുപറയുവാനും ചൈനീസ് പ്രസിഡന്റ് തയ്യാറായി എന്നത്  ശ്രദ്ധേയമാണ്. ഇരുരാജ്യങ്ങുടേയും വ്യത്യസ്തതകള്‍ ശരിയായ രീതിയില്‍ കാണേണ്ടതുണ്ട്. ഉഭയകക്ഷി ബന്ധത്തിനായി ഇതില്‍ വെള്ളം ചേര്‍ക്കരുത്. ആശയവിനിമയത്തിലൂടെ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്. എന്നൊക്കെ പിങ് പറയുമ്പോള്‍ ഇരുരാജ്യങ്ങളുടെയും ജനങ്ങളുടെയും മൗലികമായ താല്‍പര്യം പരസ്പരം സഹകരിക്കലാണെന്ന് ബോധ്യപ്പെട്ടു എന്നുവ്യക്തം. ബംഗാള്‍ ഉള്‍ക്കടലിന്റെ ഓരം ചേര്‍ന്നുകിടക്കുന്ന പല്ലവരാജവംശം ഏഴാംനൂറ്റാണ്ടില്‍ പടുത്തുയര്‍ത്തിയ മാമല്ലപുരം എന്ന മഹാബലിപുരം നഗരമായിരുന്നു ഇരുനേതാക്കളും തമ്മിലുള്ള അനൗപചാരികചര്‍ച്ചകള്‍ക്ക് വേദിയായത്.



ലോക പൈതൃകപ്പട്ടികയില്‍ ഇടംനേടിയ മഹാബലിപുരത്തെ ശില്പവിസ്മയങ്ങള്‍ ഒരുമിച്ച് കണ്ടതിനുശേഷമായിരുന്നു ചര്‍ച്ച. പാശുപതാസ്ത്രത്തിനുവേണ്ടിയുള്ള അര്‍ജുനന്റെ തപസ് ഇതിവൃത്തമാക്കിയ  വലിയ കരിങ്കല്‍ശില്പം, കൃഷ്ണന്റെ വെണ്ണക്കല്ല് എന്നറിയപ്പെടുന്ന ചെരിവില്‍ താങ്ങൊന്നുമില്ലാതെ നില്‍ക്കുന്ന കൂറ്റന്‍ ഉരുളന്‍കല്ല്, സമുദ്രത്തില്‍നിന്ന് വീണ്ടെടുത്ത തീരക്ഷേത്രം എന്നിവയൊക്കെ നരേന്ദ്ര മോദിക്കൊപ്പം ഷീജിന്‍ പിങ് ചുറ്റിനടന്നുകണ്ടു.

 ആറു മണിക്കൂര്‍ നീണ്ട ചര്‍ച്ചയക്ക്ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് ഇന്ത്യയും ചൈനയും പരസ്പരസഹകരണത്തിന്റെ പുതിയ അധ്യായം തുറക്കുമെന്നാണ്. അയല്‍ക്കാരായ നമ്മുടെ ബന്ധത്തിന് പുതിയ ഗതിയും കരുത്തും നല്‍കിയിരിക്കുന്നു എന്ന മോദിയുടെ അഭിപ്രായത്തിന് അടിവര ഇടുന്നതാണ് ചൈനയില്‍ തിരിച്ചെത്തി പിങ് നടത്തിയ പ്രതികരണം. ചര്‍ച്ചകള്‍ അനൗപചാരികം ആയിരുന്നുവെങ്കിലും നിക്ഷേപവും വ്യാപാരവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഉന്നതതലസംവിധാനം രൂപീകരിക്കാന്‍ തീരുമാനിച്ചത് ഉള്‍പ്പെടെ ഇരുരാജ്യങ്ങള്‍ക്കും ഗുണമാകുന്ന ചില തീരുമാനങ്ങള്‍ ഉണ്ടായി. പരസ്പരവിശ്വാസം എന്നിവ വര്‍ധിപ്പിക്കാനുള്ള തീരുമാനങ്ങള്‍ ഉണ്ടായി.



ദോക്ലാ പ്രതിസന്ധിക്കു ശേഷം പ്രതിരോധ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ധാരണയായതും ഇതിനായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ചൈന സന്ദര്‍ശിക്കുന്നതുമെല്ലാം സ്വാഗതാര്‍ഹമാണ്. വ്യാപാരക്കമ്മി, ചൈനയിലെ ചില മേഖലകളില്‍ ഇന്ത്യന്‍ കമ്പനികള്‍ക്കുള്ള നിയന്ത്രണം തുടങ്ങിയ വിഷയങ്ങളെല്ലാം പരിഹരിക്കുന്നതിനായി, ധനമന്ത്രി നിര്‍മല സീതാരാമനും ചൈനീസ് ഉപപ്രധാനമന്ത്രി ഹ്യു ചുന്‍ഹ്വയും അംഗങ്ങളായി രൂപംനല്‍കുന്ന ഉന്നതതല സംവിധാനവും ഇതേ ദിശയിലുള്ള മുന്നേറ്റമായി കാണാം.അടുത്ത ഉച്ചകോടിക്കായി നരേന്ദ്രമോദിയെ സീ ചൈനയിലേക്ക് ക്ഷണിക്കുകയും ചെയ്തു. പ്രധാനമന്ത്രി ക്ഷണം സ്വീകരിച്ചു. ഉച്ചകോടിയുടെ ഒരു ഘട്ടത്തിലും കശ്മീര്‍ വിഷയം ചര്‍ച്ചയായില്ല എന്നതും ശ്രദ്ധേയമാണ്.



ഡൊണാള്‍ഡ് ട്രംപുമായുള്ള സൗഹൃദത്തെ കളിയാക്കിയവര്‍ ഷീ ജിന്‍ പിങ്ങുമായുള്ള കൂട്ടിനെ കണ്ടില്ലന്നു വെയ്ക്കുകയാണ്. കമ്മ്യൂണിസ്റ്റ് രാജ്യത്തിന്റെ തലവനായിട്ടുപോലും ചൈനീസ് പ്രസിഡന്റ് ഇവിടുത്തെ കമ്മ്യൂണിസ്റ്റ് നേതാക്കളെ കാണാന്‍പോലും കൂട്ടാക്കിയില്ല എന്നതും എടുത്തുപറയേണ്ടതുണ്ട്. 1954ല്‍ നെഹ്റുവിന്റെ കാലത്ത് ഇന്ത്യയിലെത്തിയ ചൈനയുടെ ആദ്യപ്രധാനമന്ത്രി സിയോ എന്‍ ലായി മുതല്‍ ഇവിടെ എത്തിയ ചൈനീസ് നേതാക്കള്‍  കമ്മ്യൂണിസ്റ്റ് നേതാക്കളെ കാണാന്‍ സമയം നീക്കിവെച്ചിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കൂടുതല്‍ എംപിമാരുള്ളതും പാര്‍ട്ടിതലവന്റെ ജന്മനാടുമായ തമിഴ്നാട്ടില്‍ എത്തിയിട്ടും അവഗണിച്ചു എന്നത് എന്തുകൊണ്ട് എന്ന് തിരിച്ചറിയാന്‍ മോദിയുടെ വിദേശയാത്രയുടെ ഫലമെന്തെന്ന് ചോദിക്കുന്നവര്‍ മനസ്സിലാക്കണം. വ്യാളിയും ആനയും ചേര്‍ന്നുള്ള നൃത്തം ഭാവനയില്‍ കാണാനുള്ള മനസെങ്കിലും വേണം. അയല്‍രാജ്യങ്ങള്‍ അകന്നു നില്‍ക്കുന്നതിനു പകരം, കൈകോര്‍ത്തു ഭാവിയിലേക്കു മുന്നേറണമെന്ന കാലത്തിന്റെ ചുവരെഴുത്തു വായിക്കാനായ നരേന്ദ്രമോദിയെ അഭിനന്ദിച്ചില്ലങ്കിലും ആക്ഷേപിക്കാതിരിക്കാനുള്ള മര്യാദ എങ്കിലും കാട്ടണം.


https://www.janmabhumidaily.com/news/narendra-modi-chinese-president-xi-jinping-india-visit10331.html?fbclid=IwAR2AZbeYtqhPBJyY4wUzp-QGk6ZYydHkpcUJoFo_sOtD74-lo0WwBD0uY1s




