Thursday, October 22, 2020

 


മ്മ്യൂണിസ്റ്റ് ആചാര്യന്‍ ഇഎംഎസ് നമ്പൂതിരിപ്പാട് കാല് കുത്താന്‍ മടിച്ച മണ്ണായിരുന്നു ശിവഗിരി. ശിവഗിരി തീര്‍ത്ഥാടനം ഉദ്ഘാടനം ചെയ്യാനുള്ള ക്ഷണം ഇ എം ശങ്കരന്‍ നമ്പൂതിരിപ്പാട് നിഷേധിച്ചു. കാരണം വ്യക്തമാക്കി ദേശാഭിമാനിയില്‍ ലേഖനവും എഴുതി.

ശിവഗിരിയില്‍ ചെന്നാല്‍ ശ്രീനാരായണന്റെ ആശയങ്ങള്‍ക്ക് ഇന്നും പ്രസക്തിയുണ്ടെന്നു പറയേണ്ടി വരുമെന്നതുകൊണ്ടാണ് പോകാതിരുന്നതെന്ന് അദ്ദേഹം തുറന്നു പറഞ്ഞു. ഗുരുവിനെ ദൈവമായി കരുതുന്ന ശിവഗിരിയിലെ സന്ന്യാസ സമൂഹത്തോട് ബഹുമാനമില്ലെന്നും പറഞ്ഞു. ശ്രീനാരായണനും കുമാരനാശാനും ബ്രിട്ടീഷുകാരുടെ പാദസേവകരായിരുന്നുവെന്നും നമ്പൂതിരിപ്പാട് ദേശാഭിമാനി പത്രത്തിലെഴുതി.

ശ്രീനാരായണഗുരുദേവനെകുറിച്ചുള്ള നമ്പൂതിരിപ്പാടിന്റെ കേവലം ഒരു സന്ദര്‍ഭത്തിലുള്ള പ്രതികരണം മാത്രമായിരുന്നില്ല ഇത്. ഹൈന്ദവസമൂഹത്തേയും സംസ്‌കാരത്തേയും ബൂര്‍ഷ്വാരീതിയില്‍ നവീകരിക്കുന്നതിനുള്ള പ്രസ്ഥാനത്തിന്റെ ഭാഗമായാണ് മഹാരാഷ്ട്രയിലെ ജ്യോതിറാവുഫുെലയുടെയും കേരളത്തില്‍ ശ്രീനാരായണന്റെയും പ്രസ്ഥാനത്തേയും വിലയിരുത്തേണ്ടത് (ഇഎംഎസ്, ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം) എന്നും അദ്ദേഹം ഗുരുദേവനെ വിലയിരുത്തി. ശ്രീനാരായണനെ തുടര്‍ന്നുവന്ന സന്യാസിമാരും ചുരുക്കം ചില ഭക്തരുമൊഴിച്ച് ഈഴവരില്‍ തന്നെ അധികമാരും സ്വാമികളുടെ സന്ന്യാസജീവിതത്തെ ആദര്‍ശമായി എടുക്കുന്നില്ല (ഇഎംഎസ്, കേരളം മലയാളികളുടെ മാതൃഭൂമി) എന്ന് സങ്കുചിതമായി ഗുരുദേവനെ അവതരിപ്പിക്കാനായിരുന്നു നമ്പൂതിരിപ്പാട് ശ്രമിച്ചത്. നമ്പൂതിരിപ്പാടിന്റെ ഗുരുവിനെ കുറിച്ചുള്ള താത്വിക അവലോകനങ്ങളാണ് പിന്നീട് ആഗോളീകരണകാലത്തും നവ കമ്മ്യൂണിസ്റ്റുകള്‍ പിന്‍തുടര്‍ന്നത്. ഇഎംഎസ് മാത്രമല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രണ്ടാമത്തെ ബുദ്ധിജീവി പട്ടമുള്ള പി. ഗോവിന്ദപിള്ളയും ഇഎംഎസ്സിനെ അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. നവോത്ഥാന മുന്നേറ്റ ചരിത്രത്തില്‍ നിന്ന് ശ്രീനാരായണഗുരുദേവനെ റദ്ദുചെയ്യാനുള്ള ആസൂത്രിത നീക്കമാണ് കമ്മ്യൂണിസ്റ്റ് ചിന്തകര്‍ നടത്തിയത്.

നിയമസഭയില്‍ ഉമേഷ് ചള്ളിയില്‍ ശ്രീനാരായണഗുരുവിന്റെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തതിനെ 'ശ്രീനാരായണഗുരുവിന്റെ പേരില്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് കുട്ടിച്ചാത്തനില്‍ വിശ്വസിച്ച് സത്യപ്രതിജ്ഞ ചെയ്യലാണ്'. എന്ന് പിണറായി വിജയന്‍ വിമര്‍ശിച്ചത് അതിനാലാണ്. ശിവഗിരി തീര്‍ത്ഥാടന ദിവസം മതില്‍ കെട്ടിയും ചതയദിനം കരിദിനമാക്കിയുമാണ് കമ്മ്യൂണിസ്റ്റുകള്‍ 'ഗുരുഭക്തി' പ്രകടിപ്പിച്ചത്. ശ്രീനാരായണ ഗുരുവിനെ ചവിട്ടിത്താഴ്ത്തിയ ധിക്കാരത്തെ ധീരതയായി കൊണ്ടാടിയ സിപിഎം ഇപ്പോള്‍ ഗുരുവിന് സ്തുതിപാടുന്നത് ആത്മാര്‍ത്ഥമായ സമീപനമല്ലെന്ന് മലയാളികള്‍ തിരിച്ചറിയുന്നുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അടിത്തറയും നട്ടെല്ലുമായ ശ്രീനാരായണീയര്‍ കൂട്ടത്തോടെ കൊഴിഞ്ഞു പോകുന്നതിന്റെ വേവലാതി ഒന്നു മാത്രമാണ് നവഗുരുഭക്തിക്ക് കാരണം എന്ന അറിയാന്‍ പാഴൂര്‍ പടിവരെ പോകേണ്ടതില്ല.

ശ്രീനാരായണഗുരു സ്നേഹത്തിന്റെ ആത്മാര്‍ത്ഥതയില്ലായ്മയുടെ ഒടുവിലത്തെ ഉദാഹരണമാണ് തിരുവനന്തപുരത്തെ ശ്രീനാരായണഗുരു പ്രതിമ സ്ഥാപനവും ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാല പ്രഖ്യാപനവും. കേരളം മാര്‍ക്സില്‍ നിന്ന് മഹര്‍ഷിയിലേക്ക് എന്ന് പ്രവചിച്ച പി പരമേശ്വരന്റെ വാക്കുകള്‍ക്ക് ദര്‍ശന സ്വാഭാവമുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു 'ശ്രീനാരായണഗുരു പ്രതിമ സ്ഥാപിക്കും' എന്ന സര്‍ക്കാര്‍ തീരുമാനം. കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ സ്വന്തം ചെലവില്‍ നിര്‍മ്മിക്കുന്ന പ്രതിമ മാര്‍ക്സിന്റേതല്ല, മറിച്ച് ഗുരുദേവന്റേതാണ്. അധികാരത്തിലെത്തിയ ഉടന്‍ പിണറായി പ്രഖ്യാപിച്ച പ്രതിമ സ്ഥാപനം ഭരണം ഒഴിയാന്‍ മാസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് ഓര്‍മ്മ വന്നത്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഈ നീക്കമെന്ന് കേരളത്തിന് തിരിച്ചറിയാനാവും. അപൂര്‍ണ്ണമായ പ്രതിമ സ്ഥാപനത്തിനെതിരെ ശ്രീനാരായണ പ്രസ്ഥാനങ്ങള്‍ രംഗത്തു വന്നത് ഈ സാഹചര്യത്തിലാണ്. പ്രതിമ പീഠത്തിലാക്കണമെന്ന ശിവഗിരി മഠത്തിന്റെ ആവശ്യം പോലും തള്ളിക്കളഞ്ഞാണ് ഇടതു സര്‍ക്കാര്‍ ഗുരുദേവനെ അനാദരിച്ചത്. അനാച്ഛാദന ചടങ്ങിലേക്ക് എസ് എന്‍ ഡി പിയുടേയോ ശിവഗിരി മഠത്തിന്റേയോ പ്രതിനിധികളെ പങ്കെടുപ്പിക്കാതിരിക്കാന്‍ സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു.

ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാലയുടെ ഉദ്ഘാടനത്തിനും ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സാരഥികളെ ഒഴിവാക്കി. സര്‍ക്കാര്‍ പരിപാടിയില്‍ പങ്കെടുപ്പിക്കുന്നത് ശരിയല്ല എന്നതാണ് പറയുന്ന ന്യായം. ശ്രീനാരായണ ഗുരുവിന്റെ പേരില്‍ സ്റ്റാമ്പ് ഇറക്കുന്ന ചടങ്ങില്‍ എസ്എന്‍ ഡിപി യോഗം ജനറല്‍ സെക്രട്ടറിയെ കേന്ദ്ര സര്‍ക്കാര്‍ പങ്കെടുപ്പിച്ചിരുന്നു.

