Monday, June 15, 2015

ഉഷ @ 50

ഉഷ @ 50


 പ്രതാപശാലിയായ അസുര രാജാവ് ബാണന്‍. ബാണന്റെ ഗോപുരം കാവല്‍ സാക്ഷാല്‍ പരമശിവന്‍. ബാണ പുത്രി ഉഷ അതി സുന്ദരനായ ചെറുപ്പക്കാരനെ സ്വപ്‌നം കാണുന്നു. ഉറക്കം ഉണര്‍ന്ന അവള്‍ അപ്പോഴേക്കും അവനില്‍ അനുരാഗ വിവശ ആയിക്കഴിഞ്ഞിരുന്നു. മാന്ത്രിക സിദ്ധികള്‍ ഉള്ള ഉഷയുടെ  തോഴി നാട്ടിലെ അറിയപ്പെടുന്ന സുന്ദരന്മാരായ രാജാക്കന്മാരെ എല്ലാം വരച്ചു കാണിച്ചു. ആരുമല്ല. ശ്രീകൃഷ്ണനെ വരച്ചു. ഏതാണ്ട് മുഖ സാമ്യം. അങ്ങിനെ കൃഷ്ണന്റെ ചെറുമകന്‍  അനിരുദ്ധനില്‍ എത്തി. ഇതുതന്നെ. ഉഷയ്ക്ക് അപ്പോള്‍ തന്നെ അവനെ കാണണം. തോഴി ഉടനെ തന്നെ ദ്വാരകയില്‍ ഉറങ്ങി കിടന്ന അനിരുദ്ധനെ  ഉഷയുടെ അന്ത പുരത്തില്‍ എത്തിച്ചു.  പിന്നെ കയ്യും മെയ്യും മറന്ന പൂത്ത പ്രണയം. കാര്യങ്ങള്‍ കുറേശ്ശെ കുറേശ്ശെ  ചോര്‍ന്നു.  ബാണന്‍ വിവരം അറിഞ്ഞു.അനിരുദ്ധനെ ജയിലിലും ആക്കി . ഉഷ മന്ത്രിയെ സ്വാധീനിച്ചു കാരാഗൃഹത്തില്‍ എത്തി. കരച്ചിലും പിഴിച്ചിലും.  കിടന്നു ഉറങ്ങിയ അനിരുദ്ധനെ കാണുന്നില്ല. ദ്വാരകയില്‍ അന്വേഷണം തകൃതി നടന്നു. കൃഷ്ണന്‍ കാര്യം അറിഞ്ഞു. സൈന്യവുമായി ബാണ രാജാവിന്റെ കൊട്ടാര മുറ്റത്തു.  ശിവനും കൃഷ്ണനും തമ്മില്‍ യുദ്ധം. അവസാനം എല്ലാം ഒരു വിധം മംഗളമായി കലാശിച്ചു. പുരാണകഥയെ  'ബന്ധനസ്ഥനായ അനിരുദ്ധന്‍'' എന്നപേരില്‍ വള്ളത്തോള്‍ അനശ്വര പ്രേമകാവ്യമാക്കിയപ്പോള്‍ ആരാധകര്‍ ഏറെ.  'ബാണന്റെ അമ്പുകള്‍ എല്ലാം ഞാന്‍ സഹിക്കാം. എന്നാല്‍ പ്രിയേ നിന്റെ കണ്ണീരു താങ്ങാന്‍ അനിരുദ്ധന് ആവില്ല' എന്ന കാമുകന്റെ സങ്കടം അതി മനോഹരമായി എഴുതിയ പ്രണയ കാവ്യം  സാഹിത്യ പ്രേമിയും സംസ്‌കൃതപണ്ഡിതനുമായ കൂത്താളി തെക്കേ വാഴവളപ്പില്‍ കേളപ്പന് കാണാപാടമായിരുന്നു. മകള്‍ ലക്ഷ്മിക്ക് പെണ്‍കുട്ടി പിറന്നപ്പോള്‍ പേരെന്തിടും എന്നതില്‍ കേളപ്പന് സംശയമുണ്ടായില്ല.  ഉഷ. 'ബന്ധനസ്ഥനായ അനിരുദ്ധ''നിലെ ഉഷ
 എന്നാല്‍ ഇന്ന് ഉഷ എന്ന രണ്ടക്ഷരം  കേള്‍ക്കുമ്പോള്‍  പുരാണത്തിലെയോ വള്ളത്തോള്‍ കവിതയിലെയോ 'ഉഷ'യെ അല്ല  ലോകം തിരിച്ചറിയുക. കേളപ്പന്റ ചെറുമകള്‍ 'ഉഷ'യ്ക്കാണ് ആ പേരിന്റെ ഇന്നത്തെ പേറ്റന്റ്. പിലാവുള്ളി  തെക്കേ പറമ്പില്‍ ഉഷയെന്ന ഭാരതത്തിന്റെ സ്വര്‍ണമുത്ത് സാക്ഷാല്‍ പി.ടി. ഉഷ
കോഴിക്കോട് ജില്ലയിലെ പയ്യോളിയില്‍ 1964 ജൂണ്‍ 27ന് ജനനം. അച്ഛന്‍ ഇ.പി.എം പൈതല്‍. അമ്മ ടി.വി. ലക്ഷ്മി . സ്‌കൂള്‍ കാലഘട്ടത്തില്‍  കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിച്ചിരുന്നത് അമ്മാവന്‍ നാരായണന്‍.ഉഷയിലെ ഓട്ടക്കാരിയെ തിരിച്ചറിഞ്ഞത് ബാലകൃഷ്ണന്‍ മാഷ്.  ഒളിമ്പിക്‌സ് മത്സരങ്ങളില്‍ പങ്കെടുത്ത ആദ്യ ഭാരതവനിത എന്ന ബഹുമതിയിലേക്ക്  ഉഷ ഓടിയെത്തിയതിന് പിന്നിലുള്ള പ്രേരകശക്തി കോച്ച് ഒ.എം. നമ്പ്യാര്‍.  ലോസ് ആഞ്ചല്‍സ് ഒളിമ്പിക്‌സില്‍ തലനാരിഴയ്ക്ക് നഷ്ടപ്പെട്ട ഉഷയുടെ വെങ്കലമെഡലാണ് ഭാരതഅത്‌ലറ്റ്ക്‌സിന്റെ ചരിത്രത്തിലെ ഒരിക്കലുമുണങ്ങാത്ത മുറിവ്. രാജ്യം കണ്ട ഏറ്റവും മികച്ച ഓട്ടക്കാരി. ഒട്ടേറെ റെക്കോര്‍ഡുകള്‍ക്കുടമ.
തുടര്‍ച്ചയായ നാല് ഏഷ്യന്‍ ഗെയിംസുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഭാരത അത്‌ലറ്റ്, ഒളിമ്പിക്‌സ് ഓട്ടമത്സരങ്ങളില്‍ പങ്കെടുക്കുന്ന ആദ്യ ഭാരത വനിത. ഏഷ്യന്‍ അത്‌ലറ്റിക് മീറ്റിലെ ഗ്രേറ്റസ്റ്റ് വനിത അത്‌ലറ്റ് അവാര്‍ഡ് നേടിയ ആദ്യ ഇന്ത്യക്കാരി, ഏഷ്യയിലെ മികച്ച അത്‌ലറ്റിനുള്ള അവാര്‍ഡ് തുടര്‍ച്ചയായ അഞ്ചുവര്‍ഷം കരസ്ഥമാക്കിയ വനിത, ഏഷ്യന്‍ ഗെയിംസിലെ ബെസ്റ്റ് അത്‌ലറ്റിനുള്ള സുവര്‍ണപാദുകം കരസ്ഥമാക്കിയ ആദ്യ ഇന്ത്യാക്കാരി. മികച്ച അത്‌ലറ്റിനുള്ള ലോകബഹുമതി തുടര്‍ച്ചയായ രണ്ടുവര്‍ഷങ്ങളില്‍ നേടിയ ഏക ഇന്ത്യാക്കാരി.  രാജ്യത്തിനുവേണ്ടി  മെഡല്‍ നേട്ടത്തില്‍ സെഞ്ച്വറി. ഭാരത ജെഴ്‌സിയണിഞ്ഞ് 102 മെഡലുകല്‍. സെക്കന്ററിന്റെ നൂറിലൊരംശം സമയത്തിന് ഒളിമ്പിക്‌സില്‍ മെഡല്‍ നഷ്ടപ്പെട്ട ഉഷ നേടിയെടുത്ത മെഡലുകളുടെ പട്ടികയ്ക്ക് നീളം വളരെ കൂടുതലാണ്.എത്രയെത്ര റെക്കോര്‍ഡുകളും ബഹുമതികളുമാണ് ഉഷയുടേതു മാത്രമായി നിലനില്‍ക്കുന്നത്. ഭാരത സര്‍ക്കാര്‍ ഇരിപതാം നൂറ്റാണ്ടിന്റെ കായികതാരമായി തെരഞ്ഞെടുത്ത വനിത.
 ഉഷയുടെ നേട്ടങ്ങളില്‍ ലോകത്തെ അമ്പരിപ്പിച്ചത് ജക്കാര്‍ത്ത ഏഷ്യന്‍ മീറ്റിലെ പ്രകടനമാണ്. നൂറ്, ഇരുന്നൂറ്, നാനൂറ് മീറ്റര്‍ ഓട്ടം, നാനൂറ് മീറ്റര്‍ ഹര്‍ഡില്‍സ്, 4 ഃ 400 മീറ്റര്‍ റിലേ എന്നിവയില്‍  സ്വര്‍ണം, 4 ഃ 100 മീറ്റര്‍ റിലേയില്‍  വെങ്കലം. അന്താരാഷ്ട്ര മേളയില്‍  ആറു മെഡലു മേടുന്ന ആദ്യ താരം.  അവസാനത്തേതും. അന്താരാഷ്ട്ര മേളയില്‍  മൂന്നിനത്തില്‍ കൂടുതല്‍ ഒരാള്‍ക്ക് മത്സരിക്കാന്‍ കഴിയില്ലന്ന നിയമം വന്നതിനാല്‍ ഉഷയുടെ ഈ റെക്കോര്‍ഡ് തകര്‍ക്കാന്‍  ആര്‍ക്കും കഴിയില്ല. 2000-ല്‍ മുപ്പത്തിയാറാം വയസ്സിലാണ് അന്താരാഷ്ട്ര മത്സരങ്ങളില്‍നിന്ന് വിരമിക്കുന്നത്. ഭാവിയിലെ മികച്ച താരങ്ങളെ വാഗ്ദാനം ചെയ്യുന്ന ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സുമായി ഉഷ ഇപ്പോഴും കായികരംഗത്ത് സജീവം. തനിക്ക് നഷ്ടപ്പെട്ട ഒളിമ്പിക്‌സ് മെഡല്‍ തന്റെ പ്രിയ ശിഷ്യരിലൂടെ ഭാരത്തിനുവേണ്ടി നേടും എന്ന ദൃഢനിശ്ചയത്തോടെ. പി.ടി. ഉഷ, ഇന്ത്യ എന്നു മാത്രം വിലാസമെഴുതി ലോകത്തിന്റെ ഏതുഭാഗത്തുനിന്ന് എഴുതുന്ന കത്തും തന്നെ തേടി എത്തുമെന്ന് അഭിമാനത്തോടെ പറയാന്‍ കഴിയുന്ന ഉഷ ജീവിതട്രാക്കില്‍ അര നൂറ്റാണ്ട് പിന്നിടുകയാണ്. അനേകം വേദികളില്‍ രാജ്യത്തിനുവേണ്ടി സ്വര്‍ണങ്ങള്‍ കൊയ്ത ഉഷയ്ക്ക ്ഇക്കഴിഞ്ഞ ജൂണ്‍ 27ന്  50 വയസ്സ് തികഞ്ഞു.  1964 ജൂണ്‍ 27ന് ഉത്രാടപുലരിയിലായിരുന്നു ജനനം.

സ്റ്റാര്‍ട്ടിംഗ് പോയിന്റ്

പയ്യൊളി അങ്ങാടിയില്‍ സീതാ ടെക്‌സ്റ്റൈല്‍സ് എന്ന തുണിക്കട നടത്തിയിരുന്ന ഇ.പി. എം പൈതലിന്റെയും ടി.വി. ലക്ഷ്മിയുടെയും ആറുമക്കളില്‍ രണ്ടാമത്തെവളായ ഉഷ കായിക ട്രാക്കിലേക്ക് കാലെടുത്തുവെച്ചത്. ഈ മേഖലയെക്കുറിച്ച് ആര്‍ക്കും വലിയ മതിപ്പൊന്നും ഇല്ലാതിരുന്നകാലത്തായിരുന്നു. മാതാപിതാക്കള്‍ അമ്മാവന്‍ നാരായണന്‍, അമ്മാവനും അധ്യാപകനുമായ ശ്രീധരന്‍ കൂത്താളി, തൃക്കോട്ടൂര്‍ സ്‌ക്കൂളിലെ കായികാധ്യാപകന്‍ ബാലകൃഷ്ണന്‍ എന്നിവരുടെ പ്രോത്സാഹനം ഉഷയെ ഓട്ടക്കാരിയാക്കി. അച്ഛനെയും അമ്മയേയും കുറിച്ചു പറയുമ്പോള്‍ ഉഷയുടെ നാക്കിന് സുവര്‍ണകുതിപ്പാണ്.
'' ആറു മക്കളുള്‍പ്പെടെ എട്ടുപേരടങ്ങുന്ന കുടുംബത്തിന്റെ ഭാരം ചുമലിലേറ്റി അച്ഛന്‍ ഏറെ തളര്‍ന്നിട്ടുണ്ട്. എങ്കിലും ഒരിക്കലും കഷ്ടപ്പാട് എന്തെന്ന് ഞങ്ങളെ അറിയിച്ചിട്ടില്ല. തിരുവനന്തപുരത്ത് ഒരു മീറ്റിന് വരാന്‍ ട്രെയിനില്‍ ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ ടോയിലറ്റിനു മുന്നില്‍ പേപ്പര്‍ വിരിച്ചിരുന്ന് ഒരു രാത്രി മുഴുവന്‍ വെളുപ്പിച്ചതൊക്കെ ഓര്‍ത്താല്‍ ദുഃഖം വരും.  മകള്‍ വിജയങ്ങള്‍ കൊയ്യുന്നത് മുഴുവന്‍ കാണാന്‍ നില്‍ക്കാതെ അച്ഛന്‍ വിട്ടുപോയി. അച്ഛനെക്കാള്‍ അമ്മയായിരുന്നു  മാതൃക. അമ്മയുടെ പ്രാര്‍ത്ഥകള്‍ ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ആരുമാകുമായിരുന്നില്ല. പയ്യൊളി കടപ്പുറത്തായാലും ലോസ് ആഞ്ചലിലെ ട്രാക്കിലായാലും അമ്മയുടെ പ്രാര്‍ത്ഥനയുടെ അലകള്‍ എന്നില്‍ ഊര്‍ജ്ജം നിറച്ചിരുന്നു. വീട്ടില്‍ അടങ്ങിയൊതുങ്ങി ഇരിക്കേണ്ട പെണ്ണ് നിക്കറുമിട്ട് ഇറങ്ങിയിരിക്കുന്നു എന്നാക്ഷേപിച്ചവരുമുണ്ട്. ചിലര്‍ നേരിട്ടു വിമര്‍ശിച്ചു. അപ്പോഴൊക്കെ അമ്മ പറയും. അതൊന്നും ശ്രദ്ധിക്കേണ്ട. മോള്‍ ധൈര്യമായിരിക്ക്. അടുത്തിരുത്തി മുടി പിന്നില്‍ കെട്ടിത്തരുമ്പോള്‍ അമ്മ പറയുമായിരുന്നു എന്റെ മോള്‍ ലോകം അറിയുന്ന ഒരു താരമാകുമെന്ന്. ആ വാക്കുകള്‍ പകര്‍ന്നു തന്ന അത്മ വിശ്വാസം കുറച്ചൊന്നുമല്ല. കുട്ടിക്കാലത്ത് അസുഖങ്ങള്‍ കൂടെപ്പിറപ്പായിരുന്നു. അന്ന് എന്നെ അത്‌ലറ്റാക്കാന്‍ അച്ഛനും അമ്മയും അത്യധ്വാനം ചെയ്യുന്നത് കണ്ട് അയല്‍ക്കാര്‍ ചിലര്‍ കളിയാക്കിയിരുന്നു. പക്ഷേ, അച്ഛനേയും അമ്മയുടെയും ദൃഢനിശ്ചയം എന്നെ ഞാനാക്കി.'


തൃക്കോട്ടൂര്‍ സ്‌കൂളും പയ്യൊളി കടല്‍തീരവും

നാടറിഞ്ഞ കായികതാരങ്ങള്‍ നിരവധിയുണ്ടെങ്കിലും തന്നിലൂടെ നാടിനെ അറിയിച്ച  താരങ്ങള്‍ കുറവാണ്. ഇതിനൊരു അപവാദമാണ് 'പയ്യൊളി എക്‌സ്പ്രസ്' ആയി മാറിയ ഉഷ.
ഉഷയുടെ കുതിപ്പുകള്‍ക്ക് കരുത്തേറെയും നല്‍കിയത് പയ്യൊളി കടപ്പുറത്തെ മണല്‍പ്പരപ്പുകളായിരുന്നു. പരിശീലനത്തിന് അനുയോജ്യമായ അധികം മൃദുലവും ആവശ്യത്തിലേറെ പരുക്കനുമല്ലാത്ത പയ്യൊളിതീരത്തെ മണലില്‍ 100 മീറ്ററും 200 മീറ്ററും മനസില്‍ അളന്നുവെച്ച് ഉഷ ഓടി. പയ്യൊളിത്തീരത്തെ പരിശീലനത്തിനുമുന്‍പ് വീട്ടില്‍ നിന്ന് സ്‌കൂളിലേയ്ക്കുള്ള ഓട്ടമായിരുന്നു കുഞ്ഞ് ഉഷയുടെ കാലിന് കൂടുതല്‍ വേഗത്തില്‍ കൂടുതല്‍ ദൂരം കീഴടക്കാനുള്ള പരിശീലനം നല്‍കിയത്. വീട്ടില്‍ നിന്ന് രണ്ടുമിനിറ്റ് ഓടിയാല്‍ തൃക്കോട്ടൂര്‍ സ്‌കൂളിലെത്താം. ഓരോ ദിവസം ചെല്ലുന്തോറും രണ്ടുമിനിറ്റ് എന്ന ദൈര്‍ഘ്യം കുറയ്ക്കാനായിരുന്നു ഉഷയുടെ ശ്രമം. സ്‌കൂളിലെ പഠിക്കുന്ന കുട്ടികളുടെ ഗണത്തിലായിരുന്നു ഉഷയുടെ സ്ഥാനമെങ്കിലും ഉഷയ്ക്കിഷ്ടം കളികളായിരുന്നു. സ്‌കൂളില്‍ ഇടവേളയ്ക്കിടയില്‍ ഉഷയെ കാണുക ഗൗണ്ടിലെ പൂഴിമണ്ണിലാകും. ആ പൂഴി മണ്ണില്‍ തൊട്ടു വന്ദിച്ചുകൊണ്ടായിരുന്നു ഉഷയുടെ ആദ്യ മത്സര ഓട്ടവും
 '' ഞാന്‍ നാലാംക്ലാസില്‍ പഠിക്കുന്നു. സബ്ജില്ലയിലെ അത്‌ലറ്റിക് ചാമ്പ്യന്മാരായിരുന്നു തൃക്കോട്ടൂര്‍ സ്‌കൂള്‍.  സ്‌കൂളിലെ വ്യക്തഗതി ചാമ്പ്യനായിരുന്നു ബേബി സരള . എന്നേക്കാള്‍ മൂന്നുവയസ്സു മൂത്തതാണ് സരള. കായികാധ്യാപകന്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍ ഞങ്ങളെ ഒന്നിച്ചുനിര്‍ത്തി. ഓട്ടം എങ്ങനെ തുടങ്ങണമെന്ന് മാഷ് പറഞ്ഞു. സ്റ്റാര്‍ട്ട് കേട്ടതും ഞാന്‍ കുതിച്ചു. സബ്ജില്ലാ ചാമ്പ്യനെ തോല്‍പ്പിച്ച് ഞാന്‍ ഒന്നാമത്. അടുത്തവര്‍ഷം സബ് ജില്ലാ മീറ്റിനുള്ള ടീമിലുണ്ടായിരുന്നെങ്കിലും പനി പിടിച്ചതിനാല്‍ പങ്കെടുക്കാനായില്ല. തൊട്ടടുത്തവര്‍ഷം ടോണ്‍സിലൈറ്റിസ് ശസ്ത്രക്രിയയായിരുന്നു വില്ലന്‍. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആദ്യമായി സബ് ജില്ലാ മീറ്റിനിറങ്ങി. പരിശീലത്തിനിടെ ഏറ്റ പരുക്ക് വകവയ്ക്കാതെ ഓടി . 200 മീറ്ററിലും ലോങ്ജംപിലും ഒന്നാമതായി. ഏഴാം ക്ലാസ് ജയിച്ചു നില്‍ക്കുമ്പോഴാണ് കേരള സര്‍ക്കാര്‍ പെണ്‍കുട്ടികള്‍ക്കായി സ്‌പോര്‍ട്‌സ് ഡിവിഷന്‍ തുടങ്ങുന്ന വാര്‍ത്ത വന്നത്. അമ്മാവന്‍ ശ്രീധരനാണ് ഇത് ശ്രദ്ധയില്‍പ്പെടുത്തിയത്. അച്ഛനും അമ്മയും എതിര്‍ത്തൊന്നും പറഞ്ഞില്ല. സൗകര്യങ്ങള്‍ വളരെ കുറവായ കണ്ണൂരിലെ സ്‌പോര്‍ട്‌സ് ഡിവിഷനിലായിരുന്നു മൂന്നുകൊല്ലം.'
 ഉഷയ്ക്ക് വന്നവഴിയെക്കുറിച്ച് കൃത്യമായി അറിയാം. 40 കുട്ടികള്‍ക്ക് ആകെ രണ്ട് കക്കൂസും കുളിമുറിയും. ശരീരത്തിന്റെ പകുതി മറയുന്ന കുളിമുറികള്‍.  ക്ലാസ് റുമിലെ ബഞ്ചുകള്‍ അടുപ്പിച്ചുവെച്ച് കട്ടിലാക്കിയുള്ള ഉറക്കം. കോമ്പൗണ്ട് മതിലില്ലാത്ത ഹോസ്റ്റലിനു പുറത്തെ ബാത്ത്‌റുമില്‍ രാത്രിയില്‍ പോകുന്നതിന്റെ ബുദ്ധിമുട്ട്. പക്ഷേ ഇതിനോടൊക്കെ പൊരുത്തപ്പെടാന്‍ ഉഷയ്ക്കായി. ഗ്രൗണ്ടിലെ വ്യായാമത്തിന്റെയും കഠിനാധ്വാനത്തിന്റെയും കാര്യത്തില്‍ ഉഷ മറ്റ് കുട്ടികള്‍ക്ക് മാതൃകയായി. ഒ.എം. നമ്പ്യാരുടെ കീഴിലുള്ള പരിശീലനം തുടങ്ങുന്നത് ഇവിടെവെച്ചാണ്. കഠിനാധ്വാനത്തോടൊപ്പം നമ്പ്യാരുടെ ചിട്ടയായ പരിശീലനവും ഉഷയുടെ മനസ്സിനും പാദങ്ങള്‍ക്കും കൂടുതല്‍ കരുത്തേകി. സ്‌കൂള്‍ മീറ്റുകള്‍ തുടര്‍ച്ചയായി വന്നു. ജില്ല, സംസ്ഥാന, ദേശീയ മീറ്റുകളിലെയും സ്വര്‍ണത്തിളക്കവുമായി ഉഷ തിരിച്ചെത്തി. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം പാലക്കാട് മേഴ്‌സി കോളേജില്‍ ചേരുമ്പോള്‍ ഉഷ രാജ്യം അറിയുന്ന താരമായി വളര്‍ന്നുകഴിഞ്ഞിരുന്നു. കോളേജില്‍ ഉഷയുടെ വ്യക്തിഗത പരിശീലകനായി നമ്പ്യാരും എത്തി.


 കോച്ച്  ഒ.എം. നമ്പ്യാര്‍



'എന്നെ രാജ്യാന്തര മികവുള്ള അത്‌ലറ്റാക്കിയതിലെ പ്രധാന പങ്ക് കോച്ച് ഒ.എം. നമ്പ്യാര്‍ സാറിനുള്ളതാണ്. അക്കാര്യത്തില്‍ തെല്ലും സംശയം വേണ്ട. പരിശീലനത്തിലെ ആത്മാര്‍ഥതയുടെ കാര്യത്തില്‍ നമ്പ്യാര്‍ സാറിനെ വെല്ലാന്‍ ഭാരതത്തില്‍ മറ്റൊരു കോച്ചില്ല. എന്നാല്‍   ശരിക്കും പിടിവാശിയുള്ള ആളാണ്.  പരിശീലനത്തില്‍ സ്വന്തം രീതികള്‍ തന്നെ തുടരണമെന്ന് നിര്‍ബന്ധം. ഗുണകരമായ പുതിയ രീതികള്‍ സ്വീകരിക്കാന്‍ അദ്ദേഹം വിമുഖത കാട്ടി. ഞാന്‍ നല്ല ഫോമിലായിരുന്ന സമയത്ത് എനിക്കു കുറേക്കൂടി മികച്ച പരിശീലനങ്ങള്‍ ലഭ്യമാക്കിയിരുന്നെങ്കില്‍ എന്റെ നേട്ടം ഇതിലുമേറെയാകുമായിരുന്നു. ഫിസിയോളജി ടെസ്റ്റ് പോലുള്ള ശാസ്ത്രീയ പരിശോധനാ രീതികള്‍ നടത്താനും മറ്റും നമ്പ്യാര്‍ സാര്‍  തയ്യാറായിരുന്നില്ല. അതൊക്കെ എന്തിനാണെന്ന ഒരു സമീപനമായിരുന്നു. അന്നൊന്നും എനിക്ക് ഇക്കാര്യത്തില്‍ വലിയ ഗ്രാഹ്യമില്ലായിരുന്നു. പിന്നീടാണു ഇത്തരം പുതിയ രീതികളെക്കുറിച്ച് സാറിനു വലിയ പിടിയില്ലായിരുന്നു എന്നു ഞാന്‍ അറിഞ്ഞത്. ഒരു യഥാര്‍ത്ഥ അത്‌ലറ്റിന്റെ നേട്ടത്തിനു പിന്നില്‍ ഒന്നോ രണ്ടോ പേരല്ല, മറിച്ച് ഏറെപേരുടെ കൂട്ടായ പരിശ്രമമുണ്ടെന്നു ഞാന്‍ മനസ്സിലാക്കുമ്പോഴേക്കും വൈകി. കോച്ച് ഫിസിയോളജിസ്റ്റ്, മസാജര്‍, ന്യൂട്രീഷനിസ്റ്റ്, സൈക്കോളജിസ്റ്റ് തുടങ്ങിയവരുടെ ടീം വര്‍ക്ക് ആണ് മികച്ച രാജ്യാന്തര അത്‌ലറ്റിനെ ഉണ്ടാക്കുന്നത്. അതൊന്നും ഇല്ലാതിരുന്നിട്ടും എനിക്ക് ഇത്രയും പിടിച്ചുനില്‍ക്കാനായതു ദൈവകൃപയാല്‍ മാത്രമാണെന്നു വിശ്വസിക്കുന്നു. എന്നാല്‍ എന്നിലെ അത്‌ലറ്റിനെ കണ്ടെത്തിയതും രാജ്യാന്തര നിലവാരത്തില്‍ എന്നെ എത്തിച്ചതും നമ്പ്യാര്‍സാര്‍ തന്നെയാണ്. അതു ലോകത്തിനു മുഴുവന്‍ നന്നായറിയാം.
1993-ല്‍ കായികരംഗത്തേക്കു തിരിച്ചുവന്ന് വീണ്ടും ഞാന്‍ രണ്ടുമാസത്തോളം നമ്പ്യാര്‍ സാറിന്റെ കീഴിലായിരുന്നു പരിശീലനം ചെയ്തത്. അന്ന് അദ്ദേഹത്തോടൊപ്പം സാര്‍ പുതുതായി കണ്ടെത്തിയ കുട്ടികളും ഉണ്ടായിരുന്നു. പിന്നീടെന്തുകൊണ്ടോ സാറിന് എന്നെ പരിശീലിപ്പിക്കുന്നത് വലിയ താല്‍പര്യം തോന്നിയില്ല. അതു മനസ്സിലാക്കി സാറിനോട് അക്കാര്യം തുറന്നുപറയുകയും ചെയ്തു. മറ്റു കുട്ടികളുടെ കാര്യത്തില്‍ സാറിന്റെ ശ്രദ്ധ കൂടുതലായി വേണമെന്നു മനസ്സിലാക്കിയ ഞാന്‍ സ്വയം പിന്മാറുകയായിരുന്നു. അതിനുശേഷമാണു ജെ.എസ്. ഭാട്യ സാര്‍ എത്തിയത്. എന്നെ പരിശീലിപ്പിക്കാനുള്ള ദൗത്യം ഏറെ സന്തോഷത്തോടെയാണ് അദ്ദേഹം സ്വീകരിച്ചത്. ആ സമയത്ത് എന്നെ പരിശീലിപ്പിക്കാന്‍ തയ്യാറായതുതന്നെ ഒരു തരത്തില്‍ സാഹസമായിരുന്നു. പിന്നീട് ഞാന്‍ വിരമിക്കും വരെ അദ്ദേഹം എന്റെ പരിശീലകനായി തുടര്‍ന്നു.
 രാജ്യത്തെ ഏറ്റവും മികച്ച രണ്ട് അത്‌ലറ്റ്ക്‌സ് കോച്ചുകളുടെ പരിശീലനം സിദ്ധിച്ചുവെന്ന കാര്യത്തില്‍ എനിക്ക് അഭിമാനമുണ്ട്.  രണ്ടുപേരും തമ്മില്‍ സമാനതകളും വ്യത്യാസങ്ങളും ഏറെയുണ്ട്. നമ്പ്യാര്‍ സാര്‍ ആരെയും ഭയക്കാത്ത എല്ലാം തുറന്നടിക്കുന്ന പ്രകൃതക്കാരന്‍. ഭാട്യയാകട്ടെ എല്ലാവരെയും ഭയക്കുന്നയാള്‍. ചെറിയൊരു കാര്യം പറയാന്‍പോലും പേടിയാണദ്ദേഹത്തിന്. തുല്യമായ പരിഗണനയും ആത്മാര്‍ഥതയും പരിശീലിപ്പിക്കുന്ന എല്ലാ അത്‌ലറ്റുകളോടും അവര്‍ കാണിച്ചിരുന്നു.
പക്ഷേ പ്രധാന വ്യത്യാസം വേറെയാണ്. തന്റേതായ ശൈലിയില്‍ പരിശീലനം മുന്നോട്ടുകൊണ്ടുപോകുമ്പോഴും മറ്റു പരിശീലകര്‍ ആവിഷ്‌ക്കരിച്ചതും ഗുണകരവുമായ രീതികള്‍ പരീക്ഷിച്ചുനോക്കാന്‍ എന്നും തയ്യാറായിരുന്നു കോച്ച് ഭാട്യ. ഫിസിേയോളജി ടെസ്റ്റ് അടക്കമുള്ള ഏതൊരു പുതിയ ശാസ്ത്രീയ പരിശോധനാ സമ്പ്രദായങ്ങളെയും ആശ്രയിക്കാന്‍ അദ്ദേഹത്തിനു മടിയില്ലായിരുന്നു.