Monday, April 29, 2019

മത്സരിക്കാതെ എംപിമാരായ എട്ടു മലയാളികള്‍

https://www.janmabhumidaily.com/news854506


മത്സരിക്കാതെ എംപിമാരായ എട്ടു മലയാളികള്‍



"സർദാർ കെ.എം പണിക്കർ, ജി.ശങ്കര കുറുപ്പ്, അബു എബ്രഹാം"
ഒരു തരത്തിലുള്ള തെരഞ്ഞെടുപ്പിനെയും നേരിടാതെ ഇന്ത്യന്‍ പാര്‍ലമെന്റിലെത്തിയ  മലയാളികളുണ്ട്. ഒന്നും രണ്ടുമല്ല. എട്ട് മലയാളികള്‍ നാമനിര്‍ദ്ദേശത്തിലൂടെ പാര്‍ലമെന്റ് അംഗങ്ങളായി. സര്‍ദാര്‍ കെ.എം.പണിക്കര്‍, ജി. രാമചന്ദ്രന്‍, ജി. ശങ്കരക്കുറുപ്പ്, അബു എബ്രഹാം, കെ. കസ്തൂരിരംഗന്‍ , സുരേഷ് ഗോപി, ഡോ. ചാള്‍സ് ഡയസ്, റിച്ചാര്‍ഡ് ഹെ എന്നിവരാണവര്‍. ആദ്യത്തെ ആറുപേര്‍ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടാണ് എം.പി മാരയത്. രണ്ടു പേര്‍ ആഗ്ലോ ഇന്ത്യന്‍ പ്രതിനിധികളായി ലോൿസഭയും കണ്ടു. 
പ്രമുഖ സാഹിത്യകാരനും രാജ്യതന്ത്രജ്ഞനും ചരിത്രകാരനുമായ സര്‍ദാര്‍ കെ.എം പണിക്കര്‍ ആണ് ആദ്യമായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട മലയാളി. പ്രൊഫ. സത്യേന്ദ്രനാഥ് ബോസ് രാജിവച്ച ഒഴിവിലേക്ക് 1959 ആഗസ്റ്റ് 25നാണ് അദ്ദേഹത്തെ നോമിനേറ്റ് ചെയ്തത്. 1960 ഏപ്രില്‍ മൂന്ന് മുതലുള്ള കാലാവധിയിലേക്ക് പണിക്കര്‍ വീണ്ടും നോമിനേറ്റ് ചെയ്യപ്പെട്ടു. ജമ്മു കാശ്മീര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറായി നിയമിതനായതിനെത്തുടര്‍ന്ന് 1961 മേയ് 22ന് അദ്ദേഹം രാജിവച്ചു.
പ്രമുഖ ഗാന്ധിയനും ഗാന്ധിഗ്രാം യൂണിവേഴ്‌സിറ്റിയുടെ സ്ഥാപകനുമായ ജി. രാമചന്ദ്രന്‍ 1964 ഏപ്രില്‍ മൂന്ന് മുതല്‍ 1970 ഏപ്രില്‍ രണ്ട് വരെ ആറ് വര്‍ഷക്കാലം രാജ്യസഭയിലെ നോമിനേറ്റ് ചെയ്യപ്പെട്ട അംഗമായിരുന്നു. ഡോ. ജി. രാമചന്ദ്രനു പിന്നാലെ പ്രഥമ ജ്ഞാനപീഠം പുരസ്‌കാര ജേതാവ് മഹാകവി ജി. ശങ്കരക്കുറുപ്പ് രാജ്യസഭയിലെത്തി. ഡോ. ധനഞ്ജയ രാമചന്ദ്ര ഗാഡ്ഗില്‍ രാജിവച്ച ഒഴിവിലേക്കാണ് 1968 ഏപ്രില്‍ രണ്ടിന് അദ്ദേഹത്തെ നാമനിര്‍ദ്ദേശം ചെയ്തത്. തുടര്‍ന്ന് പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് അബു എബ്രഹാം നോമിനേഷനിലൂടെ സഭയിലെത്തി.
രാജ്യസഭയില്‍ 1964 മുതല്‍ 1978 വരെ തുടര്‍ച്ചയായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട മലയാളികളുണ്ടായിരുന്നു. 1968 മുതല്‍ 1970 വരെ ഒരേസമയത്തുതന്നെ രണ്ടുപേരുണ്ടായിരുന്നു. ജി. രാമചന്ദ്രനും അബു എബ്രഹാമും മാത്രമാണ് ആറ് വര്‍ഷക്കാലാവധി പൂര്‍ത്തിയാക്കിയത്. ഐഎസ്ആര്‍ഒയുടെ നിരവധി ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കസ്തൂരിരംഗന്‍ ഐഎസ്ആര്‍ഒ ചെയര്‍മാനായിരിക്കുമ്പോഴാണ് ഇന്ത്യയുടെ ചന്ദ്രയാത്രാ പദ്ധതിയുടെ പ്രാരംഭ ആലോചന നടക്കുന്നത്. 2003-2009 കാലത്താണ് രാജ്യസഭാംഗമായത്.  നരേന്ദ്രമോദി സര്‍ക്കാര്‍ 2016 ഏപ്രില്‍ 29 ന് നടന്‍ സുരേഷ് ഗോപിയെ നാമനിര്‍ദ്ദേശം ചെയ്തു.
നോമിനേറ്റ് ചെയ്ത രാജ്യസഭയില്‍ 245 അംഗങ്ങളുണ്ട്. സാഹിത്യം, ശാസ്ത്രം, കല, സാമൂഹ്യസേവനം തുടങ്ങിയ രംഗങ്ങളിലുള്ള പ്രത്യേക ജ്ഞാനമോ പ്രായോഗിക പരിചയമോ കണക്കിലെടുത്ത് ഇവരില്‍ 12 പേരെ രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്യുന്നു. 
ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധികളായും രണ്ടുപേരെ ലോക്‌സഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യാറുണ്ട്. ആദ്യ ആംഗ്ലോ ഇന്ത്യന്‍  മലയാളി രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് നോമിനേറ്റ് ചെയ്യപ്പെട്ട ഡോ ചാള്‍സ് ഡയസ്സാണ്. കൊച്ചി എറണാകുളം സ്വദേശിയാണ്. നരേന്ദ്രമോദി സര്‍ക്കാര്‍ നോമിനേറ്റ് ചെയ്ത ഡോ റിച്ചാര്‍ഡ് ഹെ കണ്ണൂര്‍ സ്വദേശിയാണ്

മണ്ഡലം മാറുന്നവര്‍

മണ്ഡലം മാറുന്നവര്‍




തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ വരരുചിയെപ്പോലെയാണ് കോണ്‍ഗ്രസ് നേതാവ് പി.സി ചാക്കോ.  വരരുചി സ്വന്തം മക്കളെ ഉപേക്ഷിച്ചാണ് മുന്നോട്ടു പോയിരുന്നതെങ്കില്‍ ചോക്കോ മത്സരിച്ച മണ്ഡലമാണ് ഉപേക്ഷിക്കാറ്. അത് ജയി്ച്ചാലും തോറ്റാലും.
കോണ്‍ഗ്രസിന് സുനിശ്ചയമെന്ന് കരുതുന്ന മണ്ഡലത്തില്‍ നില്‍ക്കുക, ജയിക്കുക, മണ്ഡലത്തിലേക്ക് പിന്നെ തിരിഞ്ഞുനോക്കാതിരിക്കുക, അടുത്ത തെരഞ്ഞെടുപ്പില്‍ മണ്ഡലം മാറുക. ചാക്കോയ്ക്ക് മാത്രം അവകാശപ്പെട്ട കാര്യമാണിത്. ജയിപ്പിച്ചുവിട്ട ജനങ്ങളെ നേരിടാനുള്ള മടിയാണ് കാരണം.
1980-ല്‍ പിറവം മണ്ഡലത്തില്‍ നിന്നായിരുന്നു ചാക്കോയുടെ കന്നി ജയം. നിയമസഭയിലേക്ക്. നായനാര്‍ മന്ത്രിസഭയില്‍ വ്യവസായ വകുപ്പും കിട്ടി. കോണ്‍ഗ്രസ് പിളര്‍പ്പിനെ തുടര്‍ന്ന് എ.കെ ആന്റണിയും ഉമ്മന്‍ചാണ്ടിക്കുമൊപ്പം ചാക്കോയും ഇടതുപക്ഷത്തോടൊപ്പമായിരുന്നു ആ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. കോണ്‍ഗ്രസ് (യു) സ്ഥാനാര്‍ത്ഥിയായി. കോണ്‍ഗ്രസ് പിന്തുണച്ച സ്വതന്ത്രന്‍ പി. പൗലോസിനെ 3251 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചു. കന്നിജയം നേടി. ആന്റണിയും ഉമ്മന്‍ചാണ്ടിയുമൊക്കെ അധികം താമസിയാതെ കോണ്‍ഗ്രസില്‍ ലയിച്ചപ്പോള്‍ ചാക്കോ തയ്യാറായില്ല. ശരത്പവാറിനൊപ്പം കോണ്‍ഗ്രസ് (എസ്). അതിന്റെ ദേശീയ നേതാവുമായി. പവാര്‍ കോണ്‍ഗ്രസായപ്പോള്‍ ചാക്കോയും കോണ്‍ഗ്രസില്‍ തിരിച്ചെത്തി. 1991-ല്‍ തൃശൂര്‍ ലോക്‌സഭയില്‍ നിന്ന് ജയം. അടുത്ത തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ നില്‍ക്കാന്‍ ധൈര്യം വന്നില്ല. തോല്‍വി മുന്നില്‍ കണ്ട് മുകുന്ദപുരത്ത് മാറി. അവിടെ ജയിച്ചു. ചാക്കോയ്ക്ക് പകരം തൃശൂരില്‍ നിന്ന  കെ. കരുണാകരന്‍ തോറ്റു.
98ൽ ഇടുക്കിയിലാണ് ചാക്കോ മത്സരത്തിനിറങ്ങിയത്. 99ല്‍ ഇടുക്കി ഉപേക്ഷിച്ച് കോട്ടയത്തേക്ക് മാറി. കെ.സുരേഷ്‌കുറുപ്പിനോട് തോറ്റതോടെ പിന്നീടു നടന്ന രണ്ടു തെരഞ്ഞെടുപ്പുകളില്‍ നിന്ന് മാറി നിന്നു.
18 വര്‍ഷത്തിനുശേഷം 2009 ല്‍ കഴിഞ്ഞതവണ വീണ്ടും തൃശൂരിലെത്തി ജയിച്ചു. തൃശൂരിലെ കോണ്‍ഗ്രസുകാര്‍തന്നെ വേണ്ടെന്നു പറഞ്ഞതിനാല്‍ വീണ്ടും മണ്ഡലം മാറി. 2014ല്‍  ചാലക്കുടിയിലേക്ക്.  നടന്‍ ഇന്നസെന്റിനോട് തോറ്റു. ഇത്തവണ ചാലക്കുടി എന്നല്ല ഒരിടത്തും സീറ്റുമില്ല.
മണ്ഡലം മാറ്റത്തില്‍ ചാക്കോയ്ക്ക് അടുത്തു നില്‍ക്കുന്നത് മുന്‍ മുഖ്യമന്ത്രി പി.കെ വാസുദേവന്‍ നായരാണ്. നാലു തവണ നാല് മണ്ഡലത്തെയാണ് (തിരുവല്ല, അമ്പലപ്പുഴ, പീരുമേട്, തിരുവനന്തപുരം) പികെവി ലോക്‌സഭയില്‍ പ്രതിനിധീകരിച്ചത്. എ.കെ ഗോപാലനാണ് മറ്റൊരു മണ്ഡലോട്ടക്കാരന്‍. 1951-ല്‍ കണ്ണൂരില്‍ നിന്നും ഇയിച്ച എകെജി 1957, 62, 67 വര്‍ഷങ്ങളില്‍ കാസര്‍കോടാണ് മത്സരിച്ചത്. കാസര്‍കോട് സൂരക്ഷിതല്ലന്ന് കണ്ട് 71-ല്‍ പാലക്കാട്ടേയ്ക്ക് പാലായനം ചെയ്തു. അവിടെ ജയിച്ചു. പക്ഷേ കാസര്‍കോട് എകെജിയ്ക്ക് പകരം മത്സരിച്ച ഇ.കെ. നായനാര്‍ തോറ്റു.
ജയിച്ച മണ്ഡലത്തില്‍ പിന്നീട് മത്സരിക്കാതെ പേടിച്ചോടിയ മറ്റൊരു പ്രമുഖന്‍ സി.എം സ്റ്റീഫനാണ്. 1971-ല്‍ മൂവാറ്റുപുഴയില്‍ നിന്നും ജയിച്ച സ്റ്റീഫന്‍ 77-ല്‍ ഇടുക്കിയിലാണ് നിന്നത്. ഇടുക്കിയുടെ ആദ്യ ലോകസഭാംഗമായെങ്കിലും 80ല്‍ മണ്ഡലം ദല്‍ഹിയാക്കി. എതിരാളി സാക്ഷാല്‍ എ.ബി.വാജ്‌പേയി. തോറ്റെങ്കിലും സ്റ്റീഫനെ കര്‍ണാടകയിലെ ഗുല്‍ബര്‍ഗ മണ്ഡലത്തില്‍ വീണ്ടും നിര്‍ത്തി ജയിപ്പിച്ചു. ജനതാ ഭരണകാലത്ത് പ്രതിപക്ഷ നേതാവുമായി. 
വികെ കൃഷ്ണമോനോന്‍ (മുംബൈ, മിഡാനാപൂര്‍ , തിരുവനന്തപുരം), രവീന്ദ്രവര്‍മ്മ (തിരുവല്ല, റാഞ്ചി, മുംബൈ),  (സുശീല ഗോപാലന്‍ ( അമ്പലപ്പുഴ, ആലപ്പുഴ, ചിറയന്‍കീഴ്), സുലൈമാന്‍ സേട്ട് (കോഴിക്കോട്, മഞ്ചേരി, പൊന്നാനി), കെ കരുണാകരന്‍ ( മുകുന്ദപുരം, തിരുവനന്തപുരം), പി ജെ കുര്യന്‍ (ഇടുക്കി, മാവേലിക്കര), രമേശ് ചെന്നിത്തല( മാവേലിക്കര, കോട്ടയം), ബി കെ നായര്‍ (മാവേലിക്കര, കൊല്ലം), മുല്ലപ്പള്ളി രാമചന്ദ്രന്‍ (കണ്ണൂര്‍, വടകര), കൊടിക്കുന്നില്‍ സുരേഷ് (അടൂര്‍, മാവേലിക്കര), ഇ അഹമ്മദ്( മഞ്ചേരി, പൊന്നാനി) എന്നിവരും ജയിച്ച മണ്ഡലം വിട്ട് മറ്റൊരിടത്ത് ജനവിധി തേടി ജയം കണ്ടവരാണ്
.