നവോത്ഥാന മുന്നേറ്റ ചരിത്രത്തില്‍ നിന്ന് ശ്രീനാരായണ ഗുരുദേവനെ റദ്ദുചെയ്യാനുള്ള ആസൂത്രിത നീക്കമാണ് കമ്മ്യൂണിസ്റ്റ് ചിന്തകര്‍ നടത്തിയത്‌

ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാലയുടെ പ്രഥമ വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്കുള്ള നിയമനം ശ്രീനാരായണീയരെ അപമാനിക്കുന്നതിന് തുല്യമാണ്. യോഗം ജനറല്‍ സെക്രട്ടറിയുടെ ഭാഷയില്‍ പറഞ്ഞാല്‍ അത് കണ്ണില്‍ കുത്തലാണ്. ഈഴവ സമുദായത്തെ സര്‍ക്കാര്‍ ചതിച്ചെന്നും അധ:സ്ഥിത വിഭാഗങ്ങളെ അധികാര ശ്രേണിയില്‍ നിന്ന് ആട്ടിയകറ്റുന്ന പതിവ് സര്‍ക്കാര്‍ ആവര്‍ത്തിച്ചു എന്നുമൊക്കെ സര്‍ക്കാറിനു വേണ്ടി സാംസ്‌ക്കാരിക മതില്‍ പണിയാന്‍ ഒപ്പം കൂടിയ ആള്‍ക്ക് പറയേണ്ടി വന്നു.

തിരുവിതാംകൂര്‍ സര്‍വ്വകലാശാല സ്ഥാപിച്ചപ്പോള്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെ സര്‍വ്വകലാശാലയ്ക്ക് ലഭിക്കുമോ എന്ന് ശ്രമിച്ച സിപി രാമസ്വാമി അയ്യരാണ് കേരളത്തിലുണ്ടായിരുന്നത്. പുതിയ സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലര്‍ ശ്രീനാരായണീയന്‍ ആകാതിരുന്നതല്ല കുഴപ്പം. ആക്കാമായിരുന്നു എന്നതാണ്; നിയമമിെല്ലങ്കിലും അത് രാജ്യത്തെ മര്യാദയായിരുന്നു.

അലിഗഢ് മുസ്ലിം സര്‍വ്വകലാശാല രാജ്യത്തെ മികച്ച ഉന്നത കലാലയങ്ങളിലൊന്നാണ്. യു.ജി.സി അംഗീകാരമുള്ള കേന്ദ്ര സര്‍വ്വകലാശാല. മുസ്‌ലിം സമുദായ പരിഷ്‌കര്‍ത്താവായിരുന്ന സയ്യിദ് അഹമ്മദ് ഖാന്‍ 1875ല്‍ സ്ഥാപിച്ച അലിഗഢിലെ മൊഹമ്മദന്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളാണ് 1920ല്‍ പാര്‍ലമെന്റ് പാസ്സാക്കിയ ആക്ട് പ്രകാരം അലിഗഢ് മുസ്ലിം സര്‍വ്വകലാശാലയായി മാറിയത്. 

1920 മുതല്‍ ഇതുവരെ സര്‍വകലാശാലയ്ക്ക് 21 വൈസ് ചാന്‍സലര്‍മാര്‍ ഉണ്ടായി. ആദ്യ വൈസ് ചാന്‍സലര്‍ മുഹമ്മദ് അലി മുഹമ്മദ് ഖാന്‍ തുടങ്ങി ഇപ്പോഴത്തെ വി സി പ്രൊഫ. താരീഖ് മന്‍സൂര്‍ വരെ എല്ലാവര്‍ക്കും ഒരു പ്രത്യേകതയുണ്ട്. എല്ലാവരും മുസ്ലിങ്ങള്‍. ജനാധിപത്യ രാജ്യത്ത് മതേതര സര്‍ക്കാറിന്റെ കീഴിലുള്ള സ്ഥാപനത്തിന്റെ മേധാവി ഒരു മതത്തില്‍ പെട്ടവര്‍ മാത്രം ആകുന്നതിനെ ആരും ചോദ്യം ചെയ്യുന്നില്ല. അതൊരു മാന്യതയും മര്യാദയും മാത്രം.

ഒമാനിലെ ഒരു സര്‍വകലാശാലയില്‍ പ്രവര്‍ത്തിച്ച് നാട്ടില്‍ തിരിച്ചെത്തിയ ഡോ. മുബാറക് പാഷയെ ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാലയുടെ പ്രഥമ വി സിയായി നിയമിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഉന്നത വിദ്യാഭ്യാസമന്ത്രി കെ ടി ജലീലിന്റെ അടുപ്പക്കാരന്‍, മുഖ്യമന്ത്രിയുടെ മരുമകന്റെ ബന്ധു എന്നീ 'യോഗ്യതകള്‍' മാത്രമാണ് വിസി നിയമനത്തിന്റെ അവശ്യയോഗ്യതയായി പരിഗണിക്കപ്പെട്ടത്. വൈസ് ചാന്‍സ്‌ലര്‍ സ്ഥാനത്തേക്ക് നിയോഗിക്കാന്‍ പത്ത് വര്‍ഷം പ്രൊഫസര്‍ എന്ന നിലയില്‍ അധ്യാപന പരിചയം വേണമെന്നാണ് യുജിസി മാനദണ്ഡം. ഡോ. മുബാറക്ക് പാഷ സ്വകാര്യകോളജില്‍ പ്രിന്‍സിപ്പലായി പ്രവര്‍ത്തിച്ചു.മൂന്ന് വര്‍ഷക്കാലം കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ കേന്ദ്രം ഡയറക്ടറുമായി. ഇപ്പോള്‍ ഒമാനിലെ ഉന്നതവിദ്യാഭ്യാസ കേന്ദ്രത്തിലാണ് ജോലി. 10 വര്‍ഷം പ്രൊഫസറായി പ്രവര്‍ത്തിക്കുകയോ ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ മികവ് കാട്ടുകയോ ചെയ്തിട്ടില്ലെന്നാണ് ആരോപണം. സര്‍വകലാശാലക്ക് യുജിസി അംഗീകാരം കിട്ടിയിട്ടില്ലാത്തതിനാല്‍ കുഴപ്പമില്ലെന്ന ന്യായമാണ് പറയുന്നത്. അംഗീകാരത്തിനായി യുജിസിക്ക് അപേക്ഷ പോലും കൊടുത്തിട്ടില്ല. പിന്നെ എന്തിന് തട്ടികൂട്ടി സര്‍വകലാശാല രൂപീകരിച്ചു. ശ്രീനാരായണ ദര്‍ശനവുമായി പുലബന്ധം പോലുമില്ലാത്ത പ്രവാസിയെ നിയമിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത് രണ്ടു കാര്യം. പേര് നല്‍കി ശ്രീനാരായണീയരേയും നിയമനം നടത്തി മുസ്‌ലീങ്ങളേയും പ്രീണിപ്പിക്കുക. ശ്രീനാരായണീയരുടെ കണ്ണില്‍ കുത്തി വേണമോ മുസ്‌ലീങ്ങളുടെ മനം കവരാന്‍ എന്ന ചോദ്യമാണ് ഉയരുന്നത്.

പി. പരമേശ്വരന്‍ പറഞ്ഞത് ഈയവസരത്തില്‍ കേരളം ഓര്‍ക്കേണ്ടതുണ്ട്. ''കേരളത്തിന്റെ മനഃസാക്ഷിയായിരുന്നു ശ്രീനാരായണ ഗുരുദേവന്‍. മനഃസാക്ഷി മരിച്ചു പോയിരിക്കുന്നു. ഗുരുനിന്ദയോളം വലിയ പാതകമില്ല. അതാണ് നാം ചെയ്തത്. അതില്‍ നിന്ന് മോചനം വേണമെങ്കില്‍ പ്രായശ്ചിത്തം ചെയ്തേ പറ്റു. പശ്ചാത്തപിച്ചേ പറ്റു. തെറ്റുകള്‍ തിരുത്തിയേ പറ്റു. ഗുരുദേവനിലേക്ക് മടങ്ങേണ്ടിയിരിക്കുന്നു.