മെഡല്‍ കുതിപ്പ്

പാലായില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷനെ പ്രതിനിധീകരിച്ച് ഓടിക്കൊണ്ടായിരുന്നു ഉഷയുടെ മത്സരഓട്ടങ്ങളുടെ യഥാര്‍ത്ഥ തുടക്കം. (സ്‌കൂളിലും സബ്ജില്ലാതലത്തിലും ഒഴിച്ചാല്‍) 200 മീറ്ററിലും 100 മീറ്ററിലും ഹീറ്റ്‌സില്‍തന്നെ പുറത്ത്. ശ്രീലത എന്ന കുട്ടിയാണ് രണ്ടിനങ്ങളിലും ഒന്നാമതെത്തിയത്. അവളുടെ വിജയം പുറത്തുനിന്നു കണ്ട ഉഷ മനസ്സില്‍ കുറിച്ചു. അടുത്ത തവണ വിജയം നേടുമെന്ന്. സംസ്ഥാന, ദേശീയ സ്‌കൂള്‍ മേളകളിലെല്ലാം റിക്കാര്‍ഡുകള്‍ സ്വന്തം പേരില്‍ കുറിച്ചുകൊണ്ടുള്ള മുന്നേറ്റമായിരുന്നു പിന്നീടങ്ങോട്ട്.
1980ല്‍ കറാച്ചിയില്‍ നടന്ന പാക്കിസ്ഥാന്‍ ദേശീയഗെയിംസില്‍ ഓടാനുള്ള അവസരം ഉഷയെ തേടിയെത്തി. ചൈനയില്‍നിന്നും ഭാരതത്തില്‍ നിന്നുമുള്ള ചില കായികതാരങ്ങളെ ക്ഷണിച്ചതിന്റെ ഭാഗമായിട്ടായിരുന്നു അത്. 100 മീറ്ററിലും 200 മീറ്ററിലും സ്വര്‍ണം നേടിയ  വാര്‍ത്തയിലിടം നേടി. അതേ വര്‍ഷം മോസ്‌കോ ഒളിമ്പിക്‌സില്‍ ഉഷ പങ്കെടുക്കുമ്പോള്‍ വയസ്സ് 16 മാത്രം. ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അത്‌ലറ്റ്.
''റഷ്യയിലെ വലിയ സ്റ്റേഡിയങ്ങള്‍ കണ്ടപ്പോള്‍ പരിഭ്രമിച്ചുപോയി. ഭാരത സംഘത്തിലുണ്ടായിരുന്ന മുതിര്‍ന്ന താരങ്ങള്‍ അവരുടേതായ വഴിക്കായിരുന്നു. ഞാന്‍ പലപ്പോഴും ഒറ്റയ്ക്കായി. അതുകൊണ്ടുതന്നെ കാര്യങ്ങള്‍ വേഗത്തില്‍ പടിക്കണമെന്ന ചിന്ത എന്നിലുണ്ടായി''  അതിനു സംവിധാനങ്ങള്‍ വലിയതോതില്‍ തുണച്ചു എന്നുപറയുന്നതില്‍ ഉഷയ്ക്ക് മടിയൊട്ടുമില്ല. എല്ലാവരും സംവിധാനത്തിന്റെ കുറവുകള്‍ ചൂണ്ടികാട്ടി വിദേശപരിശീലനത്തിനും മറ്റും ഓടിനടക്കുമ്പോഴാണ് തന്റെ വളര്‍ച്ചയില്‍ നിലവിലുളള സംവിധാനത്തിന് പ്രധാന പങ്കുണ്ടായിരുന്നുവെന്ന് രാജ്യം കണ്ട ഏറ്റവും വിലയ കായികതാരം പറയുന്നത്. 'ഞാന്‍ ആഗ്രഹിച്ചതൊക്കെ എനിക്ക് ലഭിച്ചു. കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷനില്‍ നിന്ന് പാലക്കാട് മേഴ്‌സികോളേജിലെക്ക് ഞാന്‍ മാറിയപ്പോള്‍ കോച്ച് നമ്പ്യാര്‍ സാറിനെയും അവിടേയ്ക്ക് സ്ഥലം മാറ്റി. 1983-ല്‍ നമ്പ്യാര്‍സാറിനെ പേഴ്‌സണല്‍ കോച്ചായി വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ ഉടന്‍ അതു ചെയ്തു. രാജ്യത്തുതന്നെ പേഴ്‌സണല്‍ കോച്ചിനെ ലഭിക്കുന്ന ആദ്യ അത്‌ലറ്റായി ഞാന്‍''
1982 ന്യൂദല്‍ഹി ഏഷ്യന്‍ ഗെയിംസില്‍ 100 മീറ്ററിലും 200 മീറ്ററിലും വെള്ളിയും 1983ലെ കുവൈറ്റ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ 400 മീറ്ററില്‍ സ്വര്‍ണവും നേടിയ ഉഷ ചുരുങ്ങിയകാലം കൊണ്ട് ഏഷ്യയിലെ മുന്‍നിര ഓട്ടക്കാരിയായി . 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഒളിമ്പിക്‌സില്‍ ആദ്യമായി ഉള്‍പ്പെടുത്തിയത് 1984 ലോസ് ആഞ്ചലസിലാണ്. സ്വര്‍ണം നേടാന്‍ ഇത് സുവര്‍ണാവസരമെന്ന് ഉഷയും കോച്ച് നമ്പ്യാരു കരുതി. ആറുമാസത്തെ കഠിന പരിശീലനം. ഉഷയുടെ കുതിപ്പില്‍ കുശുമ്പുള്ളവര്‍ ഉണ്ടായിരുന്നു. 1982 ലെ ഏഷ്യന്‍ഗെയിംസ് ചാമ്പ്യന്‍ എംഡി വല്‍സമ്മയുടെ കോച്ച് മാധ്യമങ്ങളോട് പറഞ്ഞത്. 15 ദിവസത്തെ പരിശീലനം കിട്ടിയാല്‍  ഉഷയെ വല്‍സമ്മ തോല്‍പ്പിക്കണമെന്നാണ്. ആ പത്ര വാര്‍ത്ത വെട്ടിയെടുത്ത്   ഉഷ ഏറെനാള്‍ സൂക്ഷിച്ചിരുന്നു.
കാലിഫോര്‍ണ്യയില്‍ നടന്ന ഒളിമ്പിക്‌സ് ട്രയലില്‍ ടോപ്പ് ഹര്‍ഡലര്‍ അയിരുന്ന അമേരിക്കയുടെ ജൂഡി ബ്രൗണിനെ ഉഷ തോല്‍പ്പിച്ചതോടെ ഒളിമ്പിക്‌സില്‍  ഭാരതത്തിന്റെ കന്നിമെഡല്‍  പ്രതീക്ഷ വളര്‍ന്നു. പക്ഷേ തലനാരിഴയ്ക്ക് ലോസ് ആഞ്ചലസില്‍ മെഡല്‍ നഷ്ടം ചരിത്രത്തിന്റെ ഭാഗമായി.
മെഡല്‍ നഷ്ടപ്പെട്ടെങ്കിലും ലോസ് ആഞ്ചലസ് ഉഷയക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കി. ധാരാളം ആരാധകരുണ്ടായിരുന്ന ഫിലിപ്പന്‍സിലെ സുന്ദരിയായ താരം ലിഡായ ദ ഗേവയുമായി നിരവധി ഓട്ടങ്ങളില്‍ പങ്കെടുക്കാന്‍ ഉഷയ്ക്ക് കഴിഞ്ഞു. ഇവര്‍ തമ്മിലുള്ള ഓട്ടം വലിയ വാര്‍ത്തയായി. 1985 ലെ ജക്കാര്‍ത്ത ഏഷ്യന്‍ മീറ്റില്‍ ലിഡിയയെ തോല്‍പ്പിച്ച് വേഗമേറിയ ഏഷ്യക്കാരിയായി മാറി. അടുത്തവര്‍ഷം സോള്‍ ഏഷ്യന്‍ ഗെയിംസില്‍ 4 സ്വര്‍ണം സ്വന്തമാക്കി മികച്ച അത്‌ലറ്റിനുള്ള സുവര്‍ണപാദുകവും ഉഷയ്ക്കു സ്വന്തമായി.
അക്കാലത്ത് യഥാര്‍ത്ഥത്തില്‍ ലിഡിയ മാത്രമായിരുന്നു ഉഷയുടെ ഏക എതിരാളി. വളരെ സൗഹാര്‍ദ്ദത്തിലായിരുന്നു ഇരുവരും. എന്നാല്‍ 1985 ലെ ഏഷ്യന്‍ മീറ്ററിനുശേഷം എല്ലാ ഓട്ടത്തിനുശേഷവും ലിഡിയയും അവരുടെ പിതാവും ഉഷ ഉത്തേജക മരുന്ന് കഴിച്ചിട്ടുണ്ടെന്ന് പരാതി ഉയര്‍ത്തി.  അതിനാല്‍ തന്നെ എല്ലാ ഓട്ടത്തിനുശേഷവും ഉത്തേജകമരുന്ന് പരിശോധനയ്ക്ക് വിധേയയാകേണ്ട അവസ്ഥ ഉഷയ്ക്കുണ്ടായി.
1988 സോള്‍ ഒളിമ്പിക്‌സില്‍ രാജ്യം ഉഷയില്‍ മെഡല്‍ പ്രതീക്ഷിച്ചു. പരിശീലന വേളയില്‍ ഉണ്ടായ കാലിലെ പരിക്ക് എല്ലാം തകിടം മറിച്ചു. ഹീറ്റിസില്‍ ഏഴാമതായി. ഉഷയ്‌ക്കെതിരെ വിമര്‍ശനങ്ങളുടെ കൂരമ്പുകളാണ് ഉണ്ടായത്. പ്രമുഖ താരങ്ങള്‍ ഉഷയെ കുറ്റപ്പെടുത്തി പ്രസ്താവനകള്‍ ഇറക്കി. രാജ്യത്തെ വഞ്ചിച്ചു എന്നുപോലും പറഞ്ഞു. വീടിനുനേരെ കല്ലെറിഞ്ഞു. പുറത്തിറങ്ങാന്‍പോലും ഭയമായി  എന്ന് ഉഷ പിന്നീട് കണ്ണീര്‍ വാര്‍ത്ത് പറഞ്ഞിട്ടുണ്ട്. കായികലോകത്തോടു തന്നെ ഉഷയ്ക്ക് വെറുപ്പു തോന്നിയ സമയം.
1989 ദല്‍ഹി ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഉഷയ്ക്ക് മെഡല്‍ നേടേണ്ടത് അഭിമാനപ്രശ്‌നമായിരുന്നു. കല്ലേറുകള്‍ക്ക് മറുപടിയായി സ്വര്‍ണം തന്നെ സ്വന്തമാക്കിയ ഉഷ ഇനി ഒരു ഓട്ടത്തില്ലെന്ന് നിശ്ചയിച്ചു. പക്ഷേ 1990ലെ ബീജിംഗ് ഏഷ്യന്‍ ഗെയിംസില്‍ രാജ്യത്തിന് ഉഷയെ ആവശ്യമായിരുന്നു. സ്‌പോര്‍ട്‌സ് അതോററ്റിയുടെ മുതിര്‍ന്ന ഉദേ്യാസ്ഥര്‍ പയ്യൊളിയിലെ വീട്ടിലെത്തി  ബീജിംഗ് ഏഷ്യാഡില്‍ ഓടണമെന്ന് അഭ്യര്‍ത്ഥിച്ചു. മകള്‍ ഓടാനില്ലെന്ന് ഉഷയുടെ അച്ഛന്‍ തീര്‍ത്തു പറഞ്ഞതുകേട്ട് ഉദേ്യാഗസ്ഥര്‍ മടങ്ങി. രാജ്യത്തിനുവേണ്ടി ഓടണമെന്ന് അഭ്യര്‍ത്ഥിച്ച് അവര്‍ ഹൃദയസ്പര്‍ശിയായ കത്ത് എഴുതിയതിനെതുടര്‍ന്ന്  വീട്ടുകാരെ ബോധ്യപ്പെടുത്തി ഉഷ ബീജിംഗിലേക്ക് ഓടാന്‍ പോയി. മൂന്നു വെളളി മെഡലോടെ ചൈനീസ തലസ്ഥാനത്തും ഉഷ തിളങ്ങി. അവിടെവെച്ചുതന്നെ അവര്‍  കായികരംഗത്തുനിന്നുള്ള വിരമിക്കലും പ്രഖ്യാപിച്ചു. 1991ല്‍ ദേശീയ കബഡിതാരവും സിഐഎസ്എഫ് ഇന്‍സ്‌പെക്ടറുമായ വി. ശ്രീനിവാസനുമായുള്ള വിവാഹം. അമ്മയുമായി. മൂന്നുവര്‍ഷത്തിനുശേഷം വീണ്ടും കായികരംഗത്തേയ്ക്ക് തിരിച്ചുവന്ന ഉഷ 1998ല്‍ ജപ്പാനില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ ജേതാവായി വാര്‍ത്ത സൃഷ്ടിച്ചു. 200 മീറ്ററിലും 400 മീറ്ററിലും റിലേകളിലും ഉഷ വെങ്കലം നേടുമ്പോള്‍ വയസ്സ് 34. ഒരുവര്‍ഷത്തിനുശേഷം 10 വര്‍ഷം മുന്‍പ് താന്‍തന്നെ സൃഷ്ടിച്ച 200 മീറ്ററിലെ ദേശീയ റിക്കാര്‍ഡ് തിരുത്തികൊണ്ട് ഉഷ വീണ്ടും തിളങ്ങി.  പത്മശ്രീയും അര്‍ജുന അവാര്‍ഡുമൊക്കെ നല്‍കി രാജ്യം ആദരിച്ചു. അതിനപ്പുറം കേരളത്തിന്റെ കായിക ബിംബമായി ഉഷ മാറി.


ലോസ് ആഞ്ചല്‍സിലെ
തലനാരിഴ നഷ്ടം

ഉഷയുടെ ജീവിതത്തില്‍ മാത്രമല്ല കായിക ഭാരതത്തെയാകെ നൊമ്പരിപ്പിച്ചതാണ് ലോസ് ആഞ്ചല്‍സിലെ ആ മെഡല്‍ നഷ്ടം.  1984 ലോസ് ആഞ്ചല്‍സ് ഒളിമ്പിക്‌സില്‍ ഒരു സെക്കന്റിന്റെ നൂറിലൊരംശത്തിന്റെ വിത്യാസത്തില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഉഷയും ഭാരതവും നാലാമതായ നിമിഷം. നൂറുകോടി ജനങ്ങള്‍ സ്തംബന്ധരായ മുഹൂര്‍ത്തം. ആ നിമിഷത്തെ പഴിക്കുന്നവരോട് ഉഷ പറയുന്നു ''ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ 20 ദിവസം മുന്‍പാണ് ലോസ് ആഞ്ചലസില്‍ എത്തിയത്. അവിടെ പ്രീ ഒളിമ്പിക്‌സ് മീറ്റീല്‍ പങ്കെടുത്തു. ഒളിമ്പിക്‌സില്‍ വെള്ളി നേടിയ ജൂഡി ബ്രൗണിനെ തോല്‍പ്പിച്ച്  ഹീസ്റ്റില്‍ ഒന്നാമതായി ഫിനിഷ് ചെയ്തു. നാട്ടില്‍ നാലോ അഞ്ചോ നല്ല മത്സരങ്ങള്‍ കിട്ടിയിരുന്നെങ്കില്‍ അന്ന് വെള്ളിയെങ്കിലും സ്വന്തമാക്കാമായിരുന്നുവെന്ന് തോന്നി. ഓപ്പണ്‍ നാഷണലില്‍ ക്വാളിഫൈ ചെയ്തശേഷം 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ആകെ മൂന്ന് ഓട്ടം മാത്രം ഓടിയ പരിചയത്തിലാണ് ഒളിമ്പിക്‌സ് ഫൈനനിലെത്തിയത്. ജൂഡി ബ്രൗണിനോടൊപ്പമുള്ള ഓട്ടം, ഒളിമ്പിക്‌സ് ഹീറ്റ്‌സ്, സെമി എന്നിവ.  ഞാന്‍ സെമിയില്‍ ജയിച്ച ദിവസമാണ് രാജ്യത്തിന്റെ പ്രതീക്ഷയായിരുന്ന ഹോക്കിയുടെ സെമിയില്‍ ഭാരതം തോല്‍ക്കുന്നത്. അതോടെ പ്രതീക്ഷ മുഴുവന്‍ എന്നിലായി. എല്ലാവരുടെയും ഭാഗത്തുനിന്ന് വല്ലാത്ത സമ്മര്‍ദ്ദവും വാഗ്ദാനങ്ങളും.ഞാന്‍ സ്വപ്നങ്ങള്‍ നെയ്തുകൂട്ടാന്‍ തുടങ്ങി. ഉച്ചയ്ക്ക് ശേഷമായിരുന്നു ഫൈനല്‍. നിറഞ്ഞ പ്രാര്‍ത്ഥനയും അതിരറ്റ ആത്മവിശ്വാസവുമായി ട്രാക്കിലിറങ്ങി. വെടിപൊട്ടിയതും ഞാന്‍ കുതിച്ചുപാഞ്ഞു. പത്തുമീറ്ററോളം  മുന്നില്‍ തന്നെയായിരുന്നു. പക്ഷേ, ഒരു ആസ്‌ത്രേലിയന്‍ താരം ഫൗള്‍ സ്റ്റാര്‍ട്ടായതിനാല്‍ വീണ്ടും സ്റ്റാര്‍ട്ടിംഗ് പോയിന്റിലേക്ക്. ആകെ ടെന്‍ഷനിലായി. ഇത്തവണ സ്റ്റാര്‍ട്ട് പതുക്കെയാവുകയും ചെയ്തു. എന്നാല്‍, പിന്നീട് കരുത്ത് വീണ്ടെടുത്ത് കുതിച്ചു. റുമാനിയല്‍ താരം ക്രിസ്റ്റീനയും ഞാനും ഒന്നിച്ചാണ് ഫിനിഷ് ചെയ്തത്. ആദ്യം എനിക്ക് വേങ്കലമെഡലെന്ന് അനൗണ്‍സ് വന്നു. കൂറ്റന്‍ ടിവി സ്‌ക്രീനില്‍ ഫിനിഷിംഗ് രംഗങ്ങള്‍ വീണ്ടും വീണ്ടും തെളിഞ്ഞു. ഒടുവില്‍ നെഞ്ചുപൊട്ടുന്ന വിധി വന്നു.   ക്രിസ്റ്റീനയ്ക്ക് വെങ്കലം. സെക്കന്ററിന്റെ നുറിലൊരംശത്തില്‍ എനിക്ക് മെഡല്‍ നഷ്ടമായി. കണ്ണീരടക്കാനായില്ല. ലോസ് ആഞ്ചലസില്‍ മെഡല്‍ കൈവിട്ടുപോകുമ്പോള്‍ 20 വയസ്സായിരുന്നു പ്രായം. മുന്നില്‍ ഒരുപാട് സമയമുണ്ടായിരുന്നു. എനിക്ക് 24-ാം വയസ്സിലും അവസരമുണ്ടായിരുന്നു. പക്ഷേ, ആരുമത് ഗൗരവമായെടുത്തില്ല. അതിന് വേണ്ടശ്രമം അധികൃതരുടെ ഭാഗത്തുനിന്നുണ്ടായില്ല. പരിക്കിന്റെ പിടിയില്‍പ്പെട്ട് ഞാന്‍ നോവനുഭവിക്കുമ്പോള്‍ ഉഷ രാജ്യത്തെ വഞ്ചിക്കുന്നുവെന്ന് വിളിച്ചുപറയാനായിരുന്നു എല്ലാവര്‍ക്കുമിഷ്ടം. പരിക്ക് മാറ്റി എന്നെ കളത്തിലിറക്കുന്നതിനൊന്നും ആരും മുന്‍കൈയെടുത്തില്ല. എന്നെ എംആര്‍ഐ സ്‌കാനിംഗ് വിധേയമാക്കാന്‍പോലും ഡോക്ടര്‍മാര്‍ തയ്യാറായില്ല. എന്റെ താല്‍പര്യത്തില്‍ സ്വന്തം കാശ് ചെലവാക്കി യാണ് ഞാന്‍ ശസ്ത്രക്രിയ നടത്തിയത'്'

രണ്ടാം വരവ്

''വിവാഹം കഴിഞ്ഞ് ട്രാക്കില്‍ തിരിച്ചെത്തിയത് ഏതെങ്കിലുമൊരിനത്തില്‍ ശ്രദ്ധ ചെലുത്തി ലോകതലത്തില്‍ മികവ് കാട്ടുകയെന്ന ലക്ഷ്യം മുന്‍നിറുത്തായായിരുന്നു. മോനെ പ്രസവിച്ച ശേഷം 84 കിലോ ആയിരുന്ന ശരീരഭാഗം ഞാന്‍ 63 ആയി കുറച്ചു. തിരിച്ചുവരവിന് ശ്രീനിയേട്ടനും ഏറെ താല്‍പര്യം കാട്ടിയതോടെ എനിക്ക് ധൈര്യമായി. പെട്ടെന്ന് കരയുകയും ഏറെ സെന്‍സിറ്റീവ് ആയി പെരുമാറുകയും ചെയ്യുന്ന എനിക്ക് പ്രതിസന്ധിഘട്ടങ്ങളില്‍ ശ്രീനിയേട്ടന്‍ വല്ലാത്ത പിന്തുണയായി.തെറ്റായ ഒരു വ്യായാമമുറ എനിക്ക് തിരിച്ചടിയായി. കാല്‍മുട്ടിലെ ലീഗമെന്റ് പൊട്ടി.. നാച്വറല്‍ സ്പ്രിന്റ് അപ്പോഴും ബാക്കിയുണ്ടായിരുന്നെങ്കിലും മൂവ്‌മെന്റിന് നിയന്ത്രണം വന്നു. എക്‌സ്‌പ്ലോസീവ് ഇവന്റ്‌സൊന്നും ചെയ്യാന്‍ പറ്റാതായി. പരിക്ക് വിനായയത്തോടെ മാന്യമായൊരു വിരമിക്കലായിരുന്നു ഉന്നം. ഏഷ്യന്‍ ട്രാക്ക് ആന്റ് ഫീല്‍ഡിലും സാഫ് ഗെയിംസിലുമൊക്കെ സ്വര്‍ണം നേടിയ രണ്ടാംവരവിന്‌ശേഷം പിന്നീടൊരു മല്‍സരത്തിനും കാത്തുനില്‍ക്കാതെ പോര്‍വേദികളില്‍നിന്ന് തലയുര്‍ത്തിത്തന്നെ പടിയിറങ്ങി''