മാഞ്ഞു പോയ മണ്ഡലങ്ങള്‍

https://www.janmabhumidaily.com/news853062

മാഞ്ഞു പോയ മണ്ഡലങ്ങള്‍



മുന്‍ മുഖ്യമന്ത്രി പി.കെ. വാസുദേവന്‍ നായര്‍ നാല് തവണയാണ് ലോക്‌സഭയില്‍ എത്തിയത്. നാലും നാല് മണ്ഡലങ്ങളില്‍നിന്ന്. 57ല്‍ തിരുവല്ല, 62ല്‍ അമ്പലപ്പുഴ, 87ല്‍ പീരുമേട്, 2004ല്‍ തിരുവനന്തപുരം. ആദ്യ മൂന്ന് മണ്ഡലങ്ങളും ഇന്നില്ല. പികെവി ജയിച്ചാല്‍ മണ്ഡലം ഇല്ലാതാകുമെന്ന് ചുരുക്കം.
തിരുവനന്തപുരം മാത്രമാണ് അതിനൊരപവാദം. 2004ല്‍ പികെവിയെ ജയിപ്പിച്ച തിരുവനന്തപുരം ഇപ്പോഴുമുണ്ട്. പക്ഷെ, കാലാവധി പൂര്‍ത്തിയാക്കാതെ പികെവി വിടപറഞ്ഞു എന്നത് മറ്റൊരുകാര്യം. ഒരു വര്‍ഷം മാത്രമാണ് തിരുവനന്തപുരത്തിന്റെ പ്രതിനിധിയാവാന്‍ അദ്ദേഹത്തിന് കഴിഞ്ഞത്. 2005ല്‍ അദ്ദേഹം അന്തരിച്ചു. സുശീല ഗോപാലന്‍ ജയിച്ച രണ്ട് മണ്ഡലങ്ങള്‍ ഇല്ലാതായവയുടെ പട്ടികയിലാണ്. അമ്പലപ്പുഴയും ചിറയിന്‍കീഴും.
കേരളത്തിലെ പന്ത്രണ്ട് ലോകസഭാ മണ്ഡലങ്ങളാണ് വിവിധ കാലഘട്ടങ്ങളിലായി ഇല്ലാതായത്. രണ്ട് മുഖ്യമന്ത്രിമാരെ, പനമ്പള്ളി ഗോവിന്ദമേനോന്‍ (62, 67), കെ. കരുണാകരന്‍ (99) ലോകസഭയിലെത്തിച്ച മുകുന്ദപുരം, രാഷ്ട്രപതിയായിരുന്ന കെ.ആര്‍. നാരായണനെ തുടര്‍ച്ചയായി മൂന്നു തവണ ജയിപ്പിച്ച ഒറ്റപ്പാലം, വാജ്‌പേയി മന്ത്രിസഭയില്‍ അംഗമായിരുന്ന പി.സി. തോമസ് തുടര്‍ച്ചയായി ആറു തവണ ജയിച്ച മൂവാറ്റുപുഴ, മുസ്ലിംലീഗിന്റെ കുത്തക സീറ്റായ മഞ്ചേരി, കൊടിക്കുന്നില്‍ സുരേഷ് നാലു തവണ ജയിച്ച അടൂര്‍, വയലാര്‍ രവി, സുശീല ഗോപാലന്‍, വര്‍ക്കല രാധാകൃഷ്ണന്‍, എ.എ. റഹിം, തലേക്കുന്നേല്‍ ബഷീര്‍ എന്നിവരൊക്കെ പ്രതിനിധീകരിച്ച ചിറയിന്‍കീഴ് എന്നീ മണ്ഡലങ്ങളാണ് 2009 മുതല്‍ ഇല്ലാതായത്. ബിജെപി മുന്നണി ജയിച്ച ഏക മണ്ഡലം എന്ന പ്രത്യേകതയും മൂവാറ്റുപുഴയ്ക്കുണ്ട്. 
1951 മുതല്‍ 71 വരെ അഞ്ചുപേരെ പാര്‍ലമെന്റില്‍ എത്തിച്ച തലശ്ശേരിയാണ് അതിനും മുമ്പേ ഇല്ലാതായതില്‍ പ്രമുഖ മണ്ഡലം. കെ. കേളപ്പന്റെ കിസാന്‍ മസ്ദൂര്‍ പ്രജാപാര്‍ട്ടിയുടെ നെട്ടൂര്‍ പി. ദാമോദരനായിരുന്നു തലശ്ശേരിയുടെ ആദ്യ എംപി. 57ല്‍ കോണ്‍ഗ്രസിന്റെ എം.കെ. ജിനചന്ദ്രന്‍ ജയിച്ചു. 62ല്‍ സിപിഐ സ്വതന്ത്രനായി സാഹിത്യകാരന്‍ എസ്.കെ. പൊറ്റെക്കാടും 67-ല്‍ സിപിഎമ്മിന്റെ പാട്യം ഗോപാലനും 71ല്‍ സിപിഐയുടെ സി.കെ. ചന്ദ്രപ്പനും തലശ്ശേരിയെ പ്രതിനിധീകരിച്ചു. 57 മുതല്‍ 71 വരെ നിലവിലുണ്ടായിരുന്ന മണ്ഡലമാണ് അമ്പലപ്പുഴ. പികെവിക്ക് (62) പുറമെ സുശീല ഗോപാലനും (67) പി.ടി. പുന്നൂസും (57) കെ. ബാലകൃഷ്ണനും (71) പ്രതിനിധീകരിച്ച മണ്ഡലം.
ജനതാഭരണകാലത്ത് തൊഴില്‍മന്ത്രിയായിരുന്ന ജി. രവീന്ദ്രവര്‍മ 62ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചു ജയിച്ച മണ്ഡലമായിരുന്നു തിരുവല്ല. പികെവിയും (57) സി.പി. മാത്തനും (51) ആയിരുന്നു അതിനുമുന്‍പ് ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 67ല്‍ പികെവിയും 71ല്‍ എം.എ. ജോസഫും ജയിച്ച പീരുമേടും ഇപ്പോഴില്ല.
1951ല്‍ മാത്രം നിലവിലുണ്ടായിരുന്ന മണ്ഡലങ്ങളാണ് മീനച്ചിലും കൊടുങ്ങല്ലൂരും മലപ്പുറവും. പി.ടി. ചാക്കോയെ ജയിപ്പിച്ച മീനച്ചിലില്‍ അദ്ദേഹത്തിന്റെ രാജിയെത്തുടര്‍ന്ന് 53ല്‍ ഉപതെരഞ്ഞെടുപ്പും നടന്നു. അതേസമയം 1951ല്‍ ഉണ്ടായിരുന്ന മലപ്പുറം 2009ല്‍ അതേ പേരില്‍ തിരിച്ചുവരികയും ചെയ്തു
.