കേരളത്തിന്റെ സ്രഷ്ടാവാണ് ഗുരുദേവന്‍. കേരളത്തിന്റെ പ്രവാചകനാണ് ഗുരുദേവന്‍. ഗുരുദേവനെ തള്ളിപ്പറഞ്ഞുകൊണ്ട് കേരളത്തിന് വളരാന്‍ സാധ്യമല്ല. ഇന്ന് ശ്രീനാരായണ പ്രസ്ഥാനവും ശ്രീനാരായണ സമൂഹവും വഴിത്തിരിവിലാണ്. അവര്‍ സ്വയം നിര്‍ണ്ണയാവകാശം വീണ്ടെടുക്കണം. മതസൗഹാര്‍ദ്ദത്തോടെ ജാതി ഭേദമില്ലാത്ത ഒരു കേരളീയ സമൂഹം, ഒരു കേരള മോഡല്‍ സൃഷ്ടിക്കാന്‍ ഗുരുദേവന്‍ അനുഗ്രഹിച്ച ശ്രീനാരായണ സമൂഹത്തിന് കഴിവുണ്ട്. അവകാശമുണ്ട്. ബാധ്യതയുണ്ട്. രാഷ്ട്രീയത്തിന്റെ അതിപ്രസരത്തില്‍നിന്നും ആധ്യാത്മികതയുടേയും ശ്രീനാരായണ സന്ദേശങ്ങളുടേയും ശീതളഛായയിലേക്ക് മടങ്ങിവരാന്‍ ശ്രീനാരായണ സമൂഹത്തിനുള്ള അവസരമാണിത്. ഗുരുദേവന്റെ പ്രതിമ വെച്ചതു കൊണ്ടു മാത്രമായില്ല. തകര്‍ത്തതു കൊണ്ടുമായില്ല. ഗുരുദേവന്റെ ജീവത്തായ സന്ദേശം ഉള്‍ക്കൊള്ളുകയാണ് വേണ്ടത്''

 


ജസ്യൂട്ട് സഭാ പുരോഹിതനായ ഫാ.സ്റ്റാന്‍ സ്വാമിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ‌കേരളത്തിന്റെ തെരുവുകളില്‍ മെഴുകുതിരി തെളിയുന്നു. 83 കാരനായ സ്റ്റാന്‍ സ്വാമിയെ അറസ്റ്റ് ചെയ്തതിനെതിരെ 'ഒപ്പിയാന്‍ സംഘം' 2000 പേരുടെ ഒപ്പും സംഘടിപ്പിച്ചു. ഭീമ-കൊറെഗാവ് കലാപക്കേസില്‍ സ്റ്റാന്‍ സ്വാമി അറസ്റ്റ് ചെയ്യപ്പെട്ടത് അര്‍ബന്‍ നക്‌സലുകളുടെ വ്യാപനം ഏതൊക്കെ മേഖലകളിലേക്ക് വ്യാപിച്ചിരിക്കുന്നുവെന്നതിന്റെ സംസാരിക്കുന്ന തെളിവാണ്.

ബാജിറാവു രണ്ടാമന്‍ പേഷ്വായുടെ 28,000 വരുന്ന സൈന്യത്തെ ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ മഹര്‍ സമുദായാംഗങ്ങളായ 800 പേര്‍ മാത്രമടങ്ങുന്ന സൈനികസംഘം 12 മണിക്കൂര്‍ നീണ്ടപോരാട്ടത്തില്‍ പരാജയപ്പെടുത്തിയ സംഭവമാണ് ഭീമ കൊറെഗാവ് യുദ്ധം. യുദ്ധവിജയം ദളിതരുടെ ആത്മാഭിമാനം ഉയര്‍ത്തിയ സംഭവമായിരുന്നു.ഭീമ കൊറെഗാവ് യുദ്ധവിജയത്തിന്റെ 200-ാം വാര്‍ഷികദിനത്തില്‍ 2017 ഡിസംബര്‍ 31 ന്‌കൊറെഗാവില്‍ നടന്ന ദളിത് സംഗമത്തോടനുബന്ധിച്ച് സംസ്ഥാന വ്യാപകമായി അക്രമസംഭവങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. . എല്‍ഗാര്‍ പരിഷദ് എന്ന പേരില്‍ നടന്ന ദളിത് സംഗമത്തിനു പിന്നില്‍ സ്റ്റാന്‍ സ്വാമി ഉണ്ടായിരുന്നു എന്നാണ് ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തിയിരിക്കുന്നത്.

സ്റ്റാന്‍ സ്വാമി നിരോധിത സിപിഐ മാവോയിസ്റ്റ് സംഘടനകളില്‍ സജീവമാണെന്ന് എന്‍ഐഎ ഒക്ടോബര്‍ 9 ന് ഫയല്‍ ചെയ്ത കുറ്റപത്രത്തില്‍ പറയുന്നു. 2020 ജനുവരി 24 നാണ് കേസ് എന്‍.ഐഎ ഏറ്റെടുക്കുന്നത്. 10,000 പേജ് വരുന്ന വിശദാംശങ്ങളോടെയാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. ഐഎസ്‌ഐയുമായി അറസ്റ്റിലായവര്‍ക്കുളള ബന്ധവും അന്വേഷണത്തില്‍ കണ്ടെത്തി. മണിപ്പൂരിലെ കങ്കേല്‍പാക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, ആന്ധ്രയിലെ റവല്യൂഷണറി ഡമോക്രാറ്റിക് ഫ്രണ്ട് തുടങ്ങിയ സംഘാടനകള്‍ക്കും കലാപത്തില്‍ ബന്ധമുള്ളതായി കണ്ടെത്തിയിട്ടുണ്ട്.മാവോയിസ്റ്റ് സംഘടനകളില്‍ നിന്ന് ഫണ്ട് കൈപ്പറ്റുന്ന സ്റ്റാന്‍ മാവോയിസ്റ്റ് സംഘടനയുടെ പോഷക സംഘടനയായ പി.പി.എസ്.സി യുടെ കണ്‍വീനറാണെന്നും കലാപത്തില്‍ മുഖ്യപങ്ക് വഹിച്ചുവെന്നും എന്‍ഐഎ കണ്ടെത്തി.

നിരക്ഷരരും ദരിദ്രരുമായ ജനങ്ങള്‍ക്കിടയില്‍ ഛിദ്രശക്തികള്‍ കാലങ്ങളായി വളര്‍ത്തിയെടുത്ത ഹിന്ദു വിരോധത്തിന്റെയും നക്‌സലുകളെ മുന്നില്‍ നിര്‍ത്തിക്കൊണ്ടുള്ള മിഷണറി കള്ളക്കളികളുടെയും അനിവാര്യമായ അനന്തര ഫലമാണിതൊക്കെ.

വിമോചന ദൈവശാസ്ത്രം 

സുവിശേഷ സംഘങ്ങള്‍ മാവോയിസ്റ്റ് വേഷത്തില്‍ അണിനിരക്കുന്നതിന് ഒരു ചരിത്രമുണ്ട്.ലോകമെങ്ങും സാമൂഹ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന വിഭാഗങ്ങളെ നേരിട്ട് സംഘടിപ്പിക്കാനും പ്രക്ഷോഭങ്ങള്‍ നയിക്കാനുംഎന്ന നിലയില്‍ ക്രിസ്ത്യന്‍ മിഷണറിമാരെ അനുവദിക്കാനുള്ള തീരുമാനമുണ്ടാവുന്നത് 1962 മുതല്‍ 1965 വരെ നടന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ വച്ചാണ്. തുടര്‍ന്ന് തെക്കേ അമേരിക്കയില്‍ വളര്‍ന്നു വന്ന ക്രിസ്ത്യന്‍ വിപ്ലവ മുന്നേറ്റങ്ങള്‍ വിമോചന ദൈവശാസ്ത്രം എന്നൊരു പുതിയ ആശയത്തിന് തുടക്കമിട്ടു. 1970 കളില്‍ ആഫ്രിക്കയിലും ഏഷ്യയിലും ഇതിന്റെ വിത്തുകള്‍ മുളപൊട്ടി. ഇന്ത്യയില്‍ പീറ്റര്‍ ദെമെല്ലോയുടെ നേതൃത്വത്തില്‍ മഹാരാഷ്ട്രയിലെ താനേ ജില്ലയിലെ ദാനു വനവാസി മേഖലയില്‍ വേരുറപ്പിച്ച 'കഷ്ടകാരി' സംഘടനയും ഝാര്‍ഖണ്ഡില്‍ സ്റ്റാന്‍ സ്വാമി രൂപീകരിച്ച ''ജോഹറും' (ഝാര്‍ഖണ്ഡ് ഓര്‍ഗനൈസേഷന്‍ ഓഫ് ഹ്യൂമണ്‍ റൈറ്റ്സ്) ഇതിന്റെ ഭാഗമാണ്.