എതിര്‍പ്പുകളുടെ ഹര്‍ഡില്‍സ് താണ്ടി

മികച്ച കുതിപ്പോടെ ഗ്രൗണ്ടുകളിലെ ഹര്‍ഡില്‍സുകള്‍ താണ്ടുന്ന ഉഷയ്ക്ക് കളത്തിനുപുറത്തും ഹര്‍ഡില്‍സുകള്‍ നിരവധിയായിരുന്നു. സംഘാടകരുടെയും ഒഫിഷ്യലുകളുടെയും സഹതാരങ്ങളുടെയും  കൂരമ്പുകളേറ്റ് ഉഷയ്ക്ക് പലപ്പോഴും മുറിവേറ്റിട്ടുണ്ട്. ഒതുക്കി തീര്‍ക്കലുകളുടേയും ചവിട്ടിതാഴ്ത്തലുകളുടെയും ലോകം എന്നും ഉഷയ്ക്ക് ചുറ്റും ഉണ്ടായിരുന്നു.
 ഈഗോ കോപ്ലക്‌സിലൂന്നിയ മനോഭാവമാണ് മഴലയാളികളടങ്ങിയ അന്നത്തെ പ്രമുഖതാരങ്ങള്‍ ഉഷയോട് കൈക്കൊണ്ടത്. പ്രമുഖ മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ വിദേശ രാജ്യങ്ങളില്‍ പോകുമ്പോള്‍പോലും തങ്ങളിലൊരാളായി ഉഷയെ കൂട്ടാന്‍ അവര്‍ ശ്രമിക്കാറില്ലായിരുന്നു. തന്റെ നേട്ടങ്ങളോടുള്ള അസൂയയായിരിക്കാം കാരണമെന്ന് ഉഷ പറയുന്നു.
 'കൂടുതല്‍ മലയാളികള്‍ കൂടെയുണ്ടായിരുന്നെങ്കിലും ഞാനന്ന് കൂട്ട് വന്ദനാറാവുവും വിജയകാ ഭാനോട്ടുമൊക്കെയുമായിട്ടായിരുന്നു. മറ്റൊന്നുംകൊണ്ടല്ല മലയാളിതാരങ്ങള്‍ക്കെന്നോടടുക്കാന്‍ വലിയ താല്‍പര്യമൊന്നും കണ്ടില്ല. പണ്ടുമുതലേ ആരുമായും അത്ര ഇന്റിമസി സൂക്ഷിക്കാന്‍ മെനക്കെടാറില്ല. എല്ലാവരോടും ഒരേപോലെ പെരുമാറാനാണ് ശ്രമിക്കാറ്. ലോക അത്‌ലറ്റിക് മീറ്റ്, റെയില്‍വേ മീറ്റ് എന്നിവക്കൊക്കെ ഞങ്ങള്‍ ഒന്നിച്ചുപോകുമായിരുന്നു. കേരള താരങ്ങളൊക്കെ ഒന്നിച്ച് ഒരു റൂമില്‍ താമസിച്ച് ഭക്ഷണം പാകം ചെയ്തു കഴിക്കും. എന്നെ കൂട്ടില്ല. ആരെങ്കിലും ആളുകളുടെ മുന്നില്‍വെച്ച് പരിഹസിച്ചാല്‍ ഞാന്‍ തിരിച്ചൊന്നും പറയാറില്ല. തല്‍ക്കാലത്തേക്ക് ഭയങ്കര വിഷമം തോന്നും. ചിലപ്പോള്‍ ഉള്ളില്‍ കരയുകയായിരിക്കും. ഒരുപാടൊരുപാട് പരിഹാസം ഞാന്‍ നേരിട്ടുണ്ട്. എണ്ണിയാലൊടുങ്ങാത്ത എതിര്‍പ്പുകളെ ഞാന്‍ അഭിമുഖീകരിച്ചിട്ടുണ്ട്. എന്നിട്ടും ഞാനാരെയും ഒന്നും പറയാറില്ല. എനിക്ക് വേണമെങ്കില്‍ ഡയറക്ടായിട്ട് അവരെ ഹിറ്റ് ചെയ്യാം. പക്ഷേ, ഞാന്‍ ചെയ്യാറില്ല. ഹിരോഷിമ ഏഷ്യന്‍ ഗെയിംസിന്റെ ട്രയല്‍സ് ലക്‌നോവില്‍ നടക്കുന്നു. ജ്യോതിര്‍ഗയി സിക്ദറിനും ഷൈനിക്കും ബഹാദൂര്‍ പ്രസാദിനുമെല്ലാം പേസ് റണ്ണറെ വെച്ച് ഓടിക്കുമായിരുന്നു. ആ സമയത്ത് 200 മീറ്ററില്‍ ഞാന്‍ ട്രാക്കിലോടാന്‍ നേരത്ത് വേറെ ഏഴുപേര് എന്‍ട്രി നല്‍കിയിട്ടുണ്ട്. ഞാന്‍ വാമപ്പ് ചെയ്ത് ഓടാന്‍ തയ്യാറായി നില്‍ക്കുമ്പോള്‍ അവരൊക്കെ പിന്‍വാങ്ങികളഞ്ഞു. ഏഴാളും എനിക്കൊപ്പം ഓടാന്‍ തയ്യാറായില്ല. അപ്പോള്‍ ലക്‌നോയില്‍ സ്‌പോര്‍ട്‌സ് കോളേജില്‍ എനിക്ക് പേസ് ചെയ്തുതരാന്‍ ജൂനിയര്‍ പയ്യന്മാരുണ്ട്. അവരെ എന്നോടൊപ്പം ഓടിപ്പിക്കാന്‍ അപേക്ഷിച്ചെങ്കിലും അവര്‍ സമമതിച്ചില്ല. പയ്യന്മാര്‍ തയ്യാറായിട്ടും എന്റെ കൂടെ പേസ് റണ്ണര്‍ ഓടേണ്ടെന്ന ഉറച്ച തീരുമാനത്തിലായിരുന്നു അവര്‍. പിന്നെ ഞാനെന്ത് ചെയ്യും? ഞാന്‍ ഒറ്റക്കോടി. ക്വാളിഫൈ ചെയ്യാന്‍ പറ്റില്ലെങ്കിലും തോറ്റു കൊടുക്കാന്‍ ഞാന്‍ തയ്യാറല്ലായിരുന്നു'.
'1995-ല്‍ ചെന്നെയില്‍ സാഫ് ഗെയിംസ് നടക്കുന്നു. കാര്യമായി കോംപറ്റീഷന്‍ കിട്ടാത്തതുകൊണ്ട് അതിനുമുമ്പ് സാഫ് ഗെയിംസുകളില്‍ ഞാന്‍ പങ്കെടുക്കാറില്ലായിരുന്നു. കൊല്‍ക്കത്തയില്‍ സാഫ് ഗെയിംസ് നടന്ന സമയത്ത് ആരാധകരുടെ നിര്‍ബന്ധത്തിന് വഴങ്ങി ഓടി സ്വര്‍ണം നേടിയിരുന്നു. ചെന്നെയില്‍ എന്നെയാണ് ടീമിന്റെ ക്യാപ്റ്റനായി തെരഞ്ഞെടുത്തത്. സത്യം പറഞ്ഞാല്‍ എനിക്കതിലൊന്നും വലിയ താല്‍പര്യം തോന്നിയില്ല. എനിക്ക് ഓടണം. ജയിക്കണം. അത്രയൊക്കെയേ ഉള്ളൂ. അല്ലാതെ ക്യാപ്റ്റന്‍ഷിപ്പില്‍ വന്നിട്ട് വലിയ ആളായി നടക്കണമൊന്നുമില്ല. എന്നിട്ടും രാജ്യത്തിന്റെ ക്യാപ്റ്റന്‍ പദവി നിരസിക്കുകയെന്ന ധിക്കാരം കാട്ടാന്‍ ആളല്ലാത്തതുകൊണ്ട് ആ ചുമതല സന്തോഷപൂര്‍വ്വം ഏറ്റെടുത്തു. മുഴുവന്‍ സാഫ് രാജ്യങ്ങളും ഉദ്ഘാടനചടങ്ങിന് തയ്യാറായി നില്‍ക്കുകയാണ്. ഓരോ ടീമും ഗ്രൗണ്ടിലേക്ക് ഇറങ്ങാനായി തയ്യാറെടുത്ത സമയം. ഇന്ത്യന്‍ ടീമിനെ ലീഡ് ചെയ്ത ദേശീയപതാകയുമേന്തി ഞാന്‍ ഏറ്റവും മുന്നില്‍.  എന്നാല്‍ മറ്റൊരു താരത്തിന് പതാക കൈമാറാന്‍ അവസാന നിമിഷം സംഘാടകര്‍ എന്നോടു പറഞ്ഞു. ഏറെ ദു ഖം തോന്നി.  വലിയ പ്ലാഗുമേന്തി മറഅറോരു താരം മാര്‍ച്ച് ചെയ്യുമ്പോള്‍ അനൗണ്‍സര്‍ വിളിച്ചുപറഞ്ഞത് ഇന്ത്യന്‍ടീമിനെ ലീഡ് ചെയ്ത് പി.ടി. ഉഷ പോകുന്നുവെന്നായിരുന്നു'.
'ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ് തിരുവനന്തപുരത്ത് പോലീസ് ഗ്രൗണ്ടില്‍ നടക്കുമ്പോള്‍ 100 മീറ്റര്‍ ഓട്ടത്തില്‍ ഫൈനലിലേക്കു യോഗ്യത നേടിയ എന്റെ പ്രധാന പ്രതിയോഗി പഞ്ചാബില്‍നിന്നുള്ള ഹര്‍ജിത് കൗറായിരുന്നു. ഓട്ടം തുടങ്ങാനുള്ള വിസില്‍ മുഴങ്ങിയതും ഞങ്ങള്‍ സ്റ്റാര്‍ട്ടിങ് ബ്ലോക്കിലെത്തി. തുടര്‍ന്നു വെടിപൊട്ടിയും ഞങ്ങള്‍ കുതിച്ചു. എന്റെ വലതുവശത്തുണ്ടായിരുന്ന കുട്ടി ആദ്യ ഫൗള്‍ ചെയ്തു. പക്ഷേ ആ ഫൗള്‍ റഫറി എന്റെ പേരിലാണ് എഴുതിച്ചേര്‍ത്തത്. പിന്നീട് രണ്ടാമതും ഓട്ടത്തിനായുള്ള വെടി പൊട്ടിയതും എന്റെ ഇടതുവശത്തുണ്ടായിരുന്ന കുട്ടി ഫൗള്‍ ചെയ്തു. അതും റഫറി എന്റെ പേരില്‍ എഴുതിച്ചേര്‍ത്ത് എന്നെ മല്‍സരത്തില്‍ നിന്ന് അയോഗ്യയാക്കി. പക്ഷേ തിരുവനന്തപുരത്തെ കാണികളും കേരള ടീം മാനേജറും  നമ്പ്യാര്‍ സാറും ഫൗള്‍ ചെയ്തത് മറ്റുള്ള കുട്ടികളാണെന്നും ചൂണ്ടിക്കാട്ടി. കേരളത്തിന് ഉറപ്പായ സ്വര്‍ണം വഴിതിരിച്ചുവിടാനുള്ള ശ്രമത്തിന്റെ ഭാഗമായി ഞാനില്ലാതെ മല്‍സരം തുടര്‍ന്നുനടത്താന്‍ സംഘാടകര്‍ ശ്രമിച്ചു. അത്‌ലറ്റിക്‌സിലെ നിയമങ്ങളെപ്പറ്റി നല്ല നിശ്ചയമുള്ള  കാണികള്‍ വിടുമോ?. അവര്‍ ഉഷയില്ലാതെ മീറ്റ് നടത്താന്‍ അനുവദിക്കുകയില്ലെന്നു പറയുകയും സ്റ്റേഡിയം കത്തിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തതതോടെ ഒഫിഷ്യലുകള്‍ പേടിച്ചു. തുടര്‍ന്നു ടെക്‌നിക്കല്‍ കമ്മറ്റി സ്റ്റാര്‍ട്ടില്‍ പോയിന്റിലെത്തി സ്റ്റാര്‍ട്ടറോടും റഫറിയോടും സംസാരിച്ചശേഷം മറ്റു കുട്ടികളാണു ഫൗള്‍ ചെയ്തതെന്നു മനസ്സിലാക്കി. പിറ്റേദിവസം മല്‍സരം വീണ്ടും നടത്താന്‍ തീരുമാനിച്ചു. ആ മല്‍സരത്തില്‍ തിരുവനന്തപുരത്തെ കാണികളുടെ പ്രതീക്ഷ ദേശീയ സ്‌കൂള്‍ റെക്കോര്‍ഡോടെ പൂവണിയിക്കാന്‍ എനിക്കായി.
1979ലേതിനേക്കാള്‍ വലിയൊരു പ്രതിസന്ധി 84-ല്‍ എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു. ലോസ് ഏഞ്ചലസ് ഒളിമ്പിക്‌സിനുള്ള ആദ്യ സെലക്ഷന്‍ മീറ്റായ അന്തര്‍ സംസ്ഥാന മീറ്റ് ദല്‍ഹിയില്‍ നടന്നപ്പോഴാണ്. ട്രാക്കില്‍ സമരം ചെയ്യുന്ന അത്‌ലറ്റുകളെ ഞാന്‍ ആദ്യമായി കണ്ടത് അന്നാണ്. ആ സംഭവം ഓര്‍ക്കുമ്പോള്‍ ഇന്നു ചിരിയാണു വരുന്നത്. ആ കാലത്തായിരുന്നു ഞാന്‍ 400 മീറ്റര്‍ ഓട്ടം ചെയ്തു തുടങ്ങിയതേയുള്ളു. ദല്‍ഹി മീറ്റില്‍ കേരളത്തെ 400 മീറ്റര്‍ ഹര്‍ഡ്‌സില്‍ പ്രതിനിധാനം ചെയ്യാന്‍ യോഗ്യത നേടി രണ്ടുപേര്‍ എത്തിയിരുന്നു. ഏഷ്യാഡ് സ്വര്‍ണമെഡല്‍ നേതാവ് എം.ഡി വത്സമ്മ, കണ്ണൂര്‍ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ എന്നോടൊപ്പം പഠിച്ചിരുന്ന ആമിന. ഞാന്‍കൂടി മത്സരിക്കാന്‍ തയ്യാറായി എനിക്ക്  ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷനുവേണ്ടി ഓടാന്‍ എന്‍ട്രി ലഭിക്കുകയും ചെയ്തു. ഞാന്‍ സ്‌പൈക്കിട്ട് ഓടാന്‍ തയ്യാറായി വന്നപ്പോള്‍ മറ്റുള്ള താരങ്ങളെല്ലാം ഒന്നിനും തയ്യാറാകാതെ ട്രാക്കില്‍ കുത്തിയിരിക്കുന്നു. ഞാന്‍ ഓടുന്നതിലെ വിരോധമാണു സമരകാരണമെന്നു കേട്ടിരുന്നു. പക്ഷേ ഞാന്‍ ഇന്നും വിശ്വസിക്കുന്നതു കാരണം അതല്ലായിരുന്നെന്നാണ്. അവര്‍ എട്ടുപേരുണ്ടായിരുന്നു. അതിനാല്‍ തന്നെ നേരിട്ടു ഫൈനല്‍ നടത്താം. ഞാന്‍കൂടി ഓടുന്നുണ്ടെങ്കില്‍ ഹീറ്റ്‌സ് നടത്തേണ്ടിവരും. ഇതിലുള്ള പ്രതിഷേധമായിരുന്നിരിക്കാം കാരണം. ഏതായാലും ആ സംഭവം എന്നില്‍ ഏറെ വിഷമമുണ്ടാക്കി. എന്തായാലും ഉഷ ഓടണമെന്ന് പലരും പറഞ്ഞു. എന്നാല്‍ ഞാന്‍ സ്വയം മാറിനിന്നു. അന്ന് എനിക്ക് ആ റേസ് കിട്ടാന്‍ നമ്പ്യാര്‍സാര്‍ ഏറെ ശ്രമിച്ചു. ഒളിമ്പിക്‌സിനുമുമ്പ് ഒരു റേസെങ്കിലും കൂടുതല്‍ ലഭിച്ചാല്‍ അത്രയും ഗുണകരമാകുമായിരുന്നു. സത്യത്തില്‍ അന്ന് ഓടാതിരുന്നതു ശരിക്കും നഷ്ടമായി. ഏഷ്യന്‍ ചാമ്പ്യനായിരുന്ന വല്‍സമ്മയുമായി അന്നു മത്സരിച്ചിരുന്നെങ്കില്‍ എനിക്കു കുറച്ചു മെച്ചപ്പെട്ട മയം കിട്ടിയേനെ. ലോസ് ഏഞ്ചലസിലേക്കു പോകും മുമ്പ് എനിക്കു പിന്നെ ലഭിച്ചതു രണ്ടേ രണ്ടു റേസാണ്. മുംബൈയില്‍ ദേശീയ ഓപ്പണ്‍ മീറ്റും ദല്‍ഹിയില്‍ ഒളിമ്പിക്‌സ് ടീമിലേക്കുള്ള അവസാനവട്ട സെലക്ഷന്‍ ട്രയല്‍സും. എല്ലായിടത്തും താരങ്ങള്‍ ഒളിമ്പിക്‌സിനെല്ലാം പോകുമ്പോള്‍ കുറഞ്ഞത് 10 - 20 റേസെങ്കിലും ചെയ്തിരിക്കും. എനിക്കതിനു കഴിഞ്ഞില്ല. എന്നിട്ടും ഒളിമ്പിക്‌സില്‍ എനിക്കു മെച്ചപ്പെട്ട പ്രകടനം നടത്താന്‍ കഴിഞ്ഞു. ഒരു രാജ്യത്തിന്റെ മുഴുവന്‍ ആദരവ് ലഭിക്കുകയെന്ന അപൂര്‍ നേട്ടത്തിന് മെഡല്‍ ലഭിക്കാഞ്ഞിട്ടും ഞാന്‍ അര്‍ഹയായി.
'ഇതുപോലുള്ള എത്രയോ അനുഭവങ്ങളെനിക്കുണ്ട്. ഞാന്‍ 1988ല്‍ പരിക്ക് കാരണം പെര്‍ഫോമന്‍സ് ചെയ്യാതെ വന്നപ്പോള്‍ രാജ്യത്തെ വഞ്ചിച്ചുവെന്ന് മില്‍ഖാസിംഗും സുരേഷ് ബാബുവുമൊക്കെ കൊട്ടിഘോഷിച്ചു. മേല്‍ത്തട്ടിലുള്ളവരൊക്കെ എന്നും ഉപദ്രവിച്ചിട്ടേയുള്ളൂ. ഇന്നും ഉപദ്രവിക്കുന്നേയുള്ളൂ. പക്ഷേ, സാധാരണക്കാര്‍ ഒരിക്കലും എന്നെ വെറുംവാക്കുകൊണ്ടുപോലും നോവിച്ചിട്ടില്ല. എനിക്കതുമതി'.




ഉഷ ാ സ്‌കൂള്‍


കോഴിക്കോട് നഗരത്തില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെ കിനാലൂര്‍.  ജില്ലയിലെ വ്യവസായ മേഖല. വ്യവസായങ്ങള്‍ തകര്‍ന്നതിനാല്‍ കിനാലൂരിന്റെ പ്രശസ്തിയും ഇല്ലാതായി. പക്ഷേ ഇന്ന് കിനാലൂര്‍ അറിയപ്പെടുന്നത് ഉഷാ സ്‌കൂളിന്റെ പേരിലാണ്. പശ്ചിമഘട്ടത്തിന്റെ തുടക്കമെന്ന് വിശേഷിപ്പിക്കാവുന്ന കക്കയം മലയിടുക്കിന്റെ അടിവാരത്തിലുള്ള 30 ഏക്കര്‍ സ്ഥലം. പ്രകൃതിരമണീയവും സുന്ദരവുമായ ഭുപ്രദേശം. കളകളാരവം മുഴക്കി ഒഴുകുന്ന അരുവി. ഇവിടെയാണ് ഉഷാ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സ്. ഉഷയുടെ സ്വപ്നം. നട്ടാല്‍ എന്തു കിളിര്‍ക്കുന്ന ഈ മണ്ണിലാണ് ഒളിമ്പിക്‌സ് മെഡല്‍ കൊയ്യാനായി ഉഷയുടെ കുട്ടികള്‍ ശ്രമം നടത്തുന്നത്. നിലവിലുള്ള സാധാരണ ഗ്രൗണ്ടിനുപുറമെ സിന്ററ്റിക് ട്രാക്കുളെ മറ്റൊരു ഗ്രൗണ്ടിന്റെ പണി പൂര്‍ത്തിയായി വരുന്നു. തനിക്ക് നഷ്ടപ്പെട്ട ഒളിമ്പിക്‌സ് മെഡല്‍ തന്റെകൂടി പരിശ്രമത്തില്‍ കിട്ടണമെന്ന ഉഷയുടെ വാശിയാണ്. ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സ്. സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത് 30 ഏക്കര്‍ സ്ഥലത്താണ് ഉഷാ സ്‌കൂള്‍. ഇവിടെ രാജ്യാന്തര നിലവാരത്തിലുള്ള സ്‌പോര്‍ട്‌സ മെഡിസിന്‍ സെന്റര്‍. ഒപ്പം യൂറോപ്യന്‍ രാജ്യങ്ങളിലെ മാതൃകയില്‍ പരിശീലനകേന്ദ്രം ഒരുക്കുകയാണു ലക്ഷ്യം. 'എല്ലാ മേഖലയിലുള്ളവരുടെയും സഹകരണം ഇതിന് ആവശ്യമാണ്. കേരളത്തിലെ യുവസമൂഹം എന്നെ തുണയ്ക്കുമെന്നാണ് എന്റെ പ്രതീക്ഷ. എനിക്കുവേണ്ടത് അവരുടെ പണമല്ല. അവരുടെ മനസ്സാണ്.സോഫ്റ്റ് വെയര്‍ രംഗത്തുള്ളവരും ഡോക്ടര്‍മാര്‍ക്കും എഞ്ചിനീയര്‍മാരും പത്രപ്രവര്‍ത്തകരും വ്യവസായികളും അടങ്ങുന്ന യുവസമൂഹം ഒപ്പം നിന്നാല്‍ നമുക്ക്, മലയാളികള്‍ക്ക് ഇന്ത്യക്ക് ഒരു ഒളിമ്പിക് മെഡല്‍ നേടാനാകും. യുവാക്കളുടെ പിന്തുണ എന്നും ഞാന്‍ പറയുന്നതിലും കാര്യമുണ്ട്.  എനിക്കൊരു സ്വപ്നമുണ്ട് എന്നുപറഞ്ഞാല്‍ അവര്‍ പരിഹസിച്ചു ചിരിക്കില്ലെന്ന് ഉറപ്പുണ്ട്. ഒന്നോ രണ്ടോ മികച്ച താരങ്ങളെ സൃഷ്ടിക്കലല്ല ലക്ഷ്യം. തുടര്‍ച്ചയായി മികച്ച താരങ്ങളെ സൃഷ്ടിക്കുന്ന സംവിധാനം ഉണ്ടാക്കുകയാണു സ്വപ്നം. അതിന്റെ ഭാഗമായാണു റഗുലര്‍ സ്‌കൂളും സ്‌പോര്‍ട്‌സ് മെഡിസിന്‍ സെന്ററും തുടങ്ങാനാണ്  പദ്ധതിയിടുന്നത്''
'ഒരു പ്രതിഭ പൊട്ടി വീഴും. അയാള്‍ കുറേ മെഡല്‍ നേടും. അങ്ങനെയാണു പലരുടെയും പ്രതീക്ഷ . നമുക്ക് ആദ്യം വേണ്ടത്. കഴിവുറ്റ കായിക താരങ്ങളെ വാര്‍ത്തെടുക്കുന്ന ഒരു സംവിധാനമാണ്. ഒരു കായികതാരത്തെ മാത്രം നോക്കി രാജ്യത്തെ കായികരംഗത്തിന്റെ ഭാവി പ്ലാന്‍ ചെയ്യാന്‍ പറ്റില്ല. അടിസ്ഥാന സൗകര്യങ്ങള്‍, സ്‌പോര്‍ട്‌സ് മെഡിസിന്‍ സെന്റര്‍, പുതിയ പരിശീലന സംവിധാനങ്ങള്‍ അങ്ങനെ കുറേ കാര്യങ്ങള്‍ അടങ്ങിയ ഒരു സംവിധാനമാണു നമുക്കുണ്ടാവേണ്ടത്. മെഡല്‍ നേടുമോ ഇല്ലയോ എന്നതല്ല, സ്‌പോര്‍ട്‌സിനുവേണ്ടി ജീവിതം ഉഴിഞ്ഞുവയ്ക്കുന്നവരോടു മിനിമം ബഹുമാനമെങ്കിലും കാണിക്കണം. തലേന്നു കൊണ്ടിറക്കിയിട്ടു രാവിലെ മത്സരത്തില്‍ ഓടിക്കൊളളാന്‍ പറയുന്ന മനോഭാവം മാറാതെ നമ്മുടെ സ്‌പോര്‍ട്‌സ് നന്നാവില്ല.'  ഉഷയിലെ പരിശീലകയ്ക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്


ദിനചര്യയിലും കൃത്യത

രാവിലെ അഞ്ചുമണിക്ക് എഴുന്നേല്‍ക്കും. പ്രഭാതകൃത്യങ്ങള്‍ക്ക്‌ശേഷം പയ്യൊളിയിലെ “'ഉഷസില്‍' നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള കിനാലൂരിലെ ഉഷാ സ്‌കൂളിലേക്ക്. 5.45ന് ജോഗിംഗ്, പ്രാക്ടീസ് എന്നിവ കുട്ടികള്‍ക്കൊപ്പം. ഓഫീസ് കാര്യങ്ങളും വിലയിരുത്തും. പ്രഭാത ഭക്ഷണവും സ്‌കൂളിലെ കുട്ടികള്‍ക്കൊപ്പം. 11ന് തിരികെ വീട്ടിലേക്ക്. എത്തിയാലുടന്‍ പത്രം വായന. കുട്ടികളുടെ പെര്‍ഫോമന്‍സ് അനാലിസീസ്. വേലക്കാരി ഇല്ലാത്ത ദിവസമാണെങ്കില്‍ വായനയും അനാലിസിസും രാത്രിയിലേക്ക് മാറ്റി വീട് വൃത്തയാക്കലും ആഹാരം പാകം ചെയ്യലും. പിന്നീടെല്ലാം സാധാരണ വീട്ടമ്മയെപ്പോലെ. സന്ധ്യക്ക് പ്രാര്‍ത്ഥന. രാത്രി ഭക്ഷണത്തിനുശേഷം കുട്ടികളുടെ പെര്‍ഫോമന്‍സ് വിലയിരുത്തി, പിറ്റേന്ന് ഓരോരുത്തരേയും കൊണ്ട് ചെയ്യിക്കേണ്ടത് എന്ത് എന്ന് തയ്യാറാക്കും. ഞായറാഴ്ച കുടുംബത്തിനായി മാത്രം. ഒഴിവാക്കാനാകാത്തതൊഴികെ ഒരു പരിപാടിയും അന്ന് ഏല്‍ക്കില്ല.
''വായന എന്നാല്‍ വലിയ കട്ടിയുള്ള പുസ്തകങ്ങള്‍  അല്ല. പ്രധാനമായും കായികമേഖലയുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍. ടിവിയില്‍ വാര്‍ത്തകളെല്ലാം കഴിവതും മുടങ്ങാതെ കാണാന്‍ ശ്രമിക്കും. സിനിമയും പാട്ടുമാണ് പിന്നെ ഇഷ്ടം. എനിക്ക് മലയാളം സിനിമയാണ് ഇഷ്ടം. ശ്രീനിയേട്ടന് തമിഴിനോടാണ് പ്രിയം. മോന് ഹിന്ദിയോ ഇംഗ്ലീഷോ. അതൊരു പ്രശ്‌നമാണ്. ഗാനങ്ങളുടെ വലിയൊരു ശേഖരം തന്നെയുണ്ട്''.

ദല്‍ഹി നെഹ്‌റു സ്റ്റേഡിയം
മൂന്നര പതിറ്റാണ്ടത്തെ ഓട്ടത്തിനിടയില്‍ ഉഷയുടെ പാദസ്പര്‍ശം ഏറ്റ സ്റ്റേഡിയങ്ങള്‍ രാജ്യത്തിനകത്തും പുറത്തും നിരവധിയാണ്. ഇതിലേതാണ് ഏറ്റവും ഇഷ്ടപ്പെട്ടത് എന്ന ചോദ്യത്തിന് മറുപടി പെട്ടെന്നായിരുന്നു. ''ദല്‍ഹി നെഹ്‌റു സ്‌റ്റേഡിയം തന്നെ. എന്തൊക്കെയോ പ്രതേ്യകത അനുഭവമാകുന്ന സ്റ്റേഡിയം. ഓടാനിറങ്ങുമ്പോള്‍ പോസിറ്റീവ് എനര്‍ജി കിട്ടുന്ന അന്തരീക്ഷമാണവിടെ. കേരളത്തിലാണെങ്കില്‍ കണ്ണൂര്‍ പോലീസ് മൈതാനം ഇഷ്ടമാണ്. പയ്യൊളി ഹൈസ്‌ക്കൂള്‍ ഗ്രൗണ്ടില്‍ ഒന്ന് ഓടിയിട്ടേ ഏത് മീറ്റിനും ഓടാന്‍ പോകുമായിരുന്നുള്ളൂ. അതൊരു വിശ്വാസം. മംഗലാപുരത്തെ മംഗള സ്റ്റേഡിയത്തില്‍ നിന്നുപോയാല്‍ മികവ് പുലര്‍ത്താന്‍ കഴിയുമെന്ന വിശ്വാസം കുട്ടികള്‍ക്കുണ്ട്''.
വിശ്വാസവും വിവേകാനന്ദനും
''തികഞ്ഞ ഈശ്വര വിശ്വാസിയാണ്. തൃക്കോട്ടൂര്‍ മഹാഗണപതിക്ഷേത്രത്തിലെത്തി വഴിപാട് നടത്താതെ ഒരു മത്സരത്തിന് പോയിട്ടില്ല. ഓട്ടം കഴിഞ്ഞ് തിരികെ എത്തുമ്പോഴും ക്ഷേത്രത്തിലെത്തി തൊഴും. കുട്ടികളുടെ വിശ്വാസം എന്തായാലും അവരെയുംകൊണ്ട് മീറ്റിനു പോകുമ്പോള്‍ ഓരോരുത്തരുടെയും പേരില്‍ ഞാന്‍ അര്‍ച്ചന നടത്തും. പഴവങ്ങാടി ക്ഷേത്രത്തില്‍ തേങ്ങാ ഉടയ്ക്കുന്നത് വലിയ വിശ്വാസമാണ്. പ്രതിസന്ധി ഘട്ടത്തിലൊക്കെ നാളീകേരം ഉടയ്ക്കുന്നത് നേരും. തിരുവനന്തപുരത്ത് പോകുമ്പോള്‍ പഴവങ്ങാടിയിലെത്തി തേങ്ങാ ഉടയ്ക്കാതെ പോരാറില്ല. പിന്നെ ഇഷ്ടം ഗുരുവായൂരപ്പനോടാണ്. ഇടയ്ക്കിടെ പോകും'' അമ്മയില്‍നിന്നാണ് ഗണേഷ് ഭക്തി ഉഷയ്ക്ക് കിട്ടിയത്. മകന് വിഘ്‌നേഷ് എന്ന പേരിട്ടതും ഈ ഭക്തിയില്‍ നിന്നുതന്നെ. സ്വാമി വിവേകാനന്ദനാണ് ആദര്‍ശ പുരുഷന്‍. ഉഷയ്ക്ക് ലഭിച്ച നൂറുകണക്കിന് മെഡലുകള്‍ അടുക്കി വെച്ചിരിക്കുന്നതും വിവേകാനന്ദ ചിത്രത്തിനു മുന്നില്‍.. Get up, and set your shoulder to the wheel - How long is this life for? As you have come into this world, leave some mark behind. (ഏതു സാഹചര്യത്തേയും തന്റേടത്തോടെ നേരിടൂ. ജീവിതം എത്ര നാളത്തേക്ക്?  നിങ്ങള്‍ ഭൂമിയില്‍ വന്ന സ്ഥിതിക്ക് എന്തെങ്കിലും അടയാളം  ബാക്കിവെക്കൂ ) എന്ന വിവേകാനന്ദ സന്ദേശമാണ് ഉഷയ്ക്ക് വഴികാട്ടി

ലോസ് ആഞ്ചലസിലെ ജേഴ്‌സിയും
വിഘ്‌നേഷിന്റെ ആദ്യ കുപ്പായവും

ഉഷയുമായുള്ള അഭിമുഖത്തിനിടെ ഒരു സര്‍ക്കാര്‍ ഉദേ്യാഗസ്ഥന്‍ എത്തി. സ്‌കൂളിലെ ശുചിത്വ പരിശോധനയ്ക്ക് വന്നതാണ്. കുട്ടികളുടെ താമസസ്ഥലങ്ങളും അടുക്കളെയും കുളിമുറിയും ശൗചാലയവും എല്ലാം പരിശോധനക്കുശേഷം മടങ്ങിയെത്തി ഉഷയോട് പറഞ്ഞു . 'വളരെ വൃത്തിയായിരിക്കുന്നു മാഡം. ഞാന്‍ പരിശോധിച്ചതില്‍ ഏറ്റവും ശുചിത്വമുള്ള സ്ഥാപനം'. വാക്കാല്‍ സര്‍ട്ടിഫിക്കറ്റും നല്‍കിയാണ് മടങ്ങിയത്. വൃത്തിയുടെ കാര്യത്തില്‍ ഉഷയ്ക്ക് യാതൊരു ഒത്തുതീര്‍പ്പുമില്ല. അത് വീട്ടിലാണെങ്കിലും സ്‌കൂളിലാണെങ്കിലും എല്ലാത്തിനും ഒരു അടുക്കും ചിട്ടയും നിര്‍ബന്ധമാണ്. അതേപോലെ ഇഷ്ടമാണ് ഇഷ്ടമുള്ള സാധനങ്ങള്‍ ശേഖരിക്കുകയും സൂക്ഷിച്ചുവയ്ക്കുകയും. നാണയങ്ങളുടെയും സ്റ്റാമ്പുകളുടെയും വലിയ ശേഖരം ഉണ്ടായിരുന്നു. നാണയങ്ങള്‍ മകന്‍ വിഘ്‌നേഷും സ്റ്റാമ്പുകള്‍ ശിഷ്യ ടിന്റു ലൂക്കോയും എടുത്തു.  പേപ്പര്‍ കട്ടിംഗ് സൂക്ഷിക്കലും ഹോബിയാണ്. എന്നെകുറിച്ച് പത്രങ്ങളില്‍ വന്ന വാര്‍ത്തകളെല്ലാംതന്നെ വെട്ടിയെടുത്തത് ഇപ്പോഴുമുണ്ട് കയ്യില്‍. ഓടുമ്പോള്‍ ബനിയനില്‍ ധരിക്കുന്ന ചെസ് നമ്പരുകള്‍ ഭദ്രമായി സൂക്ഷിക്കുകയുമായിരുന്നു. ലോസ് ആഞ്ചലസില്‍ ഓടിയപ്പോള്‍ ഇട്ട ബനിയന്‍, മകന്‍ വിഘ്‌നേഷ് അദ്യമിട്ട കുഞ്ഞുടുപ്പ് തുടങ്ങിയവയൊക്കെ ഉഷയ്ക്ക് ലഭിച്ച ആയിരക്കണക്കിന് മെഡലുകള്‍ക്കൊപ്പം 'ഉഷസി'ല്‍ ഭദ്രമാണിന്നും.