വനിതാ മുന്നേറ്റം മോദിയുടെ കാലത്ത്

https://www.janmabhumidaily.com/news854507


വനിതാ മുന്നേറ്റം മോദിയുടെ കാലത്ത്
പി ശ്രീകുമാര്‍

'സുഷമ സ്വരാജ്, നിര്‍മല സീതാരാമന്‍, ഉമാ ഭാരതി'
ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും അധികം (66)വനിത എംപിമാരുണ്ടായിരുന്നത് നരേന്ദ്രമോദി ഭരണകാലത്താണ്. ഒരേ സമയം കൂടുതല്‍ മന്ത്രിമാര്‍ (9) ഉണ്ടായിരുന്നതും മോദി സര്‍ക്കാറിലായിരുന്നു. മന്ത്രിമാരില്‍ ഏഴു പേര്‍ കാബിനറ്റ് പദവിയും വഹിച്ചു. പ്രതിരോധം (നിര്‍മ്മല സീതാരാമന്‍), വിദേശം (സുഷമ സ്വരാജ്) വകുപ്പകള്‍ വനിതകള്‍ ഭരിക്കുന്ന രാജ്യത്തെ ഏക രാജ്യമായി ഇന്ത്യ മാറി. ഉമാഭാരതി, മനേക ഗാന്ധി, സ്മൃതി ഇറാനി, നജ്മ ഹെപ്തുള്ള, ഹര്‍സിംറത്ത് കൗര്‍ എന്നിവരായിരുന്നു കാബിനറ്റ് മന്ത്രിമാര്‍. അനുപ്രിയ പട്ടേലും കൃഷ്ണാ രാജും സഗ്വി  നിരഞ്ജനും വനിതാ സഹമന്ത്രിമാരായിരുന്നു.  സ്പീക്കറും (സുമിത്ര മഹാജന്‍) വനിതയായിരുന്നു. കേരളത്തില്‍ നിന്ന് പി.കെ ശ്രീമതിയായിരുന്നു വനിതാ പ്രതിനിധി.

ഭരണകക്ഷിയായ യുപിഎയുടെ അധ്യക്ഷ സോണിയാ ഗാന്ധി, പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ്, സ്പീക്കര്‍ മീരാകുമാര്‍.. അംഗബലത്തിലല്ലങ്കിലും വനിതാശക്തിയുടെ ദൃശ്യവേദിയായിരുന്നു 15-ാം ലോക്സഭ.  എന്നാല്‍ പേരിനുപോലും മലയാളിമങ്കമാരുടെ സാന്നിധ്യം ലോക്സഭയിലില്ലായിരുന്നു. 15 ലോക്സഭകളില്‍ 9 എണ്ണത്തില്‍ മാത്രമാണ് കേരളത്തില്‍ നിന്ന് വനിതാ പ്രാതിനിധ്യം ഉണ്ടായിരിക്കുന്നത്. 91ലും 2004ലും രണ്ടുപേര്‍ വീതം മാത്രം ഉണ്ടായിരുന്നു എന്നതാണ് റിക്കാര്‍ഡ്. ഒരാള്‍ മൂന്ന് തവണയും രണ്ടുപേര്‍ രണ്ടു തവണയും ലോക്സഭയിലെത്തി. ആകെ 7  പേര്‍ മാത്രമാണ് ഇതേവരെ ലോക്സഭ എംപിമാരായി ജയിച്ചുപോയത്. ലോക്സഭാംഗമായ ഒരു മലയാളി വനിതയും കേന്ദ്രത്തില്‍ മന്ത്രിമാരായിട്ടില്ല. എന്നാല്‍ കേരളത്തില്‍ നിന്നല്ലാതെ രാജ്യസഭയില്‍ എത്തിയ മലയാളി സ്ത്രീ മന്ത്രിസഭയിലെത്തുകയും ചെയ്തു.

1967ല്‍ അമ്പലപ്പുഴയില്‍ നിന്നും ജയിച്ച സുശീലാ ഗോപാലനാണ് ആദ്യമായി ലോക്സഭാംഗമാകുന്ന മലയാളി വനിത. കാസര്‍കോട്ടുനിന്ന് എ.കെ ഗോപാലനും അതേവര്‍ഷം എംപിയായിരുന്നു. ലോക്സഭയിലെ ആദ്യ മലയാളി ദമ്പതികളായി ഇവര്‍ മാറി. 71ല്‍ അമ്പലപ്പുഴയില്‍ വീണ്ടും മത്സരിച്ചെങ്കിലും ആര്‍എസ്പിയുടെ കെ. ബാലകൃഷ്ണനോട് തോല്‍വിയായിരുന്നു ഫലം. 77ല്‍ ആലപ്പുഴയില്‍നിന്നും 91ല്‍ ചിറയിന്‍കീഴില്‍ നിന്നും ജയിച്ച സുശീലാഗോപാലന്‍ ലോക്സഭയിലെത്തിയപ്പോള്‍ മൂന്നുവട്ടം എന്ന റിക്കാര്‍ഡും സ്വന്തമാക്കി.

71ല്‍ സുശീലാഗോപാലന്‍ തോറ്റെങ്കിലും അടൂരില്‍നിന്നും ജയിച്ച സിപിഐയുടെ കെ. ഭാര്‍ഗവി വനിതാ പ്രാതിനിധ്യം കാത്തു. പാര്‍ട്ടി പിളര്‍പ്പിനെത്തുടര്‍ന്ന് സിപിഐയും സിപിഎമ്മും നേര്‍ക്കുനേര്‍ മത്സരിച്ച തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ പി.കെ.കുഞ്ഞച്ചനെ തോല്‍പ്പിച്ചായിരുന്നു ഭാര്‍ഗവിയുടെ ജയം. കേരളത്തില്‍നിന്ന് ജയിച്ച ഏക പിന്നാക്കക്കാരിയും ഭാര്‍ഗവിയാണ്.

89ലും 91ലും മുകുന്ദപുരത്തുനിന്ന് ജയിച്ച സാവിത്രി ലക്ഷ്മണനാണ് കേരളത്തില്‍നിന്നുള്ള ലോക്സഭയിലെത്തിയ ആദ്യ കോണ്‍ഗ്രസുകാരി. ലോക്സഭാംഗമായ ഏക കോണ്‍ഗ്രസുകാരിയും സാവിത്രിതന്നെ. 91ല്‍ സുശീലയും സാവിത്രിയും ഒരേസമയം അംഗങ്ങളായിരുന്നതുപോലെ 2004ല്‍ 14-ാം ലോക്സഭയിലും രണ്ട് മലയാളി മഹിളകള്‍ ഉണ്ടായിരുന്നു. മാവേലിക്കരയില്‍നിന്നും ജയിച്ച സി.എസ്.സുജാതയും വടകരയില്‍നിന്ന് ജയിച്ച പി.സതീദേവിയും. ഇരുവരും സിപിഎം പ്രതിനിധികള്‍. വടകരയില്‍നിന്ന് 98ലും 99ലും ജയിച്ച എ.കെ.പ്രേമജം (സിപിഎം) ആണ് എംപിയായ മറ്റൊരു വനിത. പി കെ ശ്രീമതി കണ്ണൂരില്‍ നിന്നാണ് ജയിച്ചത്.

കേന്ദ്രമന്ത്രിസഭയില്‍ അംഗമായിരുന്ന മലയാളി വനിത ലക്ഷ്മി എന്‍. മേനോന്‍ ആണ്. ബീഹാറില്‍ നിന്നും രാജ്യസഭയിലെത്തിയ ലക്ഷ്മി വിദേശകാര്യ സഹമന്ത്രിയായി നെഹ്റു, നന്ദ, ലാല്‍ ബദൂര്‍ ശാസ്ത്രി മന്ത്രിസഭകളിലുണ്ടായിരുന്നു


ആ രണ്ടു പേര്‍ വാജ്പേയിയും അദ്വാനിയും അല്ല

https://www.janmabhumidaily.com/news855933




ആ രണ്ടു പേര്‍ വാജ്പേയിയും അദ്വാനിയും അല്ല


രണ്ടു സീറ്റില്‍ നിന്ന് കേവല ഭൂരിപക്ഷത്തേക്കുള്ള ബിജെപിയുടെ വളര്‍ച്ചയെക്കുറിച്ച് പറയാത്തവരില്ല.  ബിജെപിയെ ഈ നിലയിലെത്തിച്ചതാര് എന്നത് ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് - ഇടത് നേതാക്കളുടെ പോരിനും കാരണമാകാറുണ്ട്. അടുത്തിയിടെയും ഒരു ചാനല്‍ ചര്‍ച്ചിയില്‍ പ്രമുഖ സിപിഎം നേതാവ് പറഞ്ഞത് അദ്വാനിയിലും വാജ്പേയിയിലും മാത്രം ഒതുങ്ങിപ്പോയ ബിജെപിയെ വലിയ ശക്തിയായി വളര്‍ത്തിയതിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസിനാണെന്നാണ്. ബിജെപിക്ക് ലോക്സഭയില്‍ രണ്ടു സീറ്റ് മാത്രം ഉണ്ടായിരുന്ന സന്ദര്‍ഭം ഉണ്ടായി എന്നത് നേരാണ്. അത് വാജ്‌പേയിയും അദ്വാനിയും ആയിരുന്നു എന്ന് പറയുന്നവരും ധരിക്കുന്നവരും ഏറെയുണ്ടുതാനും. എന്നാല്‍ ആ രണ്ട് അംഗങ്ങള്‍ വാജ്പേയിയും അദ്വാനിയും അല്ല എന്നതാണ് നേര്.

1984 ലെ തെരഞ്ഞെടുപ്പിലാണ് ബിജെപി രണ്ടു സീറ്റിലൊതുങ്ങിയത്. 1980ല്‍ ബിജെപി രൂപം കൊണ്ട ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പ്. ബിജെപിയുടെ കന്നി മത്സരമായതിനാലല്ല മറിച്ച് ഇന്ദിരാ ഗാന്ധിയുടെ മരണത്തെ തുടര്‍ന്നുണ്ടായ സഹതാപം തരംഗം ആഞ്ഞടിച്ചപ്പോള്‍ പാര്‍ട്ടി അധ്യക്ഷന്‍ വാജ്പേയി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ദയനീയമായി തോറ്റു. ഗ്വാളിയറില്‍ മാധവ റാവു സിന്ധ്യയോട് രണ്ടേ മുക്കാല്‍ ലക്ഷം വോട്ടിനാണ് വാജ്പേയി പരാജയപ്പെട്ടത്. രാജ്യസഭാംഗമായിരുന്ന അദ്വാനി മത്സരിച്ചില്ല. അമേഠിയില്‍ രാജീവ് ഗാന്ധിക്ക് 3.65 ലക്ഷം വോട്ടു കിട്ടിയപ്പോള്‍ രണ്ടാം സ്ഥാനത്തെത്തിയ മനേക ഗാന്ധിക്ക് കിട്ടിയത് അരലക്ഷം വോട്ടു മാത്രമായിരുന്നു. അമിതാഭ് ബച്ചന്‍ ഉള്‍പ്പെടെ വന്‍ ഭൂരിപക്ഷത്തിന് ജയിച്ച തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 404 സീറ്റുമായി ചരിത്രത്തിലെ ഏറ്റവും വലിയ വിജയം സ്വന്തമാക്കി.