ജസ്യൂട്ട് പാതിരിമാരായിരുന്നു ഇരുവരും. റോമന്‍ കത്തോലിക്കാ സഭയിലെ പുരുഷ സന്യാസസമൂഹമായ ഈശോസഭാഗംങ്ങളെയാണ് ജെസ്യൂട്ടുകള്‍ എന്നു പറയുന്നത്. പതിനാറാം നൂറ്റാണ്ടില്‍ പാശ്ചാത്യ ക്രിസ്തീയതയില്‍ വലിയ കോളിളക്കം സൃഷ്ടിച്ച പ്രൊട്ടസ്റ്റന്റ് നവീകരണത്തെ തുടര്‍ന്ന് സ്ഥാപിക്കപ്പെട്ട സഭ വിദ്യാഭ്യാസത്തിന്റേയും ബൗദ്ധിക അന്വേഷണത്തിന്റേയും മേഖലകളിലെ പ്രവര്‍ത്തനത്തിന്റെ പേരിലാണ് പ്രത്യേകം അറിയപ്പെടുന്നത്.

പീറ്റര്‍ ദെമെല്ലോ 1976 ല്‍ താനേയിലുള്ള തലസരി മിഷനില്‍ പ്രവര്‍ത്തിക്കാന്‍ എത്തിയതോടെയാണ് ആദിവാസി പ്രവര്‍ത്തനങ്ങള്‍ക്ക് നിലമൊരുക്കല്‍ തുടങ്ങിയത്. വനവാസി യുവാക്കളെ പങ്കെടുപ്പിച്ചു കൊണ്ട് വിപുലമായി നടത്തിയ പതിനാറോളം യുവജനോല്‍സവങ്ങളിലൂടെ ആദിവാസി സമൂഹത്തെ പീറ്റര്‍ കൈയ്യിലെടുക്കുകയായിരുന്നു. ആദിവാസികളുടെ തനതായ കലകളേയും ആചാരങ്ങളേയും സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിലൂടെ യുവാക്കളെ ആകര്‍ഷിച്ചു.

പീറ്റര്‍ ദെമെല്ലോ പേര് മാറ്റി പ്രദീപ് പ്രഭു 

പുറത്തു നിന്നുള്ളവരുടെ ചൂഷണങ്ങളില്‍ പീറ്റര്‍ ഇടപെട്ടതും പ്രത്യേക ലക്ഷ്യം വെച്ചായിരുന്ന 1978 ഡിസംബര്‍ 23 ന് കഷ്ടകാരി സംഘടന ഔപചാരികമായി പിറവിയെടുത്തു. അതേ വര്‍ഷം തന്നെ പീറ്റര്‍ ദെമെല്ലോ തന്റെ പേര് മാറ്റി പ്രദീപ് പ്രഭു എന്ന ഹിന്ദു പേര് സ്വീകരിച്ചു.

തമിഴ്നാട് തൃച്ചി സ്വദേശിയായ സ്റ്റാന്‍, ഫിലിപ്പീന്‍സില്‍ പഠനത്തിനുപോകുകയും ബ്രസീലിയന്‍ കത്തോലിക്കാ ആര്‍ച്ച് ബിഷപ്പ് ഹെല്‍ഡര്‍ കാമറയുമായി ചങ്ങാത്തം ഉണ്ടാക്കുകയും ചെയ്തു. തിരിച്ചെത്തിയ ശേഷം ബാംഗ്ലൂരിലെ ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടറായി. തൊഴിലാളിവര്‍ഗത്തോടൊപ്പം ജീവിക്കാന്‍ ആഗ്രഹിക്കുന്നു എന്നു പറഞ്ഞ് ജംഷദ്പൂര്‍ ലേബര്‍ കോളനിയിലേക്ക് താമസം മാറ്റി. അധികം താമസിയാതെ വനമേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനായി ഝാര്‍ഖണ്ഡിലെ ചൈബാസയിലേക്ക് മാറി. പീറ്റര്‍ ദെമെല്ലോ പേര് മാറ്റി പ്രദീപ് പ്രഭു ആയതുപോലെ സ്റ്റാന്‍ പേരിനൊപ്പം സ്വാമി എന്നു കൂടി ചേര്‍ത്തു. പാവപ്പെട്ട ഹിന്ദുക്കളെ കബളിപ്പിക്കാനായിരുന്നു പേരുമാറ്റം.

ആദിവാസികളുടെ സ്വയംഭരണം, പങ്കാളിത്ത വികസനം, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, അവകാശ പോരാട്ടങ്ങള്‍, സാക്ഷരതാ പ്രവര്‍ത്തനം, വ്യവസായികളുടേയും, ഭൂവുടമകളുടേയും, പോലീസിന്റെയും, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേയും ചൂഷണങ്ങള്‍ക്കെതിരെയുള്ള ചെറുത്തു നില്‍പ്പ്, ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ ഇവയൊക്കെയായിരുന്നു 'പ്രഭു' വിന്റേയും 'സ്വാമി' യുടേയും സംഘടനകളുടെ പ്രഖ്യാപിത പ്രവര്‍ത്തനമേഖലകള്‍.

രാത്രികാലങ്ങളില്‍ പ്രത്യയശാസ്ത്ര ക്ലാസ്സുകള്‍ 

പുറമേ എത്രയും മനുഷ്യത്വപരവും ആരുടേയും അനുഭാവം പിടിച്ചു പറ്റുന്നതുമായ ഉദ്ദേശലക്ഷ്യങ്ങള്‍ ആയിരുന്നുവെങ്കിലും, പ്രവര്‍ത്തനങ്ങള്‍ സംഘാടകരുടെ യഥാര്‍ത്ഥ ലക്ഷ്യം മറ്റു പലതുമാണെന്ന് തെളിയിച്ചു. ഒരു ഇടതുപക്ഷ പ്രസ്ഥാനം ആയി സ്വയം അവതരിപ്പിച്ച്, വനവാസികളെ സംഘടിപ്പിച്ച് പ്രക്ഷോഭങ്ങളിലേക്ക് കടന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പോലീസും രാഷ്ട്രീയക്കാരുമെല്ലാം ഭൂവുടമകളുടേയും പണക്കാരുടെയും വ്യവസായികളുടേയും പിണിയാളുകള്‍ ആണെന്ന ശക്തമായ പ്രചരണം നടത്തിക്കൊണ്ട് വനവാസികളെ സര്‍ക്കാരിനെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് സജ്ജരാക്കി. രാത്രികാലങ്ങളില്‍ സംഘടിപ്പിച്ചിരുന്ന പരിശീലന വേളകളില്‍ പ്രത്യയശാസ്ത്ര ക്ലാസ്സുകള്‍ എടുത്തിരുന്നു. അത്തരം ക്ലാസുകളില്‍ സംഘടനാ നേതാക്കള്‍ ഊന്നി പറഞ്ഞിരുന്ന ഒരു ആശയം സാംസ്‌കാരികവും മതപരവും വംശീയവും ആയ പ്രത്യേക അസ്തിത്വം ഉള്ളവരാണ് ആദിവാസികള്‍ എന്നതാണ്. ഹിന്ദുക്കള്‍ അല്ലെന്നും പ്രത്യേക വിഭാഗമാണെന്നും അവരെ നിരന്തരമായി ഉദ്‌ബോധിപ്പിച്ചു. ഗോത്രവര്‍ഗ്ഗക്കാര്‍ക്കു പുറമേ, ഇഷ്ടിക കളങ്ങള്‍, ഉപ്പുപാടങ്ങള്‍, കെട്ടിടനിര്‍മ്മാണ മേഖല എന്നിവിടങ്ങളിലെ തൊഴിലാളികള്‍ക്കിടയിലും പ്രവര്‍ത്തനം വ്യാപിപ്പിച്ചു. ഈ മേഖലകളില്‍സംഘര്‍ഷങ്ങള്‍ പതിവായി. ജനകീയ കോടതികളും, കുറ്റക്കാര്‍ എന്നു സംശയിക്കുന്നവര്‍ക്കു നേരെ ജനകീയ വിചാരണകളും സംഘടിപ്പിക്കപ്പെട്ടു.

ഹിന്ദുവിരുദ്ധത വളര്‍ത്തി

തുടക്കത്തില്‍ പിന്തുണയ്ക്കാന്‍ മുന്നോട്ടു വന്നിരുന്നത് പ്രധാനമായും ക്രിസ്തുമതത്തിലേക്ക് മാറ്റപ്പെട്ട ആദിവാസികള്‍ ആയിരുന്നു. സംഘടനയുടെ വനവാസി സമൂഹത്തില്‍ നിന്നുള്ള നേതാക്കളും ക്രിസ്ത്യാനികള്‍ ആയിരുന്നു. എന്നാല്‍ പിന്നീട് കൂടുതല്‍ ഹിന്ദു വനവാസികളെ തങ്ങളുടെ കൂട്ടത്തിലേക്ക് ചേര്‍ക്കുന്നതില്‍ ഇവര്‍ വിജയിച്ചു. ആദിവാസികള്‍ ഒരിയ്ക്കലും ഹിന്ദുസമൂഹത്തിന്റെ ഭാഗമായിരുന്നില്ലെന്നും അവര്‍ക്ക് ഹിന്ദുമതത്തില്‍ നിന്നും വ്യത്യസ്തമായ തനതായ സംസ്‌കാരവും മതവും ഉണ്ടെന്നും പഠിപ്പിച്ചു. ഉയര്‍ന്ന ജാതിക്കാര്‍ ആദിവാസികളെ അസുരന്മാരുടെ പിന്‍ തലമുറ ആയിട്ടാണ് പരിഗണിക്കുന്നതെന്നും, അവര്‍ വനവാസികളുടെയും ദലിതുകളുടെയും ഭൂമി തട്ടിയെടുക്കുകയും കഴിഞ്ഞ കുറേ നൂറ്റാണ്ടുകളായി അടിമകളാക്കി നിലനിര്‍ത്തുകയുമായിരുന്നു എന്നും ധരിപ്പിച്ചു. ഇത്തരം മസ്തിഷ്‌ക്ക പ്രക്ഷാളനത്തിലൂടെ വനവാസി സമൂഹത്തില്‍ ശക്തമായ ഹിന്ദുവിരുദ്ധത വളര്‍ത്തിയെടുക്കാനായി.