ജര്‍മ്മന്‍ ടീമിനെ ഫുട്‌ബോള്‍ പഠിപ്പിക്കുന്ന  മാധ്യമങ്ങള്‍

കായിക സംഘാടകരുടെയും സഹതാരങ്ങളുടെയും ഒഫീഷ്യലുകളുടെയും മാത്രമല്ല മാധ്യമങ്ങളുടേയും ക്രൂശിക്കലിന്  സ്ഥിരം വിധേയയാകുന്ന താരമാണ് ഉഷ. ''ഷൈനി കുതിക്കുന്നു; ഉഷ പിന്നില്‍' എന്ന രീതിയിലുള്ള തലകെട്ടുകള്‍ നല്‍കി പ്രധാന പത്രങ്ങള്‍ ഓടികൊണ്ടിരുന്ന കാലത്ത് ഉഷയെ ഇടിച്ചിരുത്താന്‍ ശ്രമിച്ചു. '' ഉഷയുടെ കുട്ടികള്‍ തോറ്റു'' എന്ന ബ്രേക്കിംഗ് ന്യൂസിനോടാണ് ചാനലുകള്‍ക്ക് താല്‍പര്യം. ഉഷ എന്തോ അപരാധം ചെയ്യുന്നു എന്ന രീതിയിലുള്ള വാര്‍ത്ത അവ തരുന്നു.
'ഞാന്‍ മാധ്യമങ്ങളെ കുറ്റം പറയുന്നില്ല. ജനങ്ങള്‍ക്ക് സെന്‍സേഷണല്‍ വാര്‍ത്തകളാണിഷ്ടം. അതിനാല്‍ മാധ്യമങ്ങള്‍ അത് നല്‍കും. ലോകകപ്പ് ഫുട്‌ബോളിനിടെ ഒരു മലയാള ചാലനല്‍ ഓണ്‍ ചെയ്തപ്പോള്‍ ജര്‍മ്മന്‍ ടീമിനെ കളി പഠിപ്പിക്കുന്ന ചര്‍ച്ചയാണ് അതില്‍. ടീം മൊത്തത്തില്‍ എങ്ങനെ കളിക്കണം. ഓരോ കളിക്കാരും എങ്ങനെ കളിക്കണം എന്നൊക്കെ അവതാരകനും ചര്‍ച്ചക്കെത്തിയ ഫുട്‌ബോള്‍ പണ്ഡിതരും വിളമ്പുന്നു. ഇവര്‍ക്കെങ്കില്‍ ഈ ഉപദേശങ്ങള്‍ നല്‍കി ഇന്ത്യയില്‍ നിന്നൊരു ഫുട്‌ബോള്‍ ടീമിനെ ലോകകപ്പിന് ക്വാളിഫൈ ചെയ്യിച്ചുകൂടേ. ലോകകപ്പ് നേടിയ ജര്‍മ്മനിയെ ഫുട്‌ബോളും ഹുസൈന്‍ ബോള്‍ട്ടിനെ ഓട്ടവും പഠിപ്പിക്കുന്ന നമ്മുടെ മാധ്യമങ്ങളെക്കുറിച്ച് ദുഃഖമാണ് തോന്നുന്നത്'' ഉഷ പറഞ്ഞു.


മടുത്തു; എങ്കിലും പിന്നോട്ടില്ല

'' അടുത്തിയിടെ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ടിന്റു ലൂക്കോയ്ക്ക് മെഡല്‍ നേടാനാകാത്തതിന്റെ കാര്യം പരിശീലകയായ എനിക്കും ഓട്ടത്തെ വീക്ഷിച്ച വിവരമുള്ളവര്‍ക്കും അറിയാം. ഒപ്പം ഓടുന്നവരെ വിലയിരുത്തണമെങ്കില്‍ ടിന്റുവിന് ഉണ്ടായ പിഴവ് എന്നുവേണമെങ്കില്‍ പറയാം. നമ്മള്‍ വെറുതെ ഓടിയതുകൊണ്ടുമാത്രമായില്ല. ഓരോ ഓട്ടത്തിനിടയിലും സ്പ്വീഡ് കൂട്ടിയും കുറച്ചും ഓടേണ്ടിവരും. ഇത് സാഹചര്യം അനുവദിച്ച് ബുദ്ധിപൂര്‍വ്വം ചെയ്യേണ്ടകാര്യമാണ്. ടാലന്റും കഠിനാധ്വാനവുമുള്ള ഒരു അത്‌ലറ്റിന് കൂടുതല്‍ മത്സരാവസരങ്ങള്‍ ഉണ്ടായാലേ ഇതിനു കഴിയൂ. മത്സരങ്ങള്‍ ഒരുക്കികൊടുക്കാന്‍ നമ്മുടെ കായിക സംഘടനകള്‍ക്ക് താല്പര്യമില്ല. സ്വന്തം നിലയില്‍ എവിടെ എങ്കിലും ഓടിപ്പിടിക്കാമെന്നുവെച്ചാല്‍ പലപല തടസ്സങ്ങള്‍ നിരത്തി നിരുത്സാഹപ്പെടുത്തും. ഓട്ടത്തില്‍ മെഡല്‍ കിട്ടിയില്ലെങ്കില്‍ പഴിമുഴുവന്‍ ഉഷയുടെ തലയില്‍. ഉഷ രാജ്യത്തെ വഞ്ചിച്ചു എന്നു പോലും അച്ചുനിരത്തിയവരുണ്ട്. ആരുടെ ഭാഗത്തുനിന്നും പോസിറ്റീവായ പിന്തുണ ലഭിക്കുന്നില്ല. നെഗറ്റീവാണ് കൂടുതല്‍. കുറ്റംപ്പെടുത്തലുകള്‍ കേട്ട് മടുത്തു. ഒരാളെ അന്താരാഷ്ട്ര മത്സരവേദിയില്‍ എത്തിക്കുന്നതിനായി ചെലവിടുന്ന സമയം, എടുത്ത ത്യാഗം ഇതൊന്നും ആരും ഗൗനിക്കുന്നതേയില്ല. സംസ്ഥാന സ്‌കൂള്‍ മേളകളില്‍ മെഡല്‍ വാരിക്കുട്ടുന്ന സ്‌കൂളുകളും കുട്ടികളുമുണ്ട്. അവരെയൊന്നും പിന്നീട് കായികരംഗത്തുതന്നെ കാണാറില്ലെന്നതാണ് സത്യം. ആ സാഹചര്യത്തില്‍ ടിന്റു ലൂക്കോയേയും ജസി ജോസഫിനേയും പോലുള്ള താരങ്ങളെ വാര്‍ത്തെടുത്തതില്‍ അനുമോദിച്ചില്ലെങ്കിലും ആക്ഷേപിക്കാതെയെങ്കിലും ഇരുന്നുകൂടെ.' അതു രോഷവും സങ്കടവുമെല്ലാം അണപൊട്ടികൊണ്ട് ഇതു പറയുമ്പോള്‍ ഉഷയുടെ കണ്ണുകള്‍ ഈറനണിഞ്ഞു. കണ്ഠങ്ങള്‍ ഇടറി. തന്നെ ദ്രോഹിക്കുന്നവരെ ഈശ്വരന്‍ വെറുതെ വിടില്ല എന്ന ആശ്വാസവും കണ്ടെത്തി. എങ്കിലും തനിക്ക് കൈവിട്ട ഒളിമ്പിക്‌സ് മെഡല്‍ രാജ്യത്തിനായി നേടാന്‍ കഴിയുന്ന ആളെ കണ്ടെത്താതെ പിന്നോട്ടില്ലന്ന ദൃഢനിശ്ചയത്തിലാണ് ഉഷ.
''ടിന്റുവിന്റെ പ്രകടനങ്ങള്‍ എനിക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത് കായികതാരത്തിനുവേണ്ടി അടിസ്ഥാന ശാരീരിക മികവുകള്‍ ഉള്ളവളല്ല ടിന്റു. ടാലന്റും കുറവ്. ഈ കുട്ടിയെ എങ്ങനെ താരമാക്കും എന്ന് എന്നോട് പലരും ചോദിച്ചു. ടിന്റുവിന്റെ കഠിനാധ്വാനത്തില്‍ എനിക്ക് വിശ്വാസമുണ്ടായി. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇന്ന് രാജ്യം പ്രതീക്ഷ അര്‍പ്പിക്കുന്ന അത്‌ലറ്റാണ് ടിന്റു. ടിന്റുവിനെപോലൊരു കുട്ടിയെ ഈ നിലയിലേക്ക് കൊണ്ടുവരാമെങ്കില്‍ ശാരീരികക്ഷമതയും നൈസര്‍ഗിക പ്രതിഭാശേഷിയും കഠിനാധ്വാനം ചെയ്യാന്‍ മടിയുമില്ലാത്ത ഒരു കുട്ടിയെ കിട്ടിയാല്‍ ഒളിമ്പിക്‌സ് മെഡല്‍ എന്ന എന്റെ കാത്തിരിപ്പിന് അധികനാള്‍ ആയുസ്സുണ്ടാകില്ല. അത്തരമൊരാളെ കിട്ടുമെന്നതില്‍ സംശയവുമില്ല''
കേന്ദ്രമന്ത്രി പദവിയും മോദിയുടെ ക്ഷണവും
ഉഷയെ തങ്ങളോടൊപ്പം നിര്‍ത്താന്‍ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ആഗ്രഹിച്ചതില്‍ തെറ്റൊന്നുമില്ല. ഉഷയേപ്പോലൊരു പ്രതിഭ തങ്ങള്‍ക്ക് മുതല്‍കൂട്ടായും എന്ന ഉത്തമ വിശ്വാസത്തില്‍ തന്നെയാണത്. തന്റെ മുന്നില്‍ വലിയൊരു ലക്ഷ്യമുള്ളതിനാല്‍ തല്‍ക്കാലം രാഷ്ട്രീയത്തിലേയ്ക്കില്ലന്ന് പറഞ്ഞ് ഒഴിഞ്ഞുനില്‍ക്കുകയായിരുന്നു ഉഷ. വാജ്‌പേയി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ സുഷമ സ്വരാജ് നേരിട്ട് വിളിച്ച് കായിക മന്ത്രി പദവി ഏറ്റെടുക്കാമോ എന്ന് ചോദിച്ചു. പിന്നീട് കായിക മന്ത്രിയായ ഉമാ ഭാരതിയും പ്രധാന ഒരു ചുമതല ഏല്‍ക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. മന്ത്രിയാകുന്നതിനേക്കാള്‍ വലുത് രാജ്യത്തിനായി ഒരു ഒളിമ്പിക്‌സ് മെഡല്‍ സമ്മാനിക്കുകയാണ് ലക്ഷ്യമെന്ന് അവരെ ബോധ്യപ്പെടുത്തി.
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നരേന്ദ്രമോദി അവിടേയ്ക്ക് ക്ഷണിച്ചു. ഉഷാ സ്‌കൂളിന്റെ മാതൃകയില്‍ ഗുജറാത്തില്‍ അവിടെ പരിശീലന സ്ഥാപനം നടത്താനാണ്.  സൗകര്യങ്ങള്‍ എല്ലാം സര്‍ക്കാര്‍ ഒരുക്കും. കായികതാരങ്ങളെ കണ്ടെത്തി പരിശീലിപ്പിച്ചാല്‍ മാത്രം മതി. എല്ലാരംഗത്തും ഗുജറാത്തികള്‍ മുന്നിലെത്തിയിട്ടും ഒരു അന്താരാഷ്ട്ര അത്‌ലറ്റ് അവിടെനിന്ന് ഉണ്ടായിട്ടില്ല. ഇതു പരിഹരിക്കുകയായിരുന്നു മോദിയുടെ ലക്ഷ്യം. എന്തൊക്കെ ചെയ്യണമെന്ന് കാട്ടി ഉഷ നല്‍കിയ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് ഗുജറാത്ത് സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തു. 'കേരളത്തില്‍നിന്ന് മാറിനില്‍ക്കാന്‍ കഴിയാത്തതിനാല്‍ ഗുജറാത്തില്‍ പോകുന്നതിന് ബുദ്ധിമുട്ടുണ്ടായി. ആത്മാര്‍ത്ഥമായ ആഗ്രഹവും മടിയില്ലാത്ത പിന്തുണയും ഗുജറാത്ത് ആവര്‍ത്തിക്കുന്നതിനാല്‍ അവിടേയ്ക്ക് പോകും. പരിശീലനത്തിനുള്ള കുട്ടികളെ തെരഞ്ഞെടുത്ത് പ്രാഥമിക പരിശീലനം നല്‍കുക. പിന്നീട് മാസത്തില്‍ ഏതാനും ദിവസം നേരിട്ടെത്തി പരിശീലിപ്പിക്കുക. ബാക്കിയുള്ള ദിവസങ്ങളില്‍ പരിശീലിപ്പിക്കാന്‍ മികവുള്ളവരെ ചുമതലപ്പെടുത്തുക. ഇതാണ് ഉദ്ദേശിക്കുന്നത്. കേരളത്തിലെ ഉഷാ സ്‌കൂള്‍ തന്നെയാണ് പ്രധാനം. അതിനാല്‍ ഗുജറാത്തിലേക്ക് പറിച്ചു നടല്‍ സാധ്യമേയല്ല.'  ഉഷ പറഞ്ഞു. ഒക്‌ടോബറില്‍ അഹമ്മദാബാദില്‍ നടക്കുന്ന ഗുജറാത്ത സംസ്ഥാന കായിക മേളയില്‍ പി.ടി. ഉഷയെ സംസ്ഥാനത്തെ കായിക പരിശീലനത്തിന്റെ ചുമതല നല്‍കികൊണ്ടുള്ള ഔദേ്യാഗിക പ്രഖ്യാപനം ഉണ്ടാകും.

ഭര്‍ത്താവിന് ജ്വലിക്കുന്ന അഹ്നി; മകന് തല്ലാത്ത അമ്മ

ഭര്‍ത്താവ് വി. ശ്രീനിവാസിന് ജ്വലിക്കുന്ന അഹ്നിയാണ് ഉഷ. ' അത്തരമൊരു അഹ്നിയെ ഉള്‍ക്കൊള്ളാനുള്ള സമൂഹമല്ല ഇന്ന്. ഒരു സ്ത്രീയാണ് ജ്വലിക്കാത്തതെങ്കില്‍ പ്രതേ്യകിച്ചും അത്തരമൊരു അഹ്നി ഉള്ളിലുള്ളതിനാല്‍ ഒരു പ്രശ്‌നമുണ്ടായാല്‍ ഏതു വാതിലില്‍പോയി മുട്ടാനുമുള്ള ആര്‍ജ്ജവം കാട്ടും. ആ അഹ്നിയെ ഊതികെടുത്താന്‍ ശ്രമിച്ചിട്ടില്ല. ലോകം മുഴുവന്‍ അറിയുന്ന സ്ത്രീയാണ് ഉഷ. അവര്‍ക്ക് അവരുടേതായി ചിന്താധാരയുണ്ട്. ചെയ്തുതീര്‍ക്കേണ്ട കടമയും ഉത്തരവാദിത്വമുണ്ട്. ഗ്രൗണ്ടിലായാലും വീട്ടിലായാലും ഓഫീസിലായാലും ചെയ്യുന്ന കാര്യങ്ങളില്‍ 100 ശതമാനം ഉത്തരവാദിത്വം പുലര്‍ത്താന്‍ ഉഷയ്ക്ക് കഴിയുന്നു. പ്രശ്‌നങ്ങളെ വേണ്ട രീതിയില്‍ അഭിമുഖീകരിക്കാനും കാര്യങ്ങള്‍ ആരുടെ മുഖത്തുനോക്കി പറയാനുമുള്ള ആര്‍ജ്ജവം ഉഷയ്ക്കുണ്ട്. സ്‌കൂളിന്റെ പ്രവര്‍ത്തനം, കുടുംബകാര്യങ്ങള്‍, ബന്ധുക്കളുടെ കാര്യങ്ങള്‍ എന്നിവയിലൊക്കെ ഉത്തരവാദിത്വമുണ്ട്. ഇതൊക്കെ ഭംഗിയായി നിറവേറ്റാന്‍ ഉഷയ്ക്കും കഴിയുന്നുണ്ട്'.
ഭര്‍ത്താവിന്റെ അവകാശങ്ങള്‍ ചോദിച്ചു വാങ്ങേണ്ടതല്ലാന്നു വിശ്വസിക്കുന്ന ശ്രീനിവാസന്‍ തമ്പിക്കതൊരിക്കലും കിട്ടാതിരുന്നിട്ടില്ലെന്നും വ്യക്തമായിരുന്നു. കേരളത്തില്‍നിന്നുള്ള ആദ്യത്തെ അന്താരാഷ്ട്ര കബഡിതാരമായതിനാല്‍ ശ്രീനിവാസന് ഉഷയെപ്പോലൊരു സെലബ്രറ്റിയെ വിവാഹം കഴിച്ചതിന്റെപേരില്‍ കോപ്ലക്‌സും ഉണ്ടായിട്ടില്ല. കുറ്റപ്പെടുത്തലുകളും ഒറ്റപ്പെടുത്തലും കൊണ്ട് തളരുന്ന ഉഷയ്ക്ക് താങ്ങും തണലുമായി ഒപ്പുണ്ടുതാനും.
ഭര്‍ത്താവിന് ജ്വലിക്കുന്ന അഹ്നിയാണെങ്കില്‍ മകന്‍ വിഘ്‌നേഷിന് അടിയ്ക്കാത്ത അമ്മയാണ് ഉഷ.
'' അമ്മ എല്ലാ കാര്യങ്ങളും ശ്രദ്ധിച്ചിരുന്നു. വഴക്കുപറയുമെങ്കിലും അടിക്കില്ല. അടിയെല്ലാം അച്ഛന്റെ വക. എത്ര തിരക്കാണെങ്കിലും സ്‌കൂളിലും കോളജിലുമൊക്കെ അമ്മയെത്തും. ഉഷയുടെ മകന്‍ എന്ന നിലയില്‍ ആദ്യമൊക്കെ കുട്ടികള്‍ക്ക് ഇഷ്ടം പ്രകടിപ്പിക്കും. പിന്നീട് അവര്‍ ഒരകല്‍ച്ച കാട്ടും.' മംഗലാപുരത്ത് എംബിബിഎസ് അവസാന വര്‍ഷം പഠിക്കുന്ന വിഘ്‌നേഷിനും അമ്മ അഭിമാനം മാത്രം.
‘'ശ്രീനിയേട്ടന്റെ പിന്തുണ ഇല്ലായിരുന്നെങ്കില്‍ വിവാഹശേഷം എനിക്കു സ്‌പോര്‍ട്‌സില്‍ തിരിച്ചുവരാന്‍ കഴിയില്ലായിരുന്നു. എന്നെ പൂര്‍ണമായും മനസ്സിലാക്കുകയും എന്റെ സ്വപ്നങ്ങള്‍ക്കൊപ്പം നില്‍ക്കുകയും ചെയ്യുന്നയാളാണു ശ്രീനിയേട്ടന്‍. മകന്‍ വിഘ്‌നേഷ് സ്‌പോര്‍ട്‌സ് താരമാകണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. ട്രാക്കിലിറങ്ങി ഓടണമെങ്കില്‍ കുറച്ച് കഷ്ടപ്പെടാനും മേലുവേദനിക്കും വരെ പരിശീലനം നടത്താനുമുള്ള മനസ്സ് വേണം. അവനു ഞാന്‍ ട്രയല്‍സ് ചെയ്യിച്ചു നോക്കിയതാണ് . ടാലന്റുണ്ട്. പക്ഷേ എന്തുചെയ്യാം. താല്‍പര്യമില്ല.  സ്‌പോര്‍ട്‌സ് ചെയ്യണമെങ്കില്‍ ടാലന്റ് മാത്രം പോരാ. അതിനോടു ഭ്രാന്തമായ ഒരു സ്‌നേഹം വേണം. കഠിനാധ്വാനം ചെയ്യാനുള്ള മനസും വേണം. അല്ലാതെ കാര്യമില്ല.'.

ആത്മകഥ

അരനൂറ്റാണ്ട് പിന്നിട്ട തന്റെ ചരിത്രം ലോകത്തോട് പറയാന്‍ തയ്യാറെടുക്കുകയാണ് ഉഷ. 'സമഗ്രവും സത്യസന്ധവുമായ ആത്മകഥ എഴുതികൊണ്ട് ആവശ്യമായ വിവരങ്ങളൊക്കെ ശേഖരിച്ചുകഴിഞ്ഞു. കാര്യങ്ങള്‍ എല്ലാം മനസ്സിലുണ്ടുതാനും.  താന്‍ പിന്നിട്ട വഴികളെക്കുറിച്ചുള്ള സത്യസന്ധമായ അവസരങ്ങളായിരിക്കും അത്.  എന്നെ വേദനിപ്പിച്ചവരേയും ദുഃഖിപ്പിച്ചവരെയും ഒക്കെ തുറന്നു കിട്ടും. ഇന്ന് മാന്യതയില്‍ നടക്കുന്ന പലരുടേയും മുഖംമൂടി അഴിഞ്ഞു വീണേക്കാം'. എതിര്‍പ്പുകളുടെ മറ്റൊരു കുന്തമുന ഏല്‍ക്കാന്‍ തയ്യാറെടുക്കുകയാണ് പുസ്തക രചനയിലുടെ ഉഷ