ഗുജറാത്തില്‍ നിന്നും ആന്ധ്രയില്‍ നിന്നുമാണ് ബിജെപിക്ക് ഓരോ സീറ്റ് കിട്ടിയത്. ജയിച്ചത് അപ്രധാന നേതാക്കളും. ഗുജറാത്തിലെ മേഹ്ന മണ്ഡലത്തില്‍നിന്ന് എ.കെ പാട്ടീലും ആന്ധ്രയിലെ ഹനംകൊണ്ടയില്‍ നിന്ന് സി ജഗ്ഗ റഡ്ഡിയുമാണ് ജയിച്ചത്. വടക്കേ ഇന്ത്യന്‍ പാര്‍ട്ടിയെന്ന ആക്ഷേപം ശക്തമായിരുന്നപ്പോള്‍ കിട്ടിയ രണ്ടു സീറ്റില്‍ ഒന്ന് ദക്ഷിണേന്ത്യയില്‍ നിന്ന് അതു മാത്രമായിരുന്നില്ല പ്രത്യേകത. ആന്ധ്രയില്‍ ബിജെപി തോല്‍പ്പിച്ചത് പി.വി നരസിംഹ റാവുവിനെ ആയിരുന്നു. ആന്ധ്രയില്‍ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും പിന്നീട് പ്രധാനമന്ത്രിയും കോണ്‍ഗ്രസ് അധ്യക്ഷനും ഒക്കെയായ സാക്ഷാല്‍ നരസിംഹ റാവു ഹാട്രിക് വിജയം തേടി മത്സരിച്ച സിറ്റിംഗ് സീറ്റില്‍  അരലക്ഷത്തിലധികം വോട്ടിനു തോറ്റു. മഹാരാഷ്ട്രയിലെ റാംടക്കിലും ജനവിധി തേടിയിരുന്ന റാവു അവിടെ വിജയിച്ചതിനാല്‍ ലോക്സഭയിലെത്തുകയും രാജീവ് മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയാകുകയും ചെയ്തു.

അഞ്ചു വര്‍ഷം കഴിഞ്ഞ് നടന്ന തെരഞ്ഞെടുപ്പില്‍ രണ്ടില്‍ നിന്ന് 85 സീറ്റിലേക്കായിരുന്നു ബിജെപിയുടെ കുതിപ്പ്. 1991ല്‍ സീറ്റ് 10 ആയി. 1996 (161), 1998 (182), 1999(182), 2004(138) 2006(116) എന്നിങ്ങനെയായിരുന്നു ബിജെപി സീറ്റ്.  2014 ല്‍ 282 സീറ്റ് സ്വന്തമാക്കി ചരിത്രവിജയവും ബിജെപി സ്വന്തമാക്കി.

ബിജെപിയുടെ മുന്‍ രൂപമായിരുന്ന ഭാരതീയ ജനസംഘത്തിന് 1952 ലെ ആദ്യ തെരഞ്ഞെടുപ്പില്‍ കിട്ടിയത് മൂന്ന് സീറ്റായിരുന്നു. 1957 ല്‍ ഒരു സീറ്റ് കൂടി നാലായി. 62ല്‍ 14 ,67ല്‍ 35, 71ല്‍ 22 എന്നിങ്ങനെയായിരുന്നു ജനസംഘം സീറ്റുകള്‍. 1977 ലും 1980 ലും ജനതാ പാര്‍ട്ടിയില്‍ ലയിച്ച് ഒന്നിച്ചാണ് മത്സരിച്ചത്. 77ല്‍ 295 സീറ്റ് നേടി ജനതാ പാര്‍ട്ടി അധികാരം പിടിച്ചപ്പോള്‍ 80 ല്‍ 37 സീറ്റാണ് കിട്ടിയത്.

Friday, March 29, 2019

എകെജി ദമ്പതികള്‍ക്കൊപ്പം നായര്‍ ദമ്പതികള്‍


https://www.janmabhumidaily.com/news853503

എകെജി ദമ്പതികള്‍ക്കൊപ്പം  നായര്‍  ദമ്പതികള്‍



പി. ശ്രീകുമാര്‍



ലോകസഭയിലെ മലയാളി ദമ്പതിമാര്‍ ആര് എന്ന ചോദ്യത്തിനുത്തരം എ.കെ.ഗോപാലാന്‍-സുശീല ഗോപാലാന്‍ എന്നായിരിക്കും. 1967-ല്‍ എകെജി പാലക്കാട്ടുനിന്ന് നിയമസഭയിലേക്ക് ജയിക്കുമ്പോള്‍ അമ്പലപ്പുഴയില്‍ നിന്ന് ഭാര്യ സുശീലയും ജയിച്ചു. എകെജി 67ന് മുന്‍പ് മൂന്നുതവണ കാസര്‍കോടു നിന്നും ഒരു തവണ കണ്ണൂരില്‍നിന്നും ജയിച്ചിരുന്നു. സുശീലയും രണ്ടു തവണകൂടി പാര്‍ലമെന്റിലെത്തി. എകെജി മരിച്ചതിനുശേഷം 1980, 91ലും.

1967ല്‍ എകെജി-സുശീല ദമ്പതികള്‍ക്കൊപ്പം മറ്റൊരു മലയാളിയും ഭാര്യയും ലോകസഭയിലെത്തിയിരുന്നു. കെ.കെ.നായരും ഭാര്യ ശകുന്തള നായരും. ജനസംഘം ടിക്കറ്റില്‍ ഉത്തര്‍പ്രദേശില്‍ നിന്നാണ് ഇരുവരും ജയിച്ചതെന്നുമാത്രം. കെ.കെ.നായര്‍ ബഹരക് മണ്ഡലത്തില്‍ നിന്ന് ജയിച്ചപ്പോള്‍ ഭാര്യ ശകുന്തള കൈസര്‍ഗഞ്ച് മണ്ഡലത്തെയാണ് പ്രതിനിധീകരിച്ചത്. ശകുന്തള 52-ല്‍ ഗോണ്ട മണ്ഡലത്തില്‍നിന്നും ജയിച്ചിരുന്നു. 62-ല്‍ കെ.കെ.നായര്‍ യുപി നിയമസഭയിലേക്കും ജയിച്ചിട്ടുണ്ട്. എംപി എന്ന നിലയിലല്ലാതെ ഇന്ത്യയുടെ ചരിത്രത്തില്‍ പ്രത്യേകിച്ച് അയോധ്യയുടെ ചരിത്രത്തില്‍ ഇടംതേടിയ ആളാണ് കെ.കെ.നായര്‍. അയോധ്യ തര്‍ക്കത്തില്‍ ആദ്യം ഒരു തീരുമാനമെടുത്തത് ഈ കുട്ടനാട്ടുകാരനായിരുന്നു. അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദ് കളക്ടറും മജിസ്ട്രേറ്റുമായിരുന്ന അദ്ദേഹം ഈ പ്രശ്നത്തില്‍ കൈക്കൊണ്ട തീരുമാനമാണ് പിന്നീട് വര്‍ഷങ്ങള്‍നീണ്ട തര്‍ക്കത്തിലേക്ക് നീങ്ങിയത്.

കൈനകരി കണ്ടംകളത്തില്‍ ശങ്കരപ്പണിക്കര്‍-പാര്‍വതിയമ്മ ദമ്പതിമാരുടെ മകനായ കെ.കെ. നായര്‍ 46ലായിരുന്നു ഫൈസാബാദ് കളക്ടറായി ചുമതലയേറ്റത്. ഇദ്ദേഹം കളക്ടറായിരിക്കെ 49ലാണ് അയോധ്യയില്‍ തര്‍ക്കം ഉടലെടുക്കുന്നത്.ബ്രിട്ടീഷ് സര്‍ക്കാര്‍ ഇവിടത്തെ തര്‍ക്കമന്ദിരത്തില്‍ ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും പ്രവേശനം അനുവദിച്ചിരുന്നില്ല. 49 ഡിസംബര്‍ 23ന് സന്ന്യാസിമാരുടെ സംഘം ഇവിടെ പ്രവേശിച്ച് വിഗ്രഹങ്ങള്‍ പ്രതിഷ്ഠിക്കുകയും, അത് നീക്കംചെയ്യാന്‍ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രു നിര്‍ദേശിക്കുകയും ചെയ്തു. അന്നത്തെ യു.പി. മുഖ്യമന്ത്രി ഗോവിന്ദവല്ലഭ് പന്ത് ഇതുസംബന്ധിച്ച് കളക്ടര്‍ക്ക് നിര്‍ദേശവും നല്‍കി. പക്ഷേ, കെ.കെ. നായര്‍ വഴങ്ങിയില്ല. അയോധ്യയില്‍ രക്തച്ചൊരിച്ചിലിനേ ഇതുപകരിക്കൂ എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. തുടര്‍ന്ന് നായരെ സസ്പെന്‍ഡു ചെയ്തു. ഇതിനെ കോടതിയില്‍ ചോദ്യംചെയ്യുകയും കെ.കെ. നായരെ തിരികെ സര്‍വീസില്‍ പ്രവേശിപ്പിക്കാന്‍ കോടതി ഉത്തരവിടുകയും ചെയെ്തങ്കിലും അദ്ദേഹം അഭിഭാഷകവൃത്തിയില്‍ പ്രവേശിക്കുകയായിരുന്നു.

ഇതിനിടെ 1952ല്‍ അദ്ദേഹത്തിന്റെ ഭാര്യ ശകുന്തള ജനസംഘം ടിക്കറ്റില്‍ ലോക്സഭാംഗമായി. പിന്നീട് കെ.കെ. നായരും ജനസംഘം ടിക്കറ്റില്‍ നിയമസഭയിലേക്കും ലോക്സഭയിലേക്കും തിരഞ്ഞെടുക്കപ്പെടുകയായിരുന്നു

അടിയന്തരാവസ്ഥക്കാലത്ത് ഈ ദമ്പതിമാര്‍ ജയില്‍ശിക്ഷയും അനുഭവിച്ചിരുന്നു. '77 സപ്തംബര്‍ ഏഴിന് ഇദ്ദേഹം മരിക്കുംവരെ പൊതുപ്രവര്‍ത്തനരംഗത്തുണ്ടായിരുന്നു.