വിദേശത്തു നിന്നും സാമ്പത്തിക സഹായങ്ങള്‍

വിവിധ പ്രോജക്ടുകളുടെ പേരില്‍ സ്വദേശത്തു നിന്നും വിദേശത്തു നിന്നും ഇവര്‍ക്ക് വലിയ തോതില്‍ സാമ്പത്തിക സഹായങ്ങള്‍ ലഭിച്ചിരുന്നു. പലപ്പോഴും ദളിത് വനവാസി ദുര്‍ബല വിഭാഗങ്ങള്‍ക്കിടയിലെ ക്ഷേമപ്രവര്‍ത്തനങ്ങളുടെ പേരിലുള്ളവയായിരിക്കും പ്രോജക്ടുകള്‍. ബ്രിട്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ ഫണ്ടിങ്ങ് ഏജന്‍സിയായ ഛതഎഅങ മിനു വേണ്ടി ആദിവാസി കേന്ദ്രങ്ങളില്‍ പരിശീലന പരിപാടികള്‍ നടത്തുന്നതിന്റെ പേരിലും പണം കിട്ടുന്നുണ്ട്.

മുത്തങ്ങ ആദിവാസി സമരത്തെ തുടര്‍ന്നുണ്ടായ അസ്വസ്ഥതകളെ മുതലെടുത്തു കൊണ്ട് കേരളത്തിലെ നക്‌സല്‍ അനുകൂല സംഘടനകളുടെ യോഗം വിളിച്ചു ചേര്‍ത്ത് കോഴിക്കോട് പ്രഖ്യാപനം എന്നപേരില്‍ പ്രസിദ്ധമായ പ്രമേയം പാസാക്കിയതിനു പിന്നിലും പ്രഭുവിന്റേയും സ്വാമിയുടേയും കൈകളുണ്ടായിരുന്നു. കേരളത്തില്‍ ഫാദര്‍ കോച്ചേരിയോടൊപ്പം മുന്‍നിരയില്‍ പ്രവര്‍ത്തിക്കാന്‍ പ്രദീപ് പ്രഭുവും സന്നിഹിതനായിരുന്നു. പിന്നീട് ഇവര്‍ രണ്ടു പേരും ഇന്ത്യയുടെ പലഭാഗങ്ങളിലും നടന്ന പ്രക്ഷോഭങ്ങളില്‍ ഒരുമിച്ച് നേതൃത്വം കൊടുക്കുകയുണ്ടായി.

ഇരുപത്തഞ്ചോളം മനുഷ്യാവകാശ സംഘടനകളുടെ പേരിലുള്ള സംഘടനകളുമായി ബന്ധം പുലത്തുന്ന, അഥവാ അവയുടെ ഉന്നത സമിതികളില്‍ അംഗവുമായ വ്യക്തികളാണ് പീറ്റര്‍ ദെമല്ലോയും സ്റ്റാന്‍ സ്വാമിയും. ഇന്ത്യയിലെ ഏതാണ്ടെല്ലാ നക്‌സല്‍ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ടാണ് വിമോചന ദൈവശാസ്ത്ര നേതാക്കള്‍ പ്രവര്‍ത്തിക്കുന്നത്. നക്‌സല്‍ ഗ്രൂപ്പുകള്‍ ആവട്ടെ, വിമോചന ദൈവശാസ്ത്രത്തെ ആഗോള മാര്‍ക്‌സിസത്തിന്റെ ഭാഗമായി കണക്കാക്കുന്നു. ധൂലെയിലെ ശ്രമിക്ക് സംഘടന, പല്‍ഘരിലെ ഭൂമി സേന, വിദ്രോഹി സാന്‍സ്‌കൃതിക് കാല്‍വല്‍, ശ്രമിക്ക് മുക്തി ദള്‍ തുടങ്ങി ഇന്ത്യയിലെ ഒട്ടുമിയ്ക്ക നക്‌സല്‍ ഗ്രൂപ്പുകളുമായി പ്രദീപ് പ്രഭുവും സ്റ്റാന്‍ സ്വാമിയും ബന്ധം സ്ഥാപിച്ചിരുന്നു. ഝാര്‍ഖണ്ഡ്, മേഘാലയ എന്നീ സംസ്ഥനങ്ങളിലെ ഖനന വിരുദ്ധ പ്രക്ഷോഭങ്ങളുടെ സൂത്രധാരകനായ സേവിയര്‍ ദാസ്, സ്റ്റാന്‍ സ്വാമിയുടെ അടുത്ത ആളാണ്.

അമ്പരപ്പിക്കുന്ന സ്വാധീനം

ഉന്നത ഉദ്യോഗസ്ഥന്മാര്‍ക്കിടയിലും ഹൈക്കോടതിയിലേയും സുപ്രീംകോടതിയിലേയും ജഡ്ജിമാര്‍ വരെയുള്ള നീതി ന്യായ സംവിധാനത്തില്‍ പോലും ഇവര്‍ക്കുള്ള സ്വാധീനം അമ്പരപ്പിക്കുന്നതാണ്. ഐഎഎസ് ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്ന ലാല്‍ബഹാദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാഡമി ഓഫ് അഡ്മിനിസ്‌ട്രേഷനില്‍ കഴിഞ്ഞ മുപ്പതു വര്‍ഷങ്ങളായി ഗസ്റ്റ് ലക്ചറര്‍ എന്ന നിലക്ക് ക്ലാസ്സുകള്‍ നയിക്കാന്‍ ക്ഷണിക്കപ്പെട്ടിരുന്ന വ്യക്തിയാണ് പീറ്റര്‍ ദെമല്ലോ.

1987 മുതല്‍ ഐഎഎസ് ഐഎഫ്എസ് ഉദ്യോഗസ്ഥര്‍ക്ക് ഇന്ത്യയിലെ ആദിവാസി ഗോത്ര സമൂഹങ്ങളുടെ ജീവിത സാഹചര്യങ്ങള്‍ അടുത്തറിയുന്നതിന് വേണ്ടി പത്തു ദിവസം നീണ്ടുനില്‍ക്കുന്ന ഒരു പരിശീലന പരിപാടി നടത്തുന്നുണ്ട്. ഈ പരിശീലനം കൊടുക്കുന്ന പ്രസ്ഥാനങ്ങളില്‍ ഒന്നാണ് കഷ്ടകാരി സംഘടന. ടാറ്റാ ഇന്‍സ്റ്റിട്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് എന്ന സുപ്രസിദ്ധമായ സ്ഥാപനത്തില്‍ വളരെ വര്‍ഷങ്ങളോളം ഗസ്റ്റ് ലക്ചററായും പിന്നീട് ഡയറക്ടറായും പീറ്റര്‍ പ്രവര്‍ത്തിച്ചിരുന്നു. ഇതേ സമയത്തു തന്നെ തമിഴ്‌നാട് ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാന സര്‍ക്കാരുകളുടെയും കേന്ദ്ര സര്‍ക്കാരിന്റെയും നിരവധി അന്തര്‍ദേശീയ സംഘടനകളുടേയും ഉപദേശകനായും പരിശീലകനായും പ്രവര്‍ത്തിച്ചു.