P T USHA













പാര്‍ത്ഥസാരഥി അമേരിക്കയില്‍ ഗുരുസ്വാമി

പാര്‍ത്ഥസാരഥി
അമേരിക്കയില്‍ ഗുരുസ്വാമി

പമ്പാനദിയില്‍ കുളിക്കാനിറങ്ങിയ 12 വയസ്സുകാരനായ പാര്‍ത്ഥന്‍ കാല്‍വഴുതി കയത്തിലേക്ക് പതിച്ചു. മുങ്ങിത്താഴുമ്പോള്‍ ഉറക്കെ വിളിച്ചു അയ്യപ്പാ.... അയ്യപ്പാ ...... മണ്ഡലവ്രതകാലമായതിനാല്‍  റാന്നിക്കാരന്‍ പയ്യന്റെ മനസ്സില്‍ എപ്പോഴും മുഴങ്ങിയിരുന്ന ഈശ്വരനാമം. നദിയില്‍നിന്ന് ശരണംവിളി ഉയരുന്നതുകേട്ട് ഓടിയെത്തിയ കുഞ്ഞപ്പന്‍ മാപ്പിള കണ്ടത് മുങ്ങിത്താഴുന്ന ബാലനെ. തന്നെ രക്ഷിക്കാന്‍ കുഞ്ഞപ്പന്‍ മാപ്പിളയുടെ രൂപത്തില്‍ അയ്യപ്പന്‍ എത്തിയതാണെന്ന വിശ്വാസമായി പാര്‍ത്ഥനില്‍. പിന്നീട് അയ്യപ്പനാണ് എല്ലാമെന്ന് കരുതി ജീവിതം. പാര്‍ത്ഥന്‍ വളര്‍ന്നപ്പോള്‍ പാര്‍ത്ഥസാരഥി പിള്ളയായി. 28-ാം വയസ്സില്‍ അമേരിക്കയിലേക്ക്. 35 വര്‍ഷത്തെ പ്രാവാസിജീവിതത്തിലും അയ്യപ്പനും ശരണം വിളികളും മുറുകെ പിടിച്ച ജീവിതം. അമേരിക്കയില്‍ അയപ്പ സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ സാരഥിയായി മാറി. ഇപ്പോള്‍ അമേരിക്കന്‍ ഹിന്ദുസമൂഹത്തിന്റെ ഗുരുസ്വാമിയാണ് പാര്‍ത്ഥസാരഥി. വേള്‍ഡ് അയ്യപ്പാസേവാ ട്രസ്റ്റ് എന്ന ആഗോള സംഘടനയ്ക്ക് രൂപം നല്‍കി അതിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുകയാണ്. ട്രസ്റ്റിന്റെ കേന്ദ്രത്തിലെ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തും തുടക്കം കുറിച്ചു.
റാന്നി പുല്ലപ്രം വലിയ കോയിപ്പള്ളി നാരായണന്‍ നായരുടേയും ചെല്ലമ്മ നായരുടെയും മകനായ പാര്‍ത്ഥന് ഭക്തിയും സംഗീതവും ജന്മനാ ലഭിച്ചതാണെന്നു പറയാം. റാന്നി ഹൈന്ദവ സേവാസമിതി അയ്യപ്പസേവാ സംഘത്തിന്റെ സ്ഥാപക നേതാവായിരുന്നു അച്ഛന്‍. കര്‍ണാടക സംഗീതത്തില്‍ അവഗാഹമുണ്ടായിരുന്നു അമ്മയ്ക്ക്. പാരമ്പര്യത്തിനൊപ്പം പുല്ലപ്രം ശ്രീരാമകൃഷ്ണസ്വാമി ക്ഷേത്രത്തിലെ രവിപാഠശാലയില്‍നിന്ന് സമാര്‍ജ്ജിച്ച ആദ്ധ്യാത്മിക അടിത്തറയും തുണയായി. ആഞ്ഞിലിക്കാട് ശിവരാമന്‍നായരായിരുന്നു രവിപാഠശാലയിലെ ഗുരു.
റാന്നി ഹിന്ദുമത കണ്‍വന്‍ഷനില്‍ ചെറുപ്പം മുതലേ ഗീതാപാരായണം, ഭക്തിഗാനമത്സരം എന്നിവയില്‍ പങ്കെടുക്കുകയും സമ്മാനങ്ങള്‍ വാരികൂട്ടുകയും ചെയ്തു. സ്വാമി മംഗളാനന്ദന്‍, സ്വാമി ആതുരദാസ്, ബോധാനന്ദ സരസ്വതി, എം.പി. മന്മദന്‍ എന്നിവരുടെയൊക്കെ അനുഗ്രഹവും പിന്തുണയും ചെറുപ്രായത്തിലെ നേടാനായി. മന്നത്തുപത്മനാഭനില്‍നിന്ന് ഗീതാപാരായണത്തിനുള്ള സമ്മാനം നേടാനായത് അഭിമാനത്തോടെയാണ് പാര്‍ത്ഥസാരഥിപിള്ള ഇപ്പോഴും പറയുന്നത്.
റാന്നി ശൈലേശ്വരം ക്ഷേത്രപുനരുദ്ധാരണ സമിതി കണ്‍വീനരായിരിക്കുകയാണ് തങ്കമണിയുമായുള്ള വിവാഹം. തുടര്‍ന്ന് അമേരിക്കയിലേക്ക്. അമേരിക്കയിലെത്തിയിട്ടും ഭക്തിയും ഭജനയുമൊക്കെയായിരുന്നു പാര്‍ത്ഥന്റെ മനം നിറയെ. ന്യൂയോര്‍ക്ക് കേന്ദ്രമായി നായര്‍ ബനവെലന്റ് അസോസിയേഷന്‍ രൂപീകരിച്ചപ്പോള്‍ പ്രാര്‍ത്ഥനാ ഗീതം പാടികൊണ്ടായിരുന്നു അവിടെ പൊതുരംഗത്തേയ്ക്കുള്ള പ്രവേശനം പിന്നീട് ഹൈന്ദവസംഘടനകള്‍ക്കും സമ്മേളനങ്ങള്‍ക്കും അവിഭാജ്യഘടകമായി പാര്‍ത്ഥസാരഥി മാറി. ന്യൂയോര്‍ക്ക് വൈറ്റ് പഌയിന്‍സില്‍ സന്നിധാനം എന്ന് പേരിട്ടിരിക്കുന്ന പാര്‍ത്ഥസാരഥിയുടെ വീട്  പൂജകളും ഹോമങ്ങളും സത്സംഗങ്ങളും നടക്കുന്ന കേന്ദ്രമായിമാറി.
സ്വാമി സത്യാനന്ദസരസ്വതി, സ്വാമി സച്ചിദാനന്ദ, സ്വാമി ബോധിതീര്‍ത്ഥ, ശബരിമല തന്ത്രി രാജീവ് കണ്ഠരര് എന്നിവരൊക്കെ ഇവിടെയെത്തി ഗണപതിഹോമം കഴിച്ചിട്ടുണ്ടെന്നു പറയുമ്പോള്‍ പാര്‍ത്ഥസാരഥിയുടെ കണ്ണില്‍ ഭക്തിയുടെ നിഴലാട്ടം കാണാം. ആത്മീയ ആചാര്യന്മാര്‍ക്ക് മാത്രമല്ല  അമേരിക്കയിലെത്തിയിരുന്ന തകഴി, പ്രേംനസീര്‍, മധു, ഭരത്‌ഗോപി, മുരളി തുടങ്ങിയവര്‍ക്കൊക്കെ വാസസ്ഥാനം കൂടിയായിരുന്നു സന്നിധാനം.
തിരുവിതാംകൂര്‍ സഹോദരിമാര്‍ എന്നപേരില്‍ പ്രശസ്തരായിരുന്ന ലളിത, പത്മിനി, രാഗിണിമാരില്‍ പത്മിനിയുടെ ഭര്‍ത്താവ് രാമചന്ദ്രന്‍ മരിച്ചത് അമേരിക്കയില്‍വച്ചായിരുന്നു. മരിച്ചാല്‍ ചെയ്യേണ്ട കര്‍മ്മങ്ങളെക്കുറിച്ച് ആര്‍ക്കും ഒന്നും അറിയാന്‍ കഴിയാതിരുന്നത് എല്ലാവരിലും വലിയ വിഷമം സൃഷ്ടിച്ചു. പാര്‍ത്ഥസാരഥി ഇതിന് പരിഹാരം കണ്ടത് ആചാരാനുഷ്ഠാനങ്ങള്‍ സ്വയം ഹൃദിസ്തമാക്കികൊണ്ടാണ്. ഇന്ന് അമേരിക്കയില്‍ എവിടെ ഒരു മലയാളി ഹിന്ദു മരിച്ചാലും ആദ്യം വിളിക്കുപ പാര്‍ത്ഥസാരഥിയെയാണ്. വിവാഹം നിശ്ചയിക്കുമ്പോഴും കര്‍മ്മിയായി പാര്‍ത്ഥനെതന്നെ ലഭിക്കുമോ എന്നാവും ചിന്തിക്കുന്നത്.
ഹഡ്‌സണ്‍ നദിക്കരയില്‍ ഹൈന്ദവ ആചാരപ്രകാരം പാര്‍ത്ഥസാരഥിയുടെ നേതൃത്വത്തില്‍ ബലികര്‍മ്മങ്ങള്‍ നടന്നപ്പോള്‍ അത് അമേരിക്കയില്‍ നടക്കുന്ന ആദ്യ വാവുബലിയായി. കേരളത്തില്‍ രാമായണമാസാരണത്തിന് ആഹ്വാനമുണ്ടായപ്പോള്‍ അമേരിക്കയില്‍ അത് നടപ്പാക്കാന്‍ മുന്നിട്ടിറങ്ങി. ഇന്ന് അവിടെയുള്ള മലയാളി ഹിന്ദു സ്ത്രീകളില്‍ 90 ശതമാനവും നല്ലരീതിയില്‍ രാമായണം വായിക്കുന്നവരാണെന്ന് അഭിമാനത്തോടെ പറയാന്‍ പാര്‍ത്ഥനു കഴിഞ്ഞു.  ന്യൂയോര്‍ക്കിലെ പാര്‍ത്ഥസാരഥിയുടെ വീട്ടില്‍ മണ്ഡവ്രതകാലത്ത് നടക്കുന്ന അയ്യപ്പഭജന മലയാളികളുടെ ആത്മാത്മിക കൂട്ടായ്മയായി മാറി. മാല ധരിച്ച് വ്രതമെടുത്ത് ഇരുമുടിക്കെട്ടുമായി അമേരിക്കയില്‍ നിന്ന് സംഘത്തെ നയിച്ച് എല്ലാവര്‍ഷവും ശബരിമലയിലേക്ക് പോകുന്നതിനും തുടക്കമായി. കാല്‍ നൂറ്റാണ്ടിലേറെയായി അത് തുടരുന്നു.
അയ്യപ്പ ധര്‍മ്മവും സംസ്‌കാരവും ലോകമെങ്ങും പ്രചരിപ്പിക്കുന്ന എന്ന ലക്ഷ്യത്തോടെ ആരംഭിച്ച വേള്‍ഡ് അയ്യപ്പാ ട്രസ്റ്റ് ഇന്ന് അറിയപ്പെടുന്ന സംഘടനയാണ്. ഹൈന്ദവ ആചാരാനുഷ്ഠാനങ്ങള്‍ പിതൃതലമുറയിലേക്ക് പകര്‍ന്നുകൊടുക്കുക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നിവയ്യക്ക് മുന്‍തൂക്കം നല്‍കി പ്രവര്‍ത്തിക്കുന്ന ട്രസ്റ്റിന്റെ പ്രവര്‍ത്തനം മാതൃകാ പരമാണ്.
മികച്ച ഗായകന്‍ കൂടിയായ പാര്‍ത്ഥസാരഥി അയ്യപ്പ ധര്‍മ്മ പ്രചരണത്തിനായി നിരവധി കാസറ്റുകളും ഇറക്കിയിട്ടുണ്ട്. അമേരിക്കയില്‍ ജീവിക്കുന്ന മലയാളി കുട്ടികള്‍ക്ക് പഠിക്കാനായി സന്ധ്യാനാമങ്ങള്‍ ഇംഗ്ലീഷിലേക്ക് ട്രാന്‍സ് സ്‌ക്രിപ്റ്റ് ചെയ്തിറക്കുകയും ചെയ്തു.
മലയാളികളില്‍ പലരും അമേരിക്കയില്‍ ചെന്നാല്‍ പേരില്‍ മാറ്റം വരുത്തുക പതിവാണ്. സായാപ്പിന് വഴങ്ങാത്ത പേരായതിനാലാണ്. പക്ഷേ പാര്‍ത്ഥസാരഥി ഏക മകന് ഇട്ടിരിക്കുന്ന പേര് സ്വാമി അയ്യപ്പന്‍ എന്നും. വെറും അയ്യപ്പനല്ല. സ്വാമി അയ്യപ്പന്‍ എന്നുതന്നെയാണ്. അമേരിക്കയില്‍ ജനി മകന്റെ ഔദേ്യാഗിക നാമം.
അയ്യപ്പ ഭക്തിയിലും വിശ്വാസത്തിലും ലയിച്ചു ജീവിക്കുന്ന പാര്‍ത്ഥസാരഥി അമേരിക്കന്‍ മലയാളികള്‍ക്ക് ഗുരുസ്വാമിയാണ്. പരസ്പരം പറയുന്നതും അഭിസംബോധനം ചെയ്യുന്നതുമെല്ലാം ഗുരുസ്വാമി എന്നുതന്നെ.

പി ശ്രീകുമാര്‍

ദല്‍ഹിയുടെ സ്വന്തം പണിക്കേഴ്‌സ്

ദല്‍ഹിയുടെ സ്വന്തം പണിക്കേഴ്‌സ് 


പി. ശ്രീകുമാര്‍



 വര്‍ഷത്തില്‍ എട്ടുപത്തു തവണ എങ്കിലും ശബരിമല കയറുന്ന ബാബു പണിക്കര്‍ 2013 മിഥുനം ഒന്നാംതീയതി അയ്യപ്പനെ കാണാന്‍ എത്തിയത് മനസ്സില്‍ ചില പ്രയാസങ്ങളുമായിട്ടാണ്. ബിസിനസ്സില്‍ എന്തൊക്കെയോ പ്രശ്‌നങ്ങള്‍. എന്തെന്ന് തിരിച്ചറിയാന്‍ കഴിയുന്നില്ല. എവിടെയും  തടസ്സങ്ങള്‍. സന്ദര്‍ശകരെയും കൊണ്ടുപോകുന്ന ബസ്സുകള്‍ കേടാകുന്നു. കാരണമൊന്നുമില്ലാതെ സന്ദര്‍ശകര്‍ ബുക്കിംഗ് കാന്‍സല്‍ ചെയ്യുന്നു. നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന തന്റെ ടൂറിസം ബിസിനസ്സ് തകരുമോ എന്ന പേടിപോലും ബാബുവിന്റെ മനസ്സില്‍ ഉണ്ടായി. മനസ്സിലെ വിഷമം മുഴുവന്‍ അയ്യപ്പനുമുന്നില്‍ തൊഴുതു പറഞ്ഞ് മലയിറങ്ങിയ ബാബു പമ്പയിലെത്തിയപ്പോള്‍ മൊബൈലില്‍ വിളി. ദല്‍ഹിയില്‍ നിന്ന് കേദാര്‍നാഥിലേയ്ക്ക് തീര്‍ത്ഥാടനത്തിനായി പോയ ബസ്സിലെ െ്രെഡവറാണ്. ജമ്മുവിലെ വൈഷ്ണവി ക്ഷേത്രം ദര്‍ശിച്ച് കേദാര്‍നാഥിലേയ്ക്ക് പോകവേ ബര്‍ക്കോടുവെച്ച് വണ്ടിയുടെ ആക്‌സില്‍ ഒടിഞ്ഞു. ഒഴിഞ്ഞ പ്രദേശമായതിനാല്‍ വര്‍ക്ക് ഷോപ്പുകളൊന്നുമില്ല. എന്തുചെയ്യും എന്നാണ് െ്രെഡവര്‍ ചോദിക്കുന്നത്. െ്രെഡവര്‍ ആണേലും കിളി ആണേലും ചെറിയ കാര്യത്തിനായാലും മുതലാളിയുടെ ഫോണിലേക്ക് എപ്പോള്‍ വേണമെങ്കിലും നേരിട്ട് വിളിക്കാനുള്ള സ്വാതന്ത്ര്യം ഉപയോഗിച്ചായിരുന്നു വിളി. ”ദൈവമേ, തടസ്സം നീങ്ങാന്‍ പ്രാര്‍ത്ഥിച്ച് താഴെ എത്തിയപ്പോഴേയ്ക്കും വീണ്ടും പ്രശ്‌നമോ” എന്ന് മനസ്സില്‍ ചിന്തിച്ചെങ്കിലും തീര്‍ത്ഥാകരെയെല്ലാം അടുത്തുള്ള ഏതെങ്കിലും ഹോട്ടലില്‍ താമസിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഒരു മണിക്കൂറിനുള്ളില്‍ വീണ്ടും വിളി. യമുനാദ്രിയിലേയ്ക്ക് പോയ ബസിലെ െ്രെഡവറാണ്. കനത്ത മഴ കാരണം ബസ് മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുന്നില്ല. ‘യുക്തമായത് ചെയ്യ്’ എന്ന് മറുപടി പറയുമ്പോള്‍ വിഷമവും ദേഷ്യവും കലര്‍ന്ന മാനസികാവസ്ഥയിലായിരുന്നു. പിറ്റേദിവസമാണ് ഉത്തരാഖണ്ഡിലെ പ്രളയ ദുരിതത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ചാനലുകളില്‍ വന്നതുടങ്ങിയത്. ഭാരതം കണ്ട ഏറ്റവും വലിയ പ്രളയ ദുരിതങ്ങളിലൊന്ന്. ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ട ദുരന്തം. നിരവധി ബസ്സുകള്‍ യാത്രക്കാര്‍ക്കൊപ്പം ഒലിച്ചുപോയി. തലേദിവസം യാത്ര മുടങ്ങിയില്ലായിരുന്നെങ്കില്‍ രണ്ടു ബസ്സുകളും  കൃത്യം ദുരന്ത ഭൂമിയിലായിരുന്നു ഉണ്ടാകേണ്ടിയിരുന്നത്. െ്രെഡവര്‍മാരെ തിരിച്ചുവിളിച്ചപ്പോള്‍ യാത്രക്കാരൊക്കെ സുരക്ഷിതരായി ഹോട്ടലുകളില്‍ തങ്ങുകയാണെന്ന വിവരം കിട്ടി. അവരെ തിരികെ കൊണ്ടുവരാനുള്ള ശ്രമമായിരുന്നു പിന്നീട്. എല്ലാവരെയും സുരക്ഷിതരായി നാട്ടിലെത്തിച്ചു. അപകടമേഖലയില്‍ പണിക്കേഴ്‌സ് ട്രാവല്‍സിലെ മൂന്നു ബസ്സുകളിലായി 150 തീര്‍ത്ഥാടകര്‍ ഉണ്ടായിരുന്നിട്ടും എല്ലാവരും സുരക്ഷിതര്‍. ദൈവത്തിനല്ലാതെ മറ്റാരോടാണ് ഞാന്‍ നന്ദി പറയേണ്ടത്.” കരോള്‍ ബാഗിലെ പണിക്കേഴ്‌സ് ട്രാവല്‍സിന്റെ ആസ്ഥാന ഓഫീസിലിരുന്ന് സാരഥി ബാബുപണിക്കര്‍ ഇതു പറയുമ്പോള്‍ മുറിയിലെ ദൈവവിഗ്രഹങ്ങളില്‍ തൊഴുതു. തലസ്ഥാനമായ ന്യൂദല്‍ഹിയിലെ ഏറ്റവും പ്രശസ്തമായ സ്ഥലങ്ങളിലൊന്നാണ് കരോള്‍ബാഗ്. ഇന്ദ്രപ്രസ്ഥത്തിലെ പ്രമുഖ കച്ചവടകേന്ദ്രം. കരോള്‍ബാഗിലെ വിലാസം എന്നത് വ്യവസായികള്‍ക്കും കച്ചവടക്കാര്‍ക്കും അഭിമാനകരം. കരോള്‍ ബാഗില്‍ ഏവരും അറിയുന്ന ഒരു വിലാസമുണ്ട്. മലയാളിയുടെ പേരില്‍.  പണിക്കേഴ്‌സ് ട്രാവല്‍സ്. ദല്‍ഹിയില്‍ ആരോടു ചോദിച്ചാലും കൃത്യമായി പറഞ്ഞുതരുന്ന  വിലാസങ്ങളില്‍ ഒന്ന്. ദല്‍ഹിയിലെ വീഥികളില്‍ പണിക്കേഴ്‌സ് ട്രാവല്‍സിന്റെ ബസ് കാണാതെ യാത്ര ചെയ്യുക അസാധ്യം. രാജ്യത്തെ  ആദ്യത്തെ ആഭ്യന്തര ടൂറിസം സര്‍വീസ് തുടങ്ങിയ പണിക്കേഴ്‌സ് ട്രാവല്‍സ് സേവനത്തിന്റെയും വിശ്വസ്തതയുടെയും കാര്യത്തില്‍ എന്നും മുന്‍പന്തിയിലാണ്. കോണ്‍ഗ്രസിനെ രക്ഷിക്കാനുള്ള മാര്‍ഗ്ഗം ആലോചിക്കാനായി കോണ്‍ഗ്രസ് നേതാക്കള്‍ ചേര്‍ന്ന ചിന്തന്‍ ബൈഠക് ഏറെ ശ്രദ്ധ പിടിച്ചിരുന്നു. ദല്‍ഹിയില്‍ നിന്നും 21 കിലോമീറ്റര്‍ അകലെ ഹരിയാനയിലുള്ള സൂരജ് കുണ്ടില്‍ നടന്ന ചിന്തന്‍ ബൈഠക്കില്‍ സോണിയയും രാഹുലും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പോയത് റോഡുമാര്‍ഗ്ഗം. യാത്രയ്ക്ക് ഉപയോഗിച്ചത് ബസ്. പണിക്കേഴ്‌സ് ട്രാവല്‍സിന്റെ രണ്ടു ബസ്സുകളിലായിട്ടായി കോണ്‍ഗ്രസ് നേതാക്കള്‍ പോകുന്നത് ദേശീയ മാധ്യമങ്ങള്‍ വന്‍ വാര്‍ത്തയാക്കിയിരുന്നു. ദല്‍ഹിയില്‍ പണിക്കേഴ്‌സ് ട്രാവല്‍സിന്റെ സ്ഥാനം എന്തെന്ന് തെളിയിക്കുന്നതുകൂടിയായിരുന്നു അത്. ദല്‍ഹിയിലെ ഏറ്റവും വലിയ മലയാളി ബിസിനസുകാരനായി നില്‍ക്കുമ്പോഴും തന്റെ അച്ഛന്‍ സ്ഥാപനം പടുത്തുയര്‍ത്താന്‍ നടത്തിയ ത്യാഗങ്ങള്‍ വിവരിക്കാനാണ് ബാബുവിന് താല്‍പര്യം. അമ്പലപ്പുഴക്കാരനായ ഇ. രാമചന്ദ്രപണിക്കര്‍ 12ാം വയസ്സില്‍ നാടുവിട്ടത് വീട്ടിലെ പട്ടിണിമൂലം. തിരുനെല്‍വേലിയില്‍ ഒരു ഡോക്ടറുടെ സഹായിയായിതുടക്കം. വെയിറ്റര്‍ ജോലിയും പാചകപണിയും വീട്ടുജോലിയും ലോട്ടറി വില്‍പ്പനയും ഒക്കെ ചെയ്ത് ആഹാരത്തിനു മാര്‍ഗ്ഗം കണ്ടെത്തിയ പണിക്കര്‍ ദല്‍ഹിയില്‍ എത്തിയത് ഇന്ത്യന്‍ കോഫിഹൗസിലെ ജീവനക്കാര്‍ക്ക് ഭക്ഷണം പാകം ചെയ്യാനായിട്ടാണ്. കൊണാട്ട് പ്ലെയിസിലെ കോഫി ഹൗസിലെ ജോലി ചില സൗഹൃദങ്ങള്‍ സൃഷ്ടിക്കാന്‍ കാരണമായി. അന്ന് ദല്‍ഹിയില്‍നിന്ന് ആഗ്രയ്ക്ക് ഒരു ട്രെയിന്‍ മാത്രം.  താജ് എക്‌സ്പ്രസ്. താജ്മഹല്‍ കാണാന്‍ വരുന്നവരില്‍ പലര്‍ക്കും ട്രെയിനില്‍ ടിക്കറ്റ് കിട്ടാറില്ല. പരിചയക്കാരനായ റയില്‍വേ ക്ലാര്‍ക്ക് ശ്യാംലാലിനെ സ്വാധീനിച്ച് മലയാളികള്‍ക്ക് ടിക്കറ്റ് തരപ്പെടുത്തികൊടുക്കാന്‍ പണിക്കര്‍ ശ്രദ്ധിച്ചിരുന്നു. അങ്ങിനെയിരിക്കയാണ് ആഗ്രക്ക് ആളുകളെ ബസ്സില്‍കൊണ്ടുപോയാലോ എന്ന ചിന്ത വന്നത്. ഞായറാഴ്ച ആഗ്രക്ക് ബസ് പുറപ്പെടും എന്ന് പേപ്പറില്‍ എഴുതി കോഫി ഹൗസിന്റെ മുന്നില്‍ പതിച്ചു. രണ്ടുദിവസം കൊണ്ട് ഒരു ബസ്സിനുള്ള ആളുകളായി. വാടകയ്ക്ക് ബസ് എടുത്ത് എല്ലാവരേയും ആഗ്രയിലേക്ക് കൊണ്ടുപോയി. ചെറിയൊരു ലാഭം കിട്ടി. 1968 ലായിരുന്നു ഇത്. ആഴ്ചയില്‍ ഒന്ന് എന്നത് പിന്നീട് എല്ലാ ദിവസവും എന്നായി. ബസ്സ് വാടകയ്ക്ക് എടുക്കുകയായിരുന്നു. 10 വര്‍ഷത്തിനുശേഷമാണ് സ്വന്തമായി ബസ്സ് വാങ്ങിയത്. ഇപ്പോള്‍ നൂറിലേറെ ബസ്സുകളാണ് പണിക്കേഴ്‌സ് ട്രാവല്‍സിന് സ്വന്തമായിട്ടുള്ളത്. രാമചന്ദ്രപണിക്കര്‍ ദല്‍ഹിയുടെ സ്വന്തം പണിക്കരു ചേട്ടനായി. ഏകമകന്‍ ബാബുവിനെ ബിസിനസിന്റെ ചുമതല മുഴുവന്‍ നല്‍കി അമ്പലപ്പുഴയില്‍ അവസാനകാലം കഴിയാന്‍ ആഗ്രഹിച്ച് ദല്‍ഹി വിടുകയായിരുന്നു ഇ. രാമചന്ദ്രപണിക്കര്‍ എന്ന ഇആര്‍സി പണിക്കര്‍. പണിക്കേഴ്‌സ് ട്രാവല്‍സ് ഇല്ലായിരുന്നെങ്കില്‍ മലയാളികള്‍ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ ആയിരക്കണക്കിന് സാധാരണക്കാര്‍ താജ്മഹലോ ഹരിദ്വാരോ ഋഷികേശോ ബദരീനാഥോ കേദാര്‍നാഥോ കുളുമണാലിയോ കാണുമായിരുന്നോ എന്നത് സംശയമാണ്. സാധാരണക്കാരന് തന്റെ  കീശയിലൊതുങ്ങുന്ന നിരക്കില്‍ ഈ സ്ഥലങ്ങളിലേയ്ക്ക് യാത്രാസൗകര്യം ഒരുക്കിയതാണ് പണിക്കേഴ്‌സ് ട്രാവല്‍സ് ചെയ്ത ഏറ്റവും വലിയ സേവനം. അച്ഛന്‍ തെളിച്ച മാര്‍ഗ്ഗത്തിലൂടെതന്നെ മുന്നേറി ഏറെ നേട്ടങ്ങള്‍ വെട്ടിപ്പിടിക്കുകയായിരുന്നു ബാബു. അച്ഛന്‍ കഠിനാധ്വാനത്തിലൂടെയും ത്യാഗത്തിലൂടെയും ഉയര്‍ത്തികൊണ്ടുവന്ന സ്ഥാപനത്തെ യശസ്സിന്റെ ഗിരിശൃംഗത്തിലേയ്ക്ക് നയിക്കാന്‍ പ്രാപ്തനാണെന്ന് ബാബു തെളിയിച്ചു. 100ലധികം ബസ്സുകളും മറ്റു വാഹനങ്ങളുമായി വ്യവസായം വളര്‍ന്ന് ഗസ്റ്റ് ഹൗസുകളും ഹോട്ടലുകളുമായി അനുബന്ധ വ്യവസായങ്ങള്‍ വികസിച്ചു. ഏറ്റവും നല്ല ട്രാവല്‍സിനുള്ള ദേശീയ പുരസ്‌കാരം ഒന്നിലേറെ തവണ കിട്ടി.  ദല്‍ഹിയില്‍ വിനോദയാത്ര എന്നു ചിന്തിക്കുമ്പോള്‍ ആദ്യം ഓര്‍ക്കുന്ന പേര് പണിക്കേഴ്‌സ് എന്നായി. എന്നാല്‍ ബാബു പണിക്കരെ ജനങ്ങള്‍ അംഗീകരിക്കുന്നതും അറിയുന്നതും സ്‌നേഹിക്കുന്നതും വിജയിച്ചുകൊണ്ടിരിക്കുന്ന വ്യവസായ പ്രമുഖന്‍ എന്ന നിലയ്ക്കല്ല. എല്ലാ സാമൂഹ്യപ്രവര്‍ത്തനങ്ങളിലും തങ്ങളോടൊപ്പം ചേര്‍ന്നു നില്‍ക്കുന്ന ഒരു നല്ല മനുഷ്യന്‍ എന്ന നിലയ്ക്കാണ്. മലയാളികളുടെ എല്ലാ സംരംഭത്തിലും ബാബു പണിക്കര്‍ ഉണ്ടാകും. അടുത്തയിടെ ദല്‍ഹി സന്ദര്‍ശിച്ച കേരളത്തില്‍ നിന്നുള്ള വനിതാ അഭിഭാഷകസംഘത്തിന് സുപ്രീംകോടതി ജഡ്ജി കുര്യന്‍ ജോസഫ് വീട്ടില്‍ സല്‍ക്കാരം നല്‍കി. യാത്ര പണിക്കേഴ്‌സ് ട്രാവല്‍സിലാണെന്ന് പറഞ്ഞപ്പോള്‍ ജഡ്ജിയുടെ മറുപടി ”നന്നായി. ഏറ്റവും വിശ്വസിക്കാവുന്ന ട്രാവല്‍സാണ്. ഉടമ ബാബു പണിക്കര്‍ വളരെ നല്ല മനുഷ്യനും. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ നേരിട്ടു പറഞ്ഞാല്‍ മതി” പണിക്കേഴ്‌സ് ട്രാവല്‍സിനും ബാബുവിനും സമൂഹം നല്‍കുന്ന സ്ഥാനത്തിന്റെ പ്രതിഫലനമായിരുന്നു സുപ്രീംകോടതി ജഡ്ജിയുടെ വാക്കുകള്‍. 60 വയസ്സുവരെ ബിസിനസ്സ് നോക്കി നടത്തുക. അതുകഴിഞ്ഞ് അച്ഛനെപോലെ നാട്ടിലേക്ക് മടങ്ങുക എന്ന നയം ബാബു പറയുമ്പോഴും അത് സാധ്യമോ എന്ന  സംശയം ബാക്കി. ഏക മകള്‍ പാര്‍വതി കേരളത്തില്‍ ധനലക്ഷ്മി ബാങ്കില്‍. (കോടികളുടെ ഉടമയാണെങ്കിലും മകളെ ജോലിക്ക് വിടുന്നതുതന്നെ മാതൃകാപരം). മരുമകന്‍ ശരത്ചന്ദ്രന്‍ അമൃത ആശുപത്രിയില്‍ ഡോക്ടറും. ഭാര്യ ദേവിപ്രിയയ്‌ക്കൊപ്പം ദല്‍ഹിയില്‍ കഴിയുന്ന ബാബു പണിക്കര്‍ മകള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ വ്യവസായം മുന്നോട്ടുകൊണ്ടുപോകട്ടെ എന്ന ചിന്തയിലാണ്.

വിജയത്തിളക്കം

                                                                      


വിജയത്തിളക്കം 



 ഡോ.മന്‍മോഹന്‍ സിംഗ്, ഇ. ശ്രീധരന്‍, ചന്ദ്രയാന്‍ ദൗത്യത്തിലെ ശാസ്ത്രജ്ഞര്‍, എ.ആര്‍ റഹ്മാന്‍, നിതീഷ് കുമാര്‍, അണ്ണാ ഹസാരെ, വിശ്വനാഥന്‍ ആനന്ദ്. പ്രമുഖ ദേശീയ ചാനല്‍ സിഎന്‍എന്‍ ഐബിഎന്നിന്റെ 'പ്രശസ്ത ഇന്ത്യന്‍' പുരസ്‌കാരം മുന്‍ വര്‍ഷങ്ങളില്‍ സ്വന്തമാക്കിയവര്‍ ഇവരാണ്. വിവിധ തലത്തിലും തരത്തിലുമുള്ള നടപടിക്രമത്തിലൂടെ നിശ്ചയിക്കുന്ന പുരസ്‌ക്കാരത്തിന് ഇത്തവണ അവസാന റൗണ്ടില്‍ ബിജെപി പ്രസിഡന്റ് അമിത് ഷാ, തെലുങ്കാന മുഖ്യമന്തി ചന്ദ്രശേഖരറാവു, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഓറീസാ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്, ബോളിവുഡ് താരങ്ങളായ അമീര്‍ഖാന്‍, സല്‍മാന്‍ഖാന്‍, ഷാരൂഖ് ഖാന്‍, തുടങ്ങിയ 36 പേര്‍ക്കൊപ്പം പി വിജയന്‍ എന്ന മലയാളിയുമുണ്ടായിരുന്നു. പട്ടികയിലെ പ്രശസ്തിയുടെ കണക്കെടുത്താല്‍ സംസ്ഥാനത്തെ ഇന്റലിജന്‍സ് ഡിഐജിയായ വിജയന്‍ മുപ്പത്തിയാറാം സ്ഥാനക്കാരന്‍ മാത്രം. എന്നാല്‍ അവാര്‍ഡ് പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ മികച്ച ഭാരതീയന്‍ വിജയനായി. പ്രശസ്തിക്കപ്പുറം പ്രവര്‍ത്തിക്കു കിട്ടിയ അംഗീകാരം. പബ്ലിക് സര്‍വ്വീസ്, പൊളിറ്റിക്‌സ്, സ്‌പോര്‍ട്‌സ്, ബിസിനസ്, എന്റര്‍ടെയ്ന്‍മെന്റ്, ഗ്ലോബല്‍ ഇന്ത്യന്‍ എന്നീ വിഭാഗങ്ങളിലായി ശ്രദ്ധേയരായ വ്യക്തികള്‍ക്കാണ് ഓരോ വര്‍ഷവും അവാര്‍ഡ്. ഓരോ വിഭാഗത്തിലും 6 പേരെ വീതം ഉന്നതര്‍ ഉള്‍പ്പെട്ട ജൂറി കമ്മിറ്റി തെരഞ്ഞെടുക്കും. ഇതില്‍ ഏറ്റവും ശ്രദ്ധേയരായ വ്യക്തിയെ ഫെയ്‌സ്ബുക്ക് വഴി വോട്ടിംഗിലൂടെയാണ് പേഴ്‌സണ്‍ ഓഫ് ദ ഇയറായി തെരെഞ്ഞെടുക്കും. ആകെ വോട്ടില്‍ പകുതിയിലധികം കരസ്ഥമാക്കിയാണ് പി. വിജയന്‍ തിളക്കമാര്‍ന്ന വിജയം നേടിയത്. 51 ശതമാനം വോട്ടാണ് ലഭിച്ചത്.