ആലപ്പുഴ എസ്.ഡി.വി. സ്‌കൂളിലും തുടര്‍ന്ന് തിരുവനന്തപുരത്തും പഠിച്ച കെ.കെ. നായര്‍ ലണ്ടനില്‍നിന്ന് 22ാംവയസ്സില്‍ ഐ.സി.എസ്. പരീക്ഷ പാസ്സായി. 11 ഭാഷകളില്‍ പ്രാവീണ്യമുണ്ടായിരുന്നു ഇദ്ദേഹത്തിന്.

പാര്‍ലമെന്റ് കണ്ട മറ്റൊരു മലയാളി ദമ്പതിമാര്‍ കൂടിയുണ്ട്. കെ.എ. ദാമോദരമേനോനും ലീലാ ദാമോദരമേനോനും .ഭര്‍ത്താവ് ലോക്സഭയിലായിരുന്നുവെങ്കില്‍ ഭാര്യ രാജ്യസഭയില്‍ .ഒരേസമയത്തും ആയിരുന്നില്ല ഈ ദമ്പതികള്‍ അംഗങ്ങളായിരുന്നത്. 1952-ല്‍ കോഴിക്കോട്ടുനിന്നാണ് കെ.എ. ദാമോദരമേനോന്‍ ലോക്സഭയിലേക്ക് ജയിച്ചത്. 1974 മുതല്‍ 80 വരെ ലീലാദാമോദരമേനോന്‍ രാജ്യസഭയില്‍ കോണ്‍ഗ്രസ് പ്രതിനിധിയായി.

എന്നാല്‍ ഈ ദമ്പതികള്‍ ഒരേസമയം കേരളനിയമസഭയില്‍ അംഗമായിരുന്നു. 1960-ല്‍ പറവൂര്‍ മണ്ഡലത്തില്‍നിന്ന് ജയിച്ച മേനോന്‍ പട്ടം താണുപിള്ള മന്ത്രിസഭയിലും തുടര്‍ന്ന് ആര്‍. ശങ്കര്‍ മന്ത്രിസഭയിലും മന്ത്രിയായിരുന്നു. കുന്നമംഗലം മണ്ഡലത്തില്‍നിന്നാണ് ലീല ജയിച്ചത്. പിന്നീട് പട്ടാമ്പിയില്‍ നിന്നും അവള്‍ ജയിച്ച് നിയമസഭയില്‍ എത്തി.

മറ്റൊരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ ഭാര്യയും രാജ്യസഭയില്‍ കേരളത്തില്‍നിന്ന് അംഗമായിട്ടുണ്ട്. ഭാരതി ഉദയഭാനു, കേരളത്തിലെ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന എ.പി. ഉദയഭാനുവിന്റെ ഭാര്യ. 1954 മുതല്‍ രണ്ടു തവണയായി 10 വര്‍ഷം രാജ്യസഭാംഗമായി.




ആദ്യ പ്രതിപക്ഷ നേതാവ് എകെജിയുമല്ല മുഖര്‍ജിയുമല്ല


https://www.janmabhumidaily.com/news853570


ആദ്യ പ്രതിപക്ഷ നേതാവ്
എകെജിയുമല്ല മുഖര്‍ജിയുമല്ല


ലോകസഭയിലെ ആദ്യ പ്രതിപക്ഷ നേതാവ് ആര്. കമ്മയുണിസ്റ്റ്്് നേതാവ് എകെജി എന്ന് പ്രചരിപ്പിക്കുന്നവരും വിശ്വസിക്കുന്നവരും ഉണ്ട്. എകെ ജി എന്ന എ കെ ഗോപാലന്‍ പ്രതിപക്ഷ നേതാവായില്ല എന്നതാണ് സത്യം.  ജനസംഘം നേതാവ് ശ്യമ പ്രസാദ് മുഖര്‍ജി എന്നു പറയുന്നവരുമുണ്ട്. രണ്ടും ശരിയല്ല. ഇത് രണ്ടും ശരിയല്ലെന്നതാണ് ചരിത്രം. എകെ ഗോപാലന്‍ പ്രതിപക്ഷ നേതാവയില്ലങ്കിലും മലയാളി ഇന്ത്യന്‍ പാര്‍ലമെന്റിന്റെ പ്രതിപക്ഷത്തിനെ നയിച്ചിട്ടുണ്ട്.
1951ലെ പൊതുതെരഞ്ഞെടുപ്പില്‍ ആകെയുള്ള 489 സീറ്റില്‍ 364ഉം നേടി കോണ്‍ഗ്രസ് ഭരണകക്ഷിയായപ്പോള്‍ 16 സീറ്റ് നേടിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു രണ്ടാമത്. 12 സീറ്റുമായി സോഷ്യലിസ്റ്റുകള്‍ മൂന്നാം കക്ഷിയുമായി. ആകെ സീറ്റിന്റെ 10 ശതമാനം സീറ്റെങ്കിലും നേടുന്ന പാര്‍ട്ടിയുടെ പ്രതിനിധിയായാല്‍ മാത്രമെ പ്രതിപക്ഷ പദവി കിട്ടൂ. പ്രതിപക്ഷത്ത് ഏറ്റവും കൂടുതല്‍ സീറ്റുണ്ടായിരുന്ന ഒറ്റക്കക്ഷി സിപിഐയുടെ നേതാവ് എ.കെ.ഗോപാലന് പക്ഷെ പ്രതിപക്ഷ നേതാവ് സ്ഥാനം കിട്ടിയില്ല.
 ജനസംഘം നേതാവായിരുന്ന ശ്യാമപ്രസാദ് മുഖര്‍ജി പ്രതിപക്ഷത്തെ 32 അംഗങ്ങളെ കൂട്ടിച്ചേര്‍ത്ത് നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി രൂപീകരിച്ചെങ്കിലും സ്പീക്കര്‍ പ്രതിപക്ഷ നേതാവ് സ്ഥാനം മുഖര്‍ജിക്ക് പൂര്‍ണമായി നല്‍കിയില്ല. എന്നാല്‍ പ്രതിപക്ഷ നേതാവ് എന്നനിലയിലുള്ള എല്ലാ പരിഗണനയും കിട്ടിയത് മുഖര്‍ജിക്കായിരുന്നു.
1969ല്‍ കോണ്‍ഗ്രസിലെ പിളര്‍പ്പിനെത്തുടര്‍ന്ന് സംഘടനാ കോണ്‍ഗ്രസുകാരനായ ഡോ. റാം സുഭഗ് സിംഗിന് പ്രതിപക്ഷ നേതാവ് സ്ഥാനം നല്‍കിയിരുന്നു. യഥാര്‍ത്ഥത്തില്‍ പ്രതിപക്ഷ നേതാവ് സ്ഥാനവും കാബിനറ്റ് പദവിയും മറ്റ് ആനുകൂല്യ്ങ്ങളും നിശ്ചയിച്ചത് 1977ലെ ജനത ഭരണകാലത്താണ്. അതിന്‍പ്രകാരം ആദ്യ പ്രതിപക്ഷ നേതാവായത് ആറാം ലോക്‌സഭയില്‍ വൈ.ബി.ചവാന്‍. മൊറാര്‍ജി ദേശായിയായിരുന്നു പ്രധാനമന്ത്രി. ചവാനുപകരം മലയാളിയായ സിഎം സ്റ്റീഫനെ പ്രതിപക്ഷ നേതാവാക്കി. നാല് മാസം തികയും മുന്‍പ് മാറ്റി ചവാന്‍ വീണ്ടും പ്രതിപക്ഷ നേതാവായി. ഒരു വര്‍ഷം മൂന്ന് പ്രതിപക്ഷ നേതാക്കന്മാരെ കാണാന്‍ 1979ന് സാധിച്ചു. ഏഴ് എട്ട് ലോക്‌സഭയില്‍ കോണ്‍ഗ്രസിന് മൃഗീയ ഭൂരിപക്ഷം ലഭിക്കുകയും പ്രതിപക്ഷ നേതാവാകാന്‍ ആവശ്യമായ സീറ്റുകള്‍ ഒരു പാര്‍ട്ടിയും കിട്ടാതിരുന്നതിനാലും പ്രതിപക്ഷ നേതാവ് ഉണ്ടായിരുന്നില്ല.
9-ാം ലോക്‌സഭയില്‍ വി.പി.സിംഗ് പ്രധാനമന്ത്രിയായപ്പോള്‍ രാജീവ് ഗാന്ധി പ്രതിപക്ഷ നേതാവായി. (1989-90) വി.പി.സിംഗിന് പകരം ചന്ദ്രശേഖര്‍ പ്രധാനമന്ത്രി പദത്തിലെത്തിയപ്പോള്‍ ലാല്‍ കൃഷ്ണ അദ്വാനി (90-) പ്രതിപക്ഷ നേതാവായി. പ്രതിപക്ഷ നേതാവ് പി.വി.നരസിംഹറാവു പ്രധാനമന്ത്രിയായ ആദ്യ രണ്ടുവര്‍ഷം അദ്വാനിയായിരുന്നു പ്രതിപക്ഷ നേതാവ് (91-93) തുടര്‍ന്ന് വാജ്‌പേയിയുടെ 13 ദിവസത്തെ ഭരണത്തില്‍ റാവു പ്രതിപക്ഷനേതാവായി. തുടര്‍ന്ന് ദേവഗൗഡയും എ.കെ.ഗുജ്‌റാളും ഭരിച്ചപ്പോഴും വാജ്‌പേയി തന്നെ (96-97) പ്രതിപക്ഷത്തെ നയിച്ചു. വീണ്ടും വാജ്‌പേയി അധികാരത്തിലെത്തിയപ്പോള്‍ ആദ്യം ശരദ് പവാറും (98-99) പിന്നീട് സോണിയാഗാന്ധിയും (99-2004) പ്രതിപക്ഷ നേതാക്കളായി. മന്‍മോഹന്‍സിംഗിന്റെ പ്രതിപക്ഷ നേതാവ് അദ്വാനിയും (2004-09) തുടര്‍ന്ന് സുഷമ സ്വരാജു(2009 14)മായി.