അജണ്ട, സാമൂഹ്യമായ അട്ടിമറി

പരിസ്ഥിതിയുടെ പേരു പറഞ്ഞ് സര്‍ക്കാര്‍ പ്രോജക്ടുകള്‍ക്കെതിരെ പ്രദേശവാസികളെ സംഘടിപ്പിക്കുകയായിരുന്നു പ്രധാന പ്രവര്‍ത്തന മേഖല. കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ അനുമതികളും കിട്ടിയ ശേഷവും, ദാനുവില്‍ സ്ഥാപിക്കാനുദ്ദേശിച്ച 500 മെഗാവാട്ട് ശേഷിയുള്ള തെര്‍മല്‍ പവര്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം പ്രക്ഷോഭം നടത്തി തടഞ്ഞു. മഹാരാഷ്ട്ര സര്‍ക്കാരും ആസ്‌ട്രേലിയന്‍ കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ട വദ്വാന്‍ ഇന്റെര്‍നാഷണല്‍ സീ പോര്‍ട്ട്. പൂര്‍ത്തിയായിരുന്നെങ്കില്‍ ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖമായി മാറുമായിരുന്നു. അതിനെതിരെ പീറ്റര്‍ നേതൃത്വം കൊടുത്ത സമരത്തെ പിന്തുണച്ച്് ലണ്ടനിലെ ഇന്‍ഡ്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസിനു മുന്നില്‍ ബ്രിട്ടീഷ് എംപിമാരുടെ പ്രകടനം പോലും സംഘടിപ്പിക്കുകയുണ്ടായി. വമ്പിച്ച വികസന സാദ്ധ്യതകള്‍ കണക്കിലെടുത്ത് വദ്വാന്‍ പോര്‍ട്ടിന് കഴിഞ്ഞവര്‍ഷം 65,545 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിരിക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍.

പൊതുസമൂഹത്തിന്റെ അനുഭാവം ഉണര്‍ത്തുന്ന മനുഷ്യാവകാശം, പരിസ്ഥിതി, ദുര്‍ബല വിഭാഗങ്ങളുടെ ശാക്തീകരണം തുടങ്ങിയവ പല മറകളാണ് ഇക്കാലത്തെ ഇന്ത്യാ വിരുദ്ധ ശക്തികള്‍ സമര്‍ത്ഥമായി ഉപയോഗപ്പെടുത്തി കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇവരില്‍ പലരുടേയും അജണ്ട, സാമൂഹ്യമായ അട്ടിമറിയാണ് എന്നത് പല അനുഭവങ്ങളിലൂടെ ഇതിനോടകം പുറത്തു വന്നിട്ടുണ്ട്.

മഹാരാഷ്ട്ര -ഗുജറാത്ത് അതിര്‍ത്തിയില്‍ കിടക്കുന്ന വനവാസി മേഖലയായ പല്‍ഘറിന്‍ ഈ വര്‍ഷം രണ്ടു സന്യാസിമാരേയും ഡ്രൈവറുടെയും നിഷ്ഠൂരമായകൊന്ന ആള്‍ക്കൂട്ട കൊലപാതകത്തിനു പിന്നില്‍ പീറ്ററിന്റെ കഷ്ടകാരി സംഘടനയ്ക്ക് പങ്കുണ്ടായിരുന്നു.

രണ്ടു തവണ ഭരിച്ച 'വിഗ്' പാര്‍ട്ടി; 29 ലക്ഷം വോട്ടിന് പിന്നിലായിട്ടും ട്രംപ് പ്രസിഡന്റായി; അറിയാനേറെയുള്ള അമേരിക്കന്‍ തെരഞ്ഞെടുപ്പ്

 


അമേരിക്കയില്‍ രണ്ടു പാര്‍ട്ടികള്‍ മാത്രം.റിപ്പബ്ലിക്കനും ഡെമോക്രാറ്റും.എന്തുകൊണ്ട്? 16-ാമത് പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കണാണ് ആദ്യ റിപ്പബ്ലിക്കന്‍ പ്രസിഡന്റ്. അതിനു മുമ്പ് ജോര്‍ജ് വാഷിങ്ടണ്‍ മുതല്‍ 15 പേരും ഡെമോക്രാറ്റുകളായിരുന്നോ? റിപ്പബ്ലിക്കന്‍ പാര്‍ട്ടി യാഥാസ്ഥിതികരുടേയും ഡെമോക്രാറ്റിക് പാര്‍ട്ടി പുരോഗമനവാദികളുടേയും പാര്‍ട്ടിയാണോ. ജോര്‍ജ് വാഷിങ്ടണ്‍ ഉള്‍പ്പെടെയുള്ള ആദ്യകാല പ്രസിഡന്റുമാര്‍ പുരോഗമനവാദികളും എബ്രഹാം ലിങ്കണ്‍ യാഥാസ്ഥിതികനും. പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത് ജനങ്ങള്‍ നേരിട്ടോ. അമേരിക്കന്‍ തെരഞ്ഞെടുപ്പിനെകുറിച്ച് സാധാരണ ഉയരുന്ന സംശയമാണിതൊക്കെ.

ജോര്‍ജ് വാഷിങ്ടണ്‍, റിപ്പബ്ലിക്കനോ ഡെമോക്രാറ്റോ ആയിരുന്നില്ല. ഈ രണ്ടു പാര്‍ട്ടികള്‍ മാത്രമല്ല അമേരിക്ക ഭരിച്ചിട്ടുള്ളത്. ഫെഡറലിസ്റ്റ് പാര്‍ട്ടിയും വിഗ് പാര്‍ട്ടിയും ഡെമോക്രാറ്റിക് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും പ്രസിഡന്റ് പദത്തിലെത്തിയിട്ടുണ്ട്. എബ്രഹാം ലിങ്കണ്‍ റിപ്ലബ്ലിക്കുകള്‍ക്ക് സര്‍വ്വ സ്വീകാര്യനുമല്ലായിരുന്നു.

ജോർജ്ജ് വാഷിംഗ്ടൺ ഏതുപാർട്ടി?

ഇംഗ്ലണ്ട് ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളുടെ കോളനി വാഴ്ച്ചയ്ക്കെതിരെ ഏഴു വര്‍ഷം രക്തരൂഷിതമായി പോരാടിയാണ് അമേരിക്ക സ്വാതന്ത്ര്യം പ്രാപിച്ചത്.  അമേരിക്കന്‍ ഐക്യനാട് 1787ല്‍ യാഥാര്‍ത്ഥ്യമായപ്പോള്‍ ജോര്‍ജ് വാഷിങ്ടണായിരുന്നു പ്രസിഡന്റായി. എതിരില്ലാതെയാണ് വാഷിങ്ടണ്‍ പ്രസിഡന്റായത്. സ്വാതന്ത്ര്യം കിട്ടിയശേഷവും ബ്രിട്ടീഷുകാരോട് കൂറുപുലര്‍ത്തുന്നവരും അല്ലാത്തവരുമായ രണ്ടു മുഖ്യധാര ഉണ്ടായിരുന്നു. ഫെഡറലിസ്റ്റുകളെന്നും ഡെമോക്രാറ്റിക് റിപബ്ലിക്കുകളെന്നും  അറിയപ്പെട്ടു. വാഷിങ്ടണ്‍ മന്ത്രിസഭയിലെ ധനമന്ത്രിയായ ഹാമില്‍ട്ടണും സ്റ്റേറ്റ് സെക്രട്ടറിയായ തോമസ് ജഫേഴ്സണുമായിരുന്നു ഈ രണ്ടു രാഷ്ട്രീയ ധാരയ്ക്ക് നേതൃത്വം നല്‍കിയിരുന്നത്. വാഷിങ്ടണും മനസ്സുകൊണ്ട് ഫെഡറലിസ്റ്റുകളോടായിരുന്നു താല്‍പര്യം. പക്ഷെ ഇരുകൂട്ടരും അദ്ദേഹത്തെ പിന്തുണച്ചു. സമ്പന്ന വര്‍ഗ്ഗം ഡെമോക്രാറ്റിക് റിപ്പബ്ലിക്കുകളെ സമാധാനം തകര്‍ക്കാന്‍ ആഗ്രഹിക്കുന്ന അരാജകവാദികളായി കണ്ടു. സാമ്രാജ്യത്വവുമായി ഗൂഢാലോചന നടത്തുന്നവരായിട്ടാണ് കൃഷിക്കാരും ഇടത്തരക്കാരും ഫെഡറലിസ്റ്റുകളെ കണ്ടത്. കറുത്ത വര്‍ഗ്ഗക്കാര്‍ ജനാധിപത്യ പ്രക്രിയയുടെ ഏഴ് അയലത്തു പോലുമില്ലായിരുന്നു.