 വിജയന്‍ നടപ്പിലാക്കിയ, രാജ്യ വ്യാപകമായി അംഗീകാരം ലഭിച്ച സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് പദ്ധതി പരിഗണിച്ചാണ് അവാര്‍ഡിനായി നാമനിര്‍ദ്ദേശം ചെയ്തത്. കേരളത്തില്‍ തുടക്കം കുറിച്ച് ഇന്ത്യയൊട്ടാകെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സ്റ്റുഡന്റ്‌സ് പോലീസ് പദ്ധതിയുടെ സൂത്രധാരനെന്ന നിലയിലുള്ള അംഗീകാരമായി മാറി അവാര്‍ഡ്. വിജയത്തിളക്കത്തിലും രാജ്യത്തിന്റെ പുരോഗതിക്കായി കൃഷിയിടങ്ങളിലും തെരുവുകളിലും നിര്‍മാണ മേഖലകളിലും രാപ്പകല്‍ കഠിനാദ്ധ്വാനം ചെയ്യുന്ന യഥാര്‍ത്ഥ നായകന്‍മാര്‍ക്ക് കൃതജ്ഞത അര്‍പ്പിച്ച്, ദുരിതപൂര്‍ണമായ ബാല്യത്തില്‍ നിന്നും ഐ.പി.എസ് ഓഫീസര്‍ എന്ന നിലയിലേക്കുള്ള തന്റെ യാത്ര വിജയന്‍ വിവരിക്കുമ്പോള്‍ സാധാരണക്കാരില്‍ സാധാരണക്കാരന്റെ കാഴ്ചപ്പാടുകളും സ്വപ്നങ്ങളുമാണ് അതില്‍ നിറയുന്നത് 


വിജയം കൈവിട്ടു, ഒരിക്കല്‍ മാത്രം 


കോഴിക്കോട് പുത്തൂര്‍മഠം പുതിയോട്ടില്‍ കുലിപ്പണിക്കാരനായ വേലായുധന് ഏഴുമക്കളുടെ ജീവിത ചെലവുകള്‍ താങ്ങാവുന്നതിനപ്പുറമായിരുന്നു. അതിനാല്‍ ആണ്‍മക്കള്‍ ഓരോരുത്തരും ഏഴാം കല്‍സ് കഴിയുമ്പോള്‍ ജോലിക്കു പോകും. നാലമനായ വിജയനും ഇളവുണ്ടായിരുന്നില്ല. അതുകൊണ്ട് വിജയനെ വിജയം ഒരേ ഒരു തവണ കൈവിട്ടു.. ആദ്യവട്ടം എസ്.എസ്.എല്‍.സി. പരീക്ഷ എഴുതിയപ്പോള്‍ ഫലം തോല്‍വി. സോപ്പ് കമ്പനിയില്‍ ഉള്‍പ്പെടെ ജോലി ചെയ്തു. ആദ്യശ്രമത്തിന് ശേഷം അഞ്ച് വര്‍ഷം കഴിഞ്ഞ് വീണ്ടും എസ്.എസ്.എല്‍.സി എഴുതിയപ്പോള്‍ ജയം. പിന്നീട് ഒരു പോരാളിയുടെ മനസ്സോടെ അധ്വാനിച്ച് വിദ്യാഭ്യാസത്തിന്റെ മേഖലകള്‍ ഓരോന്നോരോന്നായി കീഴടക്കുകയായിരുന്നു. കോഴിക്കോട് സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ എം.എ. ബിരുദവും എം.ഫില്ലും. ഒടുവില്‍ മനസ്സിന്റെ നിശ്ചയം പോലെ 1999 ല്‍ ഐ.പി.എസും. നാട്ടില്‍ ഒരാള്‍ ജോലിക്കൊപ്പം നൈറ്റ് കാളാസിനു പോയി എസ്.എസ്.എല്‍.സി. പരീക്ഷ പാസ്സായത് എനിക്ക് പ്രചോദനമായി.ഒരു ശ്രമം നടത്താമെന്ന് അപ്പോള്‍ തോന്നി.പഠിക്കാത്തതിനാല്‍ അഭിമുഖീകരിക്കേണ്ടി വരുന്ന ജീവിതസാഹചര്യം എത്രമാത്രം പ്രയാസകരമാണെന്നും തിരിച്ചറിഞ്ഞു.ആവശ്യകതയെ പൂര്‍ണ്ണമായും തിരിച്ചറിഞ്ഞുളള പഠനം. എനിക്ക് എം.എ എക്കണോമിക്‌സിന് യു.ജി.സി.ഫെല്ലോഷിപ്പ് കിട്ടി.അന്നത് അപൂര്‍വ്വമായിരുന്നു.മാസം 1800 രൂപയുണ്ട്.മാത്രമല്ല ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ചെയ്തു.റിസര്‍ച്ചിന്റെ ഭാഗമായി ദല്‍ഹിയിലൊക്കെപ്പോയി.വലിയ ആള്‍ക്കാരെ പരിചയപ്പെട്ടു. ഉളളിലെ അപകര്‍ഷതാബോധമൊക്കെ മാറി.് ഇന്ത്യന്‍ എക്കണോമിക്‌സ് സര്‍വ്വീസും കിട്ടി.ഗ്രാമീണ പശ്ചാത്തലത്തില്‍ നിന്ന് വരുന്നവര്‍ക്കും കഴിവുണ്ടെങ്കില്‍ അവസരം ലഭിച്ചാല്‍ ഉയരാനാകുമെന്ന് മനസിലായി.അങ്ങനെ സിവില്‍സര്‍വീസിലേക്ക് പോയി 


ലിങ്കണ്‍, ഗാന്ധി, വിവേകാനന്ദന്‍, കലാം, വി പി ജോയി 


പത്താം ക്ലാസില്‍ വീണ്ടും പരീക്ഷ എഴുതാന്‍ പ്രേരണയായത് ജോലിയോടൊപ്പംപ്രൈവറ്റായി പഠിച്ച് പത്താം ക്ലാസ് ജയിച്ച നാട്ടുകാരനായിരുന്നു. എന്നാല്‍ പഠനത്തിനും പ്രചോദനവും ആത്മവിശ്വാസവും നല്‍കിയത് പലതാണ്. ആദ്യം എബ്രഹാം ലിങ്കണ്‍. ലിങ്കനെകുറിച്ചുള്ള ചെറുപുസ്തകം വായിച്ചുതീര്‍ന്നപ്പോള്‍ എന്തുകൊണ്ട് ലിങ്കനെപ്പോലെ ആയിക്കൂടാ എന്ന തോന്നലുണ്ടായി. തികച്ചും പ്രതികൂലസാഹചര്യത്തിലും പഠിച്ച് ജീവിതത്തിന്റെ ഓരോ പടവുകളും കയറി അമേരിക്കന്‍ പ്രസിഡന്റുവരെയായി. അടിമത്തം നിര്‍ത്തലാക്കുക എന്ന ലക്ഷ്യം മുന്നില്‍വച്ചായിരുന്നു ലിങ്കന്റെ പ്രവര്‍ത്തിയെല്ലാം. പ്രസിഡന്റ് ആകാന്‍ വേണ്ടിയല്ല മറിച്ച് അടിമത്തം ഇല്ലാതാക്കാന്‍ വേണ്ടിയാണ് അദ്ദേഹം പ്രസിഡന്റായത്. ഗാന്ധിജിയായിരുന്നു മറ്റൊരു വലിയ പ്രേരണ. ഒരു ലക്ഷ്യത്തിനായി നിരന്തരപ്രവര്‍ത്തനം. 38 വര്‍ഷമാണ് എല്ലാവിധ പ്രതിബന്ധങ്ങളെയും തരണം ചെയ്ത് സ്വാതന്ത്ര്യം എന്ന ഒറ്റ ലക്ഷ്യത്തിനായി ഗാന്ധിജി പ്രവര്‍ത്തിച്ചത്. അവസാനം സ്വന്തം ജീവിതവും ഇച്ഛാശക്തിയും കരുത്തുംകൊണ്ട് അത് നേടിയെടുക്കുകയും ചെയ്തു. ജീവിതകാഴ്ചപ്പാട് നല്‍കിയത് സ്വാമി വിവേകാനന്ദനാണ്. ഭാരത സംസ്‌കാരത്തെകുറിച്ചു ആദ്ധ്യാത്മികതയെ കുറിച്ചു യുക്തിഭദ്രവും യഥാര്‍ത്ഥബോധത്തോടെയും വിശദീകരിച്ച മറ്റൊരാളില്ല. ആധുനികകാലത്ത് പ്രചോദിപ്പിക്കുന്ന വ്യക്തിത്വം എപിജെ അബ്ദുള്‍കലാമാണ്. എല്ലാ അര്‍ത്ഥത്തിലും അനുകരിക്കേണ്ട വ്യക്തിത്വം. 76ാം വയസ്സിലും എത്രയൊ കുട്ടികളുമായിട്ടാണ് അദ്ദേഹം ആശയവിനിമയം നടത്തുന്നത്. ഭാവിയുടെ പ്രതീക്ഷ കുട്ടികളിലാണെന്ന അദ്ദേഹത്തിന്റെ സ്വപ്നം തന്നെയാണ് തന്റെ പല പദ്ധതികള്‍ക്കും പിന്നില്‍. ഐപിഎസ് എടുക്കാന്‍ പ്രേരണ വി.പി. ജോയി എന്ന ഐഎഎസുകാരനാണ്. സാധാരണ വീട്ടില്‍ ജനിച്ച ജോയിക്ക് ഐഎഎസ് കിട്ടിയത് പത്രങ്ങള്‍ക്ക് പ്രത്യേക വാര്‍ത്തയായിരുന്നു. അത് വായിച്ചപ്പോള്‍ പിന്നെ എനിക്ക് എന്തുകൊണ്ട് ആയിക്കൂടാ എന്ന ചിന്തയായി. അത് പിന്നെ ആഗ്രഹമായും യാഥാര്‍ത്ഥ്യമായും സംഭവിച്ചു.


 മുഴുവന്‍ പോലീസുകാര്‍ക്കും വേണ്ടി 


എതിര്‍പ്പുകളും വിമര്‍ശനങ്ങളും മാത്രം നേരിടാന്‍ വിധിക്കപ്പെട്ട കാക്കിയുടുപ്പിന് നിയമ പാലനത്തിനപ്പുറം ഭാവി തലമുറയ്ക്ക് വെളിച്ചം പകരാന്‍ കഴിയുമെന്ന യാഥാര്‍ത്ഥ്യം കാണിച്ചുതന്ന വിജയന്‍ തന്റെ നേട്ടം രാജ്യത്തെ നിയമവും ജനങ്ങളുടെ സുരക്ഷയും കാത്തു സൂക്ഷിക്കുന്നതിന് അക്ഷീണം പ്രയത്‌നിക്കുന്ന പോലീസുകാര്‍ക്കായിട്ടാണ് സമര്‍പ്പിച്ചത്. പോലീസിന്റെ ഈ സേവനങ്ങള്‍ വേണ്ട വിധം അംഗീകരിക്കപ്പെടാറില്ലന്നും അതിനാല്‍ അവര്‍ക്ക് വേണ്ടിയാണ് അവാര്‍ഡ് സ്വീകരിക്കുന്നതെന്നും വിജയന്‍ പറയുമ്പോള്‍ അത് പോലീസ് സേനയ്ക്ക് ആകെ നല്‍കുന്ന സല്യൂട്ട് കൂടിയാണ്.

 പൊലിസുകാരുടേത് 10 മണി മുതല്‍ അഞ്ചുമണി വരെയുളള ജോലിയല്ല.ശനി,ഞായര്‍ പ്രശ്‌നമില്ല. ആഴ്ചയില്‍ ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കേണ്ട തൊഴിലാണിത്.സ്വതന്ത്ര ഭാരതത്തെ ഒറ്റക്കെട്ടയി നിലനിര്‍ത്തുന്നത് പോലീസാണ്. ജനാധിപത്യ സമ്പ്രദായത്തിന്റെ വിജയത്തിന് പോലീസിനാണ് പ്രധാന പങ്ക്. അതിര്‍ത്തി കാക്കുന്ന സൈനികനു നല്‍കുന്ന ആദരവിന്റെ ആയിരത്തിലൊന്ന് പോലും അകം സംരക്ഷിക്കുന്ന പോലീസിനു നല്‍കാറില്ല. സൈനികന്‍ മരിച്ചാല്‍ നാടു മുഴുവന്‍ തേങ്ങും. അതു വേണം. എന്നാല്‍ പോലീസുകാരന്‍ ഡ്യുട്ടിക്കിടെ കൊല്ലപ്പെടുന്നത് കാര്യമേ ആകുന്നില്ല. പ്രതിവര്‍ഷം 1000 ത്തിലധികം പോലീസുകാര്‍ രാജ്യത്ത് കൊല്ലപ്പെടുന്നുണ്ട്. പക്ഷേ പോലീസിന് എന്നും കുറ്റപ്പെടുത്തലുകളും അധിക്ഷേപവും മാത്രം. രാഷ്ടീയ പാര്‍ട്ടികളുടെ സമരത്തില്‍ പൊലീസിനെ കളിയാക്കുന്നതിന് അതിരുണ്ടോ. സിനിമകളിലും പോലീസ് വില്ലന്മാരാണ്. സാഹചര്യം മാറണം. മാറും, അതിന് പോലീസും മാറി ചിന്തിക്കണം,ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന പൊലീസുകാര്‍ പറയുന്നത് ജനം തുറന്ന മനസോടെ സ്വീകരിക്കുകയും സഹകരിക്കുകയും ചെയ്യും.


 കുട്ടിപ്പോലീസ് 


രാജ്യത്തിന് മാതൃകയായ കുട്ടിപ്പോലീസ് പദ്ധതിയടക്കം വിദ്യാര്‍ഥികളുടെ പ്രവര്‍ത്തനമികവിന് വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച താണ് വിജയനെ 'പ്രശസ്ത ഇന്ത്യന്‍' അക്കിയത്. 2006 ല്‍ കൊച്ചിയില്‍ സിറ്റി പൊലീസ് കമ്മീഷണറായിരിക്കുമ്പോഴാണ് സ്റ്റുഡന്റ് കേഡറ്റ് പദ്ധതി ആവിഷ്‌ക്കരിച്ചത്. വിദ്യാര്‍ത്ഥികളില്‍ നിയമബോധവും പൗരബോധവും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ പദ്ധതിയിലൂടെ 32,000ത്തോളം വിദ്യാര്‍ത്ഥികള്‍ സ്റ്റുഡന്റ് പൊലീസ് പരിശീലനം പൂര്‍ത്തിയാക്കി. 2,000ത്തോളം പേര്‍ ഇപ്പോള്‍ പരിശീലനത്തിലാണ്. സംസ്ഥാനത്ത് വിജയന്‍ 'സംഭാവന' ചെയ്ത ഈ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം നാടായ ഗുജറാത്ത് പോലും ഇപ്പോള്‍ മാതൃകയാക്കി നടപ്പാക്കി വരികയാണ്.

 രാജ്യത്തെ എല്ലാ സ്‌കൂളുകളിലേക്കും സ്റ്റുഡന്റ്‌സ് പൊലീസ് സംവിധാനം നടപ്പാക്കുന്നതിനെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്ന ഘട്ടത്തിലാണ് പുരസ്‌കാരം വിജയനെ തേടി എത്തിയിരിക്കുന്നത്. സ്റ്റുഡന്റ് പൊലീസ് കേഡറ്റ് ( എസ്.പി.സി), ലഹരി ഉപയോഗത്തിലും മോഷണശ്രമത്തിലുംപെട്ട കുട്ടികുറ്റവാളികളെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരാന്‍ ലക്ഷ്യമിട്ട് രൂപംനല്‍കിയ ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ (ഒ.ആര്‍.സി), ഒരു കൂട്ടം സുഹൃത്തുക്കളെ ഒപ്പം കൂട്ടി മിടുക്കരായ 5000ത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍വിദ്യാഭ്യാസത്തിന് വേണ്ട അവസരം ഒരുക്കുന്ന നന്മ ഫൗണ്ടേഷന്‍, കുട്ടികള്‍ക്ക് ഫുട്‌ബോള്‍ പരിശീലനം നല്‍കുന്ന പദ്ധതി. ഒരു സാമൂഹ്യ പ്രവര്‍ത്തകന്റെയും പോലീസ് ഉദ്യോഗസ്ഥന്റെയും റോളില്‍ സാമൂഹ്യപ്രതിബദ്ധത മുന്‍നിര്‍ത്തി വിജയന്‍ രൂപം നല്‍കിയ നവീന പദ്ധതികള്‍ പലതാണ്. ശബരിമലയില്‍ ഹൈക്കോടതിയുടെ പ്രശംസപോലും ഏറ്റുവാങ്ങിയ പുണ്യം പൂങ്കാവനം പദ്ധതി വിജയന്‍ ശബരിമല സ്‌പെഷ്യല്‍ ഓഫീസറായിരുന്നപ്പോള്‍ നടപ്പിലാക്കി്. ക്ലീന്‍ ക്യാംപ്‌സ് ആന്‍ഡ് സേഫ് ക്യാംപസ് പദ്ധതിയും ഇദ്ദേഹത്തിന്റെതുതന്നെ. പോലീസ് ഓഫീസര്‍ എന്ന നിലയില്‍ വളരെ വിഷമകരമായ നിരവധി പ്രശ്‌നങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ട്.

 വെല്ലുവിളികള്‍ ഏറ്റെടുതിതാണ് സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ്, ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍, നന്‍മ ലേണിങ് സെന്ററുകള്‍ തുടങ്ങിയ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചത്.ആയിരക്കണക്കിന് കുട്ടികളെ മികച്ച സ്വപ്‌നങ്ങള്‍ കാണുന്നതിനും ശക്തമായ മനസോടെ അവയെ പിന്തുടരുന്നതിനും ഈ പദ്ധതികള്‍ സഹായിച്ചിട്ടുണ്ടെന്ന് ഉറച്ച് വിശ്വസിക്കുന്നു. അവരുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കപ്പെടുമ്പോള്‍ ഭാരതം മികച്ച ജീവിത നിലവാരമുള്ള പുരോഗതി പ്രാപിച്ച ഒരു സ്ഥലമായി മാറും. 'ഭാരതം അവസരങ്ങളുടെ ഒരു വലിയ രാജ്യമാണ്. പ്രശ്‌നങ്ങളെ മറികടന്ന് സാധാണക്കാരുടെ വിധി മാറ്റിമറിക്കത്തക്ക പരിഹാരം കണ്ടെത്തുക എന്നത് വെല്ലുവിളിയാണ്.എപ്പോഴാണോ ഒരാള്‍ ശക്തമായ മനസോടെ പ്രശ്‌നങ്ങളെ നേരിടാനുള്ള പ്രാപ്തി കൈവരിക്കുകയും മനസില്‍ ലക്ഷ്യങ്ങള്‍ ഉറപ്പിക്കുകയും ചെയ്യുന്നത് ആ സ്വപ്‌നം സാക്ഷാത്കരിക്കാനും ലക്ഷ്യം നേടിയെടുക്കാനും മുഴുവന്‍ ലോകവും അയാളോടൊപ്പം നില്‍ക്കും. എന്റെ എളിയ ജീവിതവും അനുഭവവും വിജയത്തിന്റെ ഈ പൊതു മന്ത്രമാണ് പറയുന്നത്.'വിജയന്‍ പറഞ്ഞു. 

മുടക്കില്ല ക്ഷേത്ര ദര്‍ശനം 


വിശ്വാസം വിട്ടൊരു കാര്യവും വിജയന്റെ ജീവിതത്തിലില്ല. ആഴ്ചയില്‍ നാലുദിവസം ക്ഷേത്രദര്‍ശനം തീര്‍ച്ച. ജോലി എവിടെയായാലും എത്ര തിരക്കിലാണെങ്കിലും അതിന് സമയം കണ്ടെത്തിയിരിക്കും. ചൊവ്വ/വെള്ളി ദേവീക്ഷേത്രം. തിങ്കള്‍/ശനി ശിവക്ഷേത്രം. വ്യാഴം കൃഷ്ണക്ഷേത്രം. മറ്റ് ദിവസങ്ങളിലില്‍ മറ്റ് ക്ഷേത്രങ്ങള്‍ ഇതാണ് പതിവ്. ഹിന്ദുത്വാഭിമാനമോ ക്ഷേത്രധാരണയോ ഇതേവരെ മറ്റുള്ളവരില്‍നിന്ന് ഒരു പ്രശ്‌നവും ഉണ്ടാക്കിയിട്ടില്ല. അത് തികച്ചും വ്യക്തിപരമായി കാണാന്‍ എല്ലാവര്‍ക്കും കഴിയും. കഴിയുന്നുമുണ്ട്. ജോലിയില്‍ ഏതെങ്കിലും തരത്തിലുളള വിഭാഗീയത കാട്ടുമോ എന്നതാണ് കാര്യം. അത് ചെയ്യാതിരിക്കുന്നിടത്തോളം കാലം അദ്ധ്യാത്മികയുമായി ഇഴുകി ചേരുന്നതില്‍ ഒരു കുഴപ്പവുമില്ല. 


അറേഞ്ച്ഡ് ലൗ മാര്യേജ് 


സിവില്‍ സര്‍വീസില്‍ ഒരേ ബാച്ചുകാരായിരുന്ന തിരുവനന്തപുരം സ്വദേശിനി ഡോ. ബീന ജീവിതപങ്കാളിയായത് പ്രേമത്തിലൂടെയോ എന്നു ചോദിച്ചാല്‍ സമ്മതത്തിനും എതിര്‍പ്പിനുമിടയില്‍ നിന്നൊരു ഉത്തരമായിരിക്കും വിജയന്‍ നല്‍കുക.'മസൂറിലെ പരിശീലനത്തിനിടയിലാണ് പരിചയപ്പെടുന്നത്. പരസ്പരം ഇഷ്ടപ്പെട്ടു പ്രേമമെന്നു പറയാനാകുമോ എന്നറിയില്ല. പിന്നീട് വീട്ടുകാരുമായി ആലോചിച്ച് കല്യാണം 'അറേഞ്ച്ഡ് ലൗ മാര്യേജ്' എന്നുവേണമെങ്കില്‍ പറയാം.' വിജയന്‍ വിശദീകരിച്ചു. എറണാകുളം കളക്ടര്‍ ആയിരുന്ന ബീന ഇപ്പോള്‍ ആരോഗ്യവകുപ്പ് സെക്രട്ടറിയാണ്. ആയൂഷിന്റെ ചുമതലയോടൊപ്പം കെഎസ്‌ഐഡിസിയുടെ എംഡി കൂടിയാണ് ബീന. എട്ടാം ക്ലാസുകാരി വിഷ്ണുപ്രിയയും ആറു വയസ്സുകാരന്‍ വിഘ്‌നേഷിനുമൊപ്പം പേരൂര്‍ക്കട മണികണ്‌ഠേശ്വരം ക്ഷേത്രത്തിനൊപ്പം താമസിക്കുന്ന വിജയന്‍ കുടുംബമാണ് എല്ലാത്തിനും ആധാരമെന്ന വിശ്വാസക്കാരന്‍കൂടിയാണ്.


 കൂട്ടായ യജ്ഞത്തിന്റെ വിജയം 


അവാര്‍ഡ് വളരെ സന്തോഷം നല്‍കുന്നു. ഇന്ത്യയിലെ വളരെ ആദരിക്കപ്പെടുന്ന പുരസ്‌കാരമായിട്ടാണ് പലരും ഈ നേട്ടത്തെ കാണുന്നത്. ജ്യൂറി അവാര്‍ഡിനേക്കാള്‍ പ്രമുഖര്‍ക്കിടയില്‍ നിന്നും ജനങ്ങളുടെ തെരഞ്ഞെടുപ്പിലൂടെ പുരസ്‌കാരത്തിന് അര്‍ഹനായി എന്നത് വലിയ കാര്യമാണ്.കേരളത്തിനകത്തും പുറത്തുമുള്ള മലയാളികള്‍ ഒരു വിഭാഗീയതയും കൂടാതെ വോട്ട് നല്‍കി സിനിമമേഖലയില്‍ നിന്നുള്ളവര്‍. മമ്മൂട്ടി, കാവ്യാമാധവന്‍, മഞ്ജുവാര്യര്‍, ദിലീപ് തുടങ്ങിയവരെല്ലാം സഹായിച്ചു. മാധ്യമങ്ങളും വലിയ രീതിയില്‍ സഹായിച്ചു. യുവമോര്‍ച്ച, ഡിവൈഎഫ്‌ഐ യൂത്ത്‌കോണ്‍ഗ്രസ്, തുടങ്ങിയ സംഘടകള്‍ രാഷ്ട്രീയം മറന്ന് പ്രചാരണം നടത്തി. ഒരു മലയാളി എന്ന പരിഗണനയാകാം ഈ ക്യാംപെയിനിന് പിന്നിലുണ്ടായിരുന്നത്. പിന്നെ തുടങ്ങി വെച്ച ഒരുപാട് പദ്ധതികള്‍ക്കുള്ള സ്‌നേഹവും അംഗീകാരവും.സാധാരണ വ്യക്തികള്‍ക്കും ഉയര്‍ച്ചയിലെത്താന്‍ അവസരമുണ്ടെന്നും ശ്രമിച്ചാല്‍ വിജയത്തിലെത്താന്‍ കഴിയുമെന്നുമുള്ള തോന്നലുണ്ടാക്കാന്‍ ഈ വിജയം സഹായിക്കുമെന്ന് വിജയന്‍ കരുതുന്നു