നരേന്ദ്ര മോദി സര്‍ക്കാറിന്റെ കാലത്ത് ഔദ്യോഗിക പ്രതിപക്ഷ നേതാവ് ഇല്ലായിരുന്നു. ആകെ സീറ്റിന്റെ 10 ശതമാനം കിട്ടിയ ഒരു പാര്‍ട്ടിയും പ്രതിപക്ഷത്തില്ലായിരുന്നു എന്നതായിരുന്നു കാരണം

Wednesday, March 27, 2019

മങ്കമാരില്‍ മുന്നില്‍ സുശീല

https://www.janmabhumidaily.com/news854507



മങ്കമാരില്‍ മുന്നില്‍ സുശീല

പി. ശ്രീകുമാര്‍

സ്പീക്കര്‍ സുമിത്രാ മഹാജന്‍ മന്ത്രിമാരായ സുഷമ സ്വരാജ്, നിര്‍മ്മല സീതാരാമന്‍, സ്മൃതി ഇറാനി, ഉമാഭാരതി...15-ാം ലോക്സഭ വനിതാശക്തിയുടെ കാര്യത്തില്‍  സമ്പന്നമായിരുന്നു. എന്നാല്‍ വനിതാ ശാക്തീകരണത്തെ കുറിച്ച് വാതോരാതെ പറയുന്ന കേരളത്തില്‍ നിന്ന് ആകെയുണ്ടായിരുന്നത് ഒരംഗം.ഭരണകക്ഷി അധ്യക്ഷ സോണിയഗാന്ധി, പ്രതിപക്ഷനേതാവ് സുഷമസ്വരാജ്, സ്പീക്കര്‍ മീരകുമാര്‍ തുടിങ്ങി പ്രധാന പദവികളില്‍  വനിതകള്‍ തിളങ്ങിയ 15-ാം ലോക്സഭ  പൊടിക്കുപോലും മലയാളി മങ്കമാരില്ലായിരുന്നു. കളിഞ്ഞ 16 ലോക സഭാ തെരഞ്ഞെടുപ്പില്‍ 6 തവണയും കേരളത്തെ പ്രതിനിധീകരിച്ച് സ്ത്രീശബ്ദം സഭയിലുയര്‍ന്നില്ല. ഏട്ട് മലയാളി വനിതകളാണ് ഇതുവരെ ലോക്സഭയില്‍ എത്തിയിട്ടുള്ളത്.
ഒന്നാം ലോക്സഭയില്‍ തിരവനന്തപുരത്തു നിന്നും ജയിച്ച ആനി മസ്‌ക്രീനാണ് ആദ്യം ലോക്സഭയുടെ പടികടന്നത്. മൂന്ന് വ്യത്യസ്ത മണ്ഡലങ്ങളില്‍ നിന്നായി ഏറ്റവും കൂടുതല്‍ തവണ ജയിച്ച സുശീലാ ഗോപാലനാണ് കേരളത്തില്‍ നിന്ന് കൂടുതല്‍ തവണ ലോക്സഭയിലെത്തിയത്.എ.കെ.പ്രേമജവും  സാവിത്രി ലക്ഷ്മണനും രണ്ടു തവണ വീതം എംപിമാരായി. കൂടുതല്‍ തവണ വനിതാ പ്രതിനിധിയെ ലഭിച്ച മണ്ഡലം വടകരയും.

 1991 ലും 2004 ലും രണ്ടുപേര്‍വീതം ഉണ്ടായിരുന്നു എന്നതാണ് റിക്കാര്‍ഡ്. ഒരാള്‍ മൂന്നുതവണയും രണ്ടുപേര്‍ രണ്ടുതവണ വീതവും ലോക്സഭയിലെത്തി ആകെ 6 പേര്‍മാത്രമാണ് ഇതേവരെ ലോക്സഭ എംപിമാരായി എന്നനിലയില്‍ ജയിച്ചുപോയത്. ലോസഭാംഗമായ ഒരു മലയാളി വനിതയും കേന്ദ്രത്തില്‍ മന്ത്രിമാരായിട്ടില്ല. എന്നാല്‍ കേരളത്തില്‍ നിന്നല്ലാതെ രാജ്യസഭയില്‍ എത്തിയ മലയാളി സ്ത്രീ മന്ത്രിസഭയിലെത്തുകയും ചെയ്തു.
1967-ല്‍ അമ്പലപ്പുഴയില്‍നിന്നും ജയിച്ച സുശീലാ ഗോപാലനാണ് ആദ്യമായി ലോക്സഭാംഗമാകുന്ന മലയാളി വനിത. കാസര്‍കോട്ടുനിന്ന് എ.കെ. ഗോപാലനും അതേവര്‍ഷം എംപിയായിരുന്നു. ലോകസഭയിലെ മലയാളി ദമ്പതികള്‍. സുശീല 71-ല്‍ അമ്പലപ്പുഴയില്‍ വീണ്ടും മത്സരിച്ചെങ്കിലും ആര്‍എസ്പിയുടെ കെ. ബാലകൃഷ്ണനോട് തോല്‍വിയായിരുന്നു ഫലം.
77-ല്‍ ആലപ്പുഴയില്‍നിന്നും 91-ല്‍ ചിറയിന്‍കീഴില്‍നിന്നും ജയിച്ച സുശീല ഗോപാലന്‍ ലോക്സഭയിലെത്തിയപ്പോള്‍ മൂന്നുവട്ടം എന്ന റിക്കാര്‍ഡും സ്വന്തമാക്കി. 71-ല്‍ സുശീല ഗോപാലന്‍ തോറ്റെങ്കിലും അടൂരില്‍ നിന്നും ജയിച്ച സിപിഐയുടെ കെ. ഭാര്‍ഗവി വനിതാ പ്രാതിനിധ്യം കാത്തു. പാര്‍ട്ടി പിളര്‍പ്പിനെതുടര്‍ന്ന് സിപിഐ ഉം സിപിഎമ്മും നേര്‍ക്കുനേര്‍ മത്സരിച്ച തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ പി.കെ. കുഞ്ഞച്ചനെ തോല്‍പ്പിച്ചായിരുന്നു ഭാര്‍ഗവിയുടെ ജയം. കേരളത്തില്‍നിന്നു ജയിച്ച ഏക പിന്നാക്കക്കാരിയും ഭാര്‍ഗവിയാണ്.
89ലും 91ലും മുകുന്ദപുരത്തുനിന്നു ജയിച്ച സാവിത്രി ലക്ഷ്മണനാണ് കേരളത്തില്‍നിന്നുള്ള ലോക്സഭയിലെത്തിയ ആദ്യ കോണ്‍ഗ്രസുകാരി. ലോകസഭാംഗമായ ഏക കോണ്‍ഗ്രസുകാരിയും സാവിത്രി തന്നെ. 91ല്‍ സുശീലയും സാവിത്രിയും ഒരേസമയം അംഗങ്ങളായിരുന്നതുപോലെ 2004ല്‍ 14-ാം ലോക്സഭയിലും രണ്ട് മലയാളി മഹിളകള്‍ ഉണ്ടായിരുന്നു. മാവേലിക്കരയില്‍ നിന്നും ജയിച്ച സി.എസ്.സുജാതയും വടകരയില്‍ നിന്നു ജയിച്ച പി.സതീദേവിയും ഇരുവരും സിപിഎം പ്രതിനിധികള്‍. വടകരയില്‍നിന്ന് 98ലും 99ലും ജയിച്ച എ.കെ.പ്രേമജം (സിപിഎം) ആണ് എംപിയായ മറ്റൊരു വനിത. കണ്ണൂരില്‍ നിന്ന് ജയിച്ച പി കെ ശ്രീമതി ടീച്ചറാണ് 16-ാം സഭയിലെ മലയാളി മങ്ക.
 കേന്ദ്രമന്ത്രിസഭയില്‍ അംഗമായിരുന്ന മലയാളി വനിത ലക്ഷ്മി.എന്‍.മേനോന്‍ ആണ്. ബീഹാറില്‍നിന്നും രാജ്യസഭയിലെത്തിയ ലക്ഷ്മി വിദേശകാര്യ സഹമന്ത്രിയായി നെഹ്‌റു, നന്ദ, ലാല്‍ ബഹൂദര്‍ ശാസ്ത്രി മന്ത്രിസഭകളിലുണ്ടായിരുന്നു.