ഫെഡറലിസ്റ്റ് പാര്‍ട്ടി, 'വിഗ്' പാര്‍ട്ടി 

മൂന്നാം തവണ പ്രസിഡന്റാകാന്‍ വാഷിങ്ടണ്‍ വിസമ്മതിച്ചപ്പോള്‍ ഫെഡറലിസ്റ്റുകളും ഡെമോക്രാറ്റിക് റിപബ്ലിക്കുകളും പ്രത്യേകം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. 1896ല്‍ ഫെഡറലിസ്റ്റുകള്‍ക്കായിരുന്നു ജയം. അടുത്ത തിരഞ്ഞെടുപ്പില്‍ ഫെഡറലിസ്റ്റ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ച് ഡെമോക്രാറ്റിക് റിപബ്ലിക്കുകള്‍  അധികാരം പിടിച്ചെടുത്തു. ജനാധിപത്യത്തേയും കാര്‍ഷിക സമ്പദ് വ്യവസ്ഥയേയും എതിര്‍ത്ത വ്യവസായങ്ങളെ സംരക്ഷിക്കാന്‍ വേണ്ടി രൂപംകൊണ്ട ഫെഡറലിസ്റ്റ് പാര്‍ട്ടിയുടെ സ്വാധീനം കുറഞ്ഞുകൊണ്ടിരുന്നു

തുടര്‍ന്നുള്ള തെരഞ്ഞെടുപ്പുകളിലെല്ലാം ഫെഡറലിസ്റ്റ് സ്ഥാനാര്‍ത്ഥിക്കെതിരെ ഡെമോക്രാറ്റിക് റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികള്‍ വലിയ വിജയം നേടി ജയിച്ചു കയറി. 1820 ല്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ പോലും ഫെഡറലിസ്റ്റുകള്‍ക്കായില്ല. ആ പാര്‍ട്ടി ഇല്ലാതായി എന്നു തന്നെ പറയാം. ഡെമോക്രാറ്റിക് റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ മൂന്ന് പേര്‍ പരസ്പരം മല്‍സരിച്ച തെരഞ്ഞൈടുപ്പായിരുന്നു അത്. ഡെമോക്രാറ്റിക് റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ പിളര്‍പ്പിന് ഇത് വഴി തെളിച്ചു. ഡെമോക്രാറ്റിക് പാര്‍ട്ടിയും നാഷണല്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയും രൂപം കൊണ്ടു.

1836 വരെ ഡെമോക്രാറ്റിക് പാര്‍ട്ടിക്കായിരുന്നു തുടര്‍ച്ചയായ വിജയം 1840ല്‍ പുതിയതായി രൂപംകൊണ്ട 'വിഗ്' പാര്‍ട്ടി അധികാരത്തിലെത്തി. 1844ല്‍ അധികാരം പോയെങ്കിലും 48ല്‍ വിഗ് പാര്‍ട്ടി തിരിച്ചെത്തി. എന്നാല്‍ 1852ലെ ദയനീയ തോല്‍വി വിഗ് പാര്‍ട്ടിയെ ഇല്ലാതാക്കി.തുടര്‍ന്നാണ് ഇപ്പോഴത്തെ റിപബ്ലിക്കന്‍ പാര്‍ട്ടി രൂപം കൊണ്ടത്. എബ്രഹാം ലിങ്കണായിരുന്നു ആദ്യത്തെ റിപബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റ്. പിന്നീട് ഇതുവരെയുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും ഡെമോക്രാറ്റിക്കുകളും റിപ്പബ്ലിക്കനുകളും നേരിട്ട് ഏറ്റുമുട്ടുന്ന രാഷ്ട്രീയമാണ് അമേരിക്കയിലേത്. റിപബ്ലിക്കന്‍ പാര്‍ട്ടിയെ യാഥാസ്ഥിതികരെന്നും ഡെമോക്രാറ്റിക് പാര്‍ട്ടിയെ ലിബറുകളും എന്നാണ് പൊതുവെ കരുതുന്നത്.

ഗ്രാന്‍ഡ് ഓള്‍ഡ് പാര്‍ട്ടി 

1860ലാണ് റിപബ്ലിക്കന്‍ പാര്‍ട്ടി രൂപം കൊണ്ടെതെങ്കിലും ഗ്രാന്‍ഡ് ഓള്‍ഡ് പാര്‍ട്ടി എന്ന വിശേഷണത്തിലാണ് ഈ പാര്‍ട്ടി അറിയപ്പെട്ടിരുന്നത്. അടിമത്തം നിരോധിച്ചു കൊണ്ട് ചരിത്രം കുറിച്ചത് റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ ആദ്യ പ്രസിഡന്റായ എബ്രഹാം ലിങ്കണായിരുന്നു. എങ്കിലും ധനിക വര്‍ഗ്ഗത്തിന്റേയും യാഥാസ്ഥിതികരുടേയും വ്യവസായികളുടേയും പിന്തുണയുള്ള പാര്‍ട്ടിയായിട്ടാണ് റിപബ്ലിക്കന്‍ പാര്‍ട്ടി അറിയപ്പെടുന്നത്.

ഡെമോക്രാറ്റിക് പാര്‍ട്ടി ലിബറല്‍ നിലപാടുകളോടാണ് ആഭിമുഖ്യം പുലര്‍ത്തുന്നത്. കര്‍ഷകര്‍, തൊഴിലാളി സംഘടനകള്‍, മതവംശീയ ന്യൂനപക്ഷങ്ങള്‍ എന്നിവരോട് ആഭിമുഖ്യം പുലര്‍ത്തുന്ന പാര്‍ട്ടി നിയന്ത്രണങ്ങളില്ലാത്ത സമ്പദ് വ്യവസ്ഥയ്ക്ക് എതിരാണ്. സാധുജനങ്ങള്‍ക്കായുള്ള ക്ഷേമ പദ്ധതികള്‍ക്ക് വേണ്ടി പാര്‍ട്ടി വാദിക്കുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യകാലഘട്ടത്തില്‍ തൊഴില്‍ സംഘടനകളായിരുന്നു പാര്‍ട്ടി നയങ്ങളില്‍ സ്വധീനം ചെലുത്തിയിരുന്നത്. 1960കളില്‍ ശക്തിപ്പെട്ട ആഫ്രിക്കന്‍ അമേരിക്കന്‍ വിഭാഗവും 1970 കള്‍ക്ക് ശേഷം സജീവമായ പരിസ്ഥിതി വാദികളും പാര്‍ട്ടിയുടെ ആശയ സംഹിതകളില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്.

പൗരസ്വാതന്ത്ര്യം, സാമൂഹിക സ്വാതന്ത്ര്യം, തുല്യാവകാശം, ഉത്തരവാദിത്ത സമ്പദ് വ്യവസ്ഥ, സര്‍ക്കാര്‍ ഇടപെടലുകള്‍ക്ക് സാധ്യതയുള്ള വാണിജ്യനയം എന്നിവയാണ് സമീപ ദശകങ്ങളില്‍ പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്ന ആശയങ്ങള്‍. അടിയന്തരഘട്ടങ്ങളില്‍, ഉയര്‍ന്ന വരുമാനക്കാരില്‍ നിന്നും കൂടുതല്‍ നികുതി ഈടാക്കി ദാരിദ്ര്യവും സാമൂഹിക അസന്തുലിതാവസ്ഥയും ഇല്ലാതാക്കുക സര്‍ക്കാരിന്റെ ധര്‍മ്മമാണെന്നും പാര്‍ട്ടി പൊതുവേ വിശ്വസിക്കുന്നു.

ഇന്ത്യന്‍ വംശജര്‍ ആർക്കനുകൂലം

അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍ ഭൂരിഭാഗവും ഡെമോക്രാറ്റിക് പാര്‍ട്ടിക്കാണ് വോട്ട് രേഖപ്പെടുത്തുന്നത്. പാകിസ്ഥാനും ചൈനയ്ക്കും പിന്തുണ നല്‍കുകയും പൗരത്വ ഭേദഗതി ബില്ലിനെയും കാശ്മീരില്‍ 370ാം വകുപ്പ് പിന്‍വലിച്ചതിനെയും മറ്റും പരസ്യമായി എതിര്‍ത്തവരുമായ നിരവധി നേതാക്കള്‍ ആ പാര്‍ട്ടിയിലുണ്ട്.  നിക്സണെ ഒഴിച്ചുനിറുത്തിയാല്‍  റിപ്പബ്ളിക്കന്‍ പ്രസിഡന്റുമാരെല്ലാം  ഇന്ത്യയോട് മാന്യമായ സമീപനം പുലര്‍ത്തിയവരാണ്.

സംശയമുണ്ടാകുന്നതാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് രീതി. പ്രസിഡന്റിനെ ജനങ്ങള്‍ നേരിട്ട് തെരഞ്ഞെടുക്കുകയാണോ? അതോ ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന പ്രതിനിധികള്‍ ചേര്‍ന്ന് തെരഞ്ഞെടുക്കുകയാണോ? രണ്ടും ശരിയാണ്

ഇന്ത്യയുടെ പാര്‍ലമെന്റ് പോലെ അമേരിക്കയുടെ പരമാധികാരസഭ യു.എസ് കോണ്‍ഗ്രസ്സാണ്. സെനറ്റും പ്രതിനിധിസഭയും ചേര്‍ന്നതാണ് യു.എസ് കോണ്‍ഗ്രസ്സ്. നമ്മുടെ രാജ്യസഭ, ലോകസഭ എന്നതുപോലെ. 50 സംസ്ഥാനങ്ങളില്‍ നിന്നും രണ്ട് വീതം എന്ന കണക്കില്‍ 100 സെനറ്റര്‍. സംസ്ഥാനത്തിലെ ജനസംഖ്യാനുപാതികമായ പ്രതിനിധി സഭാംഗങ്ങള്‍. ഇപ്പോള്‍ ആകെ 435 പ്രതിനിധി സഭാംഗങ്ങളുണ്ട്. സെനറ്റിലേക്ക് ആറു വര്‍ഷത്തിലൊരിക്കലും പ്രതിനിധി സഭയിലേക്ക് രണ്ടു വര്‍ഷത്തിലൊരിക്കലുമാണ് തെരഞ്ഞെടുപ്പ്.