അവിശ്വസനീയം ഈ ഹരികഥ

അവിശ്വസനീയം ഈ ഹരികഥ 




ഗുജറാത്തിലെ തനിഗ്രാമമാണ് ഗാന്ധിനഗര്‍ ജില്ലയിലെ പളോഡിയ. അഹമ്മദാബാദ് നഗരസഭാതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന ഇവിടെ അതിരാവിലെ പതിവിനു വിപരീതമായി സര്‍ക്കാര്‍ വാഹനങ്ങളുടെ നീണ്ടനിര. നഗരസഭാ മേയര്‍ മീനാക്ഷി പട്ടേല്‍ ഗ്രാമത്തിലെത്തിയതാണ്. നഗരാതിര്‍ക്കുപുറത്തുള്ള ഗ്രാമത്തില്‍ മേയര്‍ക്കെന്തുകാര്യം. മേയറുടെയും പരിവാരങ്ങളുടെയും വാഹനവ്യൂഹം ‘ഹരിദ്വാര്‍’ എന്ന വീട്ടിലേക്ക്. ഗൃഹനാഥന്‍ ഹരിഭായിയെ കാണാനായിരുന്നു അതിരാവിലെയുള്ള വരവ്. പളോഡിയ ഗ്രാമത്തില്‍ വിജയകരമായി നടപ്പിലാക്കിയ ശുദ്ധജലപദ്ധതിയുടെ വിവരം മനസിലാക്കുകയായിരുന്നു ലക്ഷ്യം. പദ്ധതിയെക്കുറിച്ച് കേട്ടറിഞ്ഞ് എത്തിയതാണ് സാധിക്കുമെങ്കില്‍ നഗരത്തിലും നടപ്പിലാക്കണം. ഗ്രാമത്തിലെ മുഴുവന്‍പേര്‍ക്കും കുടിവെള്ളം, അതും ശുദ്ധീകരിച്ച മിനറല്‍ ജലം സൗജന്യമായി നല്‍കുന്ന പദ്ധതി വിജയകരമായി നടപ്പിലാക്കിയ ഹരിഭായിയോടു നേരിട്ടു കാര്യങ്ങള്‍ ചോദിക്കുകയെന്ന ലക്ഷ്യവും മേയറുടെ വരവിനു പിന്നിലുണ്ട്. കുടിവെള്ള പദ്ധതി കണ്ടു മനസിലാക്കിയ ശേഷം മേയര്‍ക്കും സംഘത്തിനും ഹരിയുടെ വീട്ടില്‍ ലഘുഭക്ഷണം. ഇഡ്ഡലി, സാമ്പാര്‍, ചമ്മന്തി…. തനി കേരളീയ ഭക്ഷണം. അതാണ് ഹരിഭായിയുടെ രീതി. കാരണം ഗുജറാത്തുകാരുടെ ഹരിഭായി തനി മലയാളിയാണ്. തിരുവനന്തപുരത്തുകാരനായ ഹരി.പി. നായര്‍. ഇറങ്ങാന്‍ നേരം മേയര്‍ക്കു മുന്നില്‍ ഹരി അഭ്യര്‍ത്ഥനവെച്ചു. ” പഞ്ചായത്തിലേക്ക് സര്‍ക്കാര്‍ ബസ്സില്ല. രണ്ടു മെയില്‍ നടന്നാണ് ഇപ്പോള്‍ ബസില്‍ കയറുന്നത്. ഇതിനൊരു പരിഹാരം വേണം”. അടുത്തയാഴ്ച മുതല്‍ പളോഡിയ ഗ്രാമത്തിലേക്ക് ഗുജറാത്ത് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് ഓടിത്തുടങ്ങി. ഹരി സ്വന്തം കാര്യം ഒരിക്കലും ആവശ്യപ്പെട്ട് സമീപിച്ചിട്ടില്ല. പിന്നെയെങ്ങനെ ചെയ്തു കൊടുക്കാതിരിക്കും എന്നായിരുന്നു ഇതേക്കുറിച്ച് മേയര്‍ പറഞ്ഞത്. സിനിമാക്കഥകളെ വെല്ലുന്ന അവിശ്വസനീയതയാണ് തിരുവനന്തപുരത്തുകാരന്‍ ഹരി ഗുജറാത്തുകാരുടെ ഹരിഭായി ആയതിനു പിന്നില്‍. പ്രീഡിഗ്രി പഠനം പൂര്‍ത്തിയാക്കാതെ നാടുവിടല്‍, അഹമ്മദാബാദില്‍ ജ്യേഷ്ഠന്റെ കമ്പനിയില്‍ ചെറിയ ജോലി, ജ്യേഷ്ഠന്റെ താല്‍പര്യത്തിനു വിരുദ്ധമായി സ്‌നേഹിച്ച പെണ്ണിനെ കല്യാണം കഴിച്ചതിന് ജോലി നഷ്ടം. രണ്ടുവര്‍ഷം സൗദിയില്‍ സിമന്റ് ചുമന്നു. തിരിച്ചെത്തി വീണ്ടും ഗുജറാത്തിലേക്ക്. ജോലിയില്ലാതെ അലഞ്ഞപ്പോള്‍ ആത്മഹത്യയ്ക്കായി തയ്യാറെടുക്കല്‍. പിന്നീട് കഠിനാധ്വാനത്തിന്റെയും ദൈവാധീനത്തിന്റെയും തുണ. ഗുജറാത്തിലെ ഏറ്റവും ശ്രദ്ധേയനായ മലയാളി. ഗാന്ധിനഗറിലെ ഒരു ഗ്രാമപഞ്ചായത്ത്, ‘പഞ്ചായത്ത് പ്രമുഖ്’ സ്ഥാനം നല്‍കി ആദരിക്കുന്ന പ്രഥമ കേരളീയന്‍. ആര്‍ക്കും പ്രചോദനവും മാതൃകയുമാണ് ഈ 47 കാരന്റെ ജീവിത വിജയം. മലയിന്‍കീഴ് വലിയറത്തല പങ്കജവിലാസത്തില്‍ പങ്കജാക്ഷന്‍ നായരുടെയും ഭാരതീയമ്മയുടെയും ~ഒമ്പതാമത്തെ മകനായ ഹരി സ്‌കൂളില്‍ പഠിക്കുമ്പോഴേ ആര്‍എസ്എസില്‍ സജീവമായിരുന്നു. ബാലരാമപുരത്ത് സ്വകാര്യ കോളേജില്‍ പ്രീഡിഗ്രിക്ക് പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ രാഷ്ട്രീയ സംഘര്‍ഷത്തെ തുടര്‍ന്ന് നാടുവിട്ട് ഗുജറാത്തിലെത്തി. അഹമ്മദാബാദില്‍ ജ്യേഷ്ഠന്റെ കമ്പനിയില്‍ വെല്‍ഡിംഗ് ജോലി. അകന്ന ബന്ധുകൂടിയായ ഉമയെ കല്യാണം കഴിക്കാന്‍ തീരുമാനിച്ചതിനെ വീട്ടുകാര്‍ എല്ലാം എതിര്‍ത്തു. എതിര്‍പ്പ് അവഗണിച്ച് കല്യാണം കഴിച്ചതിനാല്‍ ചേട്ടന്റെ കമ്പനിയിലെ ജോലി പോയി. വീട്ടുകാരുടെ മുന്നില്‍ പിടിച്ചു നില്‍ക്കുക എന്നതായിരുന്നു പിന്നീടുള്ള ശ്രമം. കൂടുതല്‍ ഉയരം തേടി ഗള്‍ഫിലേക്ക് പറന്നു. ഏജന്റ് പറഞ്ഞു ഫലിപ്പിച്ച ജോലിയായിരുന്നില്ല സൗദി അറേബ്യയില്‍. രണ്ടുവര്‍ഷം സിമന്റ് ചുമന്നിട്ടു കാര്യമായ സമ്പാദ്യമൊന്നും ഉണ്ടായില്ല. തിരിച്ചെത്തി വീണ്ടും അഹമ്മദാബാദിലേക്ക്. ജോലിയില്ല. കയ്യിലിരുന്ന കാശു മുഴുവന്‍ തീര്‍ന്നു. വീട്ടുകാര്‍ ഉള്‍പ്പെടെ ആരുടെയും തുണയില്ല. ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് ഭാര്യയുമായി ആലോചിച്ചു. മരിക്കാന്‍ തീരുമാനമെടുക്കുകയും ചെയ്തു. ഒന്നരവയസ്സുണ്ടായിരുന്ന മൂത്ത കുട്ടിയുടെ ചിരിക്കുന്ന മുഖം അതിനു തടയിട്ടു. ‘എന്തേലും ജോലി വേണം. എങ്ങനെയും ജീവിക്കും’ എന്നു നിശ്ചയിച്ചുറച്ച് ഈശ്വരനെ പ്രാര്‍ത്ഥിച്ച് ഇറങ്ങി. ജോലി തേടി കമ്പനികളില്‍ നിന്ന് കമ്പനികളിലേക്ക്. ജോലിമാത്രം ശരിയാകുന്നില്ല. ഒരുദിവസം ഉച്ചക്ക് വെല്‍ഡിംഗ് കമ്പനിയില്‍ ജോലി തേടി ചെന്നപ്പോള്‍ അകത്തേക്കുപോലും കയറ്റി വിട്ടില്ല. മുഷിഞ്ഞ വേഷവും പ്രാകൃതവേഷവുമായിരുന്നു കാരണം. നിരാശനായി മടങ്ങുമ്പോള്‍ പണ്ട് ചേട്ടന്റെ കമ്പനിയില്‍വെച്ച് പരിചയപ്പെട്ട ഒരാള്‍ നേരെ എതിരെ സൈക്കിളില്‍ വരുന്നു. അയാളോട് അവസ്ഥ പറഞ്ഞു. സഹതാപം തോന്നിയ അയാള്‍ സൈക്കിളിന്റെ പുറകില്‍തന്നെ ഇരുത്തി താന്‍ ജോലിനോക്കുന്ന കമ്പനിയിലേക്ക് കൊണ്ടുപോയി. മാനേജരുടെ മുന്നില്‍കൊണ്ടുചെന്ന് എന്നെ പരിചയപ്പെടുത്തി. അയാളുടെ ഉറപ്പില്‍ പണി കിട്ടി. വെല്‍ഡിംഗ് തന്നെയായിരുന്നു ജോലി. ഏല്‍പ്പിക്കുന്ന പണി നിശ്ചിത സമയത്തിനുള്ളില്‍ ചെയ്തു തീര്‍ക്കുന്നതിനു പുറമെ പാതിരാത്രിവരെ ഓവര്‍ടൈം ജോലിയും എടുത്തു. എങ്ങനെയും കാശുണ്ടാകുകയായിരുന്നു ലക്ഷ്യം. കമ്പനിക്ക് ഹരിയുടെ പണി ഇഷ്ടപ്പെട്ടു. നഷ്ടത്തിലായിരുന്ന ഒരു യൂണിറ്റിന്റെ ചുമതല നേരിട്ട് ഏറ്റെടുക്കാമോ എന്നു ചോദിച്ചു. ഒരു ധൈര്യത്തിന് ഏറ്റെടുത്തു. പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. ഇന്ന് 500 ലധികംപേര്‍ ജോലി ചെയ്യുന്ന എച്ച് ക്യൂബ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ്. മറ്റ് മൂന്നു കമ്പനികള്‍ വേറെയും. 5000ത്തോളം പേര്‍ക്ക് ജോലി ദാതാവായി മാറി ഹരി. കമ്പനിയില്‍ തൊഴിലാളി മുതലാളി വ്യത്യാസമില്ല. മൂന്നുനേരവും ആവശ്യത്തിനു ഭക്ഷണം ജീവനക്കാര്‍ക്ക് കമ്പനിയില്‍ സൗജന്യമായി നല്‍കും. ഹരിയുടെ ഭക്ഷണവും തൊഴിലാളികള്‍ക്കൊപ്പം തന്നെയായിരുന്നു. തൊഴിലാളികള്‍ക്ക് ഏതുകാര്യവും എപ്പോള്‍ വേണമെങ്കിലും നേരിട്ടു പറയാം. പരിഹാരം കണ്ടശേഷമേ അടുത്ത കാര്യമുള്ളൂ. തൊഴിലാളികള്‍ക്ക് മുതലാളിയില്‍ പൂര്‍ണവിശ്വാസം തിരിച്ചും. ഹരിയുടെ ഗാന്ധിനഗറിലെ വീടായ ‘ഹരിദ്വാര്‍’ഇന്ന് പലരുടെയും ആശ്രയകേന്ദ്രമാണ്. ഗ്രാമീണര്‍ തമ്മിലുള്ള തര്‍ക്കം മുതല്‍ വലിയ വലിയ ബിസിനസ് ചര്‍ച്ചകള്‍വരെ ഇവിടെ നടക്കുന്നു. പേരിടാതെയായിരുന്നു വീടിന്റെ പാലുകാച്ചല്‍. ചടങ്ങിനെത്തിയ തൊഴിലാളികളില്‍ ഒരാളാണ് വീടിനു പേരിട്ടില്ലല്ലോ എന്നു പറഞ്ഞത്. അയാള്‍ തന്നെ പേരും നിര്‍ദ്ദേശിച്ചു ‘ഹരിദ്വാര്‍’. ”ഹരിദ്വാര്‍ സേവാ ട്രസ്റ്റ്” സന്നദ്ധ പ്രവര്‍ത്തനത്തിന്റെ പൂത്തന്‍ മാതൃകയാണ്. പളോഡിയ പഞ്ചായത്തിന്റെ ശുചിത്വ പ്രവര്‍ത്തനം മുഴുവന്‍ ഏറ്റെടുക്കുകയാണ് ആദ്യം ചെയ്തത്. പിന്നീട് എല്ലാവര്‍ക്കും ശുദ്ധജലം നല്‍കാന്‍ തീരുമാനിച്ചു. അങ്ങനെയാണ് മിനറല്‍ വാട്ടര്‍ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നത്. പഞ്ചായത്തിലെ മുഴുവന്‍ വീടുകള്‍ക്കും ദിവസവും 200 ലിറ്റര്‍വീതം മിനറല്‍ ജലം സൗജന്യമായി കിട്ടും. ഇതിനുമാത്രമായി രണ്ട് വലിയ പ്ലാന്റുകള്‍ സ്ഥാപിച്ചു. ഓരോ കുടുംബത്തിനും നല്‍കിയിരിക്കുന്ന കാര്‍ഡുകള്‍ ടാപ്പിനടുത്ത് സൈപ്പ്‌ചെയ്താല്‍മതി വെള്ളം ലഭിക്കാന്‍. പളോഡിയ ഗ്രാമത്തിന്റെ ഈ ശുദ്ധജലപദ്ധതി ദേശീയ മാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കിയപ്പോള്‍ മലയാളിയായ ഹരിനായരും ദേശീയ താരമായി. പഠനത്തിനു പ്രാധാന്യം നല്‍കാത്തവരായിരുന്നു പഞ്ചായത്തിലെ കുട്ടികള്‍. അതിനു പരിഹാരം കാണുകയായിരുന്നു ഹരിദ്വാര്‍ ട്രസ്റ്റിന്റെ മറ്റൊരു ശ്രമം. മുഴുവന്‍ കുട്ടികള്‍ക്കും സൗജന്യമായി വിദ്യാഭ്യാസം നല്‍കാന്‍ തീരുമാനിച്ചു. വീടിനോടു ചേര്‍ന്നുതന്നെ ഇതിനായി പ്രത്യേക ക്ലാസ് മുറികളും പണിതു. 12 അധ്യാപകരെ നിയമിച്ചു. 350 കുട്ടികള്‍ ഇവിടെ ഇപ്പോള്‍ പഠിക്കുന്നു. ഗ്രാമത്തിലെ കുട്ടികള്‍ക്കും തന്റെ സ്ഥാപനത്തിലെ ജീവനക്കാര്‍ക്കും സൗജന്യമായി പാലും തൈരും നല്‍കാന്‍ വലിയൊരു ഗോശാലയും ട്രസ്റ്റിന്റെ പേരില്‍ ഹരിനായര്‍ നടത്തുന്നുണ്ട്. തിരിച്ചൊന്നും പ്രതീക്ഷിക്കാത്ത സേവനം അതാണ് ഹരിയുടെ പ്രത്യേകത. ആര്‍ക്കൊക്കെ എന്തൊക്കെ നല്‍കുന്നു എന്നത് വീട്ടുകാര്‍പോലും അറിയുന്നില്ല. അതിന്റെ ഒന്നും കണക്കും വെയ്ക്കാറില്ല. ഉത്തരാഖണ്ഡില്‍ പ്രളയദുരിതം ഉണ്ടായപ്പോള്‍ ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങളുമായി വാഹനത്തില്‍ നേരിട്ട് പോകാന്‍ ഹരിയെ പ്രേരിപ്പിച്ചതും ഈ മനസ്സാണ്. ഗുജറാത്തിലെ രാഷ്ട്രീയത്തില്‍ സജീവമായി ഇടപ്പെടുന്ന ചുരുക്കം മലയാളികളില്‍ പ്രധാനിയാണ് ഹരി. നരേന്ദ്രമോദി തന്നെയാണ് ആവേശം. മോദിയുമായുള്ള ആദ്യകൂടികാഴ്ചയുടെ അനുഭവം അവിസ്മരണീയം എന്നു വിശേഷിപ്പിക്കുന്നതിന് മടിയൊന്നുമില്ല. അഭിനന്ദിച്ചുകൊണ്ട് മോദി കൈകളില്‍ പിടിച്ചപ്പോള്‍ എന്തോ പോസിറ്റീവ് എനര്‍ജി ശരീരത്തിലേക്ക് വ്യാപിച്ചതായി ഹരി പറഞ്ഞു. മോദിയുടെ ജയം ആഘോഷിക്കാന്‍ അരലക്ഷത്തോളം ലഡുവാണ് വിതരണം ചെയ്തത്. പുറമെ പായസവിതരണവും. വിജയാഘോഷത്തിന്റെ ഭാഗമായി രാജ്യത്തെ ഏറ്റവും വലിയ ഫഌക്‌സ്‌ബോര്‍ഡു സ്ഥാപിച്ചും ഹരി വാര്‍ത്തയിലിടംതേടി. ലോക്‌സഭാതെരഞ്ഞെടുപ്പില്‍ കേരളത്തിലുടനീളം ബിജെപി പ്രചരണത്തിനുപയോഗിച്ചിരുന്ന ‘നമോ’ ഗാന കാസറ്റ് സൗജന്യമായി നിര്‍മിച്ചു നല്‍കിയത് ഹരിയാണ്. നരേന്ദ്രമോദിയെ കുറിച്ച് മുരളി പാറപ്പുറം എഴുതിയ ‘ നരേന്ദ്രമോദി നവഭാരതത്തിന്റെ നായകന്‍’ എന്ന പുസ്തകത്തിന്റെ 1000 കോപ്പികള്‍ വിലകൊടുത്തുവാങ്ങി ഹരി ഗുജറാത്തില്‍ വിതരണം ചെയ്തു. ഹരിയുടെ വിജയപാതയില്‍ നിഴല്‍പോലെ സഞ്ചരിക്കുന്നവരാണ് ഭാര്യ ഉമയും മക്കളായ ഹരിതയും ഹരിഷ്മയും ഹര്‍ഷയും. മക്കളുടെ പേരിന്റെ ആദ്യാക്ഷരം ഉപയോഗിച്ചാണ് തന്റെ വാര്‍ദ്ധ്യക സ്ഥാപനത്തിന് എച്ച് ക്യൂബ് എന്ന് പേരിട്ടിരിക്കുന്നത്. കമ്പനികളുടെ ചുമതല മരുമകന്‍ സൂരജിനെ ഏല്‍പ്പിച്ച് മുഴുവന്‍ സമയം സേവനപ്രവര്‍ത്തനത്തിന് തയ്യാറെടുക്കുകയാണ് ഹരി.