അംഗങ്ങളുടെ അന്ത്യം: അനന്തപുരി മുന്നില്‍

https://www.janmabhumidaily.com/news854502

അംഗങ്ങളുടെ അന്ത്യം: അനന്തപുരി മുന്നില്‍



 പി. ശ്രീകുമാര്‍


തങ്ങളുടെ പ്രതിനിധിയുടെ മരണത്തിനു സാക്ഷ്യം വഹിക്കാന്‍ കൂടുതല്‍ ദുരുയോഗം ഉണ്ടായ മണ്ഡലം തിരുവനന്തപുരമാണ്. അനന്തപുരിക്കാര്‍ ജയിപ്പിച്ചുവിട്ട മൂന്നുപേരാണ് കാലാവധി തീരും മുന്‍പേ കാലയവനിയയില്‍ മറഞ്ഞത്. എംപി യായിരിക്കെ മരിച്ച ആദ്യ മലയാളി പി.എസ്. നടരാജപിള്ളയാണ്. 1966 ജനുവരി 10 മരിക്കുമ്പോള്‍ തിരുവനന്തപുരം എംപിയാണ്. തിരുവനന്തപുരത്തെ പ്രതിനിധീകരിക്കുമ്പോഴാണ് 1974 ഒക്ടോബര്‍ 6 ന് വി.കെ. കൃഷ്ണമേനോന്‍ മരിക്കുന്നത്. എറ്റവും അവസാനം മരിച്ച മലയാളി ലോക് സഭാഗം പികെ വാസുദേവന്‍ നായരാണ്.തിരുവനന്തപുരം എംപിയായിരിക്കുമ്പോളാണ് 2005 ജൂലൈയ് 12 ന് പികെവി മരിച്ചത്.
എറണാകുളത്തിന്റെ പ്രതിനിധിയായിരിക്കെ രണ്ടു പേര്‍ മരിച്ചു. 1997 ഫെബ്രുവരി 9ന് നിര്യാതനായ സേവ്യര്‍ അറയ്ക്കലും 2003 ജൂലൈ 26ന് അന്തരിച്ച ജോര്‍ജ് ഈഡനും. ഈ മരണങ്ങളെ തുടര്‍ന്നു നടന്ന രണ്ട് ഉപതെരഞ്ഞടുപ്പിലും ജയിച്ചത് സെബാസ്റ്റ്യന്‍ പോളായിരുന്നു.
കേന്ദ്രമന്ത്രിയായിരിക്കെ മരിക്കുന്ന ഏക മലയാളി പമ്പിള്ളി ഗോവിന്ദമേനോനാണ് മുകുന്ദപുരത്തെ പ്രതിനിധിയായിരിക്കെ 1970 മേയ് 23 മരിക്കുമ്പോള്‍ റയില്‍വേ മന്ത്രിയായിരുന്നു.മുഹമ്മദ് ഇസ്മഈല്‍ സാഹിബ് (1972 ഏപ്രില്‍ 5, മഞ്ചേരി), ഡോ. കെ.ജി. അടിയോടി (1987 ഒക്ടോബര്‍ 22, കോഴിക്കോട്) എന്നിവരും അംഗമായിരിക്കെ നിര്യാതരായി.
എഐസിസി ജനറല്‍ സെക്രട്ടറിയായിരുന്ന സി.എം. സ്റ്റീഫന്‍ 1984 ജനുവരി 16ന് അന്തരിക്കുമ്പോള്‍ കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍നിന്ന് ലോക്‌സഭയിലംഗമായിരുന്നു
സി.കെ. ഗോവിന്ദന്‍നായര്‍ (1964 ജൂണ്‍ 17), തഴവാ കേശവന്‍ (1969 നവംബര്‍ 28), ടി.കെ.സി. വടുതല (1988 ജൂലെ ഒന്ന്), പി.കെ. കുഞ്ഞച്ചന്‍ (1991 ജൂണ്‍ 14), എന്‍.ഇ. ബലറാം (1994 ജൂലൈ 16) കൊരമ്പയില്‍ അഹമ്മദ് ഹാജി,(2003 മേയ് 12).എന്നവര്‍ രാജ്യസഭയില്‍ അംഗമായിരിക്കെ നിര്യാതരായ മലയാളികളാണ്. ഒറീസയില്‍ നിന്നുള്ള കെ. വാസുദേവപണിക്കരും അംഗമായിരിക്കെ 1988 മേയ് മൂന്നിന് നിര്യാതനായി. ഏറ്റവും കുറഞ്ഞകാലം (85 ദിവസം) കേരളത്തെ പ്രതിനിധീകരിച്ച രാജ്യസഭാംഗമാണ് ഗോവിന്ദന്‍നായര്‍. രണ്ട് അംഗങ്ങളുടെ അടുത്തടുത്തുള്ള നിര്യാണം കാരണം ഒരു രാജ്യസഭാ സീറ്റ് മൂന്നുപേര്‍ പങ്കുവയ്‌ക്കേണ്ടതായി വന്ന ഒരു അപൂര്‍വ സംഭവം കേരളത്തിലുണ്ടായിട്ടുണ്ട്. ടികെസി വടുതല, പി.കെ.കുഞ്ഞച്ചന്‍, തെന്നല ബാലകൃഷ്ണപിള്ള എന്നിവരാണ്.

ജോണ്‍ മത്തായി മുതല്‍


https://www.janmabhumidaily.com/news854490



ജോണ്‍ മത്തായി മുതല്‍ 


പി ശ്രീകുമാര്‍



കേന്ദ്രത്തില്‍ മലയാളികളില്ലാതിരുന്ന മന്ത്രി സഭ ഒരിക്കല്‍ മാത്രം. കേന്ദ്രം ഭരിച്ച പാര്‍ട്ടിക്ക് കേരളത്തില്‍ നിന്ന് പ്രതിനിധികള്‍ ഇല്ലാതിരുന്നിട്ടും മലയാളികളെ മന്തിമാരാക്കിയിട്ടുമുണ്ട് .അംഗങ്ങള്‍  ഉണ്ടായിട്ടും കേരളത്തിന് മന്ത്രികുപ്പായം കിട്ടാതിരുന്നത് 1952 ല്‍ നെഹ്റു മന്ത്രി സഭയില്‍. പൊതുതെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ആദ്യ മന്ത്രി സഭയായിരുന്നു അത്. കെ കേളപ്പന്‍,പി ടി ചാക്കോ തുടങ്ങിയ തലമുതിര്‍ന്ന നേതാക്കള്‍ ഉണ്ടായിരുന്നിട്ടും മന്ത്രിമാരായില്ല.



സ്വാതന്ത്ര്യം കിട്ടിയ ഉടന്‍ നെഹ്റു പ്രധാനമന്ത്രിയാരി രൂപീകരിച്ച 16 അംഗ മന്ത്രിസഭയില്‍ മലയാളിയുണ്ടായിരുന്നു. ജോണ്‍ മത്തായി. റെയില്‍വേ മന്ത്രിസ്വതന്ത്ര ഇന്ത്യയുടെ ആദ്യ റെയില്‍വേ ബജറ്റവതരിപ്പിച്ചത് ഇദ്ദേഹമാണ്. രണ്ടാമത്തെ പൊതു ബജറ്റ് അവതരിപ്പിക്കാനുള്ള അവസരവും ജോണ്‍ മത്തായിക്ക് ലഭിച്ചു. ധനമന്ത്രിയായിരുന്ന ആര്‍. കെ.ഷണ്മുഖം ചെട്ടി രാജിവച്ചതിനാലാണിത്. 

തെരഞ്ഞെടുപ്പിനുശേഷം ആദ്യ കേന്ദ്രമന്ത്രിയും ആദ്യ കാബിനറ്റ് മന്ത്രിയുമായ മലയാളി വി.കെ.കൃഷ്ണമേനോനാണ്. കേന്ദ്രമന്ത്രിസഭയിലെ കോണ്‍ഗ്രസ് പ്രതിനിധിയല്ലാത്ത ആദ്യ മലയാളി ജി. രവീന്ദ്രവര്‍മയാണ്. ഏറ്റവും കൂടുതല്‍ മന്ത്രി സഭയില്‍ അംഗമായിരുന്നമലയാളി എ.എം.തോമസാണ്. 1957 മുതല്‍ 1967 വരെുള്ള കാലത്ത് നെഹ്റു, നന്ദ, ലാല്‍ ബഹദൂര്‍ ശാസ്ത്രി, ഇന്ദിരാഗാന്ധി എന്നീ നാല് പ്രധാനമന്ത്രിമാരോടൊപ്പം ആറ് മന്ത്രിസഭകളില്‍ അദ്ദേഹം അംഗമായിരുന്നു.  എ കെ ആന്റണി രണ്ടു പ്രധാനമന്ത്രിമാരോടൊപ്പം(നരസിംഹറാവു, മന്‍മോഹന്‍സിംഗ്) മൂന്നു മന്ത്രി സഭകളില്‍ ക്യാബിനറ്റ് മന്ത്രി പദവി വഹിച്ചു.

ബീഹാറില്‍നിന്നുള്ള രാജ്യസഭാംഗമായിരുന്ന ലക്ഷ്മി എന്‍ മേനോനാണ് കേന്ദ്രമന്ത്രിയായ ഏക മലയാളി വനിത. മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്‍ രാജീവ് ഗാന്ധി മന്ത്രിസഭയില്‍ 1984 മുതല്‍ 1989 വരെ സഹമന്ത്രിയായിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് രാജ്യസഭയിലെത്തി മന്ത്രിമാരായവര്‍ നാലു പേരാണ്. ലക്ഷ്മി എന്‍. മേനോന്‍ (ബീഹാര്‍), ഒ. രാജഗോപാല്‍ (മധ്യപ്രദേശ്), സിഎം ഇബ്രാഹിം (കര്‍ണാടക), അല്‍ഫോന്‍സ് കണ്ണന്താനം.എന്നിവരാണവര്‍. ലക്ഷദ്വീപില്‍നിന്ന് ജയിച്ച് മന്ത്രിയായ പി.എം.സയീദും മലയാളിയുടെ പട്ടികയില്‍ വരും. ഏറ്റവും കൂടുതല്‍ മലയാളികളുണ്ടായിരുന്ന മന്ത്രിസഭ രണ്ടാം യുപിഎ ആണ്. രണ്ട് കാബിനറ്റ് മന്ത്രിമാരും ആറ് സഹമന്ത്രിമാരുമുള്‍പ്പെടെ 8 പേര്‍. എ.കെ.ആന്റണിയും വയലാര്‍ രവിയുമായിരുന്നു കാബിനറ്റ് മന്ത്രിമാര്‍. മുല്ലപ്പള്ളി രാമചന്ദ്രന്‍, ഇ അഹമ്മദ്, ശശി തരൂര്‍, കെ സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, കെ വി തോമസ് എന്നിവരാണ് സഹമന്ത്രിമാര്‍. അല്‍ഫോന്‍സ് കണ്ണന്താനമാണ് നിലവില്‍ കേന്ദ്രമന്ത്രി.

കേരളത്തില്‍നിന്ന് ജയിച്ച് ഇതുവരെ 25 പേര്‍ കേന്ദ്രമന്ത്രിമാരായിട്ടുണ്ട്. എന്നാല്‍ 34 മലയാളികള്‍ കേന്ദ്രമന്ത്രിസഭയില്‍ അംഗമായിരുന്നിട്ടുണ്ട്. പതിനൊന്ന് പേര്‍ക്ക് കാബിനറ്റ് സ്ഥാനം ലഭിച്ചു. ജോണ്‍മത്തായി (നെഹ്റു), വി.കെ.കൃഷ്ണമേനോന്‍ (നെഹ്റു). പനമ്പിള്ളി ഗോവിന്ദമേനോന്‍ (ഇന്ദിര), ജി. രവീന്ദ്ര വര്‍മ (മൊറാര്‍ജി), സി.എം.സ്റ്റീഫന്‍ (ഇന്ദിര), കെ.പി.ഉണ്ണികൃഷ്ണന്‍, (വി.പി.സിംഗ്), എ.കെ.ആന്റണി (നരസിംഹറാവു, മന്‍മോഹന്‍സിംഗ്), കെ,കരുണാകരന്‍ (നരസിംഹറാവു), സി.എം. ഇബ്രാഹിം (ഗൗഡ), പി.എം.സഈദ് (മന്‍മോഹന്‍സിംഗ്), വയലാര്‍ രവി (മന്‍മോഹന്‍സിംഗ്) എന്നിവരാണ് കാബിനറ്റ് മന്ത്രിമാരായിട്ടുള്ളത്.