പ്രൈമറിയും കോക്കസ്സും

ജനാധിപത്യ പ്രക്രിയയിലൂടെയാണ് പസിഡന്റ് സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടികള്‍  തെരഞ്ഞെടുക്കുന്നത്. പ്രസിഡന്റ് സ്ഥാനാര്‍ഥികളായി ആരു വേണമെന്നുത് നേരിട്ട് ജനങ്ങള്‍ തന്നെ തീരുമാനിക്കും. ഓരോ സംസ്ഥാനത്തിലും ഇതിനായി ആദ്യഘട്ടത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള വോട്ടെടുപ്പ് നടക്കുന്നു. പ്രധാനപ്പെട്ട രണ്ടു പാര്‍ട്ടികളുടേയും സ്ഥാനാര്‍ഥിത്വം തേടുന്നവരിലൊരാളെ ഓരോ സംസ്ഥാനവും തെരഞ്ഞെടുക്കുന്നു. ഏറ്റവും കൂടുതല്‍ സംസ്ഥാനങ്ങളുടെ പിന്തുണ കിട്ടയവര്‍ അതത് പാര്‍ട്ടികളുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകും.സ്ഥാനാര്‍ഥി നിര്‍ണയത്തിന് ചില സംസ്ഥാനങ്ങളില്‍ പ്രൈമറികളും ചിലയിടങ്ങളില്‍ കോക്കസുമാണ് നടക്കുക. സാധാരണ തെരഞ്ഞെടുപ്പ് രീതിയിലുള്ള വോട്ടിങ്ങാണ് പ്രൈമറി. ചില സംസ്ഥാനങ്ങളില്‍ പാര്‍ട്ടി അംഗങ്ങള്‍ മാത്രമേ അതത് പാര്‍ട്ടിയുടെ പ്രൈമറിയില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടൂ.

ചില സംസ്ഥാനങ്ങള്‍ പ്രൈമറി ദിവസം തന്നെ അംഗത്വം നല്കി സ്ഥാനാര്‍ഥികളെ തെരഞ്ഞെടുക്കാന്‍ ജനത്തിന് അവസരമൊരുക്കുന്നു. ചിലയിടങ്ങളില്‍ പാര്‍ട്ടി അംഗമാകണമെന്ന നിബന്ധന തന്നെ പ്രൈമറി തെരഞ്ഞെടുപ്പിനില്ല.കുടുംബയോഗങ്ങളുടെ രീതിയില്‍ പാര്‍ട്ടി അംഗങ്ങള്‍ അതതു പ്രദേശങ്ങളിലെ നിശ്ചിത സ്ഥലങ്ങളില്‍ കൂടി ഓരോ സ്ഥാനാര്‍ഥിയുടേയും പ്രതിനിധികളെ പിന്തുണക്കുന്ന രീതിയാണ്  കോക്കസ്.

ജനങ്ങളുടെ വോട്ടിനെ നിഷ്പ്രഭമാക്കുന്ന ഇലക്ട്രല്‍വോട്ട് 

നാലു വര്‍ഷത്തിലൊരിക്കലുണ്ടാകുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ അംഗസംഖ്യക്ക് തുല്യമായ ഇലക്ടറല്‍ വോട്ടുകളാണ് പ്രസിഡന്റ് ആരാണെന്ന് തീരുമാനിക്കുക. അതായത്, യു.എസ് കോണ്‍ഗ്രസ്സില്‍ ഇപ്പോള്‍ 535 അംഗങ്ങളാണുള്ളത്. തലസ്ഥാന നഗരമായ വാഷിങ്ടണ്‍ ഡി.സിക്ക് സെനറ്റര്‍ക്കോ പ്രിതിനിധിയംഗത്തിനോ അവകാശമില്ല. പക്ഷേ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എവിടെ നിന്ന് മൂന്ന് ഇലക്ടറല്‍ അംഗങ്ങളെ തെരഞ്ഞെടുക്കാനാകും. അങ്ങനെ ആകെ 538 അംഗങ്ങളായിരിക്കും പ്രസിഡന്റിന് വോട്ടിട്ടെടുക്കുക. പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ ഒരോ സംസ്ഥാനത്തിനുമുള്ള ഇലക്ട്രല്‍ അംഗങ്ങളെ മല്‍സര രംഗത്തുള്ളത് പാര്‍ട്ടികള്‍ നിശ്ചയിക്കും.

പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് ജനം നേരിട്ട് വോട്ട് ചെയ്യും. ഇതിനെ പോപ്പുലര്‍ വോട്ട് എന്നാണ് പറയുന്നത്. സംസ്ഥാന അടിസ്ഥാനത്തിലാണ് വോട്ടെണ്ണല്‍. ഓരോ സംസ്ഥാനത്തും കൂടുതല്‍ പോപ്പുലര്‍ വോട്ട് കിട്ടിയ സ്ഥാനാര്‍ത്ഥി ആ സംസ്ഥാനം പിടിച്ചെന്നാണ് കണക്കാക്കുക. അവിടെ നിന്നുള്ള മുഴുവന്‍ ഇലക്ടല്‍ വോട്ടുകളും ഭൂരിപക്ഷം നേടിയ സ്ഥാനാര്‍ത്ഥികള്‍ക്കുള്ളതാണ്.(മെയിൻ , നെബ്രാസ്ക്ക സംസ്ഥാനങ്ങളിൽ മാത്രം ആനുപാതിക ഇലക്ട്രൽ സമ്പ്രദായകം)    പാര്‍ട്ടി നിശ്ചയിച്ച ആളുകളാകും ജനകീയ വോട്ടെടുപ്പിന് ഒരുമാസം കഴിഞ്ഞ് യഥാര്‍ത്ഥ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വോട്ടിടുക. ഉദാഹരണത്തിന്, കോണ്‍ഗ്രസ്സില്‍ ന്യൂയോര്‍ക്കില്‍ നിന്ന് 29 അംഗങ്ങളാണുള്ളത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഇലക്ട്രല്‍ അംഗങ്ങളുടെ എണ്ണവും 29 ആകും. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപബ്ലിക്കന്‍ സ്ഥാനാര്‍ഥിക്കാണ് ന്യൂയോര്‍ക്കില്‍ കൂടുതല്‍ വോട്ട് ലഭിച്ചതെങ്കില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ 29 ഇലക്ടല്‍ ജയിച്ചതായിട്ടാണ് കരുതുക. രണ്ടാം സ്ഥാനത്തെത്തിയ ഡെമോക്രാറ്റിക് കക്ഷിക്ക് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഒരു വോട്ട് ന്യൂയോര്‍ക്കില്‍ നിന്നില്ല. പോപ്പുലര്‍ വോട്ട് കൂടുതല്‍ കിട്ടിയതുകൊണ്ട് മാത്രം ഒരാള്‍ പ്രസിഡന്റ് ആകണമെന്നില്ലയെന്നര്‍ത്ഥം.

വോട്ട് കുറഞ്ഞിട്ടും ജയിച്ചത് ട്രംപ്

കഴിഞ്ഞ തെരഞ്ഞെടുപ്പുതന്നെ ഉദാഹരണം. റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിയുടെ ഡൊണാള്‍ഡ് ട്രംപിന് കിട്ടിയ ജനകീയ വോട്ട്  6,29,84,106 ആണ്. എതിരാളി റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ ഹിലാരി ക്‌ളിന്റന്  6,58,53, 635 ഉം വോട്ടു കിട്ടി. 28,668, 529  വോട്ടു കൂടുതല്‍ കിട്ടിയിട്ടും ഹിലാരി തോറ്റു. ട്രംപിന് 301 ഇലക്രറല്‍ വോട്ടു കിട്ടിയപ്പോള്‍ ഹിലാരിക്ക് 232 മാത്രമായതാണ് കാരണം

ഇലക്ട്രല്‍ വോട്ട് ആര്‍ക്കു കൊടുക്കണം എന്നു തീരുമാനിക്കാന്‍ മാത്രമാണ് പോപ്പുലര്‍ വോട്ട്. പ്രസിഡന്റിനെ തിരഞ്ഞെടുക്കുക എന്ന ചുമതലയ്ക്കപ്പുറം ഒരു ദൗത്യവും ഇലക്ടാറലുകള്‍ക്ക് ഇല്ലെന്നത് വേറെ കാര്യം