 പി ശ്രീകുമാര്‍

മോദിയുടെ സ്വപ്‌നം അയ്യപ്പന്‍ നടപ്പാക്കി

മോദിയുടെ സ്വപ്‌നം അയ്യപ്പന്‍ നടപ്പാക്കി 



പ്രധാനമന്ത്രി പദം ഏറ്റെടുത്തശേഷം നരേന്ദ്രമോദി  ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ ആദ്യ യോഗത്തില്‍ പറഞ്ഞത് ജോലി സ്ഥലത്തെ അന്തരീക്ഷത്തെക്കുറിച്ചും ജോലിയുടെ ശൈലീമാറ്റത്തെക്കുറിച്ചുമാണ്. വെടിപ്പും വൃത്തിയുമുള്ള ഓഫീസും പരിസരവും. ഫയലുകള്‍ കൂട്ടിവയ്ക്കാത്ത മേശകള്‍. മുന്നിലിരുന്ന ഫയലുകളില്‍ ഉടന്‍ തീര്‍പ്പുകല്‍പ്പിക്കുന്ന ഉദ്യോഗസ്ഥര്‍. ഇതായിരുന്നു മോദിയുടെ സ്വപ്‌നം. മോദിയുടെ ആഗ്രഹം ദല്‍ഹിയിലെ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളില്‍ നടപ്പിലാക്കുന്നതാണ് പിന്നീട് വാര്‍ത്തയായത്. മാറാല കെട്ടിയ ഓഫീസ് മുറികളും പൊടിപിടിച്ച അലമാരകളും അപ്രത്യക്ഷമായി. ജോലി സ്ഥലത്തെ അന്തരീക്ഷം മാറി എല്ലാതട്ടിലുമുള്ള ഓഫീസര്‍മാര്‍ക്ക് ജോലിയോട് കൂടുതല്‍ ഇഷ്ടം. കാര്യങ്ങള്‍ക്കെല്ലാം ഒരു തീര്‍പ്പും സുതാര്യതയും. സര്‍ക്കാര്‍ സംവിധാനത്തിന്റെ ചടുലതയ്ക്ക് മോദി മുന്നോട്ടു വെച്ച  ‘ചെറിയ കാര്യം’ വലിയ പങ്കാണ് വഹിക്കുന്നത്. മോദിയുടെ ആഗ്രഹം നേരത്തെ നടപ്പിലാക്കിയ ഒരു കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമുണ്ട്. അതും കേരളത്തില്‍. ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് എന്ന പൊതുമേഖലാ കമ്പനി. കമ്പനിയുടെ ഓഫീസും ഫാക്ടറികളും നരേന്ദ്രമോദിയുടെ മനസ്സിലുള്ള ഓഫീസുകളുടെ നേര്‍ക്കാഴ്ചകളാണ്. സ്വീകരണ മുറി മുതല്‍ ചെയര്‍മാന്റെ ഓഫീസുവരെ എല്ലായിടത്തും അന്താരാഷ്ട്ര നിലവാരം. വൃത്തിയും വെടിപ്പും മാത്രമല്ല പ്യൂണ്‍ മുതല്‍ മുകളിലോട്ടുള്ള എല്ലാവരുടെയും പെരുമാറ്റം അതീവ ഹൃദ്യം. ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞ് നടപ്പിലാക്കിക്കൊടുക്കാന്‍ തയ്യാറായ ജീവനക്കാര്‍.  ഗര്‍ഭ നിരോധന ഉറ നിര്‍മ്മാണ കമ്പനി എന്ന നിലയില്‍ നിന്ന് ലോകത്തെമ്പാടുമുള്ള ജനങ്ങള്‍ക്ക് ആരോഗ്യ സംരക്ഷണ സേവനങ്ങള്‍ ലഭ്യമാക്കുന്ന സ്ഥാപനമെന്ന നിലയിലേക്കുള്ള ഹിന്ദുസ്ഥാന്‍ ലാറ്റക്‌സിന്റെ വളര്‍ച്ചയ്ക്ക് അടിസ്ഥാനം ഈ ശൈലിമാറ്റമാണെന്ന് പറയുമ്പോള്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം. അയ്യപ്പന് ആത്മാഭിമാനം. കാരണം ഈ മാറ്റത്തിനു തുടക്കം കുറിച്ചതും നേതൃത്വം നല്‍കുന്നതും അയ്യപ്പനാണ്. ഹിന്ദുസ്ഥാന്‍ ലാറ്റക്‌സിന്റെ വളര്‍ച്ച അയ്യപ്പന്റെ വിജയഗാഥകൂടിയാണ്. 2003ല്‍ 163 കോടി രൂപ മാത്രം വിറ്റുവരവുള്ളപ്പോഴാണ് അയ്യപ്പന്‍ മാനേജിംഗ് ഡയറക്ടറായി നിയമിതനായത്. എംഡി സ്ഥാനത്തേയ്ക്കുള്ള അഭിമുഖത്തിനെത്തിയ അയ്യപ്പനോട് സ്ഥാനം ലഭിച്ചാല്‍ എന്തുചെയ്യും എന്നു ചോദിച്ചു. 2010 ഓടെ കമ്പനിയെ 1000 കോടി വിറ്റുവരവുള്ളതാക്കും എന്ന തന്റെ ഉത്തരത്തെ പരിഹാസം കലര്‍ന്ന ചിരിയോടെയാണ് അഭിമുഖം ചെയ്തവര്‍ എതിരിട്ടത് എന്നു പറയുമ്പോള്‍ അയ്യപ്പന്റെ മനസ്സില്‍ ഇപ്പോള്‍ ചിരി. കാരണം 2010ലെ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സിന്റെ വിറ്റുവരവ് 1016 കോടി. ഇപ്പോഴത് 1200 കോടിയിലെത്തി നില്‍ക്കുന്നു. 2020ഓടെ 10,000കോടി വിറ്റുവരവ് നേടണമെന്നതാണ് അദ്ദേഹത്തിന്റെ സ്വപ്‌നം. അയ്യപ്പന്റെ രീതിയും പ്രവര്‍ത്തനവും അറിയാവുന്ന ജീവനക്കാര്‍ അത് അസാധ്യമല്ലെന്ന് പറഞ്ഞു തുടങ്ങി.എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡിനെ ഒരു ബ്ലൂ ചിപ്പ് ആരോഗ്യസുരക്ഷാ കമ്പനിയാക്കി മാറ്റുകയും ഒരു പതിറ്റാണ്ടായി ഗുണമേന്മയില്‍ ആഗോളതലത്തില്‍ തന്നെ പ്രകീര്‍ത്തിക്കപ്പെടുന്ന ഉല്‍പാദകരായി പൊതുജനാരോഗ്യരംഗത്ത് ഇടപെടാന്‍ പ്രാപ്തമാക്കുകയും ചെയ്തത് അദ്ദേഹമാണ്. കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിനു കീഴില്‍  പ്രവര്‍ത്തിക്കുന്ന ഹിന്ദുസ്ഥാന്‍ ലാറ്റക്‌സില്‍ മാര്‍ക്കറ്റിംഗ് മാനേജരായി 1991ല്‍ പ്രവേശിച്ച ഡോ. അയ്യപ്പന്‍ 2003ലാണ് മാനേജിംഗ് ഡയറക്ടറായത്. 2005 ല്‍ സിഎംഡിയായി.  ഗര്‍ഭനിരോധന ഉറ നിര്‍മാണ കമ്പനിയെ  ആരോഗ്യസംരക്ഷണ രംഗത്ത് വലിയ സ്ഥാപനമാക്കിയത് അയ്യപ്പനാണ്. കണ്‍സല്‍ട്ടന്‍സി, ആരോഗ്യസുരക്ഷാ ഉല്പന്നങ്ങളുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെയും നിര്‍മാണം, ചെറുകിട വില്പന, ചികില്‍സ, ബ്ലഡ് ബാഗ്, ഡയഗ്‌നോസ്റ്റിക് സേവനങ്ങള്‍ തുടങ്ങിയവയിലൂടെയാണ് ഇത് സാധിച്ചത്. വളര്‍ച്ചയില്‍ വേഗം കൈവരിച്ച എച്ച്എല്‍എല്‍ ബിസിനസ് 1000 കോടിയിലധികമാക്കി ഉയര്‍ത്തിയത് അയ്യപ്പന്റെ വേറിട്ട ആശയങ്ങളും മാര്‍ക്കറ്റിംഗ് മാനേജ്‌മെന്റിലെ അനുഗ്രഹീതമായ കൈത്തഴക്കവുമാണ്.  എച്ച്എല്‍എല്‍ കേന്ദ്ര പൊതുമേഖലയിലെ ഷെഡ്യൂള്‍ ബി കമ്പനിയായും മിനിരത്‌ന പദവിയുള്ള സ്ഥാപനമായും വളര്‍ന്നു. 35 ശതമാനം വര്‍ധനയാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം വിറ്റുവരവിലും ലാഭത്തിലും ഉണ്ടായിരിക്കുന്നത്. ഗര്‍ഭനിരോധന ഉറ, റാപ്പിഡ് ഡയഗ്‌നോസ്റ്റിക് കിറ്റ്, ഫാര്‍മ ഉല്‍പന്നങ്ങളും സാനിട്ടറി നാപ്കിനുകളും, കൊച്ചിയിലെയും ഹരിയാനയിലെ മാനെസറിലെയും മധ്യപ്രദേശിലെ ഇന്‍ഡോറിലെയും ദേശീയ തലസ്ഥാനമായ ദല്‍ഹിയിലെയും പ്രത്യേക സാമ്പത്തിക മേഖലകളില്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഉപകരണ നിര്‍മാണം തുടങ്ങി വ്യത്യസ്തങ്ങളായ മേഖലകളിലേക്ക് എച്ച്എല്‍എല്ലിനെ നയിച്ച അയ്യപ്പന്‍ സ്ഥാപനത്തിന്റെ വളര്‍ച്ച വേഗത്തിലാക്കി. ജനക്ഷേമകരവും വ്യത്യസ്തങ്ങളുമായ നിരവധി പൊതുസ്വകാര്യ പങ്കാളിത്ത പദ്ധതികളുടെ പിന്നില്‍ പ്രവര്‍ത്തിച്ചതും അയ്യപ്പനാണ്. വാക്‌സിന്‍ സുരക്ഷ ലക്ഷ്യമാക്കി ആരംഭിച്ച സംയോജിത വാക്‌സിന്‍ ഉല്പാദന പദ്ധതി, കേന്ദ്ര സര്‍ക്കാരുമായിചേര്‍ന്ന് മെഡിപാര്‍ക്ക് എന്നിവ ഇതില്‍ പ്രധാനപ്പെട്ടവയാണ്. ഇതിനൊക്കെപ്പുറമേയാണ് ഹിന്‍ഡ്‌ലാബ്‌സ്, മെറിഗോള്‍ഡ്‌ഹെല്‍ത്ത് കെയര്‍ എന്ന പേരില്‍ ഉത്തര്‍പ്രദേശില്‍ ആരംഭിച്ച ഡയഗ്‌നോസ്റ്റിക് ചെയിന്‍. പുതിയ സംയുക്ത സംരംഭങ്ങള്‍ വഴി ലൈഫ്‌സ്പ്രിംഗ് ആശുപത്രികളും സ്വതന്ത്ര ലാഭരഹിത ഫൗണ്ടേഷനും ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ഫാമിലി പ്ലാനിംഗ് പ്രമോഷന്‍ ട്രസ്റ്റും  അദ്ദേഹത്തിന്റെ കാലത്തെ വളര്‍ച്ചയുടെ നാഴികക്കല്ലുകളാണ്. ഃറീജ്യണല്‍ ഓഫീസുകളുടെ ശൃംഖല കൂടാതെ കമ്പനിയുടെ നിര്‍മാണ യൂണിറ്റുകള്‍ ഇപ്പോള്‍ രാജ്യത്തുടനീളം സ്ഥാപിതമായിട്ടുണ്ട്. തിരുവനന്തപുരം, കൊച്ചി, മധ്യപ്രദേശിലെ ഇന്‍ഡോര്‍, ഹരിയാനയിലെ മാനേസര്‍, ആന്ധ്രപ്രദേശിലെ ഗജ്വാള്‍, കര്‍ണാടകയിലെ ബെല്‍ഗാം എന്നിവിടങ്ങളിലെല്ലാം യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. എച്ച്എല്‍എല്ലിന്റെ അടിസ്ഥാന സൗകര്യവികസന വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ പ്രധാനമന്ത്രിയുടെ സ്വാസ്ഥ്യ സുരക്ഷായോജന ഒന്നാം ഘട്ടത്തിനു കീഴില്‍ അനവധി സൂപ്പര്‍സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ സ്ഥാപിക്കുകയും റോത്തക്, അലിഗര്‍, മധുര എന്നിവിടങ്ങളില്‍ ആശുപത്രികളുടെ നിര്‍മാണം നടത്തിവരികയും ചെയ്യുന്നു. ഇതൊക്കെയാണെങ്കിലും തന്റെ കാലത്തെ ഏറ്റവും വലിയ നേട്ടം തിരുവനന്തപുരത്ത് ആരംഭിച്ച ലോകോത്തര നിലവാരത്തിലുള്ള ഗവേഷണവികസന കേന്ദ്രമാണെന്ന് അയ്യപ്പന്‍ പറയുന്നു.  ഗവേഷണ മികവിന് ബില്‍ഗേറ്റ്‌സ് ഫൗണ്ടേഷന്റേതുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ചുരുങ്ങിയ നാളുകൊണ്ട് ഈ കേന്ദ്രം നേടിക്കഴിഞ്ഞു. ഒരുകോടിയിലധികം രൂപയുടെ ധനസഹായമാണ് ബില്‍ഗേറ്റ്‌സ് ഫൗണ്ടേഷന്‍ നല്‍കിയത്. പൊതുമേഖലയില്‍ ഭാരതത്തിനുള്ള മികച്ച ഗവേഷണകേന്ദ്രമായി എച്ച്എല്‍എല്‍ ഗവേഷണകേന്ദം മാറുമ്പോള്‍ അത് അയ്യപ്പന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ വിജയം കൂടിയാണ്. ശക്തമായ എതിര്‍പ്പുകളെ അവഗണിച്ചാണ് അയ്യപ്പന്‍ ഗവേഷണകേന്ദ്രം യാഥാര്‍ത്ഥ്യമാക്കിയത് തികച്ചും നൂതനവും എന്നാല്‍ ലളിതവുമായ പ്രവര്‍ത്തന ശൈലിയിലൂടെയാണ് അയ്യപ്പന്‍ എച്ച്എല്‍എല്ലിലെ ജീവനക്കാരെ ഏക ലക്ഷ്യത്തിലേക്ക് നയിച്ചത്. ഏത് തീരുമാനമെടുക്കുമ്പോഴും കമ്പനിയിലെ ജീവനക്കാരുടെ താല്‍പ്പര്യങ്ങള്‍ക്കാവും  മുന്‍തൂക്കം നല്‍കുക. ളശൃാ മിറ ളമശൃ ഇതാണ് എച്ച്എല്‍എല്ലിന്റെ ഗവേണന്‍സ് സംവിധാനത്തിന്റെ മുഖമുദ്ര. ഇതിനെതിരെ ആദ്യകാലത്ത് രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്നടക്കം എതിര്‍പ്പ് രൂക്ഷമായിരുന്നു. പിന്നീട് മാനേജ്‌മെന്റിന്റെ നീതിയുക്തമായ നിലപാട് ഏവര്‍ക്കും സ്വീകാര്യമായി. കമ്പനിയുടെ ഫിലോസഫി, തന്ത്രങ്ങള്‍, ലക്ഷ്യം എന്നിവയെല്ലാം എല്ലാതലത്തിലുമുള്ള ജീവനക്കാരിലേക്ക് വ്യക്തമായി എത്തി. ഇതിനായി ഇന്‍ ഹൗസ് മാഗസിനും കൃത്യമായ മീറ്റിംഗുകളും ആശയവിനിമയവും എല്ലാം ഫലപ്രദമായി വിനിയോഗിച്ചു. ഏതൊരു കോര്‍പ്പറേറ്റ് സ്ഥാപനത്തിനും അതിന്റേതായ മൂല്യ സംവിധാനമുണ്ടായിരിക്കണമെന്ന നിലപാടാണ് അയ്യപ്പന്റേത്. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ ട്രിപ്പിള്‍ ടി (ഠഠഠ) സിസ്റ്റം അയ്യപ്പന്‍ കമ്പനിയില്‍ സ്വീകരിച്ചു. ഠൃൗേെ (വിശ്വാസം), ഠൃമിുെമൃലി േ(സുതാര്യത), ഠലമാംീൃസ (കൂട്ടായ പ്രവര്‍ത്തനം) ഇതാണ് എച്ച്എല്‍എല്ലിന്റെ വാല്യു സിസ്റ്റത്തിന്റെ അടിത്തറ. ഈ വാല്യു ചാര്‍ട്ടറില്‍ കമ്പനിയിലെ എല്ലാ ഓഫീസര്‍മാരും ഒപ്പുവെച്ചിരിക്കണമെന്ന നിബന്ധനയുണ്ട്. അതുപോലെ തന്നെ ടീമംഗങ്ങളെ പ്രചോദിപ്പിക്കുന്ന കോര്‍പ്പറേറ്റ് ഗാനവും കൊണ്ടുവന്നു. എല്ലാ ഔദ്യോഗിക ചടങ്ങുകളിലും എല്ലാ ജീവനക്കാരും കൈകള്‍ കോര്‍ത്ത് പിടിച്ച് ഈ ഗാനം ആലപിക്കും. കമ്പനിയിലെ ഓരോ ജീവനക്കാരനും അവരുടെ ആശയങ്ങള്‍ സിഎംഡിയുമായി നേരിട്ട് പങ്കിടുന്നതിനുള്ള സംവിധാനമായാണ് ഹാര്‍ട്ട് ടു ഹാര്‍ട്ട് നടപ്പാക്കിയത്. ജീവനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍, വിമര്‍ശനങ്ങള്‍, അഭിനന്ദനങ്ങള്‍ എന്നിവയെല്ലാം കമ്പനിയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി നേരിട്ട്  പങ്കുവെയ്ക്കാം. ഇതിനായി കമ്പനിയില്‍ മെയ്ല്‍ ബോക്‌സുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പ്രത്യേക ഇ മെയ്ല്‍ വിലാസവും ഉണ്ട്. ഈ കത്തുകള്‍ അങ്ങേയറ്റം രഹസ്യ സ്വഭാവത്തോടെ സിഎംഡി  നേരിട്ടാണ് കൈകാര്യം ചെയ്യുന്നതും. സ്വകാര്യമേഖലയ്ക്കു പോലും മാതൃകയാക്കാവുന്ന ശൈലീമാറ്റത്തിലൂടെ നേട്ടങ്ങളില്‍ നിന്ന് നേട്ടങ്ങളിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്ന കമ്പനിയുടെ വിജയരഹസ്യത്തെക്കുറിച്ച് ചോദിച്ചാല്‍ അയ്യപ്പന് വ്യക്തമായ ഉത്തരമുണ്ട്. ബിസിനസ് അത്ര ബുദ്ധിമുട്ടേറിയ സംഗതിയുമല്ല. എന്നാല്‍ കാലത്തിനൊത്ത മാറ്റത്തിനു തയ്യാറാണോ എന്നതാണ് പ്രശ്‌നം. പരിവര്‍ത്തനം വരേണ്ടത് അതിന്റെ നേതൃത്വത്തില്‍നിന്നു തന്നെയാണ്. ജീവനക്കാരെ മാറ്റത്തിനായി പ്രചോദിപ്പിക്കുകയാണ് പ്രധാനം. എല്ലാ ജീവനക്കാരെയും പ്രചോദിപ്പിക്കുന്ന ഒരു ഉദ്ദേശ ലക്ഷ്യം കമ്പനിക്കുണ്ടായിരിക്കണം. മാറ്റത്തിന്റെ ആവശ്യകത, അത് സംഭവിച്ചാലുണ്ടാകുന്ന മെച്ചങ്ങള്‍, ഗുണഫലങ്ങള്‍, ദീര്‍ഘകാല മെച്ചങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം അവബോധം സൃഷ്ടിച്ചുകൊണ്ടായിരിക്കണം ജീവനക്കാരെ ഇതിനായി പ്രചോദിപ്പിക്കേണ്ടത്. പരിവര്‍ത്തനത്തിന്റെ ആത്യന്തിക ഫലം ജീവനക്കാരുടെ ഉന്നതി തന്നെയാകണം. മാത്രമല്ല മാറ്റത്തിന്റെ എല്ലാ ഘട്ടത്തിലും ജീവനക്കാരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുകയും വേണം. മാറ്റത്തിന് പ്രചോദനമേകുന്ന ഏറ്റവും ലളിതവും ഫലപ്രദവുമായ വഴിയാണ് ആശയവിനിമയം. മികച്ച പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുകയെന്നത് നല്ലൊരു കീഴ്‌വഴക്കമാണ്. സഹായഹസ്തം നീട്ടുക: തടസങ്ങള്‍ മറികടന്ന് മുന്നേറാന്‍ ആര്‍ക്കു മുന്നിലും ഒരു സഹായഹസ്തം നീട്ടാന്‍ മാനേജ്‌മെന്റ് തയാറാകണം. എപ്പോഴും ആവോളം പിന്തുണയും നല്‍കുക.വിജയത്തിന് സഹായകരമാകുന്ന മാറ്റങ്ങള്‍ പ്രോത്സാഹിപ്പിക്കുക. മാറ്റം എന്നത് കമ്പനിയുടെ സംസ്‌കാരത്തിന്റെ ഭാഗമാക്കി മാറ്റുക. കമ്പനിയിലുണ്ടാകുന്ന മാറ്റങ്ങള്‍ എങ്ങനെ ഓരോ ജീവനക്കാരനും മെച്ചമാകുമെന്ന കാര്യം ഓരോരുത്തരെയും ധരിപ്പിച്ചു. ഇതോടെ കമ്പനിയുടെ ലക്ഷ്യവുമായി ജീവനക്കാര്‍ക്ക് ആത്മബന്ധം ഉടലെടുക്കാന്‍ തുടങ്ങി. പടിപടിയായി കമ്പനിയിലെ ജീവനക്കാര്‍ എല്ലാവരും വിജയം ശീലമാക്കിയ ഒരു ടീമിന്റെ ഭാഗമായി മാറുകയായിരുന്നു. ഉപഭോക്തൃ കേന്ദ്രീകൃതമായിരിക്കണം കമ്പനി. അതുപോലെ മികവാര്‍ജ്ജിക്കുന്നതിനുള്ള അദമ്യമായ ആഗ്രഹവും വേണം. അയ്യപ്പന്‍ പറഞ്ഞു. ഈ മാറ്റങ്ങളുടെ തുടര്‍ച്ചയായാണ് കമ്പനി അതിന്റെ പേരും ലോഗോയും മാറ്റിയത്. അങ്ങനെ എച്ച്എല്‍എല്‍, എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡായി രൂപാന്തരം പ്രാപിച്ചു ”ഇതുതന്നെ കമ്പനിയുടെ രൂപാന്തരണത്തിനുള്ള ഏറ്റവും വലിയ തെളിവായിരുന്നു. ജീവനക്കാരില്‍ വന്ന പരിവര്‍ത്തനത്തിന്റെ ഫലം മാത്രമായിരുന്നു കമ്പനിയുടെ പരിവര്‍ത്തനം. 1966ല്‍ പ്രകൃതിദത്ത റബര്‍ ഏറെ ലഭ്യമായ കേരളത്തില്‍ ഗര്‍ഭ നിരോധന ഉറ നിര്‍മിക്കാന്‍ സ്ഥാപിക്കപ്പെട്ട എച്ച്എല്‍എല്‍ ഇന്ന് ഏഴ് അത്യാധുനിക ഫാക്റ്ററികള്‍ സ്വന്തമായുള്ള, ഭാരതത്തിലെമ്പാടുമായി 22 റീജ്യണല്‍ ഓഫീസുകളുള്ള, ലോകത്തെ 115 രാജ്യങ്ങളിലെ വിപണികളില്‍ സാന്നിധ്യമുള്ള വന്‍കിട കമ്പനിയായി മാറിയിരിക്കുന്നു. ലോകത്തുതന്നെ ഗര്‍ഭ നിരോധനവുമായി ബന്ധപ്പെട്ട് സമ്പൂര്‍ണമായ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്ന ഏക കമ്പനിയാണ് എച്ച്എല്‍എല്‍.,” അയ്യപ്പന്‍ വ്യക്തമാക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങളെ രാഷ്ട്രീയക്കാര്‍ ചൂഷണം ചെയ്യുകയാണെന്ന ധാരണ പരക്കേയുണ്ട്. അത്തരമൊരു സാഹചര്യമുണ്ടെങ്കില്‍ അതിന് ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറും ഉത്തരവാദിയാണ്.  മൂല്യങ്ങളില്‍ അടിയുറച്ചു നിന്നുകൊണ്ട് ശരിയായ വിധത്തില്‍  പ്രവര്‍ത്തിച്ചാല്‍ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥ വൃന്ദവും അതിനെ പിന്തുണയ്ക്കും. എന്റെ അനുഭവം അതാണ്. കമ്പനിയില്‍ തികച്ചും അനുയോജ്യരായ ജീവനക്കാരെ ലഭിക്കാന്‍ പുറത്തുനിന്നുള്ള ഇടപെടലുകള്‍ പരമാവധി ഒഴിവാക്കി. അഭിമുഖം കഴിഞ്ഞ് കഴിയുന്നതും അതേ ദിവസം തന്നെ നിയമനക്കത്ത് നല്‍കാന്‍ ശ്രമിച്ചു. പുറത്തുനിന്നുള്ള സ്വാധീനം ഉപയോഗിച്ച് ജോലിയില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നത് തന്നെ ഉദ്യോഗാര്‍ത്ഥികളെ അയോഗ്യരാക്കുമെന്ന സന്ദേശം എല്ലാ കോണുകളിലും എത്തിച്ചു. സ്ഥാനക്കയറ്റങ്ങളും യോഗ്യതയുടെ മാത്രം അടിസ്ഥാനത്തിലാക്കി. തുടക്കത്തില്‍ ഈ തീരുമാനം എതിര്‍പ്പുണ്ടായി. രാഷ്ടീയക്കാരെ ബോധ്യപ്പെടുത്തിയതോടെ പ്രശ്‌നം തീര്‍ന്നു. അയ്യപ്പന്‍ പറഞ്ഞു. പബ്ലിക് ലിമിറ്റഡ് കമ്പനിയായ എച്ച്എല്‍എല്ലിന്റെ ഓഹരി അടിത്തറ 15 കോടിയില്‍ നിന്ന് 300 കോടിരൂപയായി ഉയര്‍ന്നുകഴിഞ്ഞു. തമിഴ്‌നാട്ടിലെ ചെങ്കല്‍പേട്ടില്‍ 100 ഏക്കര്‍ സ്ഥലത്ത് 595 കോടിരൂപ മുടക്കി നിര്‍മിക്കുന്ന ഇന്റഗ്രേറ്റഡ് വാക്‌സിന്‍ കോംപ്ലക്‌സ് പദ്ധതി എച്ച്എല്‍എല്ലിന്റെ സബ്‌സിഡിയറി സ്ഥാപനമായ എച്ച്എല്‍എല്‍ ബയോടെക്‌ലിമിറ്റഡിനു കീഴിലാണ്സ്ഥാപിക്കുന്നത്. രാജ്യത്തിന്റെ വാക്‌സിന്‍ സുരക്ഷ ലക്ഷ്യമിട്ട്സ്ഥാപിക്കുന്ന ഈ പദ്ധതി ദേശീയ പ്രാധാന്യമുള്ള ഒന്നാണ്. എച്ച്എല്‍എല്ലിന്റെ പര്യായമായിത്തന്നെ വിശേഷിപ്പിക്കപ്പെടുന്ന മൂഡ്‌സ്’ ഗര്‍ഭനിരോധന ഉറകള്‍ കമ്പനിയുടെ വിപണിയിലെ മേധാവിത്തത്തെ വളരെയധികം സഹായിക്കുന്ന സൂപ്പര്‍ ബ്രാന്‍ഡായി മാറിയിട്ടുണ്ട്. ഇന്ന് രാജ്യമെമ്പാടുമായി അഞ്ച് ലക്ഷത്തിലേറെ റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകളിലൂടെ  വില്‍പ്പന നടത്തുന്നു. 600 ലേറെ മാര്‍ക്കറ്റിംഗ് ജീവനക്കാരാണ് കമ്പനിക്കുള്ളത്. 115 രാജ്യങ്ങളില്‍ എച്ച്എല്‍എല്‍ ഇപ്പോള്‍ തങ്ങളുടെ ഉല്‍പന്നങ്ങളുമായി സജീവമാണ്. രാജ്യാന്തര വിപണിയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ദുബായ്, ബ്രസീല്‍, കെനിയ, നൈജീരിയ എന്നിവിടങ്ങളില്‍ എക്‌സിക്യൂട്ടിവുകളുമുണ്ട്. വളരെ കുറഞ്ഞ കാലംകൊണ്ട് രാജ്യത്തെ പൊതുമേഖലാസ്ഥാപനങ്ങള്‍ക്കെല്ലാം മാതൃകയാകാന്‍ എച്ച്എല്‍എല്ലിനു കഴിഞ്ഞിട്ടുണ്ട്. പൊതുമേഖലയെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ത്തന്നെ മാറ്റി എഴുതി എച്ച്എല്‍എല്‍ കുതിക്കുമ്പോള്‍ കേരളത്തിനും അഭിമാനിക്കാം. കേരളത്തിലെ കേന്ദ്ര സ്ഥാപനത്തിന്റെ മലയാളിയായ പ്രൊഫഷണലിന്റെ വിജയമാണിത്. മലയാളം സ്‌കൂളില്‍  പഠിച്ച് തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് ബിരുദമെടുത്ത അയ്യപ്പന്‍  സാക്ഷാല്‍ ശബരിമല  അയ്യപ്പന്റെ അടിയുറച്ച ഭക്തനുമാണ്. മലയാളമാസം ഒന്നിന് എം.അയ്യപ്പന്‍ ശബരിമല സന്നിധിയിലുണ്ടാകും. തിരുവനന്തപുരം പാല്‍കുളങ്ങര  സ്വദേശിയായ അയ്യപ്പന്റെ രണ്ടു മക്കളും അച്ഛന്റെ വഴിയെ തന്നെ, ഗോവിന്ദ് ദുബായിയിലും നന്ദകുമാര്‍ ഹരിയാനയിലും എഞ്ചിനീയര്‍മാര്‍

അമേരിക്കയിലെ സര്‍വകലാശാലകളുടെ മലയാളി അധിപന്‍

അമേരിക്കയിലെ സര്‍വകലാശാലകളുടെ മലയാളി അധിപന്‍

 പി. ശ്രീകുമാര്‍


പാരമ്പര്യം നോക്കിയാല്‍ ഹരിപ്പാട് ചിങ്ങോലി കാട്ടുപറമ്പില്‍ മന്മഥന്‍ നായര്‍ അദ്ധ്യാപകനാകേണ്ടയാളാണ്. അച്ഛന്‍ ഗോപാലപിള്ള പ്രശസ്തനായ സ്‌കൂള്‍ അദ്ധ്യാപകന്‍. അമ്മ സരസ്വതിയമ്മയുടെ അച്ഛനും അദ്ധ്യാപകന്‍. സഹോദരിയും അദ്ധ്യാപിക. ജീനില്‍ അദ്ധ്യാപനം പേറുന്ന മന്മഥനും പഠനത്തിനുശേഷം പഠിപ്പിക്കലിലാണ് ശ്രദ്ധവെച്ചത്. ചിങ്ങോലിയിലെ എസ്എച്ച് പാരലല്‍ കോളജിലെ മിടുക്കനായ ഫിസിക്‌സ് അദ്ധ്യാപകനായിരുന്നു, ഇഷ്ടവിഷയമായ ഫിസിക്‌സിനു പുറമെ ഇംഗ്ലീഷ് ഉള്‍പ്പെടെ പല വിഷയങ്ങളും പകര്‍ന്നു നല്‍കുമായിരുന്നു. ഫിസിക്‌സില്‍ ബിരുദവും എല്‍എല്‍ബിയും ഉള്ള മന്മഥന്‍ ഏഴുവര്‍ഷത്തെ അദ്ധ്യാപന ജീവിതവും ചെറിയനാളത്തെ അഭിഭാഷകവൃത്തിയും ഉപേക്ഷിച്ചാണ് അമേരിക്കയിലേക്ക് വിമാനം കയറിയത്. അവിടെ അദ്ധ്യാപനം ആയിരുന്നില്ല തൊഴില്‍. പക്ഷേ ഇന്ന് മന്മഥന്‍ നായര്‍, സര്‍വകലാശാലകളുടെ അധിപനാണ്. അതും മെഡിക്കല്‍ സര്‍വകലാശാലകളുടെ. അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി മൂന്ന് മെഡിക്കല്‍ സര്‍വകലാശാലകളാണ് മന്മഥന്‍ നായര്‍ക്ക് സ്വന്തമായുള്ളത്. പരിചയത്തിലുള്ള രാധയെ കല്ല്യാണം കഴിച്ചതാണ് അമേരിക്കയിലേക്ക് പോകാനുള്ള നിമിത്തം. രാധയുടെ കുടുംബം അപ്പോഴേ യുഎസിലെ ഡാലസില്‍ സ്ഥിരതാമസക്കാരാണ്. അമേരിക്കയിലെത്തി ആദ്യം ഐടിയില്‍ പിജി ചെയ്തു. ഏഴു വര്‍ഷം ഒരു റീട്ടെയില്‍ മാര്‍ക്കറ്റിങ് കമ്പനിയില്‍ ഐടി മാനേജരായി. ജോലിക്കപ്പുറം സ്വന്തമായൊരു ബിസിനസ് എന്ന ചിന്തയോടെ ആരോഗ്യ സുരക്ഷാ മേഖലയിലായിരുന്നു തുടക്കം. ചികിത്സാച്ചെലവുകള്‍ താങ്ങാവുന്നതിലധികമായ അമേരിക്കയില്‍, വിരമിച്ചവരുടെ പരിചരണത്തിനും ചികില്‍സാ സഹായത്തിനും സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്ന ഹെല്‍ത്ത് ഹോമുകള്‍. അത് വലിയൊരു പ്രസ്ഥാനമായി. ഇന്ന് അത്തരം മൂന്നു സ്ഥാപനങ്ങളിലേക്കു വളര്‍ന്നിരിക്കുന്നു. ഒന്നരപ്പതിറ്റാണ്ടിനിടെ പതിനായിരത്തിലേറെപ്പേര്‍ക്കാണ് ഈ സ്ഥാപനങ്ങളിലൂടെ ആരോഗ്യ സംരക്ഷണ സേവനങ്ങള്‍ ലഭിച്ചത്. രാധയാണു മൂന്നിന്റെയും ചുമതലക്കാരി. നൂറിലേറെ മെഡിക്കല്‍ ജീവനക്കാരുണ്ട്. ആരോഗ്യ സംരക്ഷണത്തില്‍നിന്നാണ് ആരോഗ്യ വിദ്യാഭ്യാസത്തിലേക്ക് വന്നത്. കടമ്പകള്‍ ഏറെ കടക്കാനുണ്ടായിരുന്നു. സ്ഥിരോല്‍സാഹവും കഠിനാധ്വാനും കാഴ്ചാപ്പാടും കൊണ്ട് അതൊക്കെ അതിജീവിച്ചു. അമേരിക്കയിലെ ലൈസന്‍സിങ് കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ എജ്യുക്കേഷന്റെ ചട്ടപ്രകാരം, സംഘങ്ങള്‍ക്കേ അമേരിക്കയില്‍ മെഡിക്കല്‍ കോേളജ് ആശുപത്രി നടത്താനാവൂ. അതിനാലാണ് തിയറി പഠനത്തിന് വെസ്റ്റ് ഇന്‍ഡീസില്‍ സ്ഥാപനം തുടങ്ങിയത്. അങ്ങനെ 2003 ല്‍ വെസ്റ്റ് ഇന്‍ഡീസിലെ സെന്റ് ലൂഷ്യ ദ്വീപ് കേന്ദ്രമായി ഇന്റര്‍നാഷനല്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റി രജിസ്റ്റര്‍ 1െചയ്തു. സര്‍വകലാശാലയുടെ ബോര്‍ഡ് ഓഫ് ട്രസ്റ്റീസില്‍ അവിടത്തെ പ്രധാനമന്ത്രി ഡോ. കെന്നത്ത് ആന്റണി അടക്കമുണ്ട്! നാല്‍പതോളം അധ്യാപകരും മുന്നൂറ്റി അന്‍പതോളം ജീവനക്കാരും ഈ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ ജോലി ചെയ്യുന്നു. ഡാളസില്‍നിന്നു സെന്റ് ലൂഷ്യ ദ്വീപിലേക്കു മൂന്നു മണിക്കൂര്‍ പറക്കല്‍ മാത്രം. പ്രാക്ടിക്കല്‍ ക്ലാസുകള്‍ യുഎസിലെ 14 സ്‌റ്റേറ്റുകളിലുള്ള 25 ആശുപത്രികളിലായി നടത്തുന്നു. 500 വിദ്യാര്‍ഥികളുണ്ട് ഈ മെഡിക്കല്‍ കോളജില്‍. 2011 ല്‍ വെസ്റ്റ് ഇന്‍ഡീസിലെതന്നെ സെന്റ് വിന്‍സെന്റ് ദ്വീപ് കേന്ദ്രമായി മറ്റൊരു മെഡിക്കല്‍ കോളജ് തുടങ്ങിഅമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഓഫ് സെന്റ് വിന്‍സെന്റ്. 100 വിദ്യാര്‍ഥികളുള്ള ഈ സ്ഥാപനത്തില്‍ 15 ശതമാനവും മലയാളികളാണ്. രണ്ടു സ്ഥാപനങ്ങളിലെയും കോഴ്‌സുകള്‍ക്ക് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരവും ലഭിച്ചു. കഴിഞ്ഞ വര്‍ഷം മൂന്നാമതൊരു മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനത്തിനുകൂടി മന്മഥന്‍ തുടക്കമിട്ടു. സൗത്ത് വെസ്റ്റ് കിങ്സ്റ്റണ്‍ യൂണിവേഴ്‌സിറ്റി എന്ന ഈ സ്ഥാപനത്തില്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ മാത്രം. പരീക്ഷകളും ഓണ്‍ലൈന്‍ തന്നെ. മന്മഥന്‍ നായര്‍ പ്രസിഡന്റും സിഇഒയുമായാണു സര്‍വകലാശാലകളുടെ പ്രവര്‍ത്തനം. മെഡിക്കല്‍ സര്‍വകലാശാലകളുടെ അധിപന് മെഡിക്കല്‍ ബിരുദമില്ലെന്ന കുറവ് മക്കളിലൂടെ മന്മഥന്‍ നായര്‍ തീര്‍ത്തു. മക്കള്‍ മനീഷും ആശയും ഡോക്ടര്‍മാര്‍. മനീഷിന്റെ ഭാര്യ ധന്യയും ആശയുടെ ഭര്‍ത്താവ് പ്രജിത്തും ഡോക്ടര്‍മാരാണ്. ആശ മികച്ചൊരു നര്‍ത്തകികൂടിയാണ്. ഈ നവരാത്രി നാളുകളില്‍ തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരം ശിവക്ഷേത്രം, ചോറ്റാനിക്കര ദേവീക്ഷേത്രം, ഗുരുവായൂര്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ ആശ വഴിപാടായി നടത്തിയ നൃത്ത സംഗീത സന്ധ്യകള്‍ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ബിസിനസ്സില്‍ നേട്ടങ്ങള്‍ വെട്ടിപ്പിടിക്കുന്നതിനൊപ്പം സാമൂഹ്യ സന്നദ്ധ സംഘടനാ പ്രവര്‍ത്തനങ്ങളിലെല്ലാം സജീവമാണ് മന്മഥന്‍ നായര്‍. ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്കയുടെ (ഫൊക്കാന) ആരംഭം മുതല്‍ സജീവ അംഗമായ മന്മഥന്‍ നായര്‍ 1996 ല്‍ ഫൊക്കാനയുടെ പ്രസിഡന്റായി. മുഖ്യമന്ത്രി (നായനാര്‍) പങ്കെടുക്കുന്ന ഏക ഫൊക്കാന കണ്‍വന്‍ഷനായിരുന്നു അത്. 2001 ല്‍ കൊച്ചിയില്‍ നടന്ന ഫൊക്കാന സമ്മേളനത്തിന്റെ ബോര്‍ഡ് ചെയര്‍മാനുമായിരുന്നു. ഇപ്പോള്‍ ഫൊക്കാന ഫൗണ്ടേഷന്‍ ചെയര്‍മാനാണ്. അമേരിക്കയിലെ ഹിന്ദു മലയാളി കൂട്ടായ്മയായ കേരള ഹിന്ദൂസ് ഓഫ് നേര്‍ത്ത് അമേരിക്കയുടെ പ്രഥമ പ്രസിഡന്റും മന്മഥന്‍ നായരായിരുന്നു. പുതിയ ആശയങ്ങള്‍ കണ്ടെത്തുക, അവ ആവിഷ്‌ക്കരിക്കാന്‍ കഠിനാധ്വാനം ചെയ്യുക; മന്മഥന്റെ വിജയരഹസ്യം അതാണ്. അമേരിക്കയില്‍ സര്‍വകലാശാല എന്നത് അത്തരത്തിലൊന്നു മാത്രം. മിടുക്കരായ 100 കുട്ടികളെ തിരഞ്ഞെടുത്ത് മികച്ച വിദ്യാഭ്യാസപരിശീലനം നല്‍കുന്ന പദ്ധതിയെക്കുറിച്ച് എന്‍എസ്എസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു. എന്‍ എസ്എസ് ആരംഭിച്ച ഐഎഎസ് അക്കാദമി മന്മഥന്റെ ആശയത്തിന്റെ ആവിഷ്‌ക്കാരമാണെന്നു വേണമെങ്കില്‍ പറയാം. മിടുക്കരായ വിദ്യാര്‍ത്ഥികളെ കണ്ടെത്താന്‍ ചാനലുകളില്‍ അക്കാദമിക് എക്‌സലന്‍സ് റിയാലറ്റി ഷോ എന്നതാണ് മന്മഥന്റെ പുതിയ ആശയം. ഇതിന് ചാനലുകള്‍ മുന്നോട്ടുവന്നാല്‍ പിന്തുണയ്ക്ക് അദ്ദേഹം തയ്യാറാണ്. ആത്മീയത വിട്ടൊരു കാര്യം മന്മഥന്റെ ജീവിതത്തിലില്ല. ഡാളസിലേയും ഹരിപ്പാട്ടേയും വീടുകള്‍ സര്‍വം ഈശ്വര ചൈതന്യമയം. ഡാളസിലെ വീട്ടില്‍ മാസത്തിലൊരിക്കല്‍ ഗണപതി പൂജ നിര്‍ബന്ധം. ചെട്ടികുളങ്ങര കുത്തിയോട്ടം, ആറന്മുള വള്ളസദ്യ എന്നിവയൊക്കെ ഒന്നിലധികം തവണ നടത്താന്‍ മന്മഥന്‍ നായരെ പ്രേരിപ്പിക്കുന്നതും ആത്മീയതുടെ അടിത്തറയാണ